Sharad pawar – malayalees.ch https://malayalees.ch Malayalam Online News Portal Fri, 05 May 2023 04:13:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Sharad pawar – malayalees.ch https://malayalees.ch 32 32 എൻസിപി യുടെ സുപ്രധാന നേതൃയോഗം ഇന്ന്; സുപ്രിയ സുലെ വർക്കിംഗ് പ്രസിഡൻ്റാകാൻ സാധ്യത https://malayalees.ch/ncp-meeting-supriya-sule/ Fri, 05 May 2023 04:13:07 +0000 https://malayalees.ch/?p=80707 എൻസിപി യുടെ സുപ്രധാന നേതൃയോഗം ഇന്ന്. ശരദ് പവാർ അദ്ധ്യക്ഷപദം ഒഴിഞ്ഞതിനുശേഷമുള്ള സാഹചര്യങ്ങൾ വിലയിരുത്തുകയും പുതിയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പും ആണ് അജണ്ട. സുപ്രിയ സുലെ എൻസിപിയുടെ വർക്കിംഗ് പ്രസിഡന്റ് ആകാനണ് സാധ്യത. ശരദ് പവാർ അദ്ധ്യക്ഷ പദവിയിൽ നിന്ന് രാജി പിൻവലിയ്ക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് എൻസിപി ഇക്കാര്യം പരിഗണിയ്ക്കുന്നത്. വ്യത്യസ്ത പ്രതിപക്ഷ രാഷ്ട്രിയ പാർട്ടികൾക്ക് അജിത് പവാറിനോടുള്ള താത്പര്യം ഇല്ലായ്മ കൂടി പരിഗണിച്ചാണ് തിരുമാനം. (ncp meeting supriya sule)

അതേസമയം, സുപ്രിയ സുലെയെ വർക്കിംഗ് പ്രസിഡന്റ് ആക്കുന്നതിനൊടുള്ള തന്റെ വിയോജിപ്പ് അജിത് പവാർ ശരദ് പവാറിനെ അറിയിക്കും. മുംബൈയിലെ വൈ.ബി.ചവാൻ ഹാളിൽ ആണ് എൻ.സി.പി യോഗം നടക്കുക.

എൻസിപി യെ ഒപ്പം നിർത്താൻ ബി.ജെ.പി ശ്രമിച്ചിരുന്നെന്ന് ശരദ് പവാർ വെളിപ്പെടുത്തിയിരുന്നു. 2019 ൽ എൻസിപിയുമായി ചേർന്ന് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനായിരുന്നു ക്ഷണം. ആത്മകഥയുടെ പരിഷ്കരിച്ച പതിപ്പ് ‘ലോക് മഹ്ജെ സംഗതി’ യിലാണ് പവാറിന്റെ വെളിപ്പെടുത്തൽ. ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ താത്പര്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു വ്യക്തമാക്കിയന്നും അദ്ദേഹം പറയുന്നു.

2015നു ശേഷമുണ്ടായ കാര്യങ്ങളാണ് ആത്മകഥയിൽ പ്രധാനമായും പങ്കുവയ്ക്കുന്നത്. എൻസിപിയിലെ ഒരു വിഭാഗം നേതാക്കൾ ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കണമെന്ന് 2019ൽ ആവശ്യം ഉന്നയിച്ചിരുന്നെന്നും ആത്‌മകഥയിൽ പറയുന്നു.

എൻസിപിക്കുള്ളിൽ ആഭ്യന്തര ഭിന്നത നിലനിൽക്കുന്നതിനിടയിലാണ് മുംബൈയിലെ കൊമേഴ്ഷ്യൽ ഹാളിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ എൻസിപി അധ്യക്ഷസ്ഥാനം താൻ ഒഴിയുകയാണ് എന്ന് ശരദ് പവാർ വ്യക്തമാക്കിയത്. പ്രഖ്യാപന ഘട്ടത്തിൽ തന്നെ സദസ്സിലും വേദിയിലുമുണ്ടായിരുന്ന പാർട്ടി പ്രവർത്തകരും നേതാക്കളും ശരദ് പവാറിനെ സമീപിക്കുകയും തീരുമാനത്തിൽ നിന്ന് പിന്മാറണം എന്ന നിർദ്ദേശിച്ചു. തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകാൻ പവാറിന് മുന്നിൽ പാർട്ടി നേതാക്കളും സമ്മർദം ചെലുത്തുന്നുണ്ട്.

അധ്യക്ഷ സ്ഥാനമൊഴിയുമെങ്കിലും സജീവ രാഷ്ട്രീയത്തിൽ നിന്ന് പവാർ വിട്ടുനിൽക്കില്ല. പുതിയ അധ്യക്ഷ സ്ഥാനം ആർക്ക് നൽകണമെന്ന് തീരുമാനിക്കാൻ കമ്മിറ്റി രൂപീകരിക്കുമെന്നും പവാർ പറഞ്ഞു. സമിതിയിൽ സുപ്രിയ സുലെ, അജിത് പവാർ, പ്രഫുൽ പട്ടേൽ, ജയന്ത് പാട്ടീൽ, അനിൽ ദേശ്മുഖ്, രാജേഷ് ടോപെ, ഛഗൻ ഭുജ്ബൽ തുടങ്ങിയ മുതിർന്ന അംഗങ്ങൾ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

]]>
ഗവര്‍ണര്‍ക്ക് കങ്കണയെ കാണാന്‍ സമയമുണ്ട്, കര്‍ഷകരെ കാണാന്‍ സമയമില്ല: ശരദ് പവാര്‍ https://malayalees.ch/governor-has-time-to-meet-kangana-ranaut-but-not-farmers-sharad-pawar/ Tue, 26 Jan 2021 04:06:42 +0000 https://malayalees.ch/?p=39125 മുംബൈ: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മുംബൈയിലെ ആസാദ് മൈതാനിയില്‍ കര്‍ഷകരുടെ കൂറ്റന്‍ പ്രതിഷേധം. ഡല്‍ഹിയില്‍ സമരമിരിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം. എന്‍സിപി നേതാവ് ശരദ് പവാര്‍ അടക്കമുള്ള നേതാക്കള്‍ കര്‍ഷകരുമായി സംവദിച്ചു.

അറുപത് ദിവസമായി തണുപ്പും ചൂടും മഴയും വകവയ്ക്കാതെ യുപി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ സമരമിരിക്കുകയാണ്. പഞ്ചാബിലെ കര്‍ഷകരാണ് അവര്‍ എന്നാണ് കേന്ദ്രം പറയുന്നത്. ഇവര്‍ പാകിസ്താനിലെ പഞ്ചാബികളാണോ? അവരും നമ്മുടേതാണ്‌- പവാര്‍ പറഞ്ഞു.

മഹാരാഷ്ട്ര ഗവര്‍ണറെയും പവാര്‍ വിമര്‍ശിച്ചു. കര്‍ഷകരെ കാണാന്‍ ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിക്ക് സമയമില്ലെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര ഇത്തരത്തില്‍ ഒരു ഗവര്‍ണറെ കണ്ടിട്ടില്ല. അദ്ദേഹത്തിന്‌ കങ്കണ റണൗട്ടിനെ കാണാന്‍ സമയമുണ്ട്. കര്‍ഷകരെ കാണാന്‍ സമയമില്ല. നിങ്ങളോട് സംസാരിക്കാന്‍ അദ്ദേഹം ഇവിടെ വേണ്ടിയിരുന്നു. എന്നാല്‍ അദ്ദേഹമില്ല- പവാര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ കര്‍ഷകര്‍ ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഭഗത് സിങ് കോഷ്യാരി ഗോവയിലേക്ക് പോകുകയായിരുന്നു.

]]>
ഡല്‍ഹിയിലിരുന്ന് കൃഷി നോക്കിനടത്താനാവില്ല, കഠിനാധ്വാനികളാണത് ചെയ്യുന്നത് https://malayalees.ch/agriculture-cant-be-run-sitting-in-delhi-sharad-pawar/ Wed, 30 Dec 2020 03:59:49 +0000 https://malayalees.ch/?p=37701 കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. കാര്‍ഷിക നിയമം സംബന്ധിച്ച് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം തേടാതിരുന്നതിനെയും ശരദ് പവാര്‍ വിമര്‍ശിച്ചു.

ഡല്‍ഹിയിലിരുന്നുകൊണ്ട് കൃഷി നോക്കിനടത്താനാവില്ല. ഗ്രാമങ്ങളില്‍ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടേതാണ് കൃഷി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് കൂടുതല്‍ ഉത്തരവാദിത്തമെന്നും ശരദ് പവാര്‍ പറഞ്ഞു. മന്‍മോഹന്‍ സിങിന്‍റെ കാലത്തും കാര്‍ഷിക നിയമം കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നെന്നും രാഷ്ട്രീയ സമ്മര്‍ദം കാരണമാണ് നടക്കാതെ പോയതെന്നുമുള്ള കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിങ് തോമറുടെ ആരോപണം ശരദ് പവാര്‍ തള്ളി.

കാര്‍ഷിക മേഖലയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് താനും മന്‍മോഹന്‍ സിംഗും കരുതിയിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ നടപ്പാക്കിയ പോലെയുള്ളതല്ല. അന്ന് സംസ്ഥാന കൃഷിമന്ത്രിമാരോടും വിദഗ്ധരോടും നിരന്തരം ചര്‍ച്ച നടത്തിയിരുന്നു. അവരുടെ ആശങ്കകള്‍ പരിഗണിച്ചാണ് അന്ന് സര്‍ക്കാര്‍ മുന്നോട്ടുപോയതെന്നും ശരദ് പവാര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ട പരിഗണന നല്‍കിയിരുന്നെങ്കില്‍ പ്രശ്നം ഇങ്ങനെ നീണ്ടുപോകുമായിരുന്നില്ല. സര്‍ക്കാര്‍ പറയുന്നത് പ്രതിഷേധക്കാര്‍ ഹരിയാന, പഞ്ചാബ്, വെസ്റ്റേണ്‍ ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് മാത്രമുള്ളവരാണെന്നാണ്. ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ എങ്ങനെയാണ് ജനങ്ങളെ കേള്‍ക്കില്ലെന്ന് പറയാന്‍ കഴിയുകയെന്നും ശരദ് പവാര്‍ ചോദിച്ചു.

]]>
ക്ഷേത്രം നിര്‍മ്മിച്ചാല്‍ കൊറോണ അവസാനിക്കുമെന്നാണ് ചിലര്‍ കരുതുന്നത്: രാമക്ഷേത്ര നിര്‍മ്മാണത്തിനെതിരെ ശരദ് പവാര്‍ https://malayalees.ch/some-people-think-building-temple-will-eradicate-covid-sharad-pawar-on-ram-temple-trust-fixing-date/ Mon, 20 Jul 2020 08:55:15 +0000 https://malayalees.ch/?p=28761 ഇപ്പോഴത്തെ ഏറ്റവും വലിയ പ്രതിസന്ധി കൊറോണ വൈറസാണ്. അതിനെതിരെ പ്രതിരോധം തീര്‍ക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്.

കോവിഡ് പ്രതിസന്ധിക്കിടെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനെ വിമര്‍ശിച്ച് എന്‍സിപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൊറോണ വൈറസിനെ നേരിടാനും ലോക്ക്ഡൌണ്‍ മൂലം തകര്‍ന്ന സമ്പദ് വ്യവസ്ഥ പുനഃസ്ഥാപിക്കാനുമാണ് ശ്രദ്ധിക്കേണ്ടത്. ക്ഷേത്രം നിര്‍മ്മിച്ചതുകൊണ്ട് കൊറോണ അവസാനിക്കുമെന്നാണ് ചിലര്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് അഞ്ചിന് അയോധ്യയിലെത്തി രാമക്ഷേത്ര നിര്‍മ്മാണത്തിന് തറക്കല്ലിടുമെന്ന് മോദി പറഞ്ഞിരുന്നു. അയോധ്യയില്‍ മോദി നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. രാമക്ഷേത്രത്തിന് തറക്കല്ലിടാന്‍ രാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രെസ്റ്റ് പ്രധാനമന്ത്രിയെ ക്ഷണിച്ചതിന് പിന്നാലെയാണ് ശരദ് പവാറിന്റെ പ്രതികരണം.

”ചിലര്‍ കരുതുന്നത് അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിലൂടെ കോവിഡ് അവസാനിക്കുമെന്നാണ്. അത് മനസില്‍ കണ്ടാവണം അവര്‍ പദ്ധതി ആസൂത്രണം ചെയ്യുന്നത്” പവാര്‍ പരിഹസിക്കുന്നു. എന്‍റെ അഭിപ്രായത്തില്‍ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രതിസന്ധി കൊറോണ വൈറസാണ്. അതിനെതിരെ പ്രതിരോധം തീര്‍ക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അക്കാര്യത്തിലാണ് ശ്രദ്ധ പുലര്‍ത്തേണ്ടതെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

2019 നവംബറിലാണ് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന നിര്‍ണായക വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. കോവിഡ് വ്യാപനവും ലോക്ക്ഡൌണും കാരണം രാമക്ഷേത്ര നിര്‍മ്മാണ ചടങ്ങുകള്‍ നീട്ടുപോകുകയായിരുന്നു.

]]>