Shane Watson – malayalees.ch https://malayalees.ch Malayalam Online News Portal Fri, 28 Apr 2023 08:59:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Shane Watson – malayalees.ch https://malayalees.ch 32 32 ‘രോഹിത് മാനസികമായി അൽപ്പം ക്ഷീണിതനാണ്’; ഇന്ത്യൻ നായകനെക്കുറിച്ച് മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ https://malayalees.ch/australia-great-drops-bombshell-statement-on-mi-skipper-html/ Fri, 28 Apr 2023 08:55:53 +0000 https://malayalees.ch/?p=80375 മോശം ഫോമിലുള്ള ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്ക് ഐപിഎല്ലിലും റൺസ് കണ്ടെത്താനാകുന്നില്ല എന്നത് നിഷേധിക്കാനാവില്ല. ഈ സീസണിൽ ഒരു അർധസെഞ്ച്വറി മാത്രമാണ് മുംബൈ ഇന്ത്യൻസ് നായകന് നേടാനായത്. കൂടാതെ അഞ്ച് തവണ ചാമ്പ്യൻമാരായ എംഐ ഈ സീസണിലെ ആദ്യ ഏഴ് മത്സരങ്ങളിൽ നാല് തോൽവികൾ ഏറ്റുവാങ്ങി. നിലവിൽ 10 ടീമുകളുടെ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് രോഹിതിന്റെ മുംബൈ ഇന്ത്യൻസ്.

ഇപ്പോഴിതാ ഹിറ്റ്മാൻ രോഹിത് ശർമ്മയുടെ ജോലിഭാരത്തെക്കുറിച്ച് പറയുകയാണ് മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്സൺ. ഗ്രേഡ് ക്രിക്കറ്റർ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് വാട്‌സന്റെ പ്രസ്താവന. ക്രിക്കറ്റ് ഷെഡ്യൂൾ ശരിയായി കൈകാര്യം ചെയ്യാൻ രോഹിത്തിന് കഴിയുന്നില്ല. ഇന്ത്യൻ നായകൻ മാനസികമായി അൽപ്പം ക്ഷീണിതനാണെന്നും വാട്‌സൺ അഭിപ്രായപ്പെട്ടു.

“അന്താരാഷ്ട്ര താരങ്ങൾ ധാരാളം ക്രിക്കറ്റ് കളിക്കാറുണ്ട്, എന്നാൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ വർഷം മുഴുവൻ ക്രിക്കറ്റ് കളിക്കുന്നവരാണ്. നിലവിൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാണ് രോഹിത്. ഇക്കാരണത്താൽ, അദ്ദേഹം അമിതമായി ജോലി ചെയ്യുന്നു. അദ്ദേഹം ക്ഷീണിതനായി കാണപ്പെടുന്നുണ്ടെങ്കിൽ അത് ഈ അമിത ജോലിഭാരം മൂലമാണ്.” – വാട്‌സൺ പറഞ്ഞു.

“അദ്ദേഹം മികച്ച ഒരു കളിക്കാരനാണ്. ഫോമിലുള്ളപ്പോൾ, ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരെ പറപ്പിക്കാൻ ശേഷിയുള്ളവനാണ് അദ്ദേഹം. എന്നാൽ കഴിഞ്ഞ നാലോ അഞ്ചോ വർഷത്തെ ഐപിഎല്ലിൽ രോഹിത് ഒട്ടും സ്ഥിരത പുലർത്തിയിരുന്നില്ല. അയാൾക്ക് എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല.”- വാട്‌സൺ കൂട്ടിച്ചേർത്തു.

]]>
“ലോകത്ത് ജസ്പ്രീത് ബുംറയ്ക്ക് പകരം വയ്ക്കാനൊന്നുമില്ല”: ഷെയ്ൻ വാട്‌സൺ https://malayalees.ch/%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a4%e0%b5%8d-%e0%b4%ac%e0%b5%81%e0%b4%82%e0%b4%b1%e0%b4%af/ Mon, 03 Oct 2022 07:35:42 +0000 https://malayalees.ch/?p=68934 ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് മുൻ ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വാട്‌സൺ. 41 കാരനായ വാട്‌സൺ ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരങ്ങൾക്കായി ഇപ്പോൾ ഇന്ത്യയിലുണ്ട്. ഇതിനിടെ ലോകകപ്പിലെ ജസ്പ്രീത് ബുംറയുടെ അസാന്നിധ്യത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അദ്ദേഹം. വിരാട് കോലിയുടെ ഫോമിനെ കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടും അദ്ദേഹം ദേശീയ മാധ്യമത്തോട് പങ്കുവച്ചു.

“ജസ്പ്രീത് ബുംറ പരുക്കിൽ നിന്ന് മുക്തനായി ലോകകപ്പിൽ കളിക്കുന്നില്ലെങ്കിൽ, ടീം ഇന്ത്യയുടെ ജയം കൂടുതൽ ദുഷ്കരമാക്കും. കാരണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബുംറ ഒരു മികച്ച അറ്റാക്കിംഗ് ബൗളറാണ്. കൂടാതെ ലോകത്തെ മികച്ച ബൗളർമാരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന് അവിശ്വസനീയമായ കഴിവുണ്ട്, ഇന്ത്യയ്ക്ക് ബുംറയുടെ അഭാവം വലിയ നഷ്ടമായിരിക്കും” – ഷെയ്ൻ വാട്‌സൺ പറയുന്നു.

“ലോകത്ത് ബുംറയ്ക്ക് തുല്യമായ പകരക്കാരൻ ആരുമില്ല. അവസാന ഓവറുകളിൽ ബുംറയെ പോലെ പന്തെറിയുന്ന പ്രതിരോധ ബൗളർമാരെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ഇന്ത്യയെ സംബന്ധിച്ച് പകരക്കാരനെ കണ്ടെത്തുകയാണ് യഥാർത്ഥ വെല്ലുവിളി. മറ്റ് ഫാസ്റ്റ് ബൗളർമാർ ചുമതല ഏറ്റെടുത്ത് മുന്നോട്ട് വരാതെ ടൂർണമെന്റിൽ മുന്നേറാൻ കഴിയില്ല” – വാട്‌സൺ കൂട്ടിച്ചേർത്തു.

ഫോമിലേക്ക് തിരിച്ചെത്താൻ വിരാടിന് കുറച്ച് സമയം ആവശ്യമായിരുന്നു എന്നതിൽ സംശയമില്ല. കഴിഞ്ഞ ഐപിഎൽ സമയത്ത് കോലിയുടെ ഊർജ്ജം കുറവായിരുന്നു. ദൂരെ നിന്ന് പോലും എനിക്ക് അത് കാണാൻ കഴിഞ്ഞു. റൺസ് നേടാനും ടീമിനെ നയിക്കാനും കോലി പരമാവധി ശ്രമിച്ചു, പക്ഷേ കോലിക്ക് വിശ്രമം ആവശ്യമായിരുന്നു. ഏഷ്യാ കപ്പിലും ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 ഐ പരമ്പരയിലും അദ്ദേഹം ബാറ്റ് ചെയ്ത രീതിയിലൂടെ നിങ്ങൾക്ക് കാണാൻ കഴിയും, അവൻ തന്റെ ഏറ്റവും മികച്ച നിലയിലേക്ക് തിരിച്ചെത്തി. അവൻ തന്റെ ശക്തിയുടെ കൊടുമുടിയിലാണ്, കോലിയെ ഏറ്റവും മികച്ചതായി കാണുന്നത് വളരെ സന്തോഷകരമാണ്” – വാട്സൺ അഭിപ്രായപ്പെട്ടു.

]]>