sharjah – malayalees.ch https://malayalees.ch Malayalam Online News Portal Wed, 17 May 2023 11:46:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sharjah – malayalees.ch https://malayalees.ch 32 32 താമസസ്ഥലത്ത് കഞ്ചാവ് ചെടികൾ വളർത്തി; ഏഷ്യൻ വംശജരെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു https://malayalees.ch/sharjah-police-arrest-a-group-of-asian-for-growing-narcotics-plants/ Wed, 17 May 2023 11:23:19 +0000 https://malayalees.ch/?p=81369 ഷാർജയിൽ താമസസ്ഥലത്ത് മയക്കുമരുന്ന് ചെടികൾ വളർത്തിയതിന് ഏഷ്യൻ വംശജരെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് ചെടികൾ നട്ടുവളർത്തുകയായിരുന്നു ഇവർ ചെയ്തിരുന്നത്. സംഭവത്തിൽ ഷാർജ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതികൾ ഏഷ്യക്കാർ ആണെന്ന് മാത്രമാണ് പുറത്തുവരുന്ന വിവരം.കെട്ടിടത്തിൽ എയർ കണ്ടീഷനിങ് യൂണിറ്റുകളിൽ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്ന ജോലിക്കാർ ആണ് ചെടികൾ കണ്ടത്. ഇവർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി. അപ്പാർട്ട്മെന്റിൽ റെയ്ഡ് നടത്തി . ആറ് ചെടികൾ ആണ് കണ്ടെത്തിയത്.

പൂർണ സജീകരണമുള്ള ടെന്റ് നഴ്സറി തന്നെയാണ് ഉണ്ടായിരുന്നത്. കൃഷിക്ക് ഉപയോഗിച്ച ഉപകരണങ്ങൾ പൊലീസ് കണ്ടെത്തി. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ലഹരിമരുന്ന് ചെടികൾ നട്ടുവളർത്തുന്നത് നിരോധിക്കുന്ന നിയമം ആണ് രാജ്യത്തുള്ളത്. ലഹരി കടത്തിയാലുള്ള പരമാവധി ശിക്ഷ വധശിക്ഷയാണ്.

]]>
ഭാര്യയെ വിഷം കൊടുത്തും മക്കളെ ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തി; ഷാര്‍ജയില്‍ പ്രവാസി യുവാവിന്റെ ആത്മഹത്യയില്‍ അന്വേഷണം https://malayalees.ch/asian-man-in-sharjah-suicide-after-poisoning-wife-and-throttling-daughters/ Fri, 31 Mar 2023 11:25:20 +0000 https://malayalees.ch/?p=78949 ഷാര്‍ജയില്‍ രണ്ട് മക്കളെയും ഭാര്യയെയും കൊലപ്പെടുത്തി പ്രവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതം. ഭാര്യയെ കൊലപ്പെടുത്തിയത് വിഷം കൊടുത്തും രണ്ട് മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തല്‍. ഷാര്‍ജ പൊലീസിലെ ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ സയിദ് അല്‍ സാരി അല്‍ ഷംസി ആണ് ഇക്കാര്യം അറിയിച്ചത്.

ഭാര്യയെയും 3ഉം 7ഉം വയസുള്ള മക്കളെയും കൊലപ്പെടുത്തിയ ശേഷം അല്‍ മജാസിലുള്ള താമസ സ്ഥലത്തെ ഫഌറ്റിലെ പത്താം നിലയില്‍ നിന്ന് യുവാവ് താഴേക്ക് ചാടുകയായിരുന്നു. മുപ്പത് വയസുള്ള യുവാവ് ഇന്ത്യക്കാരനെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

ആത്മഹത്യയിലേക്ക് നയിച്ചേക്കാവുന്ന കാരണങ്ങള്‍ വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. യുവാവിന് സാമ്പത്തിക പ്രതിസന്ധിയോ മറ്റ് പ്രശ്‌നങ്ങളോ ഇല്ല. കുടുംബാന്തരീക്ഷത്തിലും പ്രശ്‌നങ്ങള്‍ ഉള്ളതായി അറിവില്ലെന്നാണ് അയല്‍വാസികള്‍ നല്‍കുന്ന വിവരം. അതേസമയം യുവാവിന്റെ ഭാര്യയുടെ സുഹൃത്തുക്കളില്‍ ഒരാളെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

]]>
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്‌ളാസ്റ്റിക്കുകൾ നിരോധിച്ച് ഷാർജ https://malayalees.ch/sharjah-bans-single-use-plastic/ Wed, 24 Aug 2022 04:40:24 +0000 https://malayalees.ch/?p=66966 അബുദാബിയ്ക്കും ദുബായ്ക്കും പിന്നാലെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്‌ളാസ്റ്റിക്കുകൾക്ക് നിരോധനവുമായി ഷാർജയും. 2024 ജനുവരി ഒന്നുമുതൽ പൂർണമായും നിരോധനം നടപ്പാക്കാനാണ് തീരുമാനം.ആദ്യഘട്ടമെന്നോണം ഒക്ടോബർ ഒന്നു മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്ക് 25 ഫിൽസ് ഈടാക്കും.

മറ്റ് എമിറേറ്റുകൾക്ക് പിന്നാലെ ഒററത്തവണ ഉപയോ?ഗിക്കാവുന്ന പ്‌ളാസ്റ്റിക്ക് ബാ?ഗുകൾക്ക് നിരോധനം നടപ്പാക്കാനൊരുങ്ങുകയാണ് ഷാർജ. എമിറേറ്റിനെ പരിസ്ഥിതി സൗഹൃദമാക്കുന്നതിനും മറ്റു പ്രകൃതി സംരക്ഷണ പദ്ധതികൾക്ക് ഊർജ്ജം പകരാനും വേണ്ടിയാണ് എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ ഈ തീരുമാനം.പുതിയ തീരുമാന പ്രകാരം 2024 ജനുവരി ഒന്നുമുതൽ എമിറേററിൽ പൂർണമായും നിരോധനം നടപ്പാക്കും ഇതിന്റെ ആദ്യഘട്ടമെന്നോണം ഒക്ടോബർ ഒന്നു മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്ക് 25 ഫിൽസ് ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളും മറ്റു വസ്തുക്കളും കച്ചവടം ചെയ്യുന്നതും ഉൽപ്പാദിപ്പിക്കുന്നതും ഇറക്കുമതി ചെയ്യുന്നതുമെല്ലാം നിരോധിച്ചിട്ടുണ്ട്.നേരത്തെ ജൂൺ ഒന്നുമുതൽ അബുദാബിയിൽ ഒററത്തവണ ഉപയോഗിക്കാവുന്ന പ്‌ളാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തിയിരുന്നു . ദൂബായിൽ ജൂലൈ ഒന്നുമുതൽ പ്ലാസ്റ്റിക് ബാഗുകൾക്ക് 25 ഫിൽസ് ഈടാക്കിത്തുടങ്ങിയിട്ടുണ്ട്.

]]>
റമദാനോടനുബന്ധിച്ച് 210 തടവുകാരെ മോചിപ്പിക്കാന്‍ അനുമതി നൽകി ഷാര്‍ജ ഭരണാധികാരി https://malayalees.ch/sharjah-ruler-pardoned-210-prisoners-ahead-of-ramadan/ Tue, 29 Mar 2022 04:50:56 +0000 https://malayalees.ch/?p=59221 റമദാനോടനുബന്ധിച്ച് 210 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. കുടുംബ ബന്ധങ്ങള്‍ ശക്തമാക്കുക ലക്ഷ്യമിട്ട് എല്ലാ വര്‍ഷവും ഇത്തരത്തില്‍ തടവുകാര്‍ക്ക് പുണ്യ മാസത്തില്‍ മോചനം നല്‍കാറുണ്ട്.

ക്ഷമാശീലവും സഹിഷ്ണുതയും അടിസ്ഥാനമാക്കിയുള്ള സുല്‍ത്താന്റെ മനുഷ്യത്വപരമായ പദ്ധതികളുടെ ഭാഗമാണിത്.ഷാര്‍ജ ഭരണാധികാരിയുടെ ഉദാരമായ നടപടിക്ക് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അല്‍ ഷംസി നന്ദി അറിയിച്ചു.

തടവുകാരുടെ കുടുംബത്തില്‍ ഈ പുണ്യ ദിവസങ്ങളില്‍ സന്തോഷം പകരുന്ന നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ തടവുകാര്‍ക്ക് പുതിയൊരു ജീവിതം തുടങ്ങാനാകും. ഒരു നല്ല ജീവിതം നയിക്കാന്‍ തടവുകാരെ ഈ നടപടി പ്രചോദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അല്‍ ഷംസി പറഞ്ഞു.

]]>
നിധിന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; ആതിര ചികിത്സയിലുള്ള കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകും https://malayalees.ch/nithin-dead-body-to-home/ Wed, 10 Jun 2020 04:47:18 +0000 https://malayalees.ch/?p=26837 ആശുപത്രി അധികൃതർ അനുമതി നൽകിയില്ലെങ്കിൽ ആംബുലൻസിൽ ആതിരയെ പേരാമ്പ്രയിലെ വീട്ടിലെത്തിക്കും. നിധിന്‍റെ മരണ വിവരം ഇന്നലെ വൈകീട്ടോടെ അതിരയെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ച നിധിൻ ചന്ദ്രന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. ഷാർജയിൽ നിന്ന് എയർ അറേബ്യയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്.

പ്രസവ ശേഷം ഭാര്യ ആതിര ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുപോകാനാണ് സാധ്യത. ആശുപത്രി അധികൃതർ അതിന് അനുമതി നൽകിയില്ലെങ്കിൽ ആംബുലൻസിൽ ആതിരയെ പേരാമ്പ്രയിലെ വീട്ടിലെത്തിക്കും. നിധിന്‍റെ മരണ വിവരം ഇന്നലെ വൈകീട്ടോടെ അതിരയെ അറിയിച്ചിട്ടുണ്ട്.

കോവിഡ് കാലത്ത് വിദേശത്ത് നിന്ന് ഗര്‍ഭിണികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് മടങ്ങി വരാനായി നിധിനും ആതിരയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. മെയ് എട്ടിന് വന്ദേഭാരത് മിഷനിലെ ആദ്യ വിമാനത്തില്‍ ആതിര നാട്ടിലേക്ക് തിരിച്ചു. ഭാര്യക്കൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ നിധിന് അനുമതി ലഭിച്ചിരുന്നെങ്കിലും ആ അവസരം നിധിന്‍ മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു.

ആതിരയുടെ മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ഷാഫി പറമ്പില്‍ എം.എല്‍.എയാണ് നല്‍കിയത്. ടിക്കറ്റ് സ്വീകരിച്ച ആതിരയും നിധിനും ടിക്കറ്റെടുക്കാന്‍ തങ്ങള്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടില്ലെന്ന് അറിയിച്ചു. രണ്ടു പേര്‍ക്ക് ടിക്കറ്റിനുള്ള പണവും അവര്‍ പകരം നല്‍കി.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഷാര്‍ജയിലെ താമസ സ്ഥലത്ത് നിധിന്‍ ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ രാമചന്ദ്രന്‍റെ മകനാണ് നിതിൻ. കേ​ര​ള ബ്ല​ഡ് ഗ്രൂ​പ്പി​ന്‍റ യു​.എ​.ഇ​യി​ലെ കോ​ര്‍​ഡി​നേ​റ്റ​റും കോ​ൺ​ഗ്ര​സി​ന്‍റെ പോ​ഷ​ക സം​ഘ​ട​ന​യാ​യ ഇ​ൻ​കാ​സ് യൂ​ത്ത് വിംഗി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നുമായിരുന്നു നിധിന്‍.

]]>