Shaheen Afridi – malayalees.ch https://malayalees.ch Malayalam Online News Portal Sat, 04 Feb 2023 06:56:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Shaheen Afridi – malayalees.ch https://malayalees.ch 32 32 ഷഹീൻ അഫ്രീദി ഇനി ഷാഹിദ് അഫ്രീദിയുടെ മരുമകൻ; ആർഭാഢമായി വിവാഹച്ചടങ്ങുകൾ https://malayalees.ch/shaheen-marriage-shahid-afridi-daughter/ Sat, 04 Feb 2023 06:56:19 +0000 https://malayalees.ch/?p=75650 പാകിസ്താൻ്റെ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷയും പാകിസ്താൻ പേസർ ഷാഹിദ് അഫ്രീദിയുമായുള്ള വിവാഹം കറാച്ചിയിൽ വച്ച് നടന്നു. ഇന്നലെ കറാച്ചിയിൽ ആർഭാഢമായി നടന്ന വിവാഹച്ചടങ്ങുകളിൽ പാക് നായകൻ ബാബർ അസം ഉൾപ്പെടെ നിരവധി ക്രിക്കറ്റ് താരങ്ങൾ പങ്കെടുത്തു. കഴിഞ്ഞ വർഷമാണ് അൻഷയും ഷഹീനും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്.

]]>
ടി-20 ലോകകപ്പ്: ഷഹീൻ അഫ്രീദി പാകിസ്താൻ ടീമിനൊപ്പം ചേർന്നു https://malayalees.ch/t20-world-cup-shaheen-afridi/ Mon, 17 Oct 2022 08:47:58 +0000 https://malayalees.ch/?p=69717 പേസർ ഷഹീൻ അഫ്രീദി പാകിസ്താൻ ടീമിനൊപ്പം ചേർന്നു. പരുക്കേറ്റ് വിശ്രമത്തിലായിരുന്ന താരം ഏഷ്യാ കപ്പ് ഉൾപ്പെടെയുള്ള മത്സരങ്ങളിൽ കളിച്ചിരുന്നില്ല. ഷഹീനൊപ്പം മുതിർന്ന ബാറ്റർ ഫഖർ സമാനും ടീമിനൊപ്പം ചേർന്നു. ഇംഗ്ലണ്ടിനെതിരെ ഇന്ന് ഗാബയിൽ നടക്കുന്ന സന്നാഹമത്സരത്തിൽ ഷഹീൻ അഫ്രീദി പന്തെറിഞ്ഞേക്കും. എന്നാൽ, ഫഖർ സമാൻ ഇതുവരെ മാച്ച് ഫിറ്റ് ആയിട്ടില്ല.

ഈ വർഷം ജൂലായിൽ ശ്രീലങ്കക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ഷഹീനു പരുക്കേറ്റത്. തുടർന്ന് ഏഷ്യാ കപ്പും ഇംഗ്ലണ്ടിനെതിരെ നാട്ടിൽ നടന്ന ടി-20 പരമ്പരയും നഷ്ടമായ താരം ലോകകപ്പിൽ മാച്ച് ഫിറ്റാവുമെന്ന് നേരത്തെ തന്നെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു.

അതേസമയം, അടുത്ത വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പിനായി ഇന്ത്യ പാകിസ്താനിലേക്ക് പോയേക്കുമെന്ന് റിപ്പോർട്ട്. സംസ്ഥാന അസോസിയേഷനുകൾക്ക് ബിസിസിഐ അയച്ച അടുത്ത വർഷത്തെ മൾട്ടി നാഷണൽ ഇവൻ്റ് അജണ്ടയിൽ ഏഷ്യാ കപ്പും ഉൾപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ സർക്കാർ ക്ലിയറൻസ് കൂടി ലഭിച്ചാലേ ഇന്ത്യ പാകിസ്താനിലെത്തൂ. 2008ലെ ഏഷ്യാ കപ്പിനു ശേഷം ഇന്ത്യ ഇതുവരെ പാകിസ്താനിൽ ക്രിക്കറ്റ് പര്യടനം നടത്തിയിട്ടില്ല.

ഇതിനിടെ ടി-20 ലോകകപ്പിലെ ആദ്യ സന്നാഹമത്സരത്തിൽ ഇന്ത്യ മികച്ച സ്കോർ നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി 186 റൺസാണ് ഇന്ത്യ നേടിയത്. 57 റൺസെടുത്ത കെഎൽ രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. സൂര്യകുമാർ യാദവും (50) ഇന്ത്യക്കായി തിളങ്ങി. ഓസ്ട്രേലിയക്ക് വേണ്ടി കെയിൻ റിച്ചാർഡ്സൺ 4 വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ ശക്തമായ നിലയിലാണ്. 12 ഓവർ അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസ്ട്രേലിയ 102 റൺസെന്ന നിലയിലാണ്. മിച്ചൽ മാർഷ് (35), സ്റ്റീവ് സ്‌മിത്ത് (11) എന്നിവരെ ഓസ്ട്രേലിയക്ക് നഷ്ടമായി. ആരോൺ ഫിഞ്ച് (45), ഗ്ലെൻ മാക്സ്വൽ (3) എന്നിവർ ക്രീസിൽ തുടരുകയാണ്.

]]>
പോയ വർഷത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരം; പുരസ്കാരാർഹരായി ഷഹീൻ അഫ്രീദിയും സ്മൃതി മന്ദനയും https://malayalees.ch/shaheen-afridi-smriti-mandhana-icc-awards/ Mon, 24 Jan 2022 11:43:00 +0000 https://malayalees.ch/?p=55939 പോയ വർഷത്തെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള ഐസിസി പുരസ്കാരം പാക് പേസർ ഷഹീൻ ഷാ അഫ്രീദിക്ക്. കഴിഞ്ഞ വർഷം കളിച്ച 36 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 22.20 ശരാശരിയിൽ 78 വിക്കറ്റുകളാണ് യുവതാരം സ്വന്തമാക്കിയത്. ടി-20 ലോകകപ്പിലും ഷഹീൻ തകർപ്പൻ പ്രകടനം നടത്തിയിരുന്നു. ഇക്കൊല്ലത്തെ ഐസിസി പുരസ്കാരങ്ങളിൽ പാകിസ്താൻ വ്യക്തമായ മേധാവിത്വമാണ് പുലർത്തുന്നത്. മികച്ച ടി-20, ഏകദിന താരങ്ങൾ യഥാക്രമം മുഹമ്മദ് റിസ്‌വാനും ബാബർ അസമും സ്വന്തമാക്കിയിരുന്നു. (shaheen afridi smriti mandhana)

ഏറ്റവും മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ഇന്ത്യൻ താരം സ്മൃതി മന്ദന സ്വന്തമാക്കി. കഴിഞ്ഞ വർഷം കളിച്ച 22 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 38.86 ശരാശരിയിൽ 855 റൺസാണ് മന്ദന നേടിയത്. ടെസ്റ്റ് കരിയറിലെ തൻ്റെ ആദ്യ സെഞ്ചുറി അടക്കം സ്മൃതി തകർപ്പൻ പ്രകടനങ്ങളാണ് കഴിഞ്ഞ വർഷം കുറിച്ചത്.

2021 ഐസിസി ടീമുകളിലും ഇന്ത്യൻ താരങ്ങൾക്ക് പ്രാതിനിധ്യം കുറവാണ്. ടെസ്റ്റ് ടീമിൽ മൂന്ന് താരങ്ങൾ ഇടം നേടിയപ്പോൾ ഏകദിന, ടി-20 ടീമുകളിൽ ഒരു ഇന്ത്യൻ താരം പോലും ഇല്ല. അതേസമയം, വനിതാ ടീമുകളിൽ ഇന്ത്യൻ പ്രാതിനിധ്യം ഉണ്ട്. ടി-20, ഏകദിന ടീമുകളിൽ ആകെ 3 ഇന്ത്യൻ വനിതാ താരങ്ങളാണ് ഇടം നേടിയത്.

ടെസ്റ്റ് ടീമിൽ ഓപ്പണർ രോഹിത് ശർമ്മ, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്, സ്പിന്നർ ആർ അശ്വിൻ എന്നീ ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചു. ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസൺ ആണ് ടീം നായകൻ. ശ്രീലങ്കയുടെ ദിമുത് കരുണത്നെ രോഹിതിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. മാർനസ് ലബുഷെയ്ൻ (ഓസ്ട്രേലിയ), ജോ റൂട്ട് (ഇംഗ്ലണ്ട്), വില്ല്യംസൺ, ഫവാദ് ആലം (പാകിസ്താൻ) എന്നീ താരങ്ങളാണ് യഥാക്രമം മൂന്ന് മുതൽ 6 വരെ സ്ഥാനങ്ങളിൽ. കെയിൽ ജമീസൺ (ന്യൂസീലൻഡ്), ഹസൻ അലി (പാകിസ്താൻ), ഷഹീൻ അഫ്രീദി (പാകിസ്താൻ) എന്നിവരാണ് ടീമിലെ പേസർമാർ. ഏകദിന ടീമിനെയും ടി-20 ടീമിനെയും പാക് ക്യാപ്റ്റൻ ബാബർ അസം നയിക്കും.

]]>
‘ഷഹീൻ അഫ്രീദി വേറെ ലെവൽ’; ഇന്ത്യ അത്തരം ബൗളിംഗ് കണ്ടിട്ടില്ലെന്ന് മാത്യു ഹെയ്ഡൻ https://malayalees.ch/matthew-hayden-appreciates-shaheen-afridi/ Thu, 28 Oct 2021 11:44:03 +0000 https://malayalees.ch/?p=51699 ടി-20 ലോകകപ്പിൽ ഷഹീൻ അഫ്രീദിയെ നേരിട്ടത് ഇന്ത്യൻ ബാറ്റർമാർക്ക് പുതിയ അനുഭവമായിരുന്നു എന്ന് പാകിസ്താൻ ടീമിൻ്റെ ബാറ്റിംഗ് ഉപദേഷ്ടാവും മുൻ ഓസീസ് താരവുമായ മാത്യു ഹെയ്ഡൻ. ഐപിഎലിൽ 130 കിലോമീറ്റർ വേഗതയുള്ള പന്തുകൾ ഇന്ത്യക്കാർ നേരിട്ടിട്ടുണ്ട്. എന്നാൽ, അഫ്രീദിയെ നേരിട്ടത് ഏറെ വ്യത്യസ്തമായിരുന്നു എന്നും ഹെയ്ഡൻ പറഞ്ഞു. (Matthew Hayden Shaheen Afridi)

“കഴിഞ്ഞ മാസം ഐപിഎലിൽ ഇന്ത്യ 130 കിലോമീറ്റർ വേഗതയിലുള്ള പന്തുകളാണ് നേരിട്ടത്. എന്നാൽ, ഷഹീൻ അഫ്രീദി എറിയുന്ന വേഗത്തിലുള്ള പന്തുകൾ നേരിടുക എന്നത് വേറൊരു കാര്യമാണ്.”- ഹെയ്ഡൻ പറഞ്ഞു.

ഇന്ത്യൻ ഓപ്പണർമാരെ തകർത്ത ഷഹീൻ അഫ്രീദിയാണ് ഇന്ത്യയെ ആദ്യം തന്നെ ബാക്ക്ഫൂട്ടിലാക്കിയത്. ആദ്യ ഓവറിൽ തന്നെ രോഹിതിനെ (0) വിക്കറ്റിനു മുന്നിൽ കുരുക്കിയ ഷഹീൻ തൻ്റെ അടുത്ത ഓവറിൽ ലോകേഷ് രാഹുലിൻ്റെ (3) കുറ്റി തെറിപ്പിച്ചു. രണ്ടാം സ്പെല്ലിൽ ടോപ്പ് സ്കോറർ വിരാട് കോലിയുടെ (57) വിക്കറ്റും ഷഹീൻ സ്വന്തമാക്കി.

മത്സരത്തിൽ ഇന്ത്യയെ10 വിക്കറ്റിനാണ് പാകിസ്താൻ തോല്പിച്ചത്. ടോസ് നേടി ബാറ്റിങ്ങിലും ബൗളിങ്ങിലും സർവാധിപത്യം പാകിസ്താനായിരുന്നു. ഇന്ത്യ നേടിയ 152 റൺസ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് പാകിസ്താൻ മറികടന്നത്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ മുഹമ്മദ് റിസ്‌വാനുമാണ് പാക് വിജയം അനായാസമാക്കിയത്. ഇരുവരും ഫിഫ്റ്റിയടിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ലോകകപ്പിൽ പാകിസ്താനോട് പരാജയപ്പെട്ടത്. പാകിസ്താന് വേണ്ടി ബൗളിങ്ങിൽ ഷഹീൻ അഫ്രിദി 3 വിക്കറ്റ് നേടി തിളങ്ങി. ഷഹീൻ അഫ്രീദി തന്നെയാണ് കളിയിലെ താരവും.

12.5 ഓവറിൽ സ്കോർ നൂറിലേക്ക് എത്തിക്കുവാൻ പാകിസ്താന് സാധിച്ചപ്പോൾ അവസാന ഏഴോവറിൽ വെറും 51 റൺസ് മാത്രമായിരുന്നു ടീം നേടേണ്ടിയിരുന്നത്. ഇന്ത്യൻ ബൗളർമാർക്ക് പാക്കിസ്ഥാൻ ഓപ്പണർമാരെ പിടിച്ചുകെട്ടാൻ സാധിക്കാതെ പോയപ്പോൾ 17.5 ഓവറിൽ പാകിസ്താൻ 10 വിക്കറ്റ് ജയം നേടി. സ്കോർ ഇന്ത്യ: 20 ഓവർ 151/7, പാകിസ്താൻ 17.5 ഓവർ 152/0.

]]>