Shafi Paramabil – malayalees.ch https://malayalees.ch Malayalam Online News Portal Wed, 05 May 2021 04:41:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Shafi Paramabil – malayalees.ch https://malayalees.ch 32 32 ‘കേരളത്തിലെ ജനങ്ങൾ വിവേകമുള്ളവരും വിദ്യാഭ്യാസമുള്ളവരുമാണ്’; സുരേന്ദ്രനുള്ള മറുപടി മോദി നല്‍കിയിട്ടുണ്ടെന്ന് പരിഹസിച്ച് ഷാഫി പറമ്പില്‍ https://malayalees.ch/shafi-parampil-mocks-modi-for-replying-to-surendran-139473/ Wed, 05 May 2021 04:41:05 +0000 https://malayalees.ch/?p=43714 കേരളത്തിലെ ജനങ്ങള്‍ വിവേകമുള്ളവരും വിദ്യാഭ്യാസമുള്ളവരുമാണെന്ന കാര്യം മോദി നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അതാണ് സുരേന്ദ്രനുള്ള മറുപടിയെന്നും പാലക്കാട് എം.എല്‍.എ ഷാഫി പറമ്പില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് സന്ദര്‍ശനത്തിനിടെ പറഞ്ഞ വാക്കുകള്‍ പങ്കുവെച്ചുകൊണ്ടാണ് ഷാഫി പറമ്പില്‍ സുരേന്ദ്രനെതിരെ ആഞ്ഞടിച്ചത്. മീഡിയവണ്‍ ചാനല്‍ വാര്‍ത്താ സഹിതമാണ് ഷാഫി മറുപടി നല്‍കിയത്. കേരളത്തിലെ ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിക്കെട്ടിയതിനെയും അദ്ദേഹം പരിഹസിച്ചു. പൂജ്യത്തെ മലയാളികൾ ഇത്രയും ഇഷ്ടപ്പെട്ട ഒരു കാലമുണ്ടായിട്ടുണ്ടാവില്ലെന്നാണ് ഷാഫി പറമ്പില്‍ പ്രതികരിച്ചത്.

അവസാന നിമിഷം വരെ പോരാട്ടം മുറുകിയ പാലക്കാട് 3863 വോട്ടിന്‍റെ ലീഡിനാണ് ഷാഫി പറമ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ഇ. ശ്രീധരനെ പരാജയപ്പെടുത്തിയത്. ഇത് മൂന്നാം തവണയാണ് പാലക്കാട് ഷാഫിയുടെ കൈപിടിയിലാകുന്നത്. കഴിഞ്ഞ രണ്ടു തവണയും പാലക്കാടിന്‍റെ ജനവിധി ഷാഫി​ പറമ്പി​ലിനൊപ്പം തന്നെയായിരുന്നു.

]]>
ബി.ജെ.പി ജില്ല നേതാക്കളുടെ നിലവാരത്തിലേക്ക് ഇ.ശ്രീധരന്‍ താഴരുതെന്ന് ഷാഫി പറമ്പില്‍ https://malayalees.ch/shafi-parambil-against-e-sreedharan/ Tue, 16 Mar 2021 05:19:38 +0000 https://malayalees.ch/?p=41585 ഷാഫി പറമ്പിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പണം വകയിരുത്തി നിർമ്മിക്കുന്ന പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് അപാകതകളുണ്ടെന്ന് ബി.ജെ.പി സ്ഥാനാർഥി ഈ ശ്രീധരൻ . എല്ലാവരും ബഹുമാനിക്കുന്ന ഇ. ശ്രീധരൻ ബി.ജെ.പി ജില്ല നേതാക്കളുടെ നിലവാരത്തിലേക്ക് താഴരുതെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു

മൂന്നാം തവണ പാലക്കാട് നിന്നും ജനവിധി തേടുന്ന ഷാഫി പറമ്പിലിനെതിരെ മെട്രോമാൻ ഇ .ശ്രീധരനെയാണ് ബി.ജെ.പി മത്സരിപ്പിക്കുന്നത്. പ്രചരണത്തിനിടെ കെ.എസ്.ആർ.ടി.സി ടെർമിനലിൽ എത്തിയ ഈ ശ്രീധരൻ നിർമ്മാണത്തിലെ കാല താമസത്തെ വിമർശിച്ചു. നിർമ്മാണത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്നും ഇനി പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും ഇ. ശ്രീധരൻ പറഞ്ഞു. കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് അകത്ത് വിശദമായി പരിശോധിക്കാതെയാണ് രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

രാജ്യം ആദരിക്കുന്ന ടെക്നോക്രാറ്റിനെ സ്ഥാനാർഥിയായി ലഭിച്ചതോടെ ഷാഫി പറമ്പിലിന്‍റെ വികസന നേട്ടത്തെയും സർക്കാർ പദ്ധതികളെയും വിമർശിക്കാൻ അദ്ദേഹത്തെ ഉപയോഗിക്കുകയാണ് ബി.ജെ.പി. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായ ഈ ശ്രീധരന്‍റെ വിമർശനങ്ങളെ വോട്ടർമാർ തള്ളി കളയുമെന്നാണ് യു.എല്‍.എഫിന്‍റെയും യു.ഡി.എഫിന്‍റെയും പ്രതീക്ഷ.

]]>
50 രൂപയ്ക്ക് ‘അര ലിറ്റർ’ പെട്രോൾ; സുരേന്ദ്രന്‍റെ നാവ് പൊന്നാണെന്ന് ഷാഫി പറമ്പിൽ https://malayalees.ch/shafi-parambil-against-k-surendran/ Mon, 15 Feb 2021 08:09:51 +0000 https://malayalees.ch/?p=40189 അനുദിനം കുതിച്ചുകൊണ്ടിരിക്കുന്ന ഇന്ധന വിലയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി ഷാഫി പറമ്പില്‍ എം.എല്‍.എ. കെ.സുരേന്ദ്രന്‍റെ നാവ് പൊന്നാണെന്നും

50 രൂപക്ക് പെട്രോൾ കിട്ടുമ്പോള്‍ വേണ്ടെന്ന് പറയരുതെന്ന് അദ്ദേഹം അന്നേ നമ്മളോട് പറഞ്ഞതാണെന്നും ഷാഫിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഷാഫി പറമ്പിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഇത് മോഡി-അമിത്ഷാ കൂട്ടുകെട്ടിന്‍റെ വിജയം.

കെ സുരേന്ദ്രന്‍റെ നാവ് പൊന്നാണ്.

50 രൂപക്ക് പെട്രോൾ കിട്ടുമ്പോള്‍ വേണ്ടെന്ന് പറയരുതെന്ന് അദ്ദേഹം അന്നേ നമ്മളോട് പറഞ്ഞതാണ്. അത് ഏതാണ്ട് ശരിയായിട്ടുണ്ട്. #അര_ലിറ്റർ_50 രൂപക്കുറപ്പായിട്ടുണ്ട് .ഇന്ധന വില കൊള്ളക്കെതിരെ ഇന്ന് നിരാഹാര സമര വേദിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം സംഘടിപ്പിക്കും

]]>