shelter home – malayalees.ch https://malayalees.ch Malayalam Online News Portal Tue, 27 Dec 2022 04:20:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png shelter home – malayalees.ch https://malayalees.ch 32 32 പോക്സോ ഇരകളടക്കം ചാടിപ്പോയ സംഭവം; കോട്ടയം മാങ്ങാനത്തെ നിർഭയ കേന്ദ്രം പൂട്ടി https://malayalees.ch/kottayam-shelter-home-has-been-locked/ Tue, 27 Dec 2022 04:20:31 +0000 https://malayalees.ch/?p=73464 പോക്സോ ഇരകളടക്കം ചാടിപ്പോയ സംഭവത്തെ തുടർന്ന് കോട്ടയം മാങ്ങാനത്തെ നിർഭയ കേന്ദ്രം പൂട്ടി. വനിത ശിശു വികസന വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കി. മഹിളാ സമഖ്യ സൊസൈറ്റി എന്ന എൻജിഒയെ സ്ഥാപന നടത്തിപ്പിൽ നിന്ന് ഒഴിവാക്കാനും നിർദേശം നൽകി. പുതിയ നിർഭയ കേന്ദ്രം തുടങ്ങാൻ മറ്റൊരു എൻജിഒയെ കണ്ടെത്തും.

കഴിഞ്ഞ നവംബര്‍ 14നാണ് പോക്സോ കേസ് ഇരകളടക്കം ഒമ്പത് പേര്‍ കോട്ടയത്തെ മഹിള സമഖ്യ സൊസൈറ്റി നടത്തിവരുന്ന കേരള സര്‍ക്കാരിന്റെ അഭയ കേന്ദ്രത്തില്‍ കടന്നുകളഞ്ഞത്. എന്നാല്‍ അവരെയെല്ലാം അന്നു തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു.

സംഭവത്തെ തുടര്‍ന്ന് അഭയകേന്ദ്രത്തിനെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് വിവിധ ഏജന്‍സികളുടെ അന്വേഷണങ്ങള്‍ നടക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വനിതാ ശിശുവികസന വകുപ്പ് അഭയകേന്ദ്രം പൂട്ടാന്‍ വനിതാ ശിശുവികസന വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സമഖ്യ എന്ന ഏജന്‍സിയെ ഒഴിവാക്കി മറ്റൊരു എന്‍ജിഒയെ അഭയ കേന്ദ്രത്തിന്റെ നടത്തിപ്പ് ഏല്‍പ്പിക്കാനാണ് തീരുമാനം.

]]>
ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായ 9 പെണ്‍കുട്ടികളെയും കണ്ടെത്തി https://malayalees.ch/missing-girls-found-by-police-kottayam/ Mon, 14 Nov 2022 10:04:06 +0000 https://malayalees.ch/?p=71270 കോട്ടയം മാങ്ങാനത്തെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായ 9 പെണ്‍കുട്ടികളെയും കണ്ടെത്തി. കൂത്താട്ടുകുളം ഇലഞ്ഞിയില്‍ നിന്നുമാണു കുട്ടികളെ കണ്ടെത്തിയത്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് സിഡബ്ല്യുസി അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ വനിത ശിശു വികസ വകുപ്പിന് കീഴിലുള്ള മാങ്ങാനത്തെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കുട്ടികളെ കാണാതായത്. രാവിലെ ജീവനക്കാര്‍ എത്തി പരിശോധിച്ചപ്പോഴാണ് 9 പെണ്‍കുട്ടികളെ കാണാനില്ലെന്ന വിവരം അറിയുന്നത്. മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് കോട്ടയം ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉച്ചയ്ക്ക് 12 മണിയോടെ ഇവരെ 9 പേരെയും കണ്ടെത്തിയത്.

കൂത്താട്ടുകുളം ഇലഞ്ഞിയിലുള്ള ഒരു കുട്ടിയുടെ ബന്ധുവീട്ടില്‍ നിന്നാണ് 9 പേരെയും കണ്ടെത്തിയത്. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മഹിള സമഖ്യ സൊസൈറ്റിയാണ് ഷെല്‍ട്ടര്‍ ഹോം നടത്തുന്നത്. ഇവിടെ കുട്ടികള്‍ സ്ഥിരമായി കരയുകയും ബഹളം ഉണ്ടാക്കുയും ചെയ്യുമായിരുന്നു എന്ന് പരിസരവാസികള്‍ പറയുന്നു.

ഷെല്‍ട്ടര്‍ ഹോമില്‍ ജീവന്‍ക്കാര്‍ കുറവാണെന്നും പ്രദേശവാസികള്‍ പറയുന്നു. ഇതിന് മുന്‍പും രണ്ട് കുട്ടികള്‍ ഇവിടെ നിന്ന് ചാടി പോകുകയും ഇവരെ പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.

]]>