shain – malayalees.ch https://malayalees.ch Malayalam Online News Portal Sat, 07 Dec 2019 09:04:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png shain – malayalees.ch https://malayalees.ch 32 32 വിവാദങ്ങളും പ്രശ്‌നങ്ങളും ഒഴിവാക്കാമായിരുന്നുവെന്ന് സംവിധായകൻ കമല്‍ https://malayalees.ch/director-kamal-on-shane-controversy/ Sat, 07 Dec 2019 09:04:12 +0000 https://malayalees.ch/?p=20156 നടന് ഷെയ്‌ൻ നിഗവുമായി ബന്ധപ്പെട്ട വിവാദത്തില് പ്രതികരണവുമായി സംവിധായകന് കമല്. ഷെയ്‌ൻ വിചാരിച്ചിരുന്നെങ്കില്‍ വിവാദങ്ങളും പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. “ഒരു സെറ്റില്‍ ഒരു സിനിമ തീര്‍ക്കാനായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ അയാള്‍ക്ക് പ്രതിബദ്ധത ആരോടാണെന്ന് ആലോചിക്കണം. തന്നോടായിരിക്കരുത് പ്രതിബദ്ധത. അന്ന് പുറത്തുവന്ന വാര്‍ത്തകള്‍ നോക്കുമ്പോള്‍ ഷെയ്‌ൻ അയാളോട് മാത്രമാണ് പ്രതിബദ്ധത കാണിച്ചത്. അങ്ങനെ ചെയ്യരുത്. കരാര്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ പിന്നെ സിനിമയോടായിരിക്കണം പ്രതിബദ്ധത.” കമല്‍ പറഞ്ഞു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് കമല് ഇക്കാര്യം വ്യക്തമാക്കിയത്.

സംവിധായകന്റെ കലയാണ് സിനിമ. അതിനെ അംഗീകരിക്കാന്‍ ഷെയ്‌ൻ തയ്യാറാകണമെന്നും കമല്‍ തിരുവനന്തപുരത്ത് പറഞ്ഞു. സിനിമ തീര്‍ക്കാന്‍ നിര്‍മാതാവ് ആവശ്യപ്പെടും. അത് അയാളുടെ ഉത്തരവാദിത്തമാണ്. സംവിധായകന്റെയും നിര്‍മാതാവിന്റെയും താല്‍പര്യത്തിനനുസരിച്ച് സിനിമ തീര്‍ത്തു നല്‍കണം. അവിടെ സ്വന്തം മൂഡും ഇഷ്ടങ്ങളും അല്ല പ്രധാനം എന്ന് മനസിലാക്കണം. അങ്ങനെ തിരിച്ചറിഞ്ഞാല്‍ പ്രശ്‌നങ്ങളുണ്ടാകില്ലെന്നും കമല്‍ പറഞ്ഞു. അതേസമയം, ഷെയ്‌നെ വിലക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അങ്ങനെ വിലക്കാന്‍ നോക്കിയാല്‍ അതിനെ എതിര്‍ക്കുന്നവരില്‍ താനുമുണ്ടാകുമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴത്തെ കാലഘട്ടത്തിൽ നല്ല സിനിമകൾ ഉണ്ടാകുന്നുണ്ടെന്നും കമൽ പറഞ്ഞു. പതിനഞ്ച് വർഷം മുൻപ് ആരും ആലോചിക്കാതെയിരുന്ന കാര്യങ്ങൾ പോലും സിനിമയാകുന്ന കാലമാണിതെന്നും നല്ല കഴിവുള്ള സംവിധായകർ സിനിമയിലുണ്ടെന്നും കമൽ വ്യക്തമാക്കി.

]]>
‘ഞാനാണ് നാടുവാഴി’.. വലിയപെരുന്നാളിലെ ഗാനം പുറത്ത് https://malayalees.ch/valiyaperunnal-shane-nigam-lyrical-video/ Fri, 06 Dec 2019 11:28:28 +0000 https://malayalees.ch/?p=20107 ഷെയ്ന്‍ നിഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വലിയപെരുന്നാള്‍. ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘ഞാനാണ് നാടുവാഴി’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടത്.

കെ.വി അബൂബക്കര്‍ എഴുതിയ ഗാനം ആലപിച്ചത് സൂരജ് സന്തോഷ്, ഇമാം മജ്ബൂര്‍ എന്നിവര്‍ ചേര്‍ന്നാണ്. റെക്‌സ് വിജയന്‍ ആണ് സംഗീതം നല്കിയത്. പാട്ടിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

നവാഗതനായ ഡിമല്‍ ഡെന്നിസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് വലിയപെരുന്നാള്‍. ‘എ ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ്’ എന്ന ടാഗോടെയാണ് ചിത്രം എത്തുന്നത്.

ഹിമിക ബോസാണ് ചിത്രത്തിലെ നായിക. ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, വിനായകന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മാജിക് മൗണ്ടെയിന്‍ സിനിമാസിന്റെ ബാനറില്‍ അന്‍വര്‍ റഷീദും മോനിഷ രാജീവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ഡിസംബര്‍ 20ന് ചിത്രം തീയേറ്ററുകളില്‍ എത്തും.

]]>