shashi taroor – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Dec 2023 07:31:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png shashi taroor – malayalees.ch https://malayalees.ch 32 32 വിനീത വി.ജിക്ക് എതിരായ കേസ് പിൻവലിക്കണം, വളരെ മോശമായ നടപടിയാണ് സർക്കാരിന്റേത്; ശശി തരൂർ https://malayalees.ch/case-against-vineetha-vg-should-be-withdrawn-shashi-tharoor/ Tue, 26 Dec 2023 07:30:29 +0000 https://malayalees.ch/?p=93498 24 റിപ്പോർട്ടർ വിനീത വി.ജിയ്ക്ക് എതിരായ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസ് എം.പി ശശി തരൂർ രം​ഗത്ത്.
വളരെ മോശമായ നടപടിയാണ് ഇതടുപക്ഷ സർക്കാരിന്റേതെന്നും കേസ് പിൻവലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തക വിനീത വി ജിക്കെതിരായ കേസിനെ ന്യായീകരിച്ച് വനിത കമ്മീഷൻ രം​ഗത്തെത്തി. മാധ്യമ പ്രവർത്തകയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും കുറ്റകൃത്യമുണ്ടെങ്കിൽ പൊലീസ് പരിശോധിക്കേണ്ടതുണ്ടെന്ന് വനിത കമ്മിഷൻ അധ്യക്ഷ പി. സതീദേവി പ്രതികരിച്ചു. മാധ്യമ പ്രവർത്തകയുടെ സ്വതന്ത്രമായ ജോലിക്ക് തടസമുണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. വനിത കമ്മിഷന് പരാതി ലഭിച്ചിട്ടില്ലെന്നും പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നും പി. സതീദേവി 24നോട്‌ പറഞ്ഞു.

നവകേരള യാത്രയ്ക്കിടയിലെ പ്രതിഷേധം റിപ്പോർട്ട് ചെയ്ത ട്വന്റിഫോർ റിപ്പോർട്ടർ വിനീത വി.ജിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം ശക്തമാണ്. വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്ന് കെ.കെ രമ എംഎൽഎ പറഞ്ഞു. വിമർശനങ്ങളെ ഭയക്കുന്നതുകൊണ്ടാണ് സർക്കാർ ഇത്തരം നടപടികളെടുക്കുന്നതെന്നും, സിഡിആർ ചോർന്നതിൽ അന്വേഷണം വേണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു.

‘സിപിഐഎമ്മിന് സ്ഥുതി പാടുന്നവരെല്ലാം നല്ലവർ. അവർക്കെതിരെ മോശം റിപ്പോർട്ട് ചെയ്യുന്നവരെല്ലാം മോശക്കാർ. അതാണ് ഇവിടെ സംഭവിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ നാല് വാക്ക് പൊക്കി പറഞ്ഞാൽ അവർ ഏറ്റവും നല്ല മാധ്യമ പ്രവർത്തകയാകും’- കെ.കെ രമ പറഞ്ഞു. ഒരു പെൺകുട്ടിയുടെ മനോവീര്യം കെടുത്തുകയാണ് ചെയ്തതെന്നും, അത് അംഗീകരിച്ചുകൊടുക്കാൻ സാധിക്കില്ലെന്നും കെ.കെ രമ വ്യക്തമാക്കി.

]]>
തരൂരിനെ ഉയർത്തിക്കാട്ടി എന്തു “മാങ്ങാതൊലി”യാണ് ലീഗ് ഉണ്ടാക്കാൻ പോകുന്നത്?; ലീ​ഗിനെതിരെ കെ.ടി ജലീൽ https://malayalees.ch/kt-jaleel-criticizes-shashi-tharoor-and-league/ Fri, 27 Oct 2023 10:48:06 +0000 https://malayalees.ch/?p=90171
ശശി തരൂരിനെ പലസ്തീൻ ഐക്യദാർഢ്യത്തിൽ മുഖ്യ പ്രഭാഷകനായി വിളിച്ചത് എന്തിനെന്ന വിമർശനവുമായി കെ.ടി ജലീൽ. പലസ്തീനികൾക്ക് ഉപകാരം ചെയ്യാൻ കഴിയില്ലെങ്കിൽ ഉപദ്രവിക്കാതിരിക്കാനെങ്കിലും ലീഗ് നോക്കേണ്ടതായിരുന്നു. തരൂരിനെ ഉയർത്തിക്കാട്ടി എന്തു “മാങ്ങാതൊലി”യാണ് ലീഗ് ഉണ്ടാക്കാൻ പോകുന്നത്?ഇസ്രയേൽ ആക്രമണങ്ങളെ ഭീകരതയായി കാണാൻ കഴിയാത്തവരെ സമുദായത്തിന്റെ ചെലവിൽ കോഴിക്കോട് എത്തിച്ചത് എന്തിനെന്നും കെ ടി ജലീൽ ചോദിക്കുന്നു.

അതേസമയം, പലസ്തീൻ ഐക്യദാർഢ്യവുമായി ബന്ധപ്പെട്ട് ജനകീയ ഐക്യപ്രസ്ഥാനമാണ് ലീഗ് രൂപപ്പെടുത്തിയതെന്ന പരാമർശമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയത്. പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിലെ തരൂരിന്റെ പ്രസംഗവുമായി ബന്ധപ്പെട്ട് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും അതിൽ മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലീ​ഗിനെ പ്രശംസിച്ചുകൊണ്ടായിരുന്നു എം വി ഗോവിന്ദന്റെ പരാമർശം.

ഇതിന് പിന്നാലെ എം വി ഗോവിന്ദൻ ലീഗിന് പിന്നാലെ പ്രണയാഭ്യർത്ഥനയുമായി നടക്കാൻ തുടങ്ങിയിട്ട് കുറെ നാളുകളായെന്ന വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ​രം​ഗത്തെത്തി. ഇക്കരെയാണ് താമസമെങ്കിലും അക്കരെയാണ് എം വി ഗോവിന്ദന്റെ മാനസം. എം വി ഗോവിന്ദന്റെ പ്രണയം യാഥാത്ഥ്യമാകട്ടെയന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.

മുസ്ലിം ലീഗ് കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച പലസ്തീൻ അനുകൂല റാലി ഇന്ത്യയുടെ ഔദ്യോഗിക നിലപാടിനെതിരെയാണ്. ശശി തരൂർ ശ്രമിക്കുന്നത് വർഗീയ ധൃവീകരണത്തിലൂടെ വോട്ട് നേടാനാണ്. ലോകസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഒരു വിഭാഗത്തിന്റെ വോട്ട് നേടാനുള്ള ശ്രമമാണ് കേരളത്തിൽ നടക്കുന്ന പലസ്തീൻ അനുകൂല പ്രതിഷേധങ്ങളെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.

സംസ്ഥാനത്തെ രണ്ട് ജെഡിഎസ് എംഎൽഎമാരും തങ്ങളുടെ എൻഡിഎ മുന്നണിയിൽ ചേരണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. അതല്ലെങ്കിൽ ഇരുവരും രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള ജെഡിഎസ് എന്ന നിലയിൽ സ്വതന്ത്ര നിലപാടെടുത്ത് നിൽക്കാൻ അവർക്ക് സാധിക്കില്ല. സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി ഈ മാസം 30 ന് ബിജെപി സെക്രട്ടേറിയേറ്റ് ഉപരോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സമരം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും.

കെ.ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഫലസ്തീൻ റാലി: ലീഗ് പിടിച്ച പുലിവാല്!!

ഡാനിയൽ കാർമന് ഫലസ്തീൻ പ്രശ്നത്തിൽ ‘വിശ്വപൗരൻ’ ശശി തരൂർ, “X”-ൽ (പഴയ ട്വിറ്റർ) 12.10.2023 ന് പുലർച്ചെ 12.59-ന് കൊടുത്ത മറുപടിയാണ് താഴെ:

“മറ്റുള്ളവർ ഹമാസിനെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടും ഇന്ത്യ അവരെ ഭീകരവാദ സംഘടനയായി കണക്കാക്കിയിട്ടില്ല എന്നാണ് ഞാൻ പറഞ്ഞത്. ഹമാസ് നടത്തിയത് ഭീകരവാദ പ്രവർത്തനമാണെന്ന കാര്യത്തിൽ സംശയമില്ല. അതിനെ ഞാൻ ശക്തമായി അപലപിച്ചിട്ടുണ്ട്. എന്റെ വാക്കുകൾ വളച്ചൊടിച്ചുണ്ടാക്കിയ വാർത്താശീർഷകം കണ്ട് തെറ്റിദ്ധരിക്കരുത്. ഈ ദുരവസ്ഥയിൽ നിങ്ങളുടെയും ഇസ്രായേലിലെ മറ്റ് സുഹൃത്തുക്കളുടെയും വിഷമത്തിൽ ഞാൻ പങ്കുചേരുന്നു”.

ഇങ്ങിനെ ഒരാളെ എന്തിനാണ് ലീഗ് ഫലസ്തീൻ ഐക്യദാർഢ്യത്തിന് മുഖ്യപ്രഭാഷകനായി വിളിച്ചത്? “ഫലസ്തീനികൾ ഇസ്രായേലിനു മേൽ നടത്തിയ ഭീകരാക്രമണമാണ് പശ്ചിമേഷ്യയിലെ പുതിയ സംഭവ വികാസങ്ങൾക്ക് വഴി വെച്ചത് എന്ന ശശി തരൂരിൻ്റെ പ്രസംഗമാണ് ദേശീയ അന്തർദേശീയ മാധ്യമങ്ങളിൽ വാർത്തയായി നിറഞ്ഞ് നിൽക്കുന്നത്. അതും ഒരു മുസ്ലിം സംഘടനയുടെ സമ്മേളനത്തിലെ മുഖ്യപ്രഭാഷണമായാണ് പ്രസംഗം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഫലസ്തീനികൾക്ക് ഉപകാരം ചെയ്യാൻ കഴിയില്ലെങ്കിൽ ഉപദ്രവം ഏൽപ്പിക്കാതിരിക്കാനെങ്കിലും ലീഗ് നോക്കണ്ടതായിരുന്നു.

കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൻ്റെ അതൃപ്തി സമ്പാദിച്ച് ശശി തരൂരിനെ മുഖ്യാതിഥിയാക്കിയത് കൊണ്ട് എന്ത് രാഷ്ട്രീയ നേട്ടമാണ് ലീഗിന് ഉണ്ടായത്? തരൂരിനെ ഉയർത്തിക്കാട്ടി എന്തു “മാങ്ങാതൊലി”യാണ് ലീഗ് ഉണ്ടാക്കാൻ പോകുന്നത്?

ആയിരക്കണക്കിന് ഫലസ്തീനികളെ കൊന്നൊടുക്കുകയും പതിനായിരക്കണക്കിന് ഫലസ്തീനികളെ അവരുടെ കിടപ്പാടങ്ങളിൽ നിന്ന് ആട്ടിയോടിക്കുകയും ചെയ്ത ഇസ്രായേലിന് ഇനിയും തലവെച്ച് കൊടുക്കാൻ കഴിയില്ലെന്ന് പറഞ്ഞതിനെയാണ് ശശി തരൂർ ഭീകരാക്രമണം എന്നു വിശേഷിപ്പിച്ചത്. പതിറ്റാണ്ടുകളായി ഇസ്രായേൽ ഫലസ്തീനികൾക്കു മേൽ നടത്തിവരുന്ന മനുഷ്യത്വ രഹിത ആക്രമണങ്ങളെ “ഭീകരത”യായി കാണാത്ത മാനസികാവസ്ഥയുള്ളവരെ, എന്തിനാണ് സമുദായത്തിൻ്റെ ചെലവിൽ കെട്ടുകെട്ടിച്ച് ലീഗ് കോഴിക്കോട്ടേക്ക് എടുത്തത്?

തമിഴ്നാട്ടിലെ ലീഗിൻ്റെ സഖ്യകക്ഷിയായ ഡി.എം.കെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിനേയോ അതല്ലെങ്കിൽ അദ്ദേഹത്തിൻ്റെ മകനും മന്ത്രിയുമായ ഉദയനിധിയേയോ ലീഗിന് ക്ഷണിക്കാമായിരുന്നില്ലേ? അതുമല്ലെങ്കിൽ കോൺഗ്രസ് നേതാവും കർണ്ണാടക ഉപമുഖ്യമന്ത്രിയുമായ ഡി ശിവകുമാറിനെ കൊണ്ടുവരാമായിരുന്നില്ലേ? അങ്ങിനെയെങ്കിൽ ഇങ്ങിനെയൊരു പുലിവാല് ലീഗിന് പിടിക്കേണ്ടി വരുമായിരുന്നോ?

ഫലസ്തീനിൽ കൊന്നൊടുക്കപ്പെട്ടു കൊണ്ടിരിക്കുന്ന പിഞ്ചോമനകളുടെയും സഹോദരിമാരുടെയും പേരു പറഞ്ഞ് ഇസ്രായേലിൻ്റെ പക്ഷം പറയാൻ കോഴിക്കോട് കടപ്പുറത്ത് ശശി തരൂരിന് അവസരം ഉണ്ടാക്കിക്കൊടുത്തതിൻ്റെ പാപക്കറ “ഖിയാമത്ത്” നാൾ വരെ ലീഗിനെ വേട്ടയാടും. തീർച്ച. മേലിലെങ്കിലും ഇത്തരം പരിപാടികൾ നടത്തുമ്പോൾ ആരെയൊക്കെയാണ് പ്രസംഗിക്കാൻ വിളിക്കേണ്ടതെന്ന് അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കിയാൽ നന്നാകും.

]]>
‘സംയുക്ത പ്രഖ്യാപനം നടപ്പാക്കാനായത് ഇന്ത്യയുടെ നയതന്ത്ര വിജയം’; കേന്ദ്രത്തെ പുകഴ്ത്തി ശശി തരൂര്‍ https://malayalees.ch/india-was-able-to-find-a-formula-shashi-tharoor-on-g20-delhi-declaration/ Mon, 11 Sep 2023 11:30:32 +0000 https://malayalees.ch/?p=87573 ജി20 ഉച്ചകോടിയില്‍ നയതന്ത്ര നിലപാടില്‍ കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ശശി തരൂര്‍ എംപി. സംയുക്ത പ്രഖ്യാപനം നടപ്പാക്കാനായത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. എഎൻഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ “ഡൽഹി പ്രഖ്യാപനം നിസ്സംശയമായും ഇന്ത്യയുടെ നയതന്ത്ര വിജയമാണ്” തരൂർ. 58 നഗരങ്ങളിൽ 200-ലധികം യോഗങ്ങൾ സംഘടിപ്പിച്ചത് ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

റഷ്യ-യുക്രൈൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലും റഷ്യയും ചൈനയും പങ്കെടുക്കാത്ത സാഹചര്യത്തിലും ഉച്ചകോടിയിൽ സമവായം ഉണ്ടാകില്ലെന്നാണ് താൻ കരുതിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ദ്വിദിന ഉച്ചകോടി സമവായത്തിൽ അവസാനിച്ചത് ഇന്ത്യയുടെ ശക്തമായ നയതന്ത്രത്തിന്റെ വിജയമാണ്. ജി20 യുടെ അദ്ധ്യക്ഷപദവി വഹിച്ചിരുന്ന രാജ്യങ്ങൾ ഒന്നും തന്നെ ചെയ്യാതിരുന്ന പ്രധാന കാര്യം രാജ്യം ചെയ്തുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

]]>
താടി കൂടി, ജിഡിപി കുറഞ്ഞു; മോദിയുടെ ചിത്രം വച്ച് ട്രോളി ശശി തരൂർ https://malayalees.ch/congress-leader-shashi-tharoor-compared-pm-modi-beard-and-indias-gdp/ Wed, 03 Mar 2021 08:38:06 +0000 https://malayalees.ch/?p=40980 ന്യൂഡൽഹി: രാജ്യത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഡിപി) ഉണ്ടായ ഇടിവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയുമായി താരതമ്യം ചെയ്ത് കോൺഗ്രസ് നേതാവ് ശശി തരൂർ. താടി കൂടിയതിന് അനുസരിച്ച് ഇന്ത്യയുടെ ജിഡിപി കുറഞ്ഞെന്നും തരൂർ വിമർശിച്ചു. മോദിയുടെ ചിത്രം പങ്കുവച്ചാണ് തരൂരിന്റെ വിമർശനം.

2017 മുതലുള്ള മോദിയുടെ അഞ്ചു ചിത്രങ്ങളാണ് ട്വീറ്റിലുള്ളത്. 2017-18 സാമ്പത്തിക വർഷത്തിൽ താടി കുറവുണ്ടായിരുന്നപ്പോൾ 8.1 ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളർച്ച. അടുത്ത വർഷം താടി അൽപ്പം നീണ്ടു. വിവിധ പാദങ്ങളിലായി ജിഡിപി ആറു ശതമാനത്തിനും താഴെയായി കൂപ്പു കുത്തി. 2019-20 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 4.5 ശതമാനമായും ഇടിഞ്ഞു. അപ്പോഴേക്കും മോദിയുടെ താടിക്ക് നീളം കൂടിയെന്നും ചിത്രത്തിൽ നിന്നു വ്യക്തം.

ഗ്രാഫിക് ഇല്ലസ്‌ട്രേഷൻ എന്നതിന്റെ അർത്ഥം ഇതാണ് എന്ന തലക്കെട്ടോടെയാണ് കോൺഗ്രസ് നേതാവ് ചിത്രങ്ങൾ പങ്കുവച്ചത്.

അതിനിടെ, ഡിസംബറിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ കഴിഞ്ഞ പാദത്തിൽ രാജ്യത്തിന്റെ ജിഡിപിയിൽ 0.4 ശതമാനം വർധനയുണ്ടായിരുന്നു. തുടർച്ചയായ രണ്ട് പാദങ്ങളിലെ ഇടിവിന് ശേഷമാണ് സാമ്പത്തിക വളർച്ചാ നിരക്ക് തിരിച്ചു കയറിയത്. ജൂൺ പാദത്തിൽ 23.9 ശതമാനത്തിന്റെയും സെപ്തംബർ പാദത്തിൽ 7.5 ശതമാനത്തിന്റെയും ഇടിവാണ് ജിഡിപിയിൽ ഉണ്ടായത്.

]]>
പൊറുക്കാനാകില്ല; ചെങ്കോട്ടയില്‍ കര്‍ഷകര്‍ പതാക ഉയര്‍ത്തിയതിനെതിരെ തരൂര്‍ https://malayalees.ch/cant-condone-tharoor-says-farmers-flag-on-red-fort-is-unfortunate/ Tue, 26 Jan 2021 11:37:57 +0000 https://malayalees.ch/?p=39165 ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ ഇരച്ചുകയറി കര്‍ഷകര്‍ പതാക ഉയര്‍ത്തിയ സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അക്രമത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ല എന്നും ചെങ്കോട്ടയില്‍ പറക്കേണ്ടത് ത്രിവര്‍ണ പതാകയാണ് എന്നും തരൂര്‍ വ്യക്തമാക്കി. ട്വിറ്ററിലാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

‘അങ്ങേയറ്റം ദൗര്‍ഭാഗ്യകരം. തുടക്കം മുതലേ ഞാന്‍ കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ നിയമരാഹിത്യത്തിന് മാപ്പുകൊടുക്കാനില്ല. റിപ്പബ്ലിക് ദിനത്തില്‍ വിശുദ്ധ ത്രിവര്‍ണ പതാകയാണ് ചെങ്കോട്ടയില്‍ പറക്കേണ്ടത്’ – തരൂര്‍ കുറിച്ചു.

പൊലീസ് വെടിവയ്പ്പില്‍ ഒരു കര്‍ഷകന്‍ മരിച്ചത് ദുഃഖകരമാണ്. പൊലീസ് സംയമനം പാലിക്കേണ്ടിയിരുന്നു. ജനാധിപത്യ മാര്‍ഗത്തിലൂടെയാണ് പ്രശ്‌നത്തിന് പരിഹാരം കാണേണ്ടത്. ശക്തിയിലൂടെയല്ല- തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന് ഉച്ചയോടെയാണ് പ്രതിഷേധക്കാര്‍ ചെങ്കോട്ടയിലേക്ക് ഇരച്ചു കയറി കൈയിലുണ്ടായിരുന്ന പതാക മിനാരത്തിന് മുകളില്‍ നാട്ടിയത്.

അതിനിടെ, പ്രതിഷേധങ്ങള്‍ക്കിടെ ഡല്‍ഹി എന്‍സിആര്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. സിങ്കു, ഗാസിപൂര്‍, തിക്രി, മുകര്‍ബ ചൌക് തുടങ്ങിയ സ്ഥലങ്ങളിലും ഇന്റര്‍നെറ്റ് വിച്ഛേദിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഡല്‍ഹിയില്‍ പലയിടങ്ങളിലും ഗതാഗതം നിരോധിച്ചിട്ടുണ്ട്. ദേശീയപാത 44, 24, ജിടികെ റോഡ്, ഔട്ടര്‍ റിങ് റോഡ്, ജി ടി റോഡ് അടക്കമുള്ള റോഡുകള്‍ അടച്ചു. മെട്രോയുടെ പല സ്റ്റേഷനുകളും അടച്ചു. സെന്‍ട്രല്‍, വടക്കന്‍ ഡല്‍ഹിയിലെ പത്തോളം സ്റ്റേഷനുകളാണ് അടച്ചത്.

]]>