shaji kailas – malayalees.ch https://malayalees.ch Malayalam Online News Portal Wed, 08 Nov 2023 04:49:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png shaji kailas – malayalees.ch https://malayalees.ch 32 32 ‘കമ്മീഷണറിൽ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം’; വ്യാജ വാർത്തകൾ ഏറെ വേദന ഉളവാക്കുന്നുവെന്ന് ഷാജി കൈലാസ് https://malayalees.ch/shaji-kailas-about-suresh-gopi/ Wed, 08 Nov 2023 04:49:03 +0000 https://malayalees.ch/?p=90750 സുരേഷ് ഗോപിയെക്കുറിച്ച് താന്‍ പറഞ്ഞുവെന്ന തരത്തില്‍ പ്രചരിക്കുന്ന കാര്യത്തെക്കുറിച്ച് പ്രതികരണവുമായി സംവിധായകന്‍ ഷാജി കൈലാസ്. കമ്മീഷണറിൽ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം. സിനിമയിലേക്ക് വന്ന അന്ന് മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്.

എന്റെ ആദ്യ ചിത്രത്തിൽ നായകൻ സുരേഷായിരുന്നു. ഇനി എന്റെ അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകൻ. ഞങ്ങൾക്കിടയിൽ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്. അതിന്റെ ആഴവും വ്യാപ്തിയും എന്താണെന്ന് ഞങ്ങൾ രണ്ടുപേർക്കും അറിയാം.

അന്നും ഇന്നും സഹജീവി സ്നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവനെന്ന് എനിക്കറിയാം. പക്ഷേ ഞങ്ങളുടെ സഹോദരതുല്യമായ സുഹൃദ്ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്. അത് നശിപ്പിക്കുവാൻ സാധിക്കുകയില്ല. ഇത്തരത്തിൽ വ്യാജമായ വാർത്തകൾ നിർമ്മിക്കുന്നതിലൂടെ ആനന്ദം കൊള്ളുന്നവർ ദയവായി ഇത്തരം പ്രവർത്തികൾ നിർത്തുക.

മാനസികമായി ഏറെ വേദന ഉളവാക്കുന്നുവെന്നും ഷാജി കൈലാസ് കുറിക്കുന്നു. സിനിമയേത്, ജീവിതമേത് എന്ന് തിരിച്ചറിയാന്‍ പറ്റാത്തവിധത്തില്‍ സുരേഷ് ഗോപി മാറിപ്പോയെന്ന് ഷാജി കൈലാസ് പറഞ്ഞുവെന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രതികരണം. എന്നാല്‍ ഇത് വ്യാജപ്രചരണമാണെന്നും തന്‍റെ മനസിലെ ഇത് വേദനിപ്പിച്ചുവെന്നും ഷാജി കൈലാസ് കുറിച്ചു.

ഷാജി കൈലാസ് ഫേസ്ബുക്കിൽ കുറിച്ചത്

“കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഞാൻ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യം പലരും ഷെയർ ചെയ്യുന്നത് കാണുവാൻ ഇടയായി. ഒന്നോർക്കുക.. കമ്മീഷണറിൽ തുടങ്ങിയതല്ല ഞാനും സുരേഷും തമ്മിലുളള ആത്മബന്ധം. സിനിമയിലേക്ക് വന്ന അന്ന് മുതൽ ഞങ്ങൾ സുഹൃത്തുക്കളാണ്. എന്റെ ആദ്യ ചിത്രത്തിൽ നായകൻ സുരേഷായിരുന്നു. ഇനി എന്റെ അടുത്ത ചിത്രത്തിലും സുരേഷ് തന്നെയാണ് നായകൻ. ഞങ്ങൾക്കിടയിൽ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്. അതിന്റെ ആഴവും വ്യാപ്തിയും എന്താണെന്ന് ഞങ്ങൾ രണ്ടുപേർക്കും അറിയാം. അന്നും ഇന്നും സഹജീവി സ്നേഹമുള്ള നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അവനെന്ന് എനിക്കറിയാം. അവന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വ്യത്യസ്തമാണ്. പക്ഷേ ഞങ്ങളുടെ സഹോദരതുല്യമായ സുഹൃദ്ബന്ധം രാഷ്ട്രീയത്തിന് അതീതമാണ്. അത് നശിപ്പിക്കുവാൻ സാധിക്കുകയില്ല. ഇത്തരത്തിൽ വ്യാജമായ വാർത്തകൾ നിർമ്മിക്കുന്നതിലൂടെ ആനന്ദം കൊള്ളുന്നവർ ദയവായി ഇത്തരം പ്രവർത്തികൾ നിർത്തുക. മാനസികമായി ഏറെ വേദന ഉളവാക്കുന്ന ഒന്നാണിത്”

ഷാജി കൈലാസ് പറഞ്ഞുവെന്ന തരത്തില്‍ പ്രചരിച്ച പ്രസ്താവന ഇങ്ങനെ ആയിരുന്നു- ‘കമ്മിഷണര്‍ എന്ന സിനിമയോടുകൂടി അവന്‍ പൂര്‍ണ്ണമായും കൈയില്‍ നിന്ന് പോയിരുന്നു. ശാരീരികഭാഷയും കൈ കൊണ്ടുള്ള പ്രയോ​ഗങ്ങളും സംസാരവുമടക്കം മൊത്തത്തില്‍ സിനിമയേതാ ജീവിതമേതാ എന്ന് തിരിച്ചറിയാന്‍ പറ്റാത്തവിധം സുരേഷ് മാറിപ്പോയി. ഞാനത് പലതവണ ചൂണ്ടിക്കാട്ടിയപ്പോള്‍ ഭരത് ചന്ദ്രനെ ഉണ്ടാക്കിയ എന്നോട് പോലും ഭരത് ചന്ദ്രന്‍ സ്റ്റൈലില്‍ തട്ടിക്കയറി’.

]]>
“രാമലീലയിലൂടെ എനിക്ക്‌ ജീവിതം തിരിച്ച്‌ തന്ന നീ വിടപറയുമ്പോൾ വാക്കുകൾ മുറിയുന്നു”; സച്ചിയുടെ ഓര്‍മയില്‍ ദിലീപ് https://malayalees.ch/actor-dileep-remembers-sachi/ Fri, 19 Jun 2020 08:47:18 +0000 https://malayalees.ch/?p=27323 എന്ത്‌ പറയാൻ… ഒരിക്കലും മറക്കാനാവാത്ത സഹോദരന്‍റെ വേർപാടിൽ കണ്ണീർ അഞ്ജലികൾ

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ ഓര്‍മകളിലാണ് മലയാള സിനിമാ ലോകം. കരിയറിന്‍റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായിട്ടായിരുന്നു സച്ചിയുടെ വിയോഗം. സിനിമാ ലോകത്തെ നിരവധി പ്രമുഖര്‍ സച്ചിയുടെ മരണത്തില്‍ അനുശോചിച്ചു. ”പ്രിയപ്പെട്ട സച്ചി, രാമലീലയിലൂടെ എനിക്ക്‌ ജീവിതം തിരിച്ച്‌ തന്ന നീ വിടപറയുമ്പോൾ വാക്കുകൾ മുറിയുന്നു, എന്ത്‌ പറയാൻ… ഒരിക്കലും മറക്കാനാവാത്ത സഹോദരന്‍റെ വേർപാടിൽ കണ്ണീർ അഞ്ജലികൾ” നടന്‍ ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് ശേഷം റിലീസ് ചെയ്ത ചിത്രമായിരുന്നു രാമലീല. ദിലീപിന്‍റെ കരിയറിലെ ഹിറ്റ് ചിത്രങ്ങളിലൊന്നു കൂടിയായിരുന്നു രാമലീല.

”കാതലും കഴമ്പുമുള്ള ഒരു എഴുത്തുകാരൻ… പ്രതിഭയാർന്ന സംവിധായകൻ… അതിലെല്ലാം ഉപരി മലയാള സിനിമാലോകത്തിന്റെ പകരം വെക്കാനില്ലാത്ത ഒരു സമ്പത്ത്” എന്നായിരുന്നു സംവിധായകന്‍ ഷാജി കൈലാസ് സച്ചിയെക്കുറിച്ച് പറഞ്ഞത്. “ആട് മാട് മേച്ച് നടന്ന എന്നെ, സച്ചി സാറാണ് നാട്ടിൽ അറിയുന്ന ആളാക്കി മാറ്റിയത്. എനിക്കറിയില്ല എന്ത് പറയണമെന്ന്, കുറച്ച് ദിവസം മുൻപ് കാണാൻ വരുമെന്ന് പറഞ്ഞിരുന്നു. ഈ മരണം സഹിക്കാനാവുന്നില്ല.” സച്ചി എന്ന കലാകാരന്‍ കണ്ടെടുത്ത കലാകാരി നഞ്ചമ്മ പറഞ്ഞു.

”നിങ്ങളോടൊപ്പം കഴിച്ചുകൂട്ടിയ ആ ചുരുക്കം നാളുകൾ മതിയെനിക്കീ ജന്മം മുഴുവൻ …നിങ്ങളെ മറക്കാതിരിക്കാന്‍” കലാസംവിധായകന്‍ മനു ജഗത് ഫേസ്ബുക്കില്‍ കുറിച്ചു. ജനപ്രിയ സിനിമയുടെ മാജിക്ക് സച്ചിയെപ്പോലെ അറിയാവുന്ന മറ്റൊരു എഴുത്തുകാരന്‍ മലയാള സിനിമയ്ക്ക് ഇല്ല. പ്രേക്ഷകരെ സിനിമയിലേക്ക് കൊളുത്തി ഇടാനുള്ള വൈദഗ്ധ്യം മറ്റാര്‍ക്കും ഇന്ന് അവകാശപ്പെടാനാവില്ലെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.സച്ചിയുടെ മരണവാർത്തയിൽ തകർന്നു പോയെന്നും അദ്ദേഹത്തിന് ആത്മശാന്തി ലഭിക്കട്ടെയെന്നും ബോളിവുഡ് നടൻ ജോൺ എബ്രഹാം ട്വീറ്റ് ചെയ്തു. പൃഥ്വിരാജ്-ബിജു മേനോൻ ഒന്നിച്ച അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനിരിക്കുകയായിരുന്നു. ജോൺ അബ്രഹാമിന്റെ ജെ.എ എന്റർടൈന്മെന്റ്സാണ് ചിത്രത്തിന്‍റെ റീമേയ്ക്ക് അവകാശം സ്വന്തമാക്കിയത്.

]]>