shamna kasim – malayalees.ch https://malayalees.ch Malayalam Online News Portal Tue, 04 Apr 2023 11:59:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png shamna kasim – malayalees.ch https://malayalees.ch 32 32 നടി ഷംന കാസിം അമ്മയായി; ആദ്യ കൺമണിയെ വരവേറ്റ് താരം https://malayalees.ch/actress-shamna-kasim-became-a-mother/ Tue, 04 Apr 2023 11:59:33 +0000 https://malayalees.ch/?p=79109 നടി ഷംന കാസിം അമ്മയായി. താരത്തിന്റെ ആദ്യത്തെ കുഞ്ഞാണിത്. ആൺ കുഞ്ഞിനാണ് ഷംന ജന്മം നൽകിയത്. ദുബായിൽ വച്ചായിരുന്നു പ്രസവം. കഴിഞ്ഞ ദിവസമാണ് ഷംനയെ ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ഒന്‍പത് മണിയോട് കൂടി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം.

കഴിഞ്ഞ വർഷം ജൂൺ മാസത്തിലായിരുന്നു ഷംനയുടെ നിക്കാഹ്. ദുബായിയിലെ മലയാളി ബിസിനസുകാരൻ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. പ്രസവത്തിനായി ആശുപത്രിയിലായ വിവരം കഴിഞ്ഞ ദിവസം ഷംനയുടെ സുഹൃത്ത് പോസ്റ്റ് ചെയ്തിരുന്നു. ഡിസംബര്‍ അവസാനത്തോടെ തന്റെ യുട്യൂബ് ചാനലിലൂടേയാണ് അമ്മയാന്‍ പോകുന്ന സന്തോഷവാര്‍ത്ത ഷംന പങ്കുവെച്ചത്. ഏഴാം മാസത്തില്‍ നടത്തുന്ന ബേബി ഷവറിന്‍റെ ചിത്രങ്ങളും മറ്റും ഷംന ഇന്‍സ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരുന്നു.

]]>
ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസും തിരുവനന്തപുരം സ്വർണക്കടത്ത് കേസും തമ്മിൽ ബന്ധമുണ്ടെന്ന് സൂചന https://malayalees.ch/shamna-kasim-blackmail-case-links-with-trivandrum-gold-smuggling-case/ Wed, 08 Jul 2020 08:07:07 +0000 https://malayalees.ch/?p=28197 നടി ഷംനാ കാസിമിനെ ബ്ലാക്ക്‌മെയിൽ ചെയ്ത കേസും തിരുവനന്തപുരം സ്വർണക്കടത്തും തമ്മിലുള്ള ബന്ധം കസ്റ്റംസ് അന്വേഷിക്കുന്നു. ബ്ലാക്ക്‌മെയിൽ കേസിലെ പ്രതികൾക്ക് സ്വപ്നയുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഷംനാ കാസിം പറഞ്ഞ ‘ഡീലർ വുമൺ’ സ്വപ്ന സുരേഷാണെന്ന് കസ്റ്റംസ് അനുമാനിക്കുന്നു. സ്വപ്ന രാജ്യാന്തര സ്വർണ്ണക്കടത്തിലെ മുഖ്യകണ്ണിയാണെന്നും സ്വപ്നയെക്കുറിച്ച് വിവരം ലഭിച്ചത് ബ്ലാക്ക്‌മെയിൽ കേസിലെ പ്രതികളിൽ നിന്നാണെന്നും കസ്റ്റംസ് പറഞ്ഞു. ജൂലൈയിലാണ് ഷംനയെ ബ്ലാക്ക്‌മെയിൽ ചെയ്തുവെന്ന പരാതിയുമായി നടി രംഗത്തെത്തുന്നത്. ഇടപാടുകളുമായി ബന്ധപ്പെട്ട് ഒരു ഡീലർ വുമണുണ്ടെന്ന് അന്ന് തന്നെ ഷംന പറഞ്ഞിരുന്നു.

ജൂൺ 24നാണ് ഷംനാ കാസിം ബ്ലാക്ക്‌മെയിൽ കേസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് 11 ദിവസത്തിനിപ്പുറമാണ് തിരുവനന്തപുരം സ്വർണക്കടത്ത് കേസ് മറനീക്കി പുറത്തുവരുന്നത്.

അതേമസമയം, കള്ളക്കടത്തു വഴി എത്തിച്ച സ്വർണം വിൽക്കുന്നത് ട്രിച്ചിയിലാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

]]>
ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ കീഴടങ്ങി; പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി https://malayalees.ch/shamna-kasim-blackmale-case-news/ Fri, 26 Jun 2020 12:19:08 +0000 https://malayalees.ch/?p=27665 നടി ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത കേസില്‍ രണ്ട് പേര്‍ കൂടി കീഴടങ്ങി. വാടാനപ്പള്ളി സ്വദേശി അബൂബക്കറാണ് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.

നടി ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ കൂടി കീഴടങ്ങി. വാടാനപ്പള്ളി സ്വദേശി അബൂബക്കറാണ് എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. രാവില മറ്റൊരു പ്രതിയായ അബ്ദുൽ സലാമും കീഴടങ്ങിയിരുന്നു. ഇതോടെ ആറ് പ്രതികള്‍ കേസില്‍ പിടിയിലായി. ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. അതേസമയം സമാനമായ രീതിയില്‍ തട്ടിപ്പിനിരയായ നാല് യുവതികള്‍ ഇന്ന് പൊലീസില്‍ പരാതി നല്‍കി.

ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ പ്രതികൾ അറസ്റ്റിലായ സാഹചര്യത്തിലാണ് കൂടുതൽ പേർ ഇവർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ആലപ്പുഴ സ്വദേശിനിയായ യുവ മോഡൽ അടക്കം 3 പേരാണ് ഇന്നലെ പരാതി നൽകിയത്. 5 പേർ കൂടി പരാതിയുമായി പൊലീസിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇവരിൽ 4 പേർ ഇന്ന് നേരിട്ട് പൊലീസിൽ പരാതി നൽകാനെത്തുമെന്നും ഐ ജി വിജയ സാഖറെ പറഞ്ഞു. പ്രതികൾക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. മോഡലിംഗിനാണെന്ന വ്യാജേന പാലക്കാട് വാളയാറിൽ വെച്ച് യുവതികളെ ഭീഷണിപ്പെടുത്തുകയും പൂട്ടിയിടുകയും ചെയ്തു എന്നാണ് പരാതി. പരാതിക്കാരിൽ ചിലരുടെ പണവും സ്വർണവും പ്രതികൾ കൈക്കലാക്കിയെന്നും ആരോപണമുണ്ട്. ഒരു വർഷത്തിനിടെ നിരവധി സ്ഥലങ്ങളിൽ സംഘം തട്ടിപ്പ് നടത്തിയതായി പൊലീസ് പറയുന്നു.ഇപ്പോൾ ഹൈദരാബാദുള്ള ഷംന കാസിം നാളെ കൊച്ചിയിലെത്തി പൊലീസിൽ നേരിട്ട് മൊഴി നൽകും. കേസിൽ ഇനി രണ്ട് പേർ കൂടിയാണ് പിടിയിലാകാനുള്ളത്. സിനിമാ മേഖലയിൽ ഉൾപ്പെടെ കൂടുതൽ പേർക്ക് കേസുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

]]>
ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ ഏഴംഗ സംഘം; മൂന്നു പേരെ പിടികിട്ടാനുണ്ടെന്ന് കമ്മീഷണര്‍ https://malayalees.ch/police-arrest-four-for-blackmailing-actor-shamna-kasim/ Thu, 25 Jun 2020 09:06:21 +0000 https://malayalees.ch/?p=27592 തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കും. വേറെയും ആളുകളെ കബളിപ്പിച്ചിട്ടുണ്ടെന്ന് ഇത്തരത്തില്‍ പരാതിയുണ്ട്

നടി ഷംന കാസിമിന് എതിരായ ബ്ലാക്‌മെയ്‌ലിംഗ് കേസില്‍ സിനിമാ മേഖലയിൽ ഉള്ളവരുടെ പങ്കും അന്വേഷിക്കുമെന്ന് കമ്മീഷണർ വിജയ് സാഖറെ. നടിയെ ഭീഷണിപ്പെടുത്തിയ സംഘത്തിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. പ്രതികള്‍ പലരെയും ലൈംഗിക ചൂഷണം ചെയ്തതായി സംശയമുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.

ഏഴംഗ തട്ടിപ്പ് സംഘത്തില്‍ ഇതുവരെ നാല് പ്രതികളാണ് പൊലീസ് പിടിയിലായത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. സ്വര്‍ണ്ണക്കടത്തില്‍ പങ്കാളികളാകാനാണ് നടിമാരടക്കമുള്ള പ്രമുഖരെ തട്ടിപ്പ് സംഘം സമീപിക്കുന്നത്. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്നും ഐജി വിജയ് സാഖറെ പറഞ്ഞു. നടിയുടെ നമ്പര്‍ പ്രതികള്‍ക്ക് എങ്ങനെ കിട്ടി എന്നതില്‍ വ്യക്തത വരേണ്ടതുണ്ട്. അതിനാല്‍ തട്ടിപ്പിന്‍റെ ആസൂത്രണത്തിൽ സിനിമാ മേഖലയിലെ ആർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കും.

പ്രതികള്‍ സമാനമായ തട്ടിപ്പുകള്‍ നടത്തുകയും പെണ്‍കുട്ടികളെ ലൈംഗീക ചൂഷണം ചെയ്തതായുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ചൂഷണത്തിനിരയായവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും ഐജി പറഞ്ഞു. ഷംന കാസിമില്‍ നിന്ന് പ്രതികള്‍ 10 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടതായാണ് വിവരം. ഷംന കാസിമിന് നിയമനടപടികൾക്ക് ആവശ്യമായ സഹായം നൽകുമെന്ന് താരസംഘടനയായ അമ്മ അറിയിച്ചു. തട്ടിപ്പിന്‍റെ വിവരം നടി ഷംന കാസിം വെളിപ്പെടുത്തിയതിന് പിന്നാലെ പ്രതികള്‍ക്കെതിരെ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതി നല്‍കിയിട്ടുണ്ട്. സീരിയല്‍താരവും മോഡലുമാണ് നിലവില്‍ പരാതി നല്‍കിയിട്ടുള്ളത്.

]]>