Shashi Tharoor – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Dec 2023 07:31:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Shashi Tharoor – malayalees.ch https://malayalees.ch 32 32 വിനീത വി.ജിക്ക് എതിരായ കേസ് പിൻവലിക്കണം, വളരെ മോശമായ നടപടിയാണ് സർക്കാരിന്റേത്; ശശി തരൂർ https://malayalees.ch/case-against-vineetha-vg-should-be-withdrawn-shashi-tharoor/ Tue, 26 Dec 2023 07:30:29 +0000 https://malayalees.ch/?p=93498 24 റിപ്പോർട്ടർ വിനീത വി.ജിയ്ക്ക് എതിരായ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് എം.പി ശശി തരൂർ രം​ഗത്ത്.
വളരെ മോശമായ നടപടിയാണ് ഇതടുപക്ഷ സർക്കാരിന്റേതെന്നും കേസ് പിൻവലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തക വിനീത വി ജിക്കെതിരായ കേസിനെ ന്യായീകരിച്ച് വനിത കമ്മീഷൻ രം​ഗത്തെത്തി. മാധ്യമ പ്രവർത്തകയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും കുറ്റകൃത്യമുണ്ടെങ്കിൽ പൊലീസ് പരിശോധിക്കേണ്ടതുണ്ടെന്ന് വനിത കമ്മിഷൻ അധ്യക്ഷ പി. സതീദേവി പ്രതികരിച്ചു. മാധ്യമ പ്രവർത്തകയുടെ സ്വതന്ത്രമായ ജോലിക്ക് തടസമുണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. വനിത കമ്മിഷന് പരാതി ലഭിച്ചിട്ടില്ലെന്നും പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നും പി. സതീദേവി 24നോട്‌ പറഞ്ഞു.

നവകേരള യാത്രയ്ക്കിടയിലെ പ്രതിഷേധം റിപ്പോർട്ട് ചെയ്ത ട്വന്റിഫോർ റിപ്പോർട്ടർ വിനീത വി.ജിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം ശക്തമാണ്. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് കെ.കെ രമ എംഎൽഎ പറഞ്ഞു. വിമർശനങ്ങളെ ഭയക്കുന്നതുകൊണ്ടാണ് സർക്കാർ ഇത്തരം നടപടികളെടുക്കുന്നതെന്നും, സിഡിആർ ചോർന്നതിൽ അന്വേഷണം വേണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു.

‘സിപിഐഎമ്മിന് സ്ഥുതി പാടുന്നവരെല്ലാം നല്ലവർ. അവർക്കെതിരെ മോശം റിപ്പോർട്ട് ചെയ്യുന്നവരെല്ലാം മോശക്കാർ. അതാണ് ഇവിടെ സംഭവിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ നാല് വാക്ക് പൊക്കി പറഞ്ഞാൽ അവർ ഏറ്റവും നല്ല മാധ്യമ പ്രവർത്തകയാകും’- കെ.കെ രമ പറഞ്ഞു. ഒരു പെൺകുട്ടിയുടെ മനോവീര്യം കെടുത്തുകയാണ് ചെയ്തതെന്നും, അത് അംഗീകരിച്ചുകൊടുക്കാൻ സാധിക്കില്ലെന്നും കെ.കെ രമ വ്യക്തമാക്കി.

]]>
‘കോൺഗ്രസിൻ്റെ പ്രധാനമന്ത്രി മുഖം ഖാർഗെയോ രാഹുൽ ഗാന്ധിയോ ആയിരിക്കും’; ശശി തരൂർ https://malayalees.ch/mallikarjun-kharge-or-rahul-gandhi-likely-pm-choice-from-congress-shashi-tharoor/ Tue, 17 Oct 2023 05:27:22 +0000 https://malayalees.ch/?p=89540 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ സഖ്യം അധികാരത്തിലെത്തിയാൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയോ മുൻ എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയെയോ പ്രധാനമന്ത്രിയായി നാമനിർദേശം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ. കോൺഗ്രസിൻ്റെ പ്രധാനമന്ത്രി മുഖം ആരെന്ന ചോദ്യങ്ങൾ സജീവമായിരിക്കെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവിയാണ് ബിജെപിയെ കാത്തിരിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയെ പരാജയപ്പെടുത്തി ഇന്ത്യൻ സഖ്യം കേന്ദ്രത്തിൽ അധികാരത്തിലെത്താനുള്ള സാധ്യതയുണ്ടെന്നും ഇത് കാത്തിരുന്ന് കാണാമെന്നും തരൂർ പറഞ്ഞു.

]]>
‘മാന്യതയുള്ള ഹിന്ദുവിന്‍റെ പ്രവൃത്തി ഇങ്ങനെയല്ല’ ; പ്രിൻസിപ്പലിനെ ആക്രമിച്ചതിനെതിരെ ശശി തരൂർ https://malayalees.ch/no-decent-hindu-shashi-tharoor-reacts-pune-school-principal-attacked/ Fri, 07 Jul 2023 08:44:22 +0000 https://malayalees.ch/?p=84004
മഹാരാഷ്ട്രയിലെ തലേഗാവിൽ സ്കൂൾ വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ ആക്രമിച്ച സംഭവത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. മാന്യനായ ഒരു ഹിന്ദുവും ഇത്തരത്തിൽ പ്രവൃത്തിക്കില്ലെന്നും സംഭവം അപമാനകരമാണെന്നും വിഡിയോ പങ്കുവെച്ചു കൊണ്ട് തരൂർ പറഞ്ഞു. ഇത്തരം പ്രവൃത്തികൾ ചെയ്ത് ഹൈന്ദവതയെ പ്രതിരോധിക്കുകയാണെന്നും സംരക്ഷിക്കുകയാണെന്നും പറയുന്നതിൽ എന്ത് അർഥമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

‘ഇത് അപമാനകരമാണ്. ശിക്ഷിക്കപ്പെടുമെന്ന് യാതൊരു ഭയവുമില്ലാതെ ഇത്തരം ആക്രമങ്ങൾ അഴിച്ചുവിടാൻ ബജ്റംഗ്ദളിന് എങ്ങനെയാണ് ധൈര്യമുണ്ടാകുന്നത്? ഹൈന്ദവതയെ സംരക്ഷിക്കുകയാണെന്ന് അവർ പറയുന്നതിന്‍റെ അർഥമെന്താണ്? മാന്യനായ ഒരു ഹിന്ദുവും ഇത്തരത്തിൽ പ്രവൃത്തിക്കില്ല’- ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.

തലേഗാവ് ദബാഡെയിലെ ഡി,വൈ പാട്ടീൽ സ്കൂൾ പ്രിൻസിപ്പൽ അലക്സാണ്ടറിനെയാണ് ബജ്റംഗ്ദൾ, വി.എച്ച്.പി പ്രവർത്തകരായ വിദ്യാർഥികൾ മർദിച്ചത്. വിദ്യാർഥികളോട് ക്രിസ്തീയ പ്രാർഥന ചൊല്ലാൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടെന്നാരോപിച്ചായിരുന്നു മർദനം. സ്കൂളിലെ പെൺകുട്ടികളുടെ ശുചിമുറിയിൽ സി.സി.ടി.വി കാമറ സ്ഥാപിച്ചുവെന്നും, ഹൈന്ദവ ആഘോഷങ്ങൾക്ക് അവധി നൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടി ഏതാനും രക്ഷിതാക്കൾ സ്കൂളിനെതിരെ പരാതി നൽകിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി ഹർ ഹർ മഹാദേവ് ചൊല്ലിക്കൊണ്ടായിരുന്നു വിദ്യാർഥികളുടെ ആക്രമണം.

]]>
ശശി തരൂരിന്റെ കോട്ടയം പര്യടനം ഇന്ന് https://malayalees.ch/shashi-tharoor-at-kottayam/ Sat, 03 Dec 2022 04:26:26 +0000 https://malayalees.ch/?p=72263 ശശി തരൂരിന്റെ കോട്ടയം പര്യടനം ഇന്ന്. കാഞ്ഞിരപ്പള്ളി- പാലാ ബിഷപ്പുമാരെ സന്ദർശിക്കും.

ഈരാറ്റുപേട്ടയിൽ ഇന്ന് വൈകിട്ട് 5 30നാണ് യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന മഹാ സമ്മേളനം. വർഗീയ ഫാസിസം ഇന്നിന്റെ കാവലാൾ എന്ന വിഷയത്തിലാണ് ശശി തരൂർ സംസാരിക്കുക. തിരുവനന്തപുരത്ത് മേയർക്കെതിരെ നടന്ന പരിപാടിക്ക് ശേഷം തരൂർ പങ്കെടുക്കുന്ന ആദ്യ രാഷ്ട്രീയ യോഗമായിരിക്കും ഈരാറ്റുപേട്ടയിലേത്. തരൂർ പരിപാടി പാർട്ടിയിലും യൂത്ത് കോൺഗ്രസിനും വിവാദമായെങ്കിലും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പരിപാടിയുമായി മുന്നോട്ട് പോവുകയായിരുന്നു.

അതേസമയം തരൂരിന്റെ യൂത്ത് കോൺഗ്രസ്സ് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ് 24 നോട് പറഞ്ഞു. കൂടിയാലോചിക്കാതെ സംഘടിപ്പിച്ച പരിപാടിയായതുകൊണ്ടാണ് പങ്കെടുക്കാത്തതെന്ന് നാട്ടകം സുരേഷ് പറഞ്ഞു. തരൂരിന്റെ പരിപാടിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണനും പങ്കെടുത്തേക്കില്ല.

]]>
ശശി തരൂരിനെ മുൻനിർത്തി കോൺഗ്രസിൽ പടയൊരുക്കം https://malayalees.ch/congress-prepares-for-shashi-tharoor/ Wed, 23 Nov 2022 10:46:16 +0000 https://malayalees.ch/?p=71757 സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്ന ശശി തരൂരിനെ മുൻനിർത്തി കോൺഗ്രസിൽ പടയൊരുക്കം. വി.ഡി. സതീശനെ കെ.മുരളീധരൻ തള്ളിപ്പറഞ്ഞതോടെ കോൺഗ്രസിൽ എ – ഐ ഗ്രൂപ്പുകളിൽ ഒരു വിഭാഗത്തിന്റെ പിന്തുണ ശക്തമായ പിന്തുണ ശശി തരൂരിനാണെന്ന് ഉറപ്പായി. കോട്ടയത്തെ യൂത്ത്കോൺഗ്രസ് പരിപാടിയിൽ വി.ഡി. സതീശനെ മാറ്റി ശശി തരൂരിനെ മുഖ്യാഥിതിയാക്കിയതും കോൺഗ്രസിലെ മാറുന്ന ഗ്രൂപ്പ് സമവാക്യങ്ങളുടെ ഭാഗമാണ്.

കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും തുറന്നെതിർക്കുമ്പോഴും സംസ്ഥാന രാഷ്ട്രീയത്തിൽ തനിവഴി വെട്ടി തുറക്കുകയാണ് തരൂർ.യുവനേതാക്കളിൽ തരൂർ ഫാൻസ് എണ്ണത്തിൽ കൂടുതലുണ്ട്. മുതിർന്നവരിൽ കെ.മുരളീധരൻ ഉൾപ്പെടെ പ്രമുഖരുടെ പിന്തുണയും തരൂർ ഉറപ്പിച്ച് കഴിഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തിൽ തരൂരിന്റെ ഇടം അനിഷേധ്യമെന്നും ആരെയും വില കുറച്ച് കാണരുതെന്നും മുരളീധരൻ വി.ഡി. സതീശന് മറുപടി നൽകി.

എ. ഗ്രൂപ്പിൽ ഒരു വിഭാഗത്തിന്റെ പിന്തുണയോടെയാണ് എം.കെ രാഘവൻ എം.പിയുടെ തരൂർ അനുകൂല നീക്കം. കോട്ടയത്തെ യൂത്ത്കോൺഗ്രസ് പരിപാടിയിൽ നിന്ന് വി.ഡി. സതീശനെ ഒഴിവാക്കി തരൂരിനെ ഉദ്ഘാടകനാക്കിയതും കോൺഗ്രസിലെ പുതിയ നീക്കങ്ങളുടെ ഭാഗം തന്നെ. സതീശനെ ഒഴിവാക്കിയ പോസ്റ്റർ വിവാദമായതോടെ പുതിയ പോസ്റ്റർ ഇറക്കിയെങ്കിലും സതീശന് പകരം തരൂർ എന്ന സന്ദേശം വ്യക്തമാണ്. കോട്ടയത്തെ പ്രബല എ. ഗ്രൂപ്പുകാർ തരൂരിനൊപ്പം നിൽക്കുമ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെ ഒരു വിഭാഗം നേതാക്കൾ സതീശനൊപ്പമാണ്.
ഉമ്മൻചാണ്ടിയുടെ നിലപാടും ഇക്കാര്യത്തിൽ നിർണായകമാണ്. തരംഗത്തിൽ കോൺഗ്രസിൽ വലിയ ചലനങ്ങളുണ്ടായാൽ പരമ്പരാഗത എ – ഐ ഗ്രൂപ്പുകൾ ശിഥിലമാവുമെന്ന കാര്യം തീർച്ച.

]]>
ശശി തരൂരിന്റെ മലബാർ സന്ദർശനം തുടരുന്നു; കണ്ണൂരിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും https://malayalees.ch/sashi-tharoor-malabar-visit/ Mon, 21 Nov 2022 04:13:11 +0000 https://malayalees.ch/?p=71600 ശശി തരൂരിന്റെ മലബാർ സന്ദർശനം തുടരുന്നു. അന്തരിച്ച പ്രശസ്ത എഴുത്തുകാരൻ ടിപി രാജീവന്റെ വീട്ടിൽ രാവിലെ എത്തുന്ന തരൂർ, തുടർന്ന് മാഹി കലാഗ്രാമത്തിൽ നടക്കുന്ന ചടങ്ങിലും പങ്കെടുക്കും. നാളെ പാണക്കാട്ട് തറവാട്ടിലെ സന്ദർശനമാണ് തരൂരിന്റെ പ്രധാന പരിപാടി. ഇവിടെ വച്ച് മുസ്ലിം ലീഗ് നേതാക്കളുമായി തരൂർ ചർച്ച നടത്തും.

യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പിന്മാറിയിട്ടും ശശി തരൂർ മുഖ്യാതിഥിയായ സെമിനാറിൽ ഉജ്വല പങ്കാളിത്തമാണ് അനുഭവപ്പെടുന്നത്. ജവാഹർ യൂത്ത് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ബാനറിൽ അതേ വേദിയിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെ പങ്കെടുപ്പിച്ചു നടത്തിയ പരിപാടിയോടെ തരൂരിന്റെ മലബാർ പര്യടനത്തിനു തുടക്കമായത് . ഹാളിലും പുറത്തും ജനം നിറഞ്ഞു. തരൂരിന്റെ പര്യടനം ഏകോപിപ്പിക്കുന്ന എം.കെ.രാഘവൻ എം.പി വിലക്കിനു നൽകിയ മറുപടി കൂടിയായി പരിപാടിയിലെ ജനപങ്കാളിത്തം.യൂത്ത് കോൺഗ്രസ് പിന്മാറിയതിനുപിന്നിൽ ആരാണെന്നു കെപിസിസി പ്രസിഡന്റ് അന്വേഷിക്കണമെന്ന് എം.കെ.രാഘവൻ ആവശ്യപ്പെട്ടു. കെപിസിസി അന്വേഷണക്കമ്മിഷനെ നിയോഗിച്ചില്ലെങ്കിൽ പാർട്ടിവേദികളിൽ കാര്യങ്ങൾ തുറന്നുപറയും. അന്വേഷണം ആവശ്യപ്പെട്ടു സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ എന്നിവർക്കു പരാതി നൽകും. ആളുകളെ വിളിച്ചുവരുത്തി അപമാനിക്കുന്ന രാഷ്ട്രീയം നമുക്ക് ചേരില്ലെന്നും പറഞ്ഞു. രാഘവന്റെ ആവശ്യം ന്യായമാണെന്ന് ശശി തരൂരും പ്രതികരിച്ചു.

]]>
പരാതി ചോര്‍ന്നത് ദൗര്‍ഭാഗ്യകരം; മുന്നോട്ടെന്ന് തരൂരിന്റെ ട്വീറ്റ് https://malayalees.ch/shashi-tharoor-tweet-about-internal-letter-leaked-to-media/ Wed, 19 Oct 2022 08:34:18 +0000 https://malayalees.ch/?p=69877 കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് സമിതിക്ക് നല്‍കിയ പരാതി മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയത് ദൗര്‍ഭാഗ്യകരമെന്നും ശശി തരൂര്‍ എംപി. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ വേണ്ടിയായിരുന്നു തെരഞ്ഞെടുപ്പ് നടന്നതെന്നും ഭിന്നിപ്പിക്കാനല്ലെന്നും തരൂര്‍ ട്വീറ്റില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ലീഡ് വളരെ പിന്നിലായിട്ടും മുന്നോട്ട് നീങ്ങാം എന്നും തരൂര്‍ ട്വീറ്റില്‍ കുറിച്ചു.

തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്നാണ് ശശി തരൂര്‍ ക്യാമ്പ് ഉന്നയിച്ച ആരോപണം. ഉത്തര്‍പ്രദേശില്‍ ക്രമക്കേട് നടന്നുവെന്ന തരൂരിന്റെ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളി. തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് തരൂര്‍ ഉന്നയിക്കുന്ന ആരോപണം. തെര.സമിതിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്തുവന്നു. ഗുരുതര ആരോപണങ്ങളാണ് പരാതിയില്‍ രേഖാമൂലം ഉന്നയിച്ചത്.

]]>
ജയമുറപ്പിച്ച് ഖര്‍ഗെ; വസതിക്ക് മുന്നില്‍ ആശംസാ ബോര്‍ഡുകളുമായി പ്രവര്‍ത്തകര്‍ https://malayalees.ch/mallikarjun-kharge-gets-more-lead-aicc-election/ Wed, 19 Oct 2022 08:32:26 +0000 https://malayalees.ch/?p=69874 കോണ്‍ഗ്രസ് അധ്യക്ഷനെ അല്‍പസമയത്തിനകം അറിയാം. എഐസിസി ആസ്ഥാനത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വ്യക്തമായ ലീഡ് നേടി മുന്നേറുകയാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിക്ക് മുന്നില്‍ പ്രവര്‍ത്തകര്‍ വിജയാഘോഷങ്ങള്‍ തുടങ്ങി. വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശംസാ ബോര്‍ഡുകള്‍ സ്ഥാപിച്ചു.

വൈകിട്ട് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും.
കള്ളവോട്ട് നടന്നെന്നാണ് ശശി തരൂര്‍ ക്യാമ്പ് ഉന്നയിക്കുന്ന ആരോപണം. ഉത്തര്‍പ്രദേശില്‍ ക്രമക്കേട് നടന്നുവെന്ന തരൂരിന്റെ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളി. തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് തരൂര്‍ ഉന്നയിക്കുന്ന ആരോപണം. തെര.സമിതിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്തുവന്നു. ഗുരുതര ആരോപണങ്ങളാണ് പരാതിയില്‍ രേഖാമൂലം ഉന്നയിച്ചിരിക്കുന്നത്.

]]>
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ഖാർഗെയ്ക്ക് തരൂർ എത്രത്തോളം വെല്ലുവിളിയാകും? https://malayalees.ch/shashi-tharoor-vs-mallikarjun-kharge/ Mon, 17 Oct 2022 08:56:00 +0000 https://malayalees.ch/?p=69723 കോൺഗ്രസിന്റെ അടുത്ത പ്രസിഡന്റ് ആരായിരിക്കും? ഏറെ നാളായി ഉയരുന്ന ഈ ചോദ്യത്തിൻ്റെ ഉത്തരം കണ്ടെത്താൻ കോൺഗ്രസ് ഇന്ന് പോളിംഗ് ബൂത്തിൽ എത്തുകയാണ്. ആകെ രണ്ട് സ്ഥാനാർത്ഥികൾ, ശശി തരൂരും മല്ലികാർജുൻ ഖാർഗെയും. സീതാറാം കേസരിക്ക് ശേഷം ആദ്യമായി ഗാന്ധി-നെഹ്‌റു കുടുംബത്തിന് പുറത്തുള്ള ഒരാൾ പാർട്ടിയുടെ അധ്യക്ഷനാകാൻ പോകുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. രാജ്യത്തെ 40 കേന്ദ്രങ്ങളിൽ 68 ബൂത്തുകളിലായി നടക്കുന്ന വോട്ടെടുപ്പിൽ 9,800 വോട്ടർമാർ രണ്ടിലൊരാൾക്ക് വോട്ട് ചെയ്യും.

രാവിലെ 10 മുതൽ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ്. രാഹുൽ ഗാന്ധി ‘ഭാരത് ജോഡോ യാത്ര’ നയിക്കുന്നതിനാൽ അദ്ദേഹത്തിനായും സഹ പദയാത്രികർക്കയും ഒരു പ്രത്യേക പോളിംഗ് സ്റ്റേഷനും സജ്ജീകരിച്ചിട്ടുണ്ട്. ഡൽഹിയിലെ അക്ബർ റോഡിലുള്ള പാർട്ടി ആസ്ഥാനത്ത് ഒക്ടോബർ 19 ബുധനാഴ്ച ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ 22 വർഷത്തിനിടെ ആദ്യമായി അധ്യക്ഷനെ കണ്ടെത്താൻ ഒരു വോട്ടെടുപ്പ് നടക്കുന്നു എന്നതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. നേരത്തെ 1998-ൽ സീതാറാം കേസരിയെ സ്ഥാനത്തുനിന്നും പാർട്ടി പുറത്താക്കി സോണിയാ ഗാന്ധിയെ അധ്യക്ഷയാക്കി. സോണിയാ ഗാന്ധിക്ക് പിന്നാലെ മകൻ രാഹുൽ ഗാന്ധിയും തെരഞ്ഞെടുപ്പില്ലാതെ പാർട്ടി അധ്യക്ഷനായി.

ഈ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് മല്ലികാർജുൻ ഖാർഗെയും ശശി തരൂരും രാജ്യത്തുടനീളമെത്തി പ്രവർത്തകരെ നേരിൽ കണ്ട് പിന്തുണ ഉറപ്പിച്ചു. ചട്ടം ലങ്കിച്ച് നേതാക്കൾ പക്ഷം പിടിച്ചപ്പോഴും, പ്രചാരണത്തിൽ സഹകരിക്കാതിരുന്നപ്പോഴും ശശി തരൂർ നിരാശനായി. എന്നാൽ പാർട്ടിയുടെ പല സംസ്ഥാന ഘടകങ്ങളുടെയും തലവന്മാർ തന്നെ കാണാതിരുന്നിട്ടും ഖാർഗെയെ സ്വാഗതം ചെയ്തപ്പോഴും മത്സരത്തിൽ നിന്ന് അദ്ദേഹം പിന്മാറിയില്ല. തരൂരിന് പാർട്ടിയുടെ കേരള ഘടകത്തിൽ തന്നെ വേണ്ടത്ര പിന്തുണ ലഭിച്ചില്ല. പാർട്ടി ഹൈക്കമാൻഡിന്റെ പിന്തുണയുള്ള സ്ഥാനാർത്ഥിയെ മാത്രമേ പിന്തുണയ്ക്കൂ എന്ന് കോൺഗ്രസ് കേരള ഘടകം പ്രമേയം പാസാക്കി.

ഒടുവിൽ വോട്ട് രേഖപ്പെടുത്തുന്നതിലെ അപാകതകൾ വരെ തരൂർ ചൂണ്ടിക്കാട്ടി. “ബാലറ്റ് പേപ്പറിൽ രണ്ട് സ്ഥാനാർത്ഥികളുടെ പേരുകൾ ഉണ്ടായിരിക്കും. ഇഷ്ടമുള്ള സ്ഥാനാർത്ഥിയുടെ മുന്നിലുള്ള ബോക്സിൽ ‘ടിക്ക്’ ഇടാം. ഇതല്ലാതെ മറ്റേതെങ്കിലും അടയാളമോ നമ്പറോ മാർക്ക് ചെയ്താൽ വോട്ട് അസാധുവാക്കും” – പരാതിയ്ക്ക് പിന്നാലെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി വോട്ടർമാർക്ക് നിർദ്ദേശം നൽകി.

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ മല്ലികാർജുൻ ഖാർഗെ.

എൺപതുകാരനായ ഖാർഗെ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനാണ്. അധ്യക്ഷ സ്ഥാനത്തേക്കുള്ള ഗാന്ധി കുടുംബത്തിന്റെ സ്ഥാനാർത്ഥി ഖാർഗെയാണെന്ന് പലരും വിശ്വസിക്കുന്നു. കർണാടകയിലെ കലബുറഗി ജില്ലയിലെ ഒരു സാധാരണ പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ നിന്ന് അധ്യക്ഷ തെരഞ്ഞെടുപ്പിലേക്കുള്ള ഖാർഗെയുടെ യാത്ര ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരുന്നു. 1972-ൽ രാഷ്ട്രീയ ജീവിതം ആരംഭിച്ച ഖാർഗെ കർണാടകയിലെ കലബുറഗി ജില്ലയിലെ ഗുർമിത്കൽ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ഒമ്പത് തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനുശേഷം അദ്ദേഹത്തെ കന്നഡ ഭാഷയിൽ ‘സോൾ എലഡെ സർദാർ’ എന്ന് വിളിച്ചിരുന്നു, അതായത് ‘തെരഞ്ഞെടുപ്പിലെ അപരാജിതൻ’. 2009ൽ ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഖാർഗെ കേന്ദ്രത്തിൽ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാരിൽ മന്ത്രിയായി..

അദ്ദേഹത്തിന്റെ ഭരണകാലത്താണ് ഭരണഘടന (371 (ജെ)) ഭേദഗതിക്കായി പ്രചാരണം നടന്നത്. ഇതുമൂലം ഹൈദരാബാദ്, കർണാടക മേഖലയിലെ ജനങ്ങൾക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണം ലഭിച്ചു. 2014ൽ ലോക്‌സഭാ പ്രതിപക്ഷ നേതാവായിരുന്ന അദ്ദേഹം 2019ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. വിനയത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അറിയാവുന്ന കൗശലക്കാരനായ രാഷ്ട്രീയക്കാരനാണ് ഖാർഗെ. ദക്ഷിണേന്ത്യയിലെ ദളിത് നേതാവ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നതിലൂടെ, ഒരു സാധാരണ പ്രവർത്തകന് പോലും പ്രസിഡന്റ് സ്ഥാനത്തെത്താൻ കഴിയുമെന്ന സന്ദേശം പ്രവർത്തകർക്ക് നൽകാനും കോൺഗ്രസ് ആഗ്രഹിക്കുന്നുവെന്ന് വിശകലന വിദഗ്ധർ കരുതുന്നു.

ശശി തരൂരിന് എത്രത്തോളം വെല്ലുവിളി നൽകാൻ കഴിയും?

തൻ്റെ ഇംഗ്ലീഷ് പദപ്രയോഗം കൊണ്ടും, നിലപാട് കൊണ്ടും മാധ്യമ തലക്കെട്ടുകളിൽ നിറഞ്ഞുനിൽക്കുന്ന സാർവത്രിക പൗരനാണ് ശശി തരൂർ. ഈ തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ ഖാർഗെയെ പരാജയപ്പെടുത്താൻ തരൂരിന് കഴിഞ്ഞേക്കില്ല, എന്നാൽ കോൺഗ്രസ് നേതാക്കളുടെ മുൻനിരയിൽ തന്നെ നിർത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
കോൺഗ്രസ് പാർട്ടിയുടെ നേതാവ് എന്നതിലുപരി, 66 കാരനായ ശശി തരൂരിന് സ്വന്തമായൊരു വ്യക്തിത്വമുണ്ട്. ഇംഗ്ലീഷ് ഭാഷയിലും ഫാഷനിലും വിനയാന്വിത സ്വഭാവത്തിലുടെയും നേടിയെടുത്തതാണ് ഈ വ്യക്തിത്വം. വിദഗ്ദ്ധനായ ഒരു നയതന്ത്രജ്ഞനും എഴുത്തുകാരനും കൂടിയാണ് അദ്ദേഹം.

കോൺഗ്രസിന്റെ ജി-23ന്റെ ഭാഗമായിരുന്നു ശശി തരൂർ:

ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജിൽ പഠിച്ച തരൂർ രാജ്യത്തെ ചുരുക്കം ചില ബുദ്ധിജീവികളിൽ ഒരാളാണ്. വിദേശത്ത് പഠിച്ച അദ്ദേഹം വളരെ ചെറുപ്പത്തിൽ തന്നെ ഐക്യരാഷ്ട്രസഭയിൽ ചേർന്നു. യുഎന്നിന്റെ അണ്ടർ സെക്രട്ടറി ജനറലായി. സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് ഇന്ത്യ അദ്ദേഹത്തെ പിന്തുണച്ചെങ്കിലും വിജയിക്കാനായില്ല. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തോട് യോജിപ്പുള്ള അദ്ദേഹം ഈ പാർട്ടിയിൽ ചേരാൻ തീരുമാനിച്ചു. നയതന്ത്രത്തിലെ തന്റെ മഹത്തായ ജീവിതത്തിനിടയിൽ, 10 വയസ്സ് മുതൽ ഉണ്ടായിരുന്ന പുസ്തകരചനാ ശീലം അദ്ദേഹം തുടർന്നു. രണ്ട് ഡസനിലധികം പുസ്തകങ്ങൾ രചിച്ച അദ്ദേഹം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. ഫിക്ഷൻ, നോൺ ഫിക്ഷൻ, രാഷ്ട്രീയം, മതം എന്നിവയെക്കുറിച്ച് അദ്ദേഹം പുസ്തകം എഴുതിയിട്ടുണ്ട്.

കോൺഗ്രസിൽ ചേർന്ന അദ്ദേഹത്തിന് സോണിയ ഗാന്ധി തിരുവനന്തപുരത്ത് നിന്ന് പാർട്ടി ടിക്കറ്റ് നൽകി. കേരളത്തിൽ തിരുവനന്തപുരത്ത് നിന്ന് തുടർച്ചയായി മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച തരൂരിന് പാർട്ടിയുടെ കേരള ഘടകത്തിൽ തന്നെ വേണ്ടത്ര പിന്തുണ ലഭിച്ചില്ല. പാർട്ടി നേതാക്കളിൽ നിന്ന് തനിക്ക് പ്രതീക്ഷിച്ച പിന്തുണ ലഭിക്കുന്നില്ലെന്ന് ഖാർഗെയെ വെല്ലുവിളിക്കുന്ന തരൂർ പലപ്പോഴായി പറഞ്ഞു. സെപ്റ്റംബറിൽ കന്യാകുമാരിയിൽ നിന്ന് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചപ്പോൾ ശശി തരൂർ അവിടെയും മുന്നിലായിരുന്നു. “ഖർഗെ സാഹിബ് ഒരു മുതിർന്ന നേതാവാണ്, അദ്ദേഹം വിജയിച്ചാൽ, ഞങ്ങൾ എല്ലാവരും അദ്ദേഹത്തോടൊപ്പം സഹകരിച്ച് പ്രവർത്തിക്കും. പാർട്ടി ഞങ്ങളുടെ വീടും കുടുംബവുമാണ്” – തെരഞ്ഞെടുപ്പിന് മുമ്പ് ശശി തരൂർ ലഖ്‌നൗവിൽ പറഞ്ഞു.

]]>
ശശി തരൂരിന്റെ ഇന്നത്തെ പ്രചാരണം റദ്ദാക്കി https://malayalees.ch/todays-campaign-of-shashi-tharoor-has-been-cancelled/ Mon, 10 Oct 2022 09:33:34 +0000 https://malayalees.ch/?p=69335 കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ശശി തരൂരിന്റെ ഇന്നത്തെ പ്രചാരണം റദ്ദാക്കി. മുലായം സിങ് യാദവിനോടുള്ള ആദര സൂചകമായാണ് തീരുമാനം. ഇന്ന് ലക്നൗവിൽ പ്രചാരണം നടത്താണായിരുന്നു മുൻപ് നിശ്ചയിച്ചിരുന്നത്. ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി സ്ഥാപക നേതാവുമായ മുലായം സിംഗ് യാദവ് ഇന്ന് രാവിലെയാണ് അന്തരിച്ചത്. ( Today’s campaign of Shashi Tharoor has been cancelled ).

ഏറെക്കാലമായി ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ കുറച്ചുനാളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതീവഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ഗുരുഗ്രാം മേദാന്ത ആശുപത്രിയിൽ വച്ചാണ് മരണത്തിനു കീഴടങ്ങിയത്.
ഓഗസ്റ്റ് 22 മുതൽ ചികിത്സയിലായിരുന്ന അദ്ദേഹം മൂന്ന് തവണ യുപി മുഖ്യമന്ത്രി ആയിട്ടുണ്ട്. മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്നു.

]]>