ShahRukh Saifi – malayalees.ch https://malayalees.ch Malayalam Online News Portal Mon, 17 Apr 2023 12:02:08 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ShahRukh Saifi – malayalees.ch https://malayalees.ch 32 32 ‘സാക്കിർ നായിക്കിന്റെ വിഡിയോ കാണാറുള്ള വ്യക്തിയാണ്; ഷാറൂഖ് സയ്ഫി റാഡിക്കലൈസ്ഡാണ് ‘: എഡിജിപി https://malayalees.ch/shahrukh-saifi-watches-zakir-naik-videos/ Mon, 17 Apr 2023 12:01:50 +0000 https://malayalees.ch/?p=79761 എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ ഷാരുഖ് സെയ്ഫിക്കെതിരെ യുഎപിഎ 16-ാം വകുപ്പ് ചുമത്തിയെന്ന് എഡിജിപി എം.ആർ അജിത് കുമാർ. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. തീവയ്പ്പുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളിൽ പൊലീസ് അന്വേഷണം നടത്തിയിട്ടുണ്ട്. വിപുലമായ അന്വേഷണമാണ് നടന്നതെന്നും എംആർ അജിത് കുമാർ പറഞ്ഞു.

ഇതുവരെയുള്ള അന്വേഷണത്തിൽ ഷാരുഖ് സെയ്ഫിയാണ് അക്രമണം നടത്തിയതെന്ന് തെളിയിക്കുന്ന നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് എഡിജിപി പറഞ്ഞു. ‘പ്രതി റാഡിക്കലൈസ്ഡ് ആണ്. സക്കീർ നായിക് അടക്കമുള്ളവരുടെ വീഡിയോകളടക്കം സ്ഥിരം കണ്ടിരുന്നു. കൃത്യമായ ആസൂത്രണം കേസിൽ നടന്നിട്ടുണ്ട്’ എഡിജിപി പറഞ്ഞു.

പ്രതിക്ക് പ്രാദേശിക സഹായം ലഭിച്ചോയെന്ന കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും എഡിജിപി പറഞ്ഞു.

]]>
കണ്ണൂരിന് ശേഷം അന്വേഷണ സംഘം ഷൊർണ്ണൂരിലേക്ക്, ഷാരൂഖ് സെയ്ഫിയുമായി ഇന്നും തെളിവെടുപ്പ് https://malayalees.ch/elathur-train-attack-shahrukh-saifi-taken-for-evidence-collection-html/ Thu, 13 Apr 2023 04:26:26 +0000 https://malayalees.ch/?p=79557 എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി ഷാരൂഖ് സെയ്ഫിയുമായി അന്വേഷണസംഘം ഇന്ന് വീണ്ടും തെളിവെടുപ്പ് നടത്തും. ഷൊർണ്ണൂരിലായിരിക്കും ആദ്യ തെളിവെടുപ്പ്. എലത്തൂരിലും ഷൊർണൂരിലുമാണ് ഇനി തെളിവെടുപ്പ് നടക്കേണ്ടത്. ആക്രമണം നടന്ന ഡി1, ഡി2 കോച്ചുകളിൽ പ്രതിയുമായി ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു.

ട്രെയിനിൽ ആക്രമണം നടത്തിയ എലത്തൂരിലും ഷാരൂഖ് സെയ്ഫി പെട്രോൾ വാങ്ങുകയും 14 മണിക്കൂറോളം തങ്ങുകയും ചെയ്ത ഷൊർണൂരിലും എത്തിച്ചാണ് ഇനി തെളിവെടുപ്പ് നടത്തേണ്ടത്. ഇന്ന് തന്നെ കേരളത്തിലെ തെളിവെടുപ്പ് പൂർത്തിയാക്കാനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. അതോടൊപ്പം പ്രതി ഷൊർണൂരിലേക്ക് എത്തിയ സമ്പർക്രാന്തി ട്രെയിൻ കടന്നുപോയ ചില സ്റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഇത് വിശദമായി പരിശോധിച്ച് വരികയാണ്.

അതേസമയം, എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പ്രതി ഷാറൂഖ് സെയ്ഫിക്ക് തീവ്രവാദബന്ധമുണ്ടോ എന്നതടക്കമുള്ള വിഷയങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട് എന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തീവയ്പ്പിന് ശേഷം റെയില്‍വേ ട്രാക്കില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലും ഷാരൂഖ് സെയ്ഫിക്ക് ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിക്കേണ്ടതുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

]]>
എലത്തൂർ ട്രെയിൻ തീവയ്പ്പ് : ഷാറൂഖ് സെയ്‌ഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടു പോകും https://malayalees.ch/elathur-train-arson-shahrukh-saifi-will-taken-for-evidence-today-html/ Wed, 12 Apr 2023 04:16:38 +0000 https://malayalees.ch/?p=79485 എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സൈഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടു പോകും. ഇന്നലെ കൊണ്ടുപോകാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ കൊണ്ടുപോകാൻ സാധിച്ചിരുന്നില്ല. ഇന്നലെ വൈകീട്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അന്വേഷണ പുരോഗതി വിലയിരുത്തി. അതെ സമയം ഷഹീൻ ബാഗിലുള്ള ഷാരൂഖിൻ്റെ വീട്ടിൽ
കേരള പൊലീസ് വീണ്ടും പരിശോധന നടത്തി.

ഷാറൂഖിന് ഏതെങ്കിലും നിരോധിത സംഘടനയുമായി ബന്ധമുണ്ടോ എന്ന കാര്യമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഷഹീൻ ബാഗ് കേന്ദ്രീകരിച്ച് നടന്ന സമരങ്ങളിൽ അടക്കം ഇയാൾ പങ്കാളിയായിരുന്നോ എന്ന കാര്യത്തിലും വിവരങ്ങൾ തേടിയിട്ടുണ്ട്. കൂടാതെ ഇയാൾക്ക് മലയാളികളുമായി ബന്ധമുണ്ടായിരുന്നോ എന്നതിലാണ് ഇപ്പോൾ കാര്യമായ അന്വേഷണം നടക്കുന്നത്. ദില്ലിയിലെ അന്വേഷണ സംഘത്തിലേക്ക് കൂടൂതൽ പേരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ദില്ലി റെയിൽ വേ സ്റ്റേഷനിൽ നിന്ന് ഷാറൂഖ് ട്രെയിൻ കയറി പോകുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.

എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിൽ പിടിയിലായ ഷാറൂഖ് സെയ്‌ഫി ടിക്കറ്റ് എടുത്തത് കോഴിക്കോട്ടേക്ക് ആന്നെന്ന് പോലീവിന്റെ കണ്ടെത്തൽ. എന്നാൽ, കോഴിക്കോട് ഇറങ്ങാതെ ഇയാൾ ഷൊർണൂരിൽ ഇറങ്ങിയത് പിടിക്കപ്പെട്ടാൽ അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പോലീസ് അറിയിച്ചു. ഇറങ്ങിയ സ്ഥലം എവിടെയാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന ഷാറൂഖ് സെയ്‌ഫി മൊഴി നൽകി. എന്നാൽ, ഈ വാദം പോലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല എന്നതാണ് യാഥാർഥ്യം.

]]>
എലത്തൂര്‍ ട്രെയിൻ ആക്രമണം; ഷാറൂഖ് സെയ്ഫി പെട്രോള്‍ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി സൂചന https://malayalees.ch/kozhikode-train-fire-cctv-footage-of-shahrukh-buying-petrol/ Sat, 08 Apr 2023 06:38:22 +0000 https://malayalees.ch/?p=79295 എലത്തൂര്‍ ട്രെയിൻ ആക്രമണ കേസിലെ പ്രതി പെട്രോള്‍ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായി സൂചന. ഷൊര്‍ണ്ണൂരില്‍ നിന്നാണ് ഷാറൂഖ് സെയ്ഫി പെട്രോള്‍ വാങ്ങിയത്. തുടര്‍ന്ന് തീവയ്പ്പ് നടന്ന ട്രെയിനില്‍ കയറുകയായിരുന്നു. എന്നാൽ ആക്രമണത്തിന് പിന്നില്‍ മറ്റാരുമില്ലെന്ന് ആവര്‍ത്തിച്ച് പറയുകയാണ് പ്രതിയെന്ന് അന്വേഷണ സംഘം പറയുന്നു. ഷാറൂഖ് സെയ്ഫിക്ക് ഇംഗ്ലീഷ് – ഹിന്ദി ഭാഷകളിൽ പ്രാവീണ്യമുണ്ട്. ചോദ്യം ചെയ്യലിനോട് പ്രതി സഹകരിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. വിശദമായ ചോദ്യം ചെയ്യലിനായി എഡിജിപി പൊലീസ് ക്യാംപില്‍ എത്തിയിട്ടുണ്ട്.

കേരളം കാത്തിരിക്കുന്ന നിർണായക ചോദ്യങ്ങൾക്കുള്ള ഉത്തരം ഷാറൂഖിൽ നിന്ന് പരമാവധി ശേഖരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ ശ്രമം. വരും ദിവസങ്ങളിൽ പ്രതിയെ വിവിധ ഇടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. 11 ദിവസമാണ് കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. ശാസ്ത്രീയമായ ചോദ്യം ചെയ്യലായിരിക്കും അന്വേഷണ സംഘം നടത്തുക. ഇതിനായി പ്രത്യേക ചോദ്യാവലിയുൾപ്പെടെ തയ്യാറാണ്.

പൊലീസ് കസ്റ്റഡിയിൽ തുടരവെ തന്നെ ഷാരൂഖിനെ വീണ്ടും വൈദ്യ പരിശോധനക്ക് വിധേയനാക്കും. തിങ്കളാഴ്ച ആശുപത്രിയിൽ എത്തിക്കണമെന്നാണ് മെഡിക്കൽ ബോർഡ് നിർദേശം. അതേസമയം, ഇയാൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. ട്രെയിനിന് തീ വെക്കുമ്പോൾ ഷാറൂഖിന്റെ രണ്ട് കൈകളിലും നേരിയ പൊള്ളൽ ഏറ്റിരുന്നു. ട്രെയിനിൽ നിന്ന് വീണതിനെ തുടർന്ന് പ്രതിയുടെ ശരീരമാസകലം ഉരഞ്ഞ പാടുകളും ഉണ്ട്.

]]>