SHARUKH KHAN – malayalees.ch https://malayalees.ch Malayalam Online News Portal Thu, 02 Mar 2023 08:48:25 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png SHARUKH KHAN – malayalees.ch https://malayalees.ch 32 32 വിശ്വാസ വഞ്ചനാക്കുറ്റത്തിന് പരാതി; ഗൗരി ഖാനെതിരെ കേസെടുത്ത് യുപി പൊലീസ് https://malayalees.ch/up-police-registered-case-against-sharukh-khans-wife-gauri-khan/ Thu, 02 Mar 2023 08:48:15 +0000 https://malayalees.ch/?p=77207 ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാനെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. മുംബൈ സ്വദേശിയായ ജസ്വന്ത് ഷാ നല്‍കിയ പരാതിയിലാണ് ഗൗരി ഖാനെതിരെ കേസെടുത്തിരിക്കുന്നത്. ഗൗരി ഖാനും തുള്‍സിയാനി കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് ലിമിറ്റഡിന്റെ സിഎംഡി അനില്‍ കുമാര്‍ തുള്‍സിയാനിയും ഡയറക്ടര്‍ മഹേഷ് തുള്‍സിയാനിയുമെതിരായ പരാതിയില്‍ വഞ്ചനാക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.(UP police registered case against sharukh khan’s wife gauri khan)

ലനൗവിലെ സുശാന്ത് ഗോള്‍ഫ് സിറ്റി ഏരിയയില്‍ പരാതിക്കാരന്‍ ജസ്വന്ത് ഷാ നിക്ഷേപം നടത്തിയെന്നും എന്നാല്‍ 86 ലക്ഷം രൂപ നല്‍കിയിട്ടും ഫ്‌ളാറ്റിന്റെ ഉടമസ്ഥാവകാശം വിട്ടുനല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. അക്കാലത്ത് ഗൗരി ഖാന്‍ ബ്രാന്‍ഡ് അംബാസഡറായിരുന്ന തുള്‍സിയാനി കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് ഡെവലപ്പേഴ്സ് ഗ്രൂപ്പില്‍ നിന്നാണ് അപ്പാര്‍ട്ട്‌മെന്റ് വാങ്ങിയത്.

ഗൗരി ഖാനെ സ്വാധീനിച്ചാണ് ഫ്‌ളാറ്റ് വാങ്ങിയതെന്നും പക്ഷേ ഗൗരി ഖാന്‍ വിശ്വാസ വഞ്ചന നടത്തി ഫ്‌ളാറ്റ് മറ്റൊരാള്‍ക്ക് കൈമാറിയെന്നും പരാതിക്കാരന്‍ പറഞ്ഞു.

]]>
അതിവേഗ 300 കോടി! ഇന്ത്യന്‍ കളക്ഷനില്‍ നേട്ടം തുടര്‍ന്ന് ‘പഠാന്‍’ https://malayalees.ch/pathaan-fastest-300-crore-indian-nett-ox-office-shah-rukh-khan-deepika-padukone-nsn-rpe5ao/ Wed, 01 Feb 2023 11:56:15 +0000 https://malayalees.ch/?p=75493 സമീപകാല ബോളിവുഡ് വ്യവസായത്തെ ഇത്രയും ഗുണപരമായി സ്വാധീനിച്ച മറ്റൊരു ചിത്രമില്ല ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ പോലെ. കൊവിഡ് കാലത്തിനു ശേഷം വന്‍ തകര്‍ച്ച നേരിട്ടിരുന്ന ബോളിവുഡിന് താരചിത്രങ്ങളില്‍ നിന്നൊന്നും വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍ ചിത്രങ്ങളൊക്കെ നേട്ടമുണ്ടാക്കാതെപോയപ്പോള്‍ ചലച്ചിത്രലോകത്തിന്‍റെ പ്രതീക്ഷ ഒരേയൊരു ചിത്രത്തിലായിരുന്നു. ഷാരൂഖ് ഖാന്‍ കരിയറിലെ നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്ന പഠാന്‍. ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷ കാത്തതോടെ റിലീസ് ദിനം മുതല്‍ ബോക്സ് ഓഫീസില്‍ കുതിക്കുകയാണ് ചിത്രം. 

ആദ്യ അഞ്ച് ദിനങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 542 കോടി നേടിയ ചിത്രം ഇന്ത്യന്‍ ബോക്സ് ഓഫീസിലും തകര്‍പ്പന്‍ പ്രകടനം കാഴ്ച വെക്കുകയാണ്. ഇന്ത്യന്‍ കളക്ഷനില്‍ ഏറ്റവും വേഗത്തില്‍ 200 കോടി നേടുന്ന ചിത്രമായി പഠാന്‍ മാറിയിരുന്നു. ഇപ്പോഴിതാ 300 കോടി നേട്ടത്തിലും റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്‍ ചിത്രം. ഇന്ത്യന്‍ (നെറ്റ്) കളക്ഷനില്‍ പഠാന്‍ 300 കോടി നേടിയത് ഏഴ് ദിവസം കൊണ്ടാണ്. രണ്ടാം സ്ഥാനത്തുള്ള ബാഹുബലി 2 ഹിന്ദി 10 ദിവസം കൊണ്ടും കെജിഎഫ് 2 ഹിന്ദി 11 ദിവസം കൊണ്ടും ദംഗല്‍ 13 ദിവസം കൊണ്ടുമാണ് ഈ നേട്ടം കൈവരിച്ചത്.

2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആണ് സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.

]]>
‘ആരാണ് ഈ ഷാരൂഖ് ഖാന്‍’; പ്രസ്താവനയ്ക്ക് പിന്നാലെ അസം മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് കിംഗ് ഖാന്‍ https://malayalees.ch/sharuk-khan-called-assam-chief-minister-on-phone/ Mon, 23 Jan 2023 04:50:30 +0000 https://malayalees.ch/?p=74874 ഷാരൂഖ് ഖാന്റെ പത്താന് സിനിമയ്ക്കെതിരായ പ്രതിഷേധത്തിനും വിവാദങ്ങള്‍ക്കുമിടെ ആരാണ് ഷാരൂഖ് ഖാന്‍ എന്ന ചോദ്യവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ ഇന്നലെ രംഗത്തെത്തിയിരുന്നു. ആരാണ് ഈ ഷാരൂഖ് ഖാന്‍ എന്നും അയാളെയോ അയാളുടെ ചിത്രം പത്താനെയോ കുറിച്ച് തനിക്കറിയില്ലെന്നുമായിരുന്നു അസം മുഖ്യമന്ത്രിയുടെ വാക്കുകള്‍. വിവാദങ്ങളുണ്ടായിട്ടും ഷാരൂഖ് ഖാന്‍ ഇതുവരെ തന്നെ വിളിച്ചില്ലെന്നും ഹിമന്ത ബിശ്വശര്‍മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ മുഖ്യമന്ത്രിയെ നേരിട്ട് ഫോണിലൂടെ ബന്ധപ്പെട്ടിരിക്കുകയാണ് കിംഗ് ഖാന്‍.

രാത്രി വൈകി ഷാരൂഖ് ഖാന്‍ തന്നെ ഫോണില്‍ വിളിച്ചു. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പറഞ്ഞു. പത്താന്‍ സിനിമയുടെ പ്രദര്‍ശന സമയത്ത് സംസ്ഥാനത്ത് ഒരനിഷ്ട സംഭവങ്ങളും ഉണ്ടാകില്ലെന്ന് ഷാരൂഖിന് ഉറപ്പുനല്‍കിയതായി അസം മുഖ്യമന്ത്രി പറഞ്ഞു.

‘ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ രാത്രി വൈകി 2 മണിയോടെ എന്നെ വിളിച്ച് സംസാരിച്ചു. പത്താന്‍ സിനിമയുടെ പ്രദര്‍ശനത്തിനിടെ ഗുവാഹത്തിയില്‍ നടന്ന പ്രതിഷേധത്തില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു’എന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. അസമിലെ നരേംഗിയില്‍ പത്താനെതിരെ വ്യാപക പ്രതിഷേധം നടക്കുകയും ഒരു സംഘമാളുകള്‍ ചിത്രത്തിന്റെ പോസ്റ്റര്‍ കത്തിക്കുകയും ചെയ്തിരുന്നു. ഈ പ്രതിഷേധത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ആരാണ് ഈ ഷാരൂഖ് ഖാനെന്നും വിവാദങ്ങളെ കുറിച്ച് തനിക്കറിയില്ലെന്നും അസം മുഖ്യമന്ത്രി പറഞ്ഞു.

നിരവധി ബോളിവുഡ് താരങ്ങള്‍ക്ക് തങ്ങളുടെ സിനിമകളുടെ റിലീസിന് മുന്നോടിയായി പ്രതിഷേധമുണ്ടാകാറുണ്ട്. പക്ഷേ ഇതുവരെ ഷാരൂഖ് ഖാന്‍ തന്നെ വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രശ്‌നവുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ നിന്ന് പലരും വിളിക്കുന്നുണ്ടെങ്കിലും ഷാരൂഖ് ഖാന്‍ തന്നെ വിളിച്ചിട്ടില്ല. അദ്ദേഹം വിളിച്ചാല്‍ വിഷയം പരിശോധിക്കും. ക്രമസമാധാന ലംഘനം നടന്നിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും കേസെടുക്കുമെന്നും അസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. പിന്നാലെയാണ് ഷാരൂഖ് ഹിമന്ത ബിശ്വശര്‍മയെ വിളിച്ചത്.

]]>
‘പത്താൻ സിനിമയിലും ഗാനങ്ങളിലും മാറ്റങ്ങൾ വേണം’; സെൻസർ ബോർഡ് https://malayalees.ch/pathaan-row-censor-board-advises-changes-in-film-and-songs/ Fri, 30 Dec 2022 04:20:55 +0000 https://malayalees.ch/?p=73645 ജനുവരി 25 ന് പുറത്തിറങ്ങാനിരിക്കുന്ന ഷാരൂഖ്-ദീപിക ചിത്രം പത്താനിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് സെൻസർ ബോർഡ്. സിനിമയിലും ഗാനങ്ങളിലും ഉൾപ്പെടെ മാറ്റങ്ങൾ വരുത്താനും പുതുയ പതിപ്പ് സമർപ്പിക്കാനും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) നിർമ്മാതാക്കളോട് നിർദ്ദേശിച്ചതായി ചെയർപേഴ്‌സൺ പ്രസൂൺ ജോഷി പറഞ്ഞു.

പ്രസൂൺ ജോഷി പറയുന്നതനുസരിച്ച് സിനിമയിലെ വിവാദ ഗാനവും മറ്റ് രംഗങ്ങളും ഉൾപ്പെടെ മാറ്റങ്ങൾ വരുത്തി, പുതുക്കിയ പതിപ്പ് തിയറ്റർ റിലീസിന് മുമ്പ് സിബിഎഫ്‌സിക്ക് സമർപ്പിക്കാനും ‘പത്താൻ’ നിർമ്മാതാക്കളോട് സിബിഎഫ്‌സി എക്‌സാമിനേഷൻ കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്‌. അതേസമയം പത്താന്റെ OTT അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കി. ആഗോള അവകാശം 100 കോടി രൂപയ്ക്കാണ് ആമസോണ്‍ സ്വന്തമാക്കിയത്. 250 കോടിരൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.

ജനുവരി 25ന് പുറത്തിറങ്ങുന്ന ചിത്രം OTTയില്‍ മാര്‍ച്ച് അവസാന വാരമോ ഏപ്രില്‍ ആദ്യമോ എത്തും. ചിത്രത്തിലെ ‘ബേഷാരം രംഗ്’ എന്ന ഗാനത്തിലെ ദീപിക പദുകോണിന്റെ ഓറഞ്ച് നിറത്തിലുള്ള ബിക്കിനിയെച്ചൊല്ലി വന്‍വിവാദം ഉയര്‍ന്നിരുന്നു. 2018ല്‍ പുറത്തിറങ്ങിയ സീറോയ്ക്ക് ശേഷം തിയറ്റര്‍ റിലീസിനൊരുങ്ങുന്ന ഷാറൂഖ് ചിത്രമാണ് പത്താന്‍.

]]>
എക്കാലത്തേയും മികച്ച 50 അഭിനേതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ താരമായി ഷാരൂഖ് ഖാന്‍; പ്രഖ്യാപനവുമായി എംപയര്‍ https://malayalees.ch/shah-rukh-khan-becomes-only-indian-actor-in-empires-list-of-50-greatest-actors/ Wed, 21 Dec 2022 05:22:36 +0000 https://malayalees.ch/?p=73165 പ്രമുഖ വിദേശ മാസികയായ എംപയര്‍ തയാറാക്കിയ എക്കാലത്തേയും മികച്ച 50 അഭിനേതാക്കളുടെ ലിസ്റ്റില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ താരമായി ഷാരൂഖ് ഖാന്‍. തങ്ങളുടെ ഔദ്യോഗിക പേജിലൂടെയാണ് എംപയര്‍ മാസിക ലിസ്റ്റ് പുറത്തുവിട്ടത്. 

നാല് പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തിലൂടെ കോടിക്കണക്കിന് ആരാധകരേയും നിരവധി ഹിറ്റുകളും സ്വന്തമാക്കിയ ഇന്ത്യന്‍ താരമാണ് ഷാരൂഖ് ഖാന്‍ എന്ന് മാസിക വിശദീകരിക്കുന്നുണ്ട്. വ്യക്തിപ്രഭാവവും
സമ്പൂര്‍ണ്ണ വൈദഗ്ധ്യവുമാണ് ഷാരൂഖിനെ ഇത്രയും കാലം അഭിനയ ലോകത്ത് നിലനിര്‍ത്തിയതെന്നും മാസിക പറയുന്നുണ്ട്. എല്ലാ വിധത്തിലുമുള്ള റോളുകളും ഷാരൂഖ് ഖാന് വഴങ്ങും. അദ്ദേഹത്തിന് സാധിക്കാത്തതായി ഒന്നുമില്ലെന്നും മാസിക പ്രശംസിക്കുന്നു.

ഡെന്‍സല്‍ വാഷിംഗ്ടണ്‍, ടോം ക്രൂസ്, ഫ്‌ലോറന്‍സ് പഗ്, ടോം ഹാങ്ക്‌സ് എന്നീ താരങ്ങളാണ് ലിസ്റ്റിലെ മറ്റ് പ്രധാനികള്‍. രാജ്യത്ത് പത്താന്‍ വിവാദം കത്തുന്നതിനിടെയാണ് ഈ അംഗീകാരം ഷാരൂഖിനെ തേടിയെത്തുന്നത്. പത്താന്‍ ജനുവരിയിലാണ് പുറത്തിറങ്ങുന്നത്.

]]>
ജീവിതത്തിലെ 57 വര്‍ഷങ്ങള്‍ പടികടന്ന് കിംഗ്ഖാന്‍; ഹൃദയംതൊടുന്ന ചിത്രവുമായി മകള്‍ സുഹാന https://malayalees.ch/suhana-khan-brithday-wishes-to-shahrukh-khan/ Wed, 02 Nov 2022 10:29:05 +0000 https://malayalees.ch/?p=70625 കിംഗ് ഖാന് ഇന്ന് 57ാം പിറന്നാള്‍. നിരവധി പേരാണ് ഷാരൂഖ് ഖാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഇതിനിടെ ഷാരൂഖിന്റെ മകള്‍ സുഹാന ഖാനും കുട്ടിക്കാലത്ത് പിതാവിനൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മിഡിയയില്‍ പങ്കുവച്ചു.

സുഹാന പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പിതാവ് ഷാരൂഖും സഹോദരന്‍ ആര്യന്‍ ഖാനുമുണ്ട്. കുട്ടിക്കാലത്തെ ആര്യന്റെയും സുഹാനയുടെയും പിതാവിനൊപ്പമുള്ള ചിത്രങ്ങള്‍ കിംഗ് ഖാന്റെ ആരാധകരും ഏറ്റെടുത്തു. ‘എന്റെ ബെസ്റ്റ് ഫ്രണ്ടിന് പിറന്നാള്‍ ആശംസകള്‍. ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു’….. ഇമോജിക്കൊപ്പം സുഹാന ഖാന്‍ കുറിച്ചു.

ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും മകളായ സുഹാന ന്യൂയോര്‍ക്കില്‍ നിന്നാണ് ഉപരിപഠനം പൂര്‍ത്തിയാക്കിയത്. അതിനുമുന്‍പായി ആര്‍ഡിംഗ്ലി കോളജില്‍ നിന്ന് സിനിമയും പഠിച്ചു. നിരവധി തീയറ്റര്‍ ഷോകള്‍ നടത്തിയിട്ടുള്ള സുഹാന ഖാന്‍ തിയോഡോര്‍ ഗിമെനോ സംവിധാനം ചെയ്ത ദ ഗ്രേ പാര്‍ട്ട് ഓഫ് ബ്ലൂ എന്ന ഹ്രസ്വചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

പിറന്നാള്‍ ആശംസകള്‍ക്കൊപ്പം മറ്റൊരു സന്തോഷം കൂടി ഷാരൂഖിനെ തേടിയെത്തി. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകാനൊരുങ്ങുന്ന ഷാരൂഖിന്റെ പുതിയ സിനിമ പത്താന്റെ ടീസറും അണിയറക്കാര്‍ പുറത്തുവിട്ടു. ചിത്രം അടുത്ത വര്‍ഷം ജനുവരിയിലാകും റിലീസ് ചെയ്യുക.

]]>
ആഡംബര കപ്പലിലെ ലഹരി പാർട്ടി; പൂജ ദദ്‌ലാനിക്ക് വീണ്ടും സമൻസ് https://malayalees.ch/srks-manager-will-be-summoned-again-say-mumbai-police/ Wed, 10 Nov 2021 13:17:53 +0000 https://malayalees.ch/?p=52283 ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ നടൻ ഷാരൂഖ് ഖാന്റെ മാനേജരെ വീണ്ടും വിളിപ്പിക്കുമെന്ന് മുംബൈ പൊലീസ്. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്‌ക്കെതിരായ കോഴക്കേസുകൾ അന്വേഷിക്കുന്ന സംഘമാണ് സമൻസ് അയച്ചത്.

കേസിൽ പൂജ ദദ്‌ലാനിയുടെ മൊഴി നിർണായകമാണെന്ന് പൊലീസ് അറിയിച്ചു. എൻസിബിയുടെ സൗത്ത് മുംബൈ ഓഫീസുകളിലെ സിസിടിവി ദൃശ്യങ്ങളും എസ്ഐടി തേടിയതായി റിപ്പോർട്ടുകൾ പറയുന്നു. നേരത്തെ ആരോഗ്യ കാരണങ്ങളാൽ പൂജ ചോദ്യം ചെയ്യലിന് എത്തിയിരുന്നില്ല.

അതേസമയം എൻ.സി.ബിയുടെ വിജിലൻസ് സംഘം സമീർ വാംഖ്‌ഡെക്കെതിരേ കോഴ ആരോപണമുന്നയിച്ച സാക്ഷി പ്രഭാകർ സെയിലിന്റെ മൊഴി രേഖപ്പെടുത്തി. എൻ.സി.ബി. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശ്വർ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.

]]>
ലഹരി കേസ്; ഷാരൂഖ് ഖാന്റെ വീട്ടിൽ റെയ്‌ഡ്‌ https://malayalees.ch/ncb-raids-shah-rukh-khan-ananya-pandey-residences/ Thu, 21 Oct 2021 12:58:39 +0000 https://malayalees.ch/?p=51347 നടൻ ഷാരൂഖ് ഖാന്റെ വീട്ടിൽ റെയ്‌ഡ്‌. മുംബൈ ബാന്ദ്രയിലെ വീട്ടിൽ എൻ സി ബിയാണ് റെയ്‌ഡ് നടത്തുന്നത്. ബോളിവുഡ് നടി അനന്യ പാണ്ഡെയുടെ വീട്ടിലും എൻ സി ബി റെയ്‌ഡ് നടത്തുകയാണ്. ഉച്ചയ്ക്ക് 2 മണിക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാൻ അനന്യ പാണ്ഡെയ്ക്ക് നോട്ടീസ് നൽകി. മകൻ ആര്യൻ ഖാൻ അറസ്റ്റിലായ ലഹരി കേസിലാണ് റെയ്‌ഡ്‌.

അതേസമയം, കേസിൽ ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി മാറ്റി. ഒക്ടോബർ 26 ലേക്കാണ് ജാമ്യാപേക്ഷ പരിഗണിക്കന്നത് മാറ്റിയത്. ജാമ്യാപേക്ഷ ഉടൻ പരിഗണിക്കണമെന്ന് ആര്യന്റെ അഭിഭാഷകൻ അഭ്യർത്ഥിച്ചെങ്കിലും കോടതി വിധി പറയാൻ മാറ്റുകയായിരുന്നു.

]]>