sexual assault – malayalees.ch https://malayalees.ch Malayalam Online News Portal Mon, 04 Sep 2023 10:54:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sexual assault – malayalees.ch https://malayalees.ch 32 32 വനിതാ ഡോക്ടർക്കെതിരായ ലൈംഗിക അതിക്രമം; അതിജീവിതയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും https://malayalees.ch/police-to-record-statement-of-sexual-assault-victim-women-doctor/ Mon, 04 Sep 2023 10:54:39 +0000 https://malayalees.ch/?p=87165 എറണാകുളം ജനറൽ ആശുപത്രിയിലെ ലൈംഗിക അതിക്രമക്കേസിൽ വനിതാ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തും. ഓൺലൈനായി ആയിരിക്കും ഡോക്ടറുടെ മൊഴി രേഖപ്പെടുത്തുക. ഇതിനുശേഷമാകും പ്രതിയായ ഡോക്ടർ മനോജിനെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള തുടർനടപടികൾ ഉണ്ടാവുക.

വനിതാ ഡോക്ടറുടെ വാക്കാലുള്ള പരാതി കൈകാര്യം ചെയ്യുന്നതിൽ ആശുപത്രിക്ക് വീഴ്ച സംഭവിച്ചോ എന്നും പൊലീസ് പരിശോധിക്കും. 2019ൽ അതേ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

2019 ലാണ് എറണാകുളം ജനറൽ ആശുപത്രിയിൽ വച്ച് ഹൗസ് സർജൻസി ചെയ്യുന്ന വനിതാ ഡോക്ടർ സീനിയർ ഡോക്ടറുടെ ലൈംഗിക അതിക്രമത്തിന് ഇരയായത്.വൈകിട്ട് 7 മണിയോടെ ക്യാബിനിൽ എത്തിയ ഡോക്ടർ മനോജ് ശരീരത്തിൽ കടന്നു പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നാണ് വനിതാ ഡോക്ടർ ഫേസ്ബുക്കിൽ കുറിച്ചത്. ഈ വാർത്ത 24 പുറത്തുവിട്ടതോടെയാണ് സംഭവത്തിൽ വനിതാ ഡോക്ടറുടെ പരാതി ആശുപത്രി അധികൃതർ പൊലീസിന് കൈമാറിയത്. വിദേശത്തുള്ള വനിത ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ആരോപണ വിധേയനായ ഡോക്ടർ മനോജിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് ഇന്നലെ കേസെടുത്തത്. ഐപിസി 354 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സ്ത്രീകളോട് ലൈംഗിക അതിക്രമം കാട്ടിയെന്ന ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. അതിനിടയിൽ 2019 നടന്ന സംഭവത്തിൽ എന്തുകൊണ്ടാണ് അന്നു നടപടികൾ ഇല്ലാതിരുന്നതെന്ന് ആരോഗ്യ വിജിലൻസ് വിഭാഗവും അന്വേഷിക്കുന്നുണ്ട്.

]]>
ആലുവയിലെ കണ്ണീർ മായും മുൻപ് വീണ്ടും; നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി, സംഭവം തിരൂരങ്ങാടിയിൽ https://malayalees.ch/four-year-old-child-molested-at-tirurangadi-kgn-rytsto/ Fri, 04 Aug 2023 04:38:39 +0000 https://malayalees.ch/?p=85578 മലപ്പുറം: തിരൂരങ്ങാടിയിൽ നാല് വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി. തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആലുവയിലെ അഞ്ചു വയസുകാരി നൊമ്പരമായി സമൂഹ മനസാക്ഷിക്ക് മുൻപിൽ നിൽക്കെയാണ് വീണ്ടും സമാനമായ ക്രൂരകൃത്യം ഉണ്ടാകുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ പ്രതി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

ഇന്ന് വൈകിട്ട് ചേളാരിയിലാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന പ്രദേശത്താണ് ക്രൂര കൃത്യം നടന്നത്. പീഡിപ്പിക്കപ്പെട്ട നാല് വയസുകാരിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് പ്രതി. കളിപ്പിക്കാനെന്ന വ്യാജേന കുട്ടിയെ തന്റെ താമസ സ്ഥലത്തേക്ക് പ്രതി കൊണ്ടുപോവുകയായിരുന്നു. പിന്നീട് കുട്ടിയുടെ ഉറക്കെയുള്ള നിലവിളി കേട്ടാണ് മാതാപിതാക്കൾ ഓടിച്ചെന്നത്. 

അതിഥി തൊഴിലാളികൾ ജോലിക്ക് പോകും, മക്കൾ സ്കൂളിൽ പോകാതെ ഒറ്റയ്ക്ക് വീട്ടിലിരിക്കും; സുരക്ഷ തുലാസിൽ

കുട്ടിയുടെ മാതാപിതാക്കളും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവരാണ് സംഭവം തിരൂരങ്ങാടി പൊലീസിൽ അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.

പ്രതിക്ക് 30 വയസാണ് പ്രായം. മാതാപിതാക്കൾ വിവരമറിയിച്ച് ആദ്യം സ്ഥലത്തെത്തിയ തേഞ്ഞിപ്പാലം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാർബിൾ പണിക്കായി എത്തിയ അതിഥി തൊഴിലാളികൾ ധാരാളമായി താമസിച്ചിരുന്ന ക്വാർട്ടേർസിലാണ് സംഭവം. പ്രതിയും കുട്ടിയുടെ മാതാപിതാക്കളും മധ്യപ്രദേശുകാരാണ് എന്നാണ് വിവരം. ഇന്നുച്ചയോടെയാണ് പ്രതി കുട്ടിയുടെ വീട്ടിലേക്ക് എത്തിയത്. കുട്ടിക്ക് ആരോഗ്യനില തൃപ്തികരമാണ്.

]]>
കൊവിഡ് സെന്ററിലെ പീഡനം; മൂന്ന് വർഷമായി ഒളിവിലായിരുന്ന മുൻ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ https://malayalees.ch/covid-centre-sexual-assault-dyfi-arrest/ Thu, 15 Jun 2023 04:44:56 +0000 https://malayalees.ch/?p=82769 കൊവിഡ് സെന്ററിലെ പീഡനത്തെ തുടർന്ന് മൂന്ന് വർഷമായി ഒളിവിലായിരുന്ന മുൻ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. മൂഴിയാർ സ്വദേശി പ്രദീപിനെയാണ് പൊലീസ് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. മൂഴിയാറിലെ കൊവിഡ് സെൻ്ററിൽ പ്രതി യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രതിക്ക് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു.

]]>
ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് പത്തുവയസുകാരന് നേരെ ലൈംഗിക അതിക്രമം; പ്രതിക്ക് എട്ട് വര്‍ഷം കഠിനതടവ് https://malayalees.ch/sexual-attack-against-10-year-old-boy-palakkad/ Sat, 10 Jun 2023 04:19:04 +0000 https://malayalees.ch/?p=82464 പാലക്കാട് പട്ടാമ്പിയില്‍ പത്ത് വയസ്സുകാരന് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 8 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പട്ടാമ്പി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയുടെ ഉടമസ്ഥതയിലുളള ബാര്‍ബര്‍ഷോപ്പില്‍ വെച്ചാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്വിഒ

കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രതിയുടെ ഉടമസ്ഥതയിലുള്ള ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. പ്രതി കുലുകല്ലൂര്‍ സ്വദേശി മുഹമ്മദ് ബഷീറിനെതിരാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.
8 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴ സംഖ്യ ഇരക്ക് നല്‍കാനും വിധിയായി.

പട്ടാമ്പി പോക്സോ അതിവേഗ കോടതി ജഡ്ജ് രാമു രമേശ് ചന്ദ്രഭാനുവാണ് ശിക്ഷ വിധിച്ചത്.കൊപ്പം ംപാലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ബിന്ധുലാലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അനേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ.നിഷ വിജയ കുമാര്‍ ഹാജരായി.

]]>
കോളജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസ്; പ്രതി പിടിയിൽ https://malayalees.ch/kozhikode-student-sexual-assault-culprit-arrest/ Tue, 06 Jun 2023 04:16:48 +0000 https://malayalees.ch/?p=82237 കോഴിക്കോട് പുതുപ്പാടിയിലെ കോളജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസിലെ പ്രതി പിടിയിൽ. വയനാട് കൽപ്പറ്റ സ്വദേശി ജിനാഫിനെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ വെച്ചാണ് പ്രതി പിടിയിലായത്.

താമരശേരിയിലെ സ്വകാര്യ കോളജിൽ ബിരുദ വിദ്യാർത്ഥിയായ പെൺകുട്ടി കഴിഞ്ഞ ചൊവാഴ്ചയാണ് ഹോസ്റ്റലിൽ നിന്നിറങ്ങുന്നത്. വീട്ടിലേക്ക് പോകുന്നു എന്നായിരുന്നു ഹോസ്റ്റൽ അധികൃതരെ അറിയിച്ചിരുന്നത്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞും പെൺകുട്ടി തിരിച്ചുവരാഞ്ഞതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ വീട്ടുകാരുമായി ബന്ധപ്പെട്ടു. തുടർന്ന്, കുട്ടി വീട്ടിൽ എത്തിയില്ല എന്ന് വീട്ടുകാർ അറിയിച്ചു. പിന്നാലെ പെൺകുട്ടിയുടെ പിതാവ് പൊലീസിന് പരാതി നൽകി.

തുടർന്ന് താമരശ്ശേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ മാസം ഒന്നിന് കുട്ടിയെ കണ്ടെത്തുന്നത്. താമരശേരി ചുരത്തിലെ ഒൻപതാം വളവിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു പെൺകുട്ടി. വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചെന്നും പോലീസ് വ്യക്തമാക്കി. പ്രദേശത്ത് എംഡിഎംഎ വിതരണം ചെയ്യുന്നവരിൽ ഒരാളാണ് പ്രതിയെന്നായിരുന്നു സൂചന.

]]>
അമ്മയുടെ കയ്യിലിരുന്ന 10 മാസം പ്രായമായ കുഞ്ഞിന് നേരെ ലൈം​ഗികാതിക്രമം നടത്തിയ ലോട്ടറി വിൽപനക്കാരൻ അറസ്റ്റിൽ https://malayalees.ch/lottery-seller-sexually-assaults-10-month-old-baby/ Sat, 20 May 2023 12:07:25 +0000 https://malayalees.ch/?p=81502 മാങ്കാവിൽ പത്തുമാസം പ്രായമുള്ള പെൺകുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ ലോട്ടറി വിൽപ്പനക്കാരൻ അറസ്റ്റിൽ. ആന്ധ്രപ്രദേശ് സ്വദേശി ശശിധരനാണ് കസബ പൊലീസിൻറെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു

ഇന്നലെ രാവിലെയാണ് കേസിനാസ്പദമായ സംഭവം. എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ കുടുംബം എത്തിയപ്പോഴായിരുന്നു അതിക്രമം. കുട്ടിയുടെ പിതാവ് എടിഎമ്മിനുള്ളിലേക്ക് കയറിയ സമയം അമ്മയുടെ കയ്യിലിരുന്ന കുഞ്ഞിന് നേരെ ശശിധരൻ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. ഇയാളുടെ ശല്യം സഹിക്കാതായതോടെ മാതാവ് പ്രതിയെ മർദ്ദിച്ചു. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

കസബ പോലീസ് എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാൾ തെറ്റ് സമ്മതിച്ചു. ഇതോടെയാണ് പോലീസ് പോക്സോ ചുമത്തി കേസെടുത്തത്. വൈദ്യപരിശോധനക്ക് ശേഷം എഴുപത്തിയാറുകാരനായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

]]>
മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതി; റിട്ട. ഡിവൈഎസ്പിയും നടനുമായ വി മധുസൂദനനെ ഇന്ന് ചോദ്യം ചെയ്യും https://malayalees.ch/case-against-retd-dysp-actor-v-madhusoodanan/ Mon, 01 May 2023 04:26:12 +0000 https://malayalees.ch/?p=80465 മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന യുവതിയുടെ പരാതിയിൽ റിട്ട. ഡിവൈഎസ്പിയും സിനിമാ താരവുമായ വി.മധുസൂദനനെ ഇന്ന് ചോദ്യം ചെയ്യും. 

ആൽബത്തിൽ അഭിനയിക്കാൻ വന്ന യുവതിയെ ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജിൽ വച്ച് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് കേസ്.

സംഭവത്തിൽ യുവതിയുടെ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ബേക്കൽ പൊലീസ് കേസെടുത്തത്.

]]>
ഫോട്ടോഷൂട്ടിന് ബാംഗ്ലൂരിലെത്തിച്ച് ലൈംഗികാതിക്രമം നടത്തി; ഫോട്ടോഗ്രാഫര്‍ക്കെതിരെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ പരാതി; പൊലീസ് പിന്തുണയില്ലെന്നും ആക്ഷേപം https://malayalees.ch/makeup-artist-complaint-against-photographer-in-sexual-assault-case-html/ Wed, 12 Apr 2023 04:25:40 +0000 https://malayalees.ch/?p=79494 ലൈംഗിക അതിക്രമത്തിനെതിരെ പരാതി നല്‍കിയിട്ടും നടപടികള്‍ വൈകുന്നുവെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിയുടെ ആരോപണം. ബാംഗ്ലൂരില്‍ ഫോട്ടോഷൂട്ട് ഉണ്ടെന്ന് കള്ളം പറഞ്ഞ് കൊണ്ടുപോവുകയും അവിടെവച്ച് യുവതിക്ക് നേരെ ആലുവ സ്വദേശിയും ഫോട്ടോഗ്രാഫറുമായ ലിജോ ലൈംഗിക അധിക്രമം നടത്തിയെന്നുമാണ് പരാതി. സംഭവത്തില്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം ഫലപ്രദമായി നടക്കുന്നില്ലെന്നും, താന്‍ തെറ്റ് ചെയ്തത് പോലെയാണ് പൊലീസ് പെരുമാറുന്നതെന്നും യുവതി പറഞ്ഞു.

മാര്‍ച്ച് 30 നായിരുന്നു കേസിനാസ്പദമായ സംഭവം. ഫോട്ടോഷൂട്ടിന് വേണ്ടിയാണ് പരാതിക്കാരിയും ഫോട്ടോഗ്രാഫറായ ലിജോ ആലുങ്കലും ആലുവ ബൈപ്പാസില്‍ നിന്നും ബാംഗ്ലൂരിലേയ്ക്ക് പോയത്. ബസ്സില്‍ വെച്ച് ലിജോ പരാതിക്കാരിയോട് ലൈംഗിക ചുവയോട് കൂടി സംസാരിച്ചു. എന്നാല്‍ തനിക്ക് ഇതിനോട് താല്പര്യം ഇല്ലന്നും അത്തരത്തില്‍ കാണുകയാണെങ്കില്‍ ഇവിടെ ഇറങ്ങുകയാണെന്നും പരാതിക്കാരി പറഞ്ഞു. ഇതില്‍ പിന്നീട് ലിജോ മാപ്പ് പറയുകയും ചെയ്തു. തുടര്‍ന്ന് ബാംഗ്ലൂര്‍ മജസ്റ്റിക്കിലുള്ള ഒരു ഹോട്ടലില്‍ എത്തി. എന്നാല്‍ രണ്ടുപേര്‍ക്കും കൂടി ഒറ്റ റൂം ആയിരുന്നു ലിജോ ബുക്ക് ചെയ്തിരുന്നത്. തനിക്ക് വേറെ റൂം വേണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോള്‍ പൈസയ്ക്ക് ചെറിയ ബുദ്ധിമുട്ടുള്ളതുകൊണ്ടാണെന്ന് പറഞ്ഞു. പിന്നീട് റൂമിലെത്തിയപ്പോള്‍ ലിജോ യുവതിക്ക് നേരെ കടന്നു പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

മുറിയില്‍ വച്ച് കുറച്ചു കഴിഞ്ഞപ്പോള്‍ ഷൂട്ട് നടക്കില്ലെന്നും മോഡല്‍ വരില്ലെന്നും ലിജോ യുവതിയോട് പറഞ്ഞു. പിന്നീട് നാട്ടിലെത്തിയ യുവതി ഇക്കാര്യം സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മോഡലിനോട് സംസാരിച്ചു. എന്നാല്‍ താനെത്തില്ലെന്ന് ലിജോ തന്നെ കൊണ്ട് പറയിപ്പിച്ചതാണ് എന്നായിരുന്നു മോഡലിന്റെ മറുപടി.

തുടര്‍ന്ന് യുവതി പാലാരിവട്ടം സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ചെല്ലുകയും തങ്ങളുടെ സ്റ്റേഷന്‍ പരിധി അല്ലാത്തതിനാല്‍ ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനില്‍ പരാതി നല്‍കാനും പറഞ്ഞു. പിന്നീട് ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനില്‍ ചെല്ലുകയും ഈസ്റ്റ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പറഞ്ഞതിനെ തുടര്‍ന്ന് ആറിന് പരാതി നല്‍കുകയും ഏഴാം തീയതി എഫ്‌ഐആര്‍ രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഒന്നുമായില്ല. കേസിന്റെ തുടര്‍നടപടികളെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ തെറ്റ് ചെയ്തപോലെയായിരുന്നു പൊലീസിന്റെ പെരുമാറ്റമെന്നും യുവതി പറഞ്ഞു.

]]>
ആറ് വയസുകാരനെ മിഠായി തരാമെന്ന് പറഞ്ഞ് കൊണ്ടുപോയി പീഡിപ്പിച്ചു; മധ്യവയസ്‌കന് 10 വര്‍ഷം കഠിന തടവ് https://malayalees.ch/42-year-old-man-arrested-in-pocso-case-in-thrissur/ Fri, 31 Mar 2023 04:20:28 +0000 https://malayalees.ch/?p=78909 ആറ് വയസ്സുകാരനെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ചു ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കന് 10 വര്‍ഷം കഠിന തടവും ഇരുപതിനായിരത്തി അഞ്ഞൂറു രൂപ പിഴയും ശിക്ഷ. തൃശൂര്‍ നാട്ടിക സ്വദേശി ചാഴുവീട്ടില്‍ 42 വയസുള്ള പ്രകാശനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.

2020 നവംബര്‍ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം.വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി മിട്ടായി വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് സൈക്കിളിലിരുത്തി ക്കൊണ്ടുപോയി കുറ്റിക്കാട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനശ്രമം നാട്ടുകാര്‍ കണ്ടതിനെ തുടര്‍ന്ന് വിവരം വീട്ടുകാരെ അറിയിച്ചു.തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ വലപ്പാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതോടെയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. വലപ്പാട് സബ് ഇന്‍സ്‌പെക്ടറായിരുന്ന വി.പി അരിസ്റ്റോട്ടില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി. വലപ്പാട് ഇന്‍സ്പെക്ടര്‍ ആയിരുന്ന ഇ നൗഷാദ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.

19 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്ത ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്.പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പോക്‌സോ കെ.എസ് ബിനോയിയും, പ്രോസിക്യൂഷനെ സഹായിക്കുന്നതിന് വേണ്ടി അഡ്വ. അമൃതയും, അഡ്വ. സഫ്‌നയും ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി വലപ്പാട് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മിഥുന്‍ വഴക്കുളവും പ്രവര്‍ത്തിച്ചിരുന്നു.

]]>
പ്ലസ് വൺ വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ച സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ https://malayalees.ch/school-principal-arrested-for-sending-obscene-message-to-plus-one-student/ Tue, 28 Mar 2023 08:23:20 +0000 https://malayalees.ch/?p=78723 പ്ലസ് വൺ വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ച കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. കോഴിക്കോട് ചോമ്പാലയിലാണ് സംഭവമുണ്ടായത്. 

പൊലീസ് അറസ്റ്റ് ചെയ്ത സർക്കാർ സ്കൂളിലെ പ്രിൻസിപ്പലിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. പ്ലസ് വൺ വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്നാണ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തത്.

തന്റെ മകൾ പി.ജിയ്ക്കും മകൻ എസ്എസ്എൽസിക്കും പടിക്കുകയാണെന്ന് പറഞ്ഞാണ് സ്കൂൾ പ്രിൻസിപ്പൽ ചാറ്റ് ആരംഭിക്കുന്നത്. നമ്മൽ തമ്മിൽ സംസാരിക്കുന്നത് ആരും അറിയണ്ട എന്നും പ്രിൻസിപ്പൽ കുട്ടിയോട് ചാറ്റിൽ പറയുന്നുണ്ട്. വാട്ട്സ് ആപ്പിലൂടെയാണ് ഇദ്ദേഹം കുട്ടിയോട് ലൈം​ഗിക ഉദ്ദേശത്തോടെ സംസാരിക്കുന്നത്.

പരീക്ഷ കഴിഞ്ഞ് വരാൻ പറഞ്ഞിട്ട് എന്താ വരാത്തതെന്നും കോപ്പിയടി റിപ്പോർട്ട് ചെയ്യട്ടെയെന്നും തമാശ രൂപേണെ കുട്ടിയോട് അധ്യാപകൻ ചാറ്റിൽ ചോദിക്കുന്നുമുണ്ട്. കുട്ടിക്ക് നല്ല ക്ഷീണമുണ്ടായിരുന്നുവെന്നും തന്നെ വന്ന് കാണണമെന്നുമെല്ലാം ഇദ്ദേഹം ചാറ്റിൽ പറയുന്നുണ്ട്.

]]>