Shah Rukh Khan – malayalees.ch https://malayalees.ch Malayalam Online News Portal Sat, 09 Sep 2023 05:03:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Shah Rukh Khan – malayalees.ch https://malayalees.ch 32 32 ഷാരൂഖ് ഖാനെ ഇന്ത്യയുടെ പ്രകൃതി വിഭവമായി പ്രഖ്യാപിക്കണം ; ആനന്ദ് മഹീന്ദ്ര https://malayalees.ch/anand-mahindra-praises-shah-rukh-khan/ Sat, 09 Sep 2023 05:03:53 +0000 https://malayalees.ch/?p=87477 എല്ലാ രാജ്യങ്ങളും അവരുടെ പ്രകൃതിദത്ത ധാതു വിഭവങ്ങൾ കാത്തുസൂക്ഷിക്കുന്നു, ഷാരൂഖ് ഖാനെ ഒരു പ്രകൃതി വിഭവമായി പ്രഖ്യാപിക്കേണ്ട സമയമായെന്ന് ആനന്ദ് മഹീന്ദ്ര. ഷാരൂഖ് ഖാനെ ഇന്ത്യയുടെ പ്രകൃതി വിഭവമായി പ്രഖ്യാപിക്കണം എന്നാണ് ആനന്ദ് മഹീന്ദ്ര തന്‍റെ എക്സ് പോസ്റ്റില്‍ പറയുന്നത്.(Anand Mahindra Praises Shah Rukh Khan)

എല്ലാ രാജ്യങ്ങളും അവരുടെ പ്രകൃതിദത്ത ധാതു വിഭവങ്ങൾ കാത്തുസൂക്ഷിക്കുകയും അവ ഖനനം ചെയ്യുകയും അതു വഴി വിദേശ നാണ്യം സമ്പാദിക്കാൻ കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. ഒരുപക്ഷെ ഷാരൂഖ് ഖാനെ നാം ഒരു പ്രകൃതി വിഭവമായി പ്രഖ്യാപിക്കേണ്ട സമയമായിരിക്കുന്നുവെന്നും ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിക്കുന്നു.

ദുബായിലെ ബുർജ് ഖലീഫയിൽ നടന്ന ജവാൻ ട്രെയിലർ ലോഞ്ച് ചടങ്ങിന്‍റെ വിഡിയോ ആനന്ദ് മഹീന്ദ്ര എക്സ് പോസ്റ്റില്‍ പങ്കിട്ടിട്ടുണ്ട്. തീയറ്ററില്‍ മികച്ച പ്രകടനം നടത്തുന്ന ജവാന്‍റെ ആദ്യദിനം നേടിയ കളക്ഷന്‍ നിര്‍മ്മാതാക്കള്‍ തന്നെ ഔദ്യോഗികമായി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

ആഗോള തലത്തില്‍ നിന്ന് ചിത്രം നേടിയ കളക്ഷനാണ് നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് പുറത്തുവിട്ടിരിക്കുന്നത്. 129.6 കോടിയാണ് ചിത്രം ആദ്യദിനം ചിത്രം നേടിയിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു.

അതേസമയം വിദേശ രാജ്യങ്ങളില്‍ അടക്കം വലിയതോതിലുള്ള സ്വീകരണമാണ് ജവാന് ലഭിക്കുന്നത്. ആദ്യ ദിനത്തിന് ശേഷം ഇന്ത്യയിലും വിദേശത്തും ഒരു പോലെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഓസ്ട്രേലിയ, ന്യൂസിലാന്‍റ് എന്നിവിടങ്ങളില്‍ ബോക്സോഫീസ് ബുക്കിംഗില്‍ ജവാന്‍ ഒന്നാം റാങ്കില്‍ എത്തി. ജര്‍മ്മനിയില്‍ മൂന്നാം സ്ഥാനത്തായിരുന്നു.

]]>
നയൻതാരയ്‌ക്കൊപ്പം തിരുപ്പതി ക്ഷേത്രദർശനം നടത്തി ഷാരുഖ് ഖാനും കുടുംബവും https://malayalees.ch/shah-rukh-khan-nayanthara-visit-tirumala-tirupati-temple/ Wed, 06 Sep 2023 06:28:45 +0000 https://malayalees.ch/?p=87292 നയൻതാരയ്ക്കും വിഘ്നേശ് ശിവനുമൊപ്പം തിരുപ്പതി ദർശനം നടത്തി ഷാറുഖ് ഖാൻ. മകൾ സുഹാന ഖാനും ഭാര്യ ഗൗരിയും ഷാറുഖിനൊപ്പമുണ്ടായിരുന്നു. ‘ജവാൻ’ സിനിമയുടെ റിലീസിനു മുന്നോടിയായാണ് തിരുപ്പതി ദർശനം. നേരത്തെ ‘ജവാൻ’ സിനിമയുടെ ട്രെയിലർ ലോഞ്ചുമായി ബന്ധപ്പെട്ട് ഷാറുഖ് ചെന്നൈയിൽ എത്തിയിരുന്നു.

അറ്റ്‌ലി സംവിധാനം ചെയ്യുന്ന ‘ജവാൻ’ െസപ്റ്റംബർ ഏഴിനാണ് റിലീസിനെത്തുന്നത്. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. വിജയ് സേതുപതി, പ്രിയാമണി, യോഗി ബാബു, ജാഫർ സാദിഖ് എന്നിവരാണ് മറ്റ് താരങ്ങൾ.

ജവാൻ സെപ്റ്റംബർ ഏഴിന് തീയറ്ററുകളിൽ എത്തും. ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യുന്ന ജവാന്റെ അഡ്വാൻസ് ബുക്കിങ് ഈ വെള്ളിയാഴ്ച ആരംഭിച്ചിരുന്നു. സംഗീതം അനിരുദ്ധ്. റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമാണം.

]]>
ഇനി ഇങ്ങനെ കാണാനാവില്ല, കഷണ്ടിയില്‍ വരെ എത്തി; ജവാനില്‍ ആറേഴ് ലുക്കില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്; ഷാരൂഖ് https://malayalees.ch/shah-rukh-khan-on-his-bald-look-first-and-last-time/ Mon, 04 Sep 2023 11:10:00 +0000 https://malayalees.ch/?p=87189
ജവാന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിക്കുന്നത് മൊട്ടയടിച്ച ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന ഷാരൂഖ് ഖാനെ ആണ്. എന്നാല്‍ ഇനിയൊരിക്കലും തന്നെ ഈ ലുക്കില്‍ കാണാനാവില്ലെന്നാണ് ഷാരൂഖ് പറയുന്നത്. ആദ്യമായാണ് ഷാരൂഖ് മൊട്ടയടിച്ച ലുക്കില്‍ ആരാധകര്‍ക്ക് മുന്‍പിലേക്ക് എത്തുന്നത്. ജവാന്റെ ദുബായില്‍ നടന്ന പ്രമോഷന്‍ പരിപാടിയിലാണ് ഷാരൂഖിന്റെ വാക്കുകള്‍.

ജവാനില്‍ ആറേഴ് ലുക്കില്‍ താന്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും ഷാരൂഖ് വെളിപ്പെടുത്തുന്നു. ബുര്‍ജ് ഗലീഫയില്‍ നടന്ന ജവാന്റെ പ്രമൊഷന്‍ പരിപാടിയില്‍ ഇരുപതിനായിരത്തോളം ആരാധകരാണ് പങ്കെടുത്തത്.

സിനിമയില്‍ എനിക്ക് കഷണ്ടി പോലും ഉണ്ട്. എന്റെ ജീവിതത്തില്‍ ഒരിക്കലും നടക്കാത്ത കാര്യമാണ് ഇത്. ഇതിലായിരിക്കും ആദ്യമായും അവസാനമായും നിങ്ങള്‍ക്ക് എന്നെ ഇങ്ങനെ കാണാനാവുകയെന്ന് അദ്ദേഹം പറയുന്നു.നിങ്ങള്‍ക്ക് വേണ്ടി കഷണ്ടിയില്‍ വരെ ഞാന്‍ എത്തുന്നു. അതെങ്കിലും കണ്ട് നിങ്ങള്‍ തിയറ്ററില്‍ സിനിമ കാണണം. കഷണ്ടിയില്‍ എന്നെ കാണാന്‍ നിങ്ങള്‍ക്ക് ഇനി അവസരം ലഭിക്കില്ലെന്നും ഷാരൂഖ് പറയുന്നു.

]]>
ബോളിവുഡിൽ 31 വർഷം പിന്നിട്ട് ഷാരുഖ് ഖാൻ; നിരാലംബർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്ത് ആരാധകർ https://malayalees.ch/fans-celebrate-31-years-of-shah-rukh-khan/ Mon, 26 Jun 2023 12:11:02 +0000 https://malayalees.ch/?p=83343 ഇന്ത്യൻ സിനിമാലോകത്തെ പകരക്കാരനില്ലാത്ത കലാകാരൻ. അന്നും ഇന്നും ഇന്ത്യൻ യുവതയ്ക്ക് പ്രചോദനമായ താരം. സ്വപ്നം കാണാനും ഉയരങ്ങൾ കീഴടക്കാനും പരിമിതികളില്ലെന്ന് യുവതലമുറയ്ക്ക് ഓർമപ്പെടുത്തലായ താരം. “കിങ് ഖാന് ” എന്തൊക്കെ വിശേഷണങ്ങൾ നമ്മൾ നൽകിയാലും അതെല്ലാം മതിയാകാതെ വരും. ബോളിവുഡിൽ 31 വർഷം പൂർത്തിയാക്കുകയാണ് ഷാരൂഖ് ഖാൻ. 1992-ൽ ജൂൺ 25 ന് പുറത്തിറങ്ങിയ ദീവാന എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്.

ഏറെ ആരാധകരുള്ള താരത്തിന്റെ വിശേഷ ദിവസങ്ങൾ എല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്. ഈ ദിവസവും കൂടുതൽ ആഘോഷമാക്കിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഒരുകൂട്ടം ആരാധകർ. തെരുവിലിറങ്ങി ആവശ്യക്കാർക്ക് ഭക്ഷണം വിതരണം ചെയ്താണ് ബോളിവുഡിലെ ഷാരുഖിന്റെ 31 ആം വാർഷികം ആരാധകർ ആഘോഷമാക്കിയത്. മറ്റുള്ളവർ കേക്ക് മുറിക്കുകയും മനോഹരമായ ബാനറുകൾ നിർമ്മിക്കുകയും ചെയ്തു.

ഇന്ത്യൻ ചലച്ചിത്രമേഖലയിലെ ഷാരൂഖിന്റെ നീണ്ട 31 വർഷങ്ങളാണ് ആരാധകർ ആഘോഷമാക്കിയത്. ഈ ദിവസം ആരാധകരുമായി ആഘോഷിക്കാൻ അദ്ദേഹം ഒരു Ask SRK സെഷൻ നടത്തുകയും പതിവുപോലെ രസകരമായ ചില ഉത്തരങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ ആരാധകരും ഷാരുഖിന്റെ 31 വർഷം ആഘോഷിക്കാൻ എത്തി. തെരുവിലെ നിരാലംബരായ ആളുകൾക്ക് അവർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. മറ്റൊരു വിഭാഗം സ്പെഷ്യലി ഏബിൾഡായ കുട്ടികൾക്ക് ബിരിയാണി വിതരണം ചെയ്തു. ചില ആരാധകർ കേക്കുകൾ മുറിച്ച് ആഘോഷമാക്കി. മുംബൈയിലെ ഷാരൂഖിന്റെ വീടായ മന്നത്തിന് പുറത്ത് പോസ്റ്ററുകളും ബാനറുകളുമായി ചില ആരാധകർ എത്തി.

ആറ്റ്‌ലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ജവാൻ ആണ് ഷാരുഖിന്റെ വരാനിരിക്കുന്ന ചിത്രം. ഷാരൂഖ് ഖാനൊപ്പം വിജയ് സേതുപതി, നയൻതാര, സന്യ മൽഹോത്ര, പ്രിയാമണി എന്നിവരും അഭിനയിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. നയൻതാരയുടെ ഹിന്ദി അരങ്ങേറ്റം കൂടിയാണിത്. പൂനെ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, രാജസ്ഥാൻ, ഔറംഗബാദ് എന്നിവിടങ്ങളിലാണ് ചിത്രം ചിത്രീകരിച്ചത്.

]]>
ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസ്: അന്വേഷണ ഉദ്യോഗസ്ഥനെതിരെ സിബിഐ കേസ് https://malayalees.ch/cbi-registers-corruption-case-against-sameer-wankhede/ Sat, 13 May 2023 04:09:53 +0000 https://malayalees.ch/?p=81173 ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസ് അന്വേഷിച്ച് എൻസിബി മുംബൈ സോൺ മുൻ മേധാവി സമീർ വാങ്കഡെയ്ക്കെതിരെ സിബിഐ കേസെടുത്തു. കൈക്കൂലി കേസിലാണ് സിബിഐ നടപടി. വാങ്കഡെയുമായി ബന്ധപ്പെട്ട 29 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. 

2021-ൽ വിവാദമായ ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനാണ് വാങ്കഡെ. കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതും സമീർ വാങ്കഡെയായിരുന്നു. ആര്യൻ ഖാനെ കേസിൽ നിന്ന് ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടെന്നാണ് സമീറിനെതിരെ ഉയർന്ന പരാതി. 25 കോടി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് സിബിഐ കേസെടുത്തിരിക്കുന്നത്.

സമീറിനെ കൂടാതെ എൻസിബി സൂപ്രണ്ട് ആയിരുന്ന വിശ്വ വിജയ് സിംഗ്, മുംബൈ സോണൽ യൂണിറ്റിലെ ഇന്റലിജൻസ് ഓഫീസർ ആശിഷ് രഞ്ജൻ എന്നിവർക്കെതിരെയും സിബിഐ കേസെടുത്തു. കേസുമായി ബന്ധപ്പെട്ട് മുംബൈ, ഡൽഹി, റാഞ്ചി, ലഖ്‌നൗ, ചെന്നൈ, ഗുവാഹത്തി തുടങ്ങി 29 ഇടങ്ങളിൽ റെയ്ഡ് നടത്തി. റെയ്ഡിൽ 50 ലക്ഷം പിടിച്ചെടുത്തതായി സിബിഐ വൃത്തങ്ങൾ അറിയിച്ചു. കേസന്വേഷിക്കവേ എൻസിബി മുംബൈ സോണൽ മേധാവിക്കെതിരെ മുഖ്യ സാക്ഷിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സമീർ വാങ്ക്ടെയെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ആര്യന് ഖാനെ കഴിഞ്ഞ മെയിൽ കേസിൽ നിന്ന് എൻസിബി ഒഴിവാക്കിയതാണ്.

]]>
തീയറ്ററുകൾ ഡാൻസ് ഫ്ലോറാക്കി ആരാധകർ; പത്താൻ ആഘോഷം ഇൻഡോനേഷ്യയിലും https://malayalees.ch/pathan-indonesia-theatre-shah-rukh-khan/ Wed, 01 Feb 2023 11:49:49 +0000 https://malayalees.ch/?p=75485 ഷാരൂഖ് ഖാൻ സിനിമ പത്താൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഇന്ത്യയിൽ മാത്രമല്ല, വിദേശത്തും സിനിമ നേട്ടമുണ്ടാക്കി. ഇൻഡോനേഷ്യയിലെ ഒരു തീയറ്ററിൽ സിനിമയുടെ പാട്ടിനനുസരിച്ച് ചുവടുവെക്കുന്ന ആരാധകരുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

റിലീസായി വെറും ആറ് ദിവസം കൊണ്ട് 591 കോടി രൂപയാണ് പത്താൻ നേടിയത്. ഇന്ത്യയിൽ 295 കോടി രൂപ നേടിയ ചിത്രം വേഗത്തിൽ 20 കോടി ക്ലബിലെത്തുന്ന ആദ്യ ഹിന്ദി ചിത്രമായി.

ഹിന്ദി സിനിമകളിലെ ആദ്യ ദിന കളക്ഷനിൽ ഏറ്റവും അധികം തുക നേടുന്ന ചിത്രമെന്ന റെക്കോർഡും പത്താൻ പഴങ്കഥയാക്കിയിരുന്നു. ആദ്യ ദിനം 55 കോടി രൂപ കളക്ട് ചെയ്ത ചിത്രം കെജിഎഫ് രണ്ടാം ഭാഗത്തിൻ്റെ ഹിന്ദി പതിപ്പിനെ മറികടന്നു. കെജിഎഫ് രണ്ടാം ഭാഗത്തിൻ്റെ ആദ്യ ദിന കളക്ഷൻ 53.95 കോടി രൂപ ആയിരുന്നു.

പത്താൻ (55 കോടി), കെജിഎഫ് ഹിന്ദി (53.95 കോടി), വാർ (51.60 കോടി), തഗ്സ് ഓഫ് ഹിന്ദുസ്താൻ (50.75 കോടി) എന്നിങ്ങനെയാണ് യഥാക്രമം ആദ്യ ദിന കളക്ഷൻ റെക്കോർഡ് പട്ടിക.

സിദ്ധാർത്ഥ് ആനന്ദാണ് സിനിമയുടെ സംവിധായകൻ. 2018ൽ പുറത്തിറങ്ങിയ ‘സീറോ’യ്ക്ക് ശേഷം ഷാരൂഖിൻ്റേതായി പുറത്തിറങ്ങുന്ന സിനിമ കൂടിയാണ് പത്താൻ. ഷാരൂഖ് ഖാനൊപ്പം ദീപിക പദുക്കോൺ, ജോൺ എബ്രഹാം, ഡിംപിൾ കപാഡിയ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

]]>
‘പത്താൻ വന്‍വിജയം’ വീടിന് മുന്നിലെത്തിയ ആരാധകർക്കൊപ്പം ആഘോഷിച്ച് ഷാരുഖ് ഖാൻ https://malayalees.ch/shah-rukh-khan-celebrates-pathaan-success/ Mon, 30 Jan 2023 09:51:22 +0000 https://malayalees.ch/?p=75311 പത്താൻ വന്‍വിജയം നേടിയതിനെ തുടര്‍ന്ന് ഷാരൂഖ് തന്റെ വീടായ മന്നത്തിന്റെ മുമ്പിലെത്തി ആരാധകരെ അഭിവാദ്യം ചെയ്തു. ഇന്നലെ വൈകുന്നേരമാണ് ആരാധകരെ കാണാന്‍ ഷാരൂഖ് തെരഞ്ഞെടുത്തത്. ആരാധകരോടൊപ്പം ചിത്രത്തിന്റെ വിജയം താരം ആഘോഷിച്ചു. (shah rukh khan celebrates pathaan success)

പത്താനിലെ ഗാനത്തിന്റെ ചുവടുകള്‍ വച്ചു.100 കോടി ക്ലബ്ബിലെത്തുന്ന ഷാരുഖ് ഖാന്റെ എട്ടാമത്തെ ചിത്രമാണ് പത്താൻ. റാ വണ്‍, ഡോണ്‍ 2, ജബ് തക് ഹേ ജാന്‍, ചെന്നൈ എക്‌സ്പ്രസ്, ഹാപ്പി ന്യൂ ഇയര്‍, ദില്‍വാലെ, റയീസ് എന്നീ ചിത്രങ്ങളാണ് 100 കോടി ക്ലബിലെത്തിയ മറ്റ് ചിത്രങ്ങള്‍.

കെജിഎഫ് 2വിനെയും ബാഹുബലി 2വിനെയും പിന്തള്ളി മുന്നേറുകയാണ് പത്താൻ. വേഗത്തില്‍ 200 കോടി നേടിയ ചിത്രമെന്ന റെക്കോര്‍ഡാണ് പത്താൻ സ്വന്തമാക്കിയത്. നാല് ദിവസം കൊണ്ടാണ് രാജ്യത്ത് നിന്ന് മാത്രം പത്താൻ 200 കോടി രൂപ നേടിയത്.

ഇത് വരെ 212 കോടി രൂപയാണ് രാജ്യത്ത് നിന്ന് മാത്രമായി നേടിയത്. ലോകവ്യാപകമായി ചിത്രം 400 കോടി കളക്ഷന്‍ മറികടന്നു. 100 കോടി രൂപയ്ക്ക് മുകളിലുള്ള തുകക്കാണ് ആമസോണ്‍ പ്രൈം ഒടിടി റൈറ്റ്‌സ് വാങ്ങിയത്. ദീപിക പദുക്കോണ്‍ നായികയായ ചിത്രത്തില്‍ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

]]>
രാജമാണിക്യം ഓർമ്മയിലേക്ക് ‘പത്താൻ ‘ കൊണ്ടുപോയി’; അതേ തീയറ്റർ അനുവഭമെന്ന് പത്മപ്രിയ https://malayalees.ch/actress-padmapriya-instagram-post-about-pathaan/ Fri, 27 Jan 2023 13:05:46 +0000 https://malayalees.ch/?p=75141 മമ്മൂട്ടി ചിത്രം ‘രാജമാണിക്യ’ത്തിന്റെ റീലിസ് സമയത്തുണ്ടായ അതേ ഊർജ്ജമാണ് പത്താൻ സിനിമ കണ്ടപ്പോൾ ഉണ്ടായതെന്ന് നടി പത്മപ്രിയ. നാല് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഷാരൂഖ് ഖാൻ നായകനായി എത്തിയ പത്താൻ തീയറ്ററുകളിൽ എത്തിയത്. വിവാദങ്ങൾക്കിടയിൽ റിലീസിനെത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ഷോ കാണാനെത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് നടി പത്മപ്രിയ.

‘പത്താൻ ആദ്യദിനം ആദ്യ ഷോ കണ്ടു. ഇതാണ് സിനിമയുടെ മാജിക്. തീയറ്ററിലെ ഊർജ്ജം അയഥാർത്ഥമായിരുന്നു. അത് എന്നെ 2005 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം രാജമാണിക്യത്തിന്റെ റിലീസിലേക്ക് തിരികെ കൊണ്ടുപോയി. എന്തൊരു അത്ഭുതകരമായ അനുഭവമെന്നും’- പത്മപ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ഡൽഹിയിലെ ഡിലൈറ്റ് സിനിമാസിലാണ് പത്മപ്രിയ സിനിമ കാണാനെത്തിയത്. ആരാധകര്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്നത് അടക്കമുള്ള വിഡിയോയും പത്മപ്രിയ പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം ‘രാജമാണിക്യ’ത്തിന്റെ റീലിസ് സമയത്താണ് താന്‍ ഇതിനു മുമ്പ് ഇത്രയും ഊർജ്ജം കണ്ടതെന്ന് പത്മപ്രിയ പറയുന്നു.

അതേസമയം പത്താൻ വിജയത്തില്‍ അതീവ ആഹ്ളാദത്തിലാണ് ഷാരൂഖിന്‍റെ അടുത്ത സുഹൃത്തും നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍. “സെഞ്ച്വറിക്ക് അപ്പുറം അടിച്ചു, ഒരു ദിവസത്തെ കളക്ഷന്‍ 100 കോടിക്ക് അപ്പുറം. എല്ലാകാലത്തെയും വലിയവന്‍ (Greatest Of All Time GOAT) മെഗാ സ്റ്റാര്‍ എസ്ആര്‍കെ. കാഴ്ചപ്പാടും, പാരമ്പര്യവും ഉള്ള യാഷ് രാജ് ഫിലിംസും ആദിത്യ ചോപ്രയും. സിദ്ധാര്‍ത്ഥ് ആനന്ദ്, ദീപിക, ജോണ്‍. വൌ. സ്നേഹം എല്ലായിപ്പോഴും വെറുപ്പിനെ മറികടക്കും. ഇത് ഒര്‍ക്കുക”- കരൺ ജോഹര്‍ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

]]>
‘വിദ്വേഷ പ്രചാരങ്ങളുമായി ബന്ധമില്ല’; ഷാരൂഖിന്റെ കട്ടൗട്ട് ചെന്നൈ മൾട്ടിപ്ലക്സിൽ നിന്നും നീക്കി https://malayalees.ch/shah-rukh-khanspathaan-cut-out-removed-from-chennai-multiplex/ Mon, 23 Jan 2023 08:58:22 +0000 https://malayalees.ch/?p=74896 ഷാരൂഖിന്റെ കട്ടൗട്ട് ചെന്നൈ മൾട്ടിപ്ലക്സിൽ നിന്നും നീക്കി. എന്നാൽ ചെന്നൈയിൽ നീക്കിയ ഷാരൂഖിന്റെ കട്ടൗട്ടിന് വിദ്വേഷ പ്രചാരങ്ങളുമായി ബന്ധമില്ല. ജനുവരി 20ന് മൾട്ടിപ്ലക്സ് പരിസരത്ത് സ്ഥാപിക്കപ്പെട്ട കട്ടൗട്ട് സിസിടിവിക്ക് തടസമാകുന്നതിനാൽ അധികാരികൾ മാറ്റുകയായിരുന്നു. ചിത്രത്തിന്റെ പ്രചാരണാർത്ഥം പോസ്റ്ററുകൾ ഒട്ടിച്ച ഓട്ടോറിക്ഷകൾ തമിഴ്നാട്ടിലെ റോഡുകളിലൂടെ വിലസുന്ന ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്.(shah rukh khanspathaan cut out removed from chennai multiplex)

അതേസമയം വാർത്തയിൽ ഇടം പിടിച്ച ചിത്രത്തിലെ ഷാരൂഖ് ഖാന്റെ കൂറ്റൻ കട്ടൗട്ട് ചെന്നൈയിലെ ഒരു മൾട്ടിപ്ലക്സിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു.ചിത്രത്തിലെ ആദ്യ ഗാനം ‘ബേഷരം റംഗ്’ റിലീസ് ആയതിന് പിന്നാലെയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഗാനരംഗത്തിൽ ദീപിക കഥാപാത്രം ധരിക്കുന്ന ഓറഞ്ച് നിറത്തിലെ ബിക്കിനിയാണ് ഇക്കൂട്ടരെ ചൊടിപ്പിച്ചത്.ഷാരൂഖ് ഖാന്റെ കോലം കത്തിച്ചുള്ള പ്രതിഷേധങ്ങളും ചിലയിടങ്ങളിൽ ഉണ്ടായി.

ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘പത്താൻ’ വിവാദങ്ങൾക്കും എതിർപ്പുകൾക്കുമൊടുവിൽ ജനുവരി 25ന് തിയേറ്ററുകളിൽ എത്തുകയാണ്. ഒട്ടുമിക്ക പ്രാദേശിക ഭാഷകളിൽ ഡബ്ബ് ചെയ്തിട്ടുള്ള ചിത്രം തമിഴിലും അന്നേദിവസം റിലീസിന് എത്തുന്നുണ്ട്.

]]>
‘നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു പുതിയ ഉയരങ്ങൾ കീഴടക്കണം’ ദീപിക പദുകോണിന് പിറന്നാൾ ആശംസയുമായി ഷാരൂഖ് ഖാൻ https://malayalees.ch/shah-rukh-khan-birthday-wish-to-deepika-padukone/ Thu, 05 Jan 2023 09:44:19 +0000 https://malayalees.ch/?p=74015 ബോളിവുഡ് താരം ദീപിക പദുകോണിന് പിറന്നാൾ ആശംസയുമായി ഷാരൂഖ് ഖാൻ. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഇന്ന് ദീപിക തന്റെ 37ാം പിറന്നാളാണ് ആഘോഷിക്കുന്നത്. ഈ അവസരത്തിൽ ഷാരൂഖ് ഖാൻ നടിയെ കുറിച്ച് എഴുതിയ വാക്കുകളാണ് ശ്രദ്ധനേടുന്നത്. നിങ്ങളെ ഓർത്ത് എപ്പോഴും അഭിമാനിക്കുന്നു, നിങ്ങൾ പുതിയ ഉയരങ്ങൾ കീഴടക്കണമെന്ന് എപ്പോഴും ആശംസിക്കുന്നെന്ന് ഷാരൂഖ് ഖാൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

‘പ്രിയപ്പെട്ട ദീപികയോട് – സാധ്യമായ എല്ലാ വേഷങ്ങളിലും സ്‌ക്രീൻ സ്വന്തമാക്കാൻ നിങ്ങൾ എങ്ങനെ പരിണമിച്ചു! നിങ്ങളെ ഓർത്ത് എപ്പോഴും അഭിമാനിക്കുന്നു, നിങ്ങൾ പുതിയ ഉയരങ്ങൾ കീഴടക്കണമെന്ന് എപ്പോഴും ആശംസിക്കുന്നു… ജന്മദിനാശംസകൾ… ഒത്തിരി സ്നേഹം.. പത്താൻ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ജനുവരി 25-ന് തിയറ്ററുകളിൽ റിലീസ് ചെയ്യുന്നു’, എന്നാണ് ഷാരൂഖ് ഖാൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒപ്പം പഠാനിലെ ദീപികയുടെ ക്യാരക്ടർ പോസ്റ്ററും നടൻ പുറത്തുവിട്ടിട്ടുണ്ട്.

പഠാനിലെ ആദ്യ ​ഗാനം റിലീസ് ചെയ്തതോടെ ദീപിക ധരിച്ച ബിക്കിനിയുടെ നിറം ഒരു വിഭാ​ഗത്തെ ചൊടിപ്പിക്കുകയും വിവാദങ്ങൾ പൊട്ടിപ്പുറപ്പെടുകയും ആയിരുന്നു. പിന്നാലെ ചിത്രം പ്രദർശിപ്പിക്കരുതെന്നും ബഹിഷ്കരിക്കണമെന്നുമുള്ള ആഹ്വാനങ്ങൾ ഉയർന്നു. 2023 ജനുവരി 25നാണ് പഠാൻ റിലീസിന് എത്തുക.

]]>