shanimol usman – malayalees.ch https://malayalees.ch Malayalam Online News Portal Tue, 19 Apr 2022 07:42:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png shanimol usman – malayalees.ch https://malayalees.ch 32 32 താനൊരു എളിയ പ്രവർത്തക, പാർട്ടി ഏൽപ്പിച്ച ജോലി ചെയ്യും; ഷാനിമോൾക്ക് മറുപടിയുമായി ജെബി മേത്തർ https://malayalees.ch/jb-mather-reply-to-shanimol-usman/ Tue, 19 Apr 2022 07:41:47 +0000 https://malayalees.ch/?p=60353 ഷാനിമോൾ ഉസ്മാന്റെ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലെ വിമർശനങ്ങളോട് കൂടുതൽ പ്രതികരിക്കാനില്ലെന്ന് ജെബി മേത്തർ എം പി. കെ പി സി സി രാഷ്ട്രീയകാര്യ സമിതിയോട് ബഹുമാനം മാത്രം. മുതിർന്ന പാർട്ടി നേതാക്കൾ ചേർന്നാണ് രാജ്യസഭാ സ്ഥാനാർത്തിയെ തീരുമാനിച്ചത്. പാർട്ടി തന്നെ ഏൽപ്പിച്ച ജോലി ചെയ്യുമെന്നും ജെബി മേത്തർ മാധ്യമങ്ങളോട് പ്രതികരിച്ചു.

രാജ്യസഭാ സീറ്റ് ജെബി മേത്തർക്ക് നൽകിയതിനെ രാഷ്ട്രീയ കാര്യ സമിതിയിൽ ഷാനിമോൾ ഉസ്മാൻ പരിഹസിച്ചിരുന്നു. രാജ്യസഭാ സീറ്റ് ജെബി മേത്തർക്ക് നൽകിയത് ‘വിപ്ലവകരമായ’ തീരുമാനമെന്നായിരുന്നു പരിഹാസം. വർഷങ്ങളായി പൊതുരംഗത്ത് നിൽക്കുന്നയാളെയാണ് നേതൃത്വം പരിഗണിച്ചതെന്നും ഇതിന് നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്നും പരിഹാസരൂപേണ ഷാനിമോൾ പറഞ്ഞു.

റവല്യൂഷൻ നടപ്പാക്കാനുള്ള തിരക്കിനിടെ തെരഞ്ഞെടുപ്പ് സമിതി പോലും വിളിക്കാൻ നേതൃത്വം മറന്നുവെന്നും ഷാനിമോൾ പറഞ്ഞു. രാഷ്ട്രീയകാര്യ സമിതിയിലാണ് ഷാനിമോളുടെ ആക്ഷേപം.

രാജ്യസഭാ സ്ഥാനാർഥിയായി ഷാനിമോൾ ഉസ്മാനെയും പരിഗണിച്ചിരുന്നു. എന്നാൽ അവസാന നിമിഷത്തിൽ ജെബി മേത്തറിന് സീറ്റ് നൽകുകയായിരുന്നു.

]]>
സ്ത്രീസുരക്ഷ കടലാസില്‍ എഴുതിവച്ചിട്ട് കാര്യമില്ല; സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ https://malayalees.ch/shanimol-usman-criticise-government-in-womens-issue/ Thu, 08 Jul 2021 07:42:19 +0000 https://malayalees.ch/?p=46540 സ്ത്രീസുരക്ഷ നടപ്പിലാക്കാന്‍ പ്രഖ്യാപനങ്ങള്‍ മാത്രം പോര. പ്രവൃത്തിയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം കാര്യക്ഷമമായി അന്വേഷിക്കണമെന്നും ഷാനിമോള്‍ ട്വന്റിഫോറിനോട് പറഞ്ഞു.
‘സ്ത്രീസുരക്ഷ നടപ്പിലാക്കാന്‍ പ്രഖ്യാപനങ്ങള്‍ മാത്രം പോര. കുറേ ആളുകള്‍ അത് പ്രസംഗിച്ചിട്ടും കാര്യമില്ല. സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കണം.
നാഷണല്‍ ക്രൈംറെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഗാര്‍ഹിക അന്തരീക്ഷത്തിലും അല്ലാതെയും പീഡനത്തിന് ഇരയാകുന്ന സംസ്ഥാനമായി കേരളം മാറുകയാണ് . വണ്ടിപ്പെരിയാറില്‍ ഉണ്ടായിരിക്കുന്ന സംഭവത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട്.

പൊതുപ്രവര്‍ത്തകരടക്കം ഇതില്‍ വന്നുപെടുന്നുണ്ട്. അവരയൊക്ക ന്യായീകരിക്കേണ്ട ഗതികേട് പല സംഘടനയ്ക്കുമുണ്ടാകുന്നുണ്ട്. പ്രഖ്യാപനങ്ങള്‍ മാറ്റിവച്ച് പ്രവൃത്തിയിലേക്ക് സര്‍ക്കാര്‍ ഇറങ്ങണം. പലപ്പോഴും ഇത്തരം അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ശരിയായ നിയമനടപടികള്‍ എടുക്കുന്നില്ലെന്നത് ഗൗരവമായ വിഷയമാണ്’. ഉദ്യോഗസ്ഥതലത്തിലുള്ള വലിയ വീഴ്ചയാണ് ഇത്തരം ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമെന്നും ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു.

]]>