shavarma – malayalees.ch https://malayalees.ch Malayalam Online News Portal Thu, 12 Jan 2023 06:52:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png shavarma – malayalees.ch https://malayalees.ch 32 32 കൊച്ചിയില്‍ നിന്ന് മാസങ്ങള്‍ പഴക്കമുള്ള 500 കിലോ കോഴിയിറച്ചി പിടിച്ചെടുത്തു; എത്തിച്ചത് ഹോട്ടലുകളില്‍ ഷവര്‍മ ഉണ്ടാക്കാന്‍ https://malayalees.ch/500-kg-months-old-meat-seized-from-kochi/ Thu, 12 Jan 2023 06:52:27 +0000 https://malayalees.ch/?p=74366 എറണാകുളം കളമശേരി കൈപ്പടമുഗളിലെ സെന്‍ട്രല്‍ കിച്ചണില്‍ നിന്ന് പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തു. 500 കിലോഗ്രാം പഴകിയ മാംസമാണ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ടുവന്ന മാംസത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത ഇറച്ചിയില്‍ ഭൂരിഭാഗവും അഴുകിയ നിലയിലായിരുന്നു.

പാലക്കാട് സ്വദേശി ജുനൈദിന്റെ ഉടമസ്ഥതയിലാണ് കളമശേരിയിലെ സ്ഥാപനമുള്ളത്. കൊച്ചിയിലെ വിവിധ ഹോട്ടലുകളിലേക്ക് കൊണ്ടുപോകുന്നതിനാണ് മാംസം തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ചത്. ഇവിടെ നിന്നും 150 കിലോ ഗ്രാം പഴകിയ എണ്ണയും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

കളമശ്ശേരി കൈപ്പട മുകളിലെ വീട്ടില്‍ നിന്നാണ് പഴകിയ ഇറച്ചി പിടികൂടിയത്. കൊച്ചിയിലെ ഹോട്ടലുകളില്‍ ഷവര്‍മ ഉണ്ടാക്കുന്നതിനായി സൂക്ഷിച്ച ഇറച്ചിയാണ് പിടികൂടിയത്. കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. വലിയ കവറുകളിലാക്കി തീര്‍ത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഫ്രീസറില്‍ പോലുമല്ലാതെ ഇറച്ചി സൂക്ഷിച്ചിരുന്നത്. പഴകിയ മാംസത്തിന്റെ സാമ്പിളുകള്‍ പരിശോധിച്ചശേഷം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

]]>
ഷവര്‍മയിലെ വിഷബാധ; ഒരാള്‍ കൂടി കസ്റ്റഡിയില്‍; കൂള്‍ബാര്‍ ഉടമയെ നാട്ടിലെത്തിക്കാന്‍ നീക്കം ഊര്‍ജിതം https://malayalees.ch/one-more-accused-take-into-custody-in-shavarma-death-case/ Tue, 03 May 2022 04:32:47 +0000 https://malayalees.ch/?p=61165 കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വിഷബാധയേറ്റ സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയിലായി. ഐഡിയല്‍ കൂള്‍ബാര്‍ മാനേജര്‍ അഹമ്മദ് ആണ് കസ്റ്റഡിയിലായത്. ഇയാളെ മുംബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസില്‍ പ്രതി ചേര്‍ത്ത ഐഡിയല്‍ കൂള്‍ബാര്‍ ഉടമ കാലിക്കടവ് സ്വദേശി കുഞ്ഞഹമ്മദിനെ നാട്ടിലെത്തിക്കാന്‍ പൊലീസ് നടപടിയാരംഭിച്ചു. കേസില്‍ അറസ്റ്റിലായ രണ്ടുപേരെ റിമാന്‍ഡ് ചെയ്തു.

കുഞ്ഞഹമ്മദിനെ നാട്ടിലെത്തിക്കുന്നതില്‍ ലുക്ക് ഔട്ട് നോട്ടിസടക്കം പുറപ്പെടുവിക്കുമെന്നാണ് സൂചന. കൂള്‍ ബാറിലെ മാനേജിങ് പാര്‍ട്ണറായ പടന്ന സ്വദേശിക്കായും പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ചന്തേര സി ഐ പി നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

അതേ സമയം മരിച്ച ദേവനന്ദയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പുറത്തുവന്നേക്കും. ശാസ്ത്രീയ പരിശോധനയുടെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും പരിശോധിച്ചതിന് ശേഷമായിരിക്കും ഭക്ഷ്യസുരക്ഷ, റവന്യൂ വിഭാഗങ്ങള്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ നില തൃപ്തികരമാണമെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

]]>