shahid afridi – malayalees.ch https://malayalees.ch Malayalam Online News Portal Tue, 17 Oct 2023 10:44:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png shahid afridi – malayalees.ch https://malayalees.ch 32 32 ഷാഹിദ് അഫ്രീദിയുടെ സഹോദരി അന്തരിച്ചു https://malayalees.ch/shahid-afridis-sister-passes-away/ Tue, 17 Oct 2023 10:44:10 +0000 https://malayalees.ch/?p=89589
പാക് ക്രിക്കറ്റ് ഇതിഹാസം ഷാഹിദ് അഫ്രീദിയുടെ സഹോദരി അന്തരിച്ചു. ഏറെ നാളായി രോഗബാധിതയായിരുന്നുവെന്നാണ് റിപ്പോർട്ട്. അഫ്രീദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഖബറടക്കം സക്കരിയ്യ മസ്ജിദിൽ ളുഹർ നമസ്കാരത്തിന് ശേഷം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ സഹോദരിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് അഫ്രീദി നാട്ടിലേക്ക് മടങ്ങിയിരുന്നു.

]]>
ടി-20 ലോകകപ്പിൽ പാകിസ്താന് മികച്ച സാധ്യതകൾ: ഷാഹിദ് അഫ്രീദി https://malayalees.ch/t20-world-cup-pakistan-shahid-afridi/ Thu, 23 Jun 2022 04:41:44 +0000 https://malayalees.ch/?p=63778 ഇക്കൊല്ലത്തെ ടി-20 ലോകകപ്പിൽ പാകിസ്താന് മികച്ച സാധ്യതകളെന്ന് മുൻ താരം ഷാഹിദ് അഫ്രീദി. ടീം കരുത്തുറ്റതാണെന്നും മികച്ച പ്രകടനം നടത്താൻ ടീമിനു സാധിക്കുമെന്നും അഫ്രീദി പറഞ്ഞു. ഒരു പാക് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അഫ്രീദി ശുഭാപ്തിവിശ്വാസം പങ്കുവച്ചത്. (t20 world cup pakistan afridi)

“ടി-20 ലോകകപ്പിനായി പുറപ്പെടുന്ന സംഘം കരുത്തരാണ്. നല്ല ബൗളർമാരുണ്ട്, ആക്രമിച്ചുകളിക്കാൻ കഴിയുന്ന ഓൾറൗണ്ടർമാരും ഉണ്ട്. ഓസ്ട്രേലിയയിലെ പിച്ചുകൾ മികച്ചതാണ്. അതുകൊണ്ട് തന്നെ നല്ല ഫലം ലഭിക്കുമെന്ന് കരുതുന്നു. മാൻ മാനേജ്മെൻ്റാണ് പ്രധാനം. പരിശീലനമൊക്കെ അത് കഴിഞ്ഞ് പരിഗണിക്കേണ്ട വിഷയമാണ്. താരങ്ങളൊക്കെ രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുള്ളവരാണ്. അതുകൊണ്ട് തന്നെ മാൻ മാനേജ്മെൻ്റാണ് പ്രധാനം.”- അഫ്രീദി പറഞ്ഞു.

ഒക്ടോബർ 23ന് മെൽബണിൽ വച്ച് ഇന്ത്യയ്ക്കെതിരെയാണ് പാകിസ്താൻ്റെ ആദ്യ മത്സരം. കഴിഞ്ഞ ടി-20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ പാകിസ്താനായിരുന്നു ജയം. ലോകകപ്പുകളിൽ ഇന്ത്യക്കെതിരായ പാകിസ്താൻ്റെ ആദ്യ ജയമായിരുന്നു ഇത്.

ലോകകപ്പിൽ സൂപ്പർ 12 ഗ്രൂപ്പ് രണ്ടിലാണ് അയൽക്കാർ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യക്കും പാകിസ്താനുമൊപ്പം ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നീ ടീമുകളും യോഗ്യതാമത്സരം കളിച്ചെത്തുന്ന രണ്ട് ടീമുകളും കൂടി ഗ്രൂപ്പിൽ ഉണ്ടാവും. ഗ്രൂപ്പ് ഒന്നിൽ ഓസ്ട്രേലിയ, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരം കളിച്ചെത്തുന്ന രണ്ട് ടീമുകൾ ഉണ്ടാവും.

ഒക്ടോബർ 16നാണ് ആദ്യഘട്ട മത്സരങ്ങൾ ആരംഭിക്കുക. ശ്രീലങ്ക, നമീബിയ മത്സരമാണ് ആദ്യത്തേത്. ഒക്ടോബർ 22ന് സൂപ്പർ 12 പോരാട്ടങ്ങൾ തുടങ്ങും. കഴിഞ്ഞ എഡിഷനിലെ ഫൈനലിസ്റ്റുകളായ ന്യൂസീലൻഡും ഓസ്ട്രേലിയയും തമ്മിലാണ് ആദ്യ മത്സരം. ഈ മത്സരം സിഡ്നിയിൽ നടക്കും. ഇന്ത്യ-പാകിസ്താൻ മത്സരം എംസിജിയിലാണ്. നവംബർ 13ന് എംസിജിയിൽ ഫൈനൽ. സിഡ്നിയും അഡലെയ്ഡുമാണ് സെമിഫൈനലുകൾക്ക് വേദിയാവുക.

2020ൽ ഓസ്ട്രേലിയയിൽ വച്ച് നടക്കേണ്ടിയിരുന്ന ലോകകപ്പാണ് ഇത്. എന്നാൽ, കൊവിഡ് ബാധ കണക്കിലെടുത്ത് ടൂർണമെൻ്റ് മാറ്റിവെക്കുകയായിരുന്നു.

]]>
രണ്ട് പെണ്‍മക്കള്‍ക്കും ഭാര്യക്കും കോവിഡ് നെഗറ്റീവ്; സന്തോഷം പ്രകടിപ്പിച്ച് അഫ്രീദി https://malayalees.ch/shahid-afridi-says-wife-daughters-now-clear-of-coronavirus/ Thu, 02 Jul 2020 14:02:31 +0000 https://malayalees.ch/?p=27927 ഇക്കഴിഞ്ഞ ജൂണ്‍ 13നാണ് ഷാഹിദ് അഫ്രീദിക്ക് കോവിഡ് പോസിറ്റീവായതായി താരം തന്നെ ട്വിറ്റര്‍ വഴി അറിയിച്ചത്

കോവിഡ് പോസിറ്റീവ് ആയി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ ഏറ്റവും പുതിയ പരിശോധനയില്‍ ഭാര്യക്കും പെണ്‍മക്കള്‍ക്കും നെഗറ്റീവായതായി മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. ഭാര്യ നദിയ അഫ്രീദി, പെണ്‍മക്കളായ അഖ്സ, അന്‍ഷ എന്നിവര്‍ക്കാണ് തുടര്‍ പരിശോധനയില്‍ നെഗറ്റീവായി തെളിഞ്ഞത്. ടെസ്റ്റ് നെഗറ്റീവായതില്‍ സന്തോഷം പ്രകടിപ്പിച്ചും നന്ദി അറിയിച്ചും ഷാഹിദ് അഫ്രീദി തന്നെയാണ് ഫേസ്ബുക്കിലൂടെ സന്തോഷ വാര്‍ത്ത അറിയിച്ചത്. മകള്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച അഫ്രീദി ഇത് പോലെയൊരു നിമിഷം നഷ്ടപ്പെടുന്നതായും കുറിച്ചു.

ഇക്കഴിഞ്ഞ ജൂണ്‍ 13നാണ് ഷാഹിദ് അഫ്രീദിക്ക് കോവിഡ് പോസിറ്റീവായതായി താരം തന്നെ ട്വിറ്റര്‍ വഴി അറിയിച്ചത്. ജൂണ്‍ 11 മുതല്‍ ശരീര വേദന അടക്കമുള്ള ബുദ്ധിമുട്ടുകളുണ്ടായിരുന്നവെന്നും പരിശോധിച്ചപ്പോള്‍ കോവിഡ് ആണെന്ന് തെളിഞ്ഞതായും വേഗത്തില്‍ സുഖപ്പെടാന്‍ പ്രാര്‍ഥിക്കണമെന്നുമായിരുന്നു അഫ്രീദിയുടെ ട്വീറ്റ്.

പാക്കിസ്ഥാനില്‍ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് അഫ്രീദി. തൗഫീഖ് ഉമര്‍, സഫര്‍ സര്‍ഫറാസ് എന്നിവര്‍ക്കാണ് നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ചത്. സ്‌കോട്‍ലന്‍ഡിന്‍റെ മജീദ് ഹഖ്, ദക്ഷിണാഫ്രിക്കന്‍ താരം സോളോ എന്‍ക്വേനി എന്നീ ക്രിക്കറ്റ് താരങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണില്‍ പ്രതിസന്ധിയിലായ പാകിസ്താനികളെ സഹായിക്കാന്‍ അഫ്രീദി ഫൗണ്ടേഷന്‍ സജീവമായി രംഗത്തുണ്ടായിരുന്നു.

]]>
കോവിഡ് സ്ഥിരീകരിച്ചു; സുഖം പ്രാപിക്കാൻ പ്രാര്‍ത്ഥിക്കണമെന്ന്‌ അഫ്രീദി https://malayalees.ch/shahid-afridi-says-he-has-tested-positive-for-coronavirus/ Sat, 13 Jun 2020 11:48:33 +0000 https://malayalees.ch/?p=27039 അഫ്രീദി തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം ട്വീറ്റ് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച്ച മുതല്‍ അസ്വസ്ഥതകളുണ്ടായിരുന്നുവെന്നും അഫ്രീദി പറയുന്നു.

മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചു. അഫ്രീദി തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം ട്വീറ്റ് ചെയ്തിരിക്കുന്നത്.

വ്യാഴാഴ്ച്ച മുതല്‍ അസ്വസ്ഥതകളുണ്ടായിരുന്നുവെന്നും അഫ്രീദി പറയുന്നു. ‘വ്യാഴാഴ്ച്ച മുതല്‍ എനിക്ക് ശരീര വേദന അടക്കമുള്ള ബുദ്ധിമുട്ടുകളുണ്ടായിരുന്നു. പരിശോധിച്ചപ്പോള്‍ കോവിഡ് ആണെന്ന് തെളിഞ്ഞു. വേഗത്തില്‍ സുഖപ്പെടാന്‍ പ്രാര്‍ഥിക്കണം’ എന്നാണ് അഫ്രീദിയുടെ ട്വീറ്റ്.

പാക്കിസ്ഥാനില്‍ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് അഫ്രീദി. തൗഫീഖ് ഉമര്‍, സഫര്‍ സര്‍ഫറാസ് എന്നിവര്‍ക്കാണ് നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ചത്. സ്‌കോട്ലന്‍ഡിന്റെ മജീദ് ഹഖ്, ദക്ഷിണാഫ്രിക്കന്‍ താരം സോളോ എന്‍ക്വേനി എന്നീ ക്രിക്കറ്റ് താരങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണില്‍ പ്രതിസന്ധിയിലായ പാകിസ്താനികളെ സഹായിക്കാന്‍ അഫ്രീദി ഫൗണ്ടേഷന്‍ സജീവമായി രംഗത്തുണ്ടായിരുന്നു.

]]>