sexual allegation – malayalees.ch https://malayalees.ch Malayalam Online News Portal Sat, 16 Sep 2023 04:44:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sexual allegation – malayalees.ch https://malayalees.ch 32 32 വ്‌ളോഗർ മല്ലു ട്രാവലർക്കെതിരെ ലൈംഗിക അതിക്രമ പരാതിയിൽ കേസ് https://malayalees.ch/sexual-assault-case-against-vlogger-mallu-traveller/ Sat, 16 Sep 2023 04:44:24 +0000 https://malayalees.ch/?p=87848 വ്‌ളോഗർ മല്ലു ട്രാവലർക്കെതിരെ ലൈംഗിക അതിക്രമ പരാതിയിൽ പൊലീസ് കേസ് എടുത്തു. സൗദി അറേബ്യൻ വനിതയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് ഷക്കിർ സുബാനെതിരെ കേസ് എടുത്തത്. ഇന്റർവ്യൂ ചെയ്യാൻ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പരാതിയിൽ പറയുന്നു. ( sexual assault case against vlogger mallu traveller )

ഒരാഴ്ച മുൻപ് കൊച്ചിയിലെ ഹോട്ടലിൽ വച്ചായിരുന്നു ഇന്റർവ്യൂ. ഈ സമയത്തായിരുന്നു കൊച്ചിയിൽ താമസിക്കുന്ന സൗദി അറേബ്യൻ പൗരയായ യുവതിയോട് മോശമായി പെരുമാറിയത്.

354-ാം വകുപ്പ് പ്രകാരമാണ് പൊലീസ് മല്ലു ട്രാവലർക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ വിദേശത്തു പോയ മല്ലു ട്രാവലർ തിരിച്ചെത്തിയ ശേഷമാകും പൊലീസ് തുടർനടപടികൾ സ്വീകരിക്കുക.

]]>
പീഡനാരോപണം: സ്ലോവേനിയൻ പുരോഹിതനെ സഭയിൽ നിന്ന് പുറത്താക്കി https://malayalees.ch/jesuits-expel-prominent-priest-rupnik-after-allegations-of-abuse-against-adult-women/ Fri, 16 Jun 2023 04:37:49 +0000 https://malayalees.ch/?p=82834 ലൈംഗികാരോപണങ്ങളെത്തുടർന്ന് പ്രമുഖ സ്ലൊവേനിയൻ പുരോഹിതനെ സഭയിൽ നിന്ന് പുറത്താക്കിയതായി റോമൻ കത്തോലിക്കാ സഭയിലെ പുരുഷ സന്യാസസമൂഹമായ ജെസ്യൂട്ട്. റവ. മാർക്കോ ഇവാൻ രൂപ്നിക്കിനെതിരെയാണ് നടപടി. 30 വർഷത്തിനിടെ നിരവധി സ്ത്രീകളെ ലൈംഗികമായും ആത്മീയമായും മാനസികമായും മർക്കോ ഇവാൻ പീഡിപ്പിച്ചുവെന്നാണ് ആരോപണം.

കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ വൈദികരിൽ ഒരാളാണ് രൂപ്നിക്. പുറത്താക്കൽ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ രൂപ്‌നിക്കിന് 30 ദിവസത്തെ സമയമുണ്ടെന്ന് ജെസ്യൂട്ട് പ്രസ്താവനയിൽ പറയുന്നു. പുറത്താക്കപ്പെട്ടെങ്കിലും രൂപ്നിക് ഒരു വൈദികനായി തുടരും. ഒരു ജെസ്യൂട്ട് പുരോഹിതനായിരിക്കില്ലെന്ന് മാത്രം. അദ്ദേഹത്തിന് ഒരു രൂപതയിൽ ചേരാൻ കഴിയും, എന്നാൽ അത്തരമൊരു പ്രക്രിയയ്ക്ക് വർഷങ്ങളെടുക്കും. മാത്രമല്ല അദ്ദേഹത്തെ സ്വീകരിക്കാൻ ഒരു ബിഷപ്പ് കൂടി സമ്മതിക്കേണ്ടതുണ്ട്.

നേരത്തെ പീഡനാരോപണങ്ങൾ ഉയർന്നപ്പോൾ സഭയിലും വത്തിക്കാനിലുമുള്ള ഉയർന്ന പദവി കാരണം അദ്ദേഹം ശിക്ഷയിൽ നിന്ന് ഏറെക്കുറെ രക്ഷപ്പെടുകയായിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ പങ്ക് പോലും ചോദ്യം ചെയ്യപ്പെട്ടിരുന്ന സമയമായിരുന്നു അത്. കഴിഞ്ഞ വർഷം ഡിസംബറിൽ ഇറ്റാലിയൻ ബ്ലോഗുകളും വെബ്‌സൈറ്റുകളും രൂപ്‌നിക്കിനെതിരെ പീഡന ആരോപണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പീഡനത്തിനിരയായ സ്ത്രീകൾ വർഷങ്ങളായി ഇയാളുടെ ദുരുപയോഗത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും പരാതികൾ മൂടിവയ്ക്കപ്പെടുകയാണ് ഉണ്ടായതെന്നും ആക്ഷേപമുയർന്നു.

]]>
മസ്‌കിനെതിരായ പീഡന പരാതി 2.5 ലക്ഷം ഡോളർ നൽകി ഒത്തുതീർപ്പാക്കിയെന്ന് റിപ്പോർട്ട് https://malayalees.ch/air-hostess-who-accused-musk-of-sexual-misconduct-paid-250000-by-spacex-to-keep-quiet-report/ Fri, 20 May 2022 07:50:44 +0000 https://malayalees.ch/?p=62082 സ്‌പേസ് എക്സ്, ടെസ്ല സിഇഒയും ലോക ധനികരിൽ ഒന്നാമനുമായ ഇലോൺ മസ്കിനെതിരെ ലൈം​ഗിക പീഡന ആരോപണം. 2016-ൽ ഒരു വിമാനത്തിൽ വച്ച് എയർഹോസ്റ്റസിനെ ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു. ലൈംഗികാരോപണം പുറത്ത് പറയാതിരിക്കാൻ 2018ൽ സ്‌പേസ് എക്‌സ് എയർഹോസ്റ്റസിന് 2.5 ലക്ഷം ഡോളർ നൽകിയെന്നും റിപ്പോർട്ടിൽ ഉണ്ട്.

സ്‌പേസ് എക്‌സിന്റെ കോർപ്പറേറ്റ് ജെറ്റ് ഫ്‌ളീറ്റിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന അറ്റൻഡന്റിനോടാണ് മസ്ക് അപമര്യാദയായി പെരുമാറിയത്. മസ്‌ക് ന​ഗ്നത പ്രദർശിപ്പിച്ചെന്നും, സമ്മതമില്ലാതെ യുവതിയുടെ കാലിൽ തടവി‌യെന്നും, ഉത്തേജിപ്പിക്കുന്ന രീതിയിൽ മസാജ് ചെയ്ത് നൽകിയാൽ കുതിരയെ വാങ്ങി നൽകാമെന്നും വാ​ഗ്ദാനം ചെയ്തതായും ബിസിനസ് ഇൻസൈഡർ റിപ്പോർട്ടിൽ പറയുന്നു. ഫ്‌ളൈറ്റ് അറ്റൻഡന്റ് ജോലി ലഭിച്ചതിന് ശേഷം മസാജ് ചെയ്യാനുള്ള ലൈസൻസ് എ‌ടുക്കാനും അവളെ നിർദ്ദേശിച്ചു.

2016ൽ ദേഹം മുഴുവൻ മസാജ് ചെയ്യുന്നതിനായി വിമാനയാത്രയ്ക്കിടെ തന്റെ മുറിയിലേക്ക് വരാൻ മസ്‌ക് ആവശ്യപ്പെട്ടതായി ഫ്ലൈറ്റ് അറ്റൻഡന്റ് സുഹൃത്തിനോട് പറഞ്ഞു. മുറിയിൽ പ്രവേശിച്ചപ്പോൾ അരക്ക് താഴെ ടവ്വൽ മാത്രമായിരുന്നു മസ്ക് ധരിച്ചിരുന്നത്. മസാജിനിടെ മസ്‌ക് സ്വകാര്യഭാ​ഗം പ്രദർശിപ്പിച്ചു. തുടർന്ന് അവളെ സ്പർശിക്കുകയും, കൂടുതൽ ചെയ്യുകയാണെങ്കിൽ ഒരു കുതിരയെ വാങ്ങി നൽകാമെന്നും വാഗ്ദാനം ചെയ്തു. എന്നാൽ ആരോപണങ്ങൾ മസ്ക് തള്ളി. ഈ കഥയിൽ ഇനിയും ഒരുപാട് പറയാനുണ്ടെന്നും റിപ്പോർട്ട് രാഷ്ട്രീയപ്രേരിതമാണെന്നും മസ്ക് പറഞ്ഞു. ലൈംഗിക പീഡനത്തിന് താൽപര്യമുള്ളയാളാണെങ്കിൽ എന്റെ 30 വർഷത്തെ കരിയറിൽ ഇതാദ്യമാകാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മസ്കിനെതിരെ ആരോപണം ഉന്നയിച്ച അറ്റൻഡറിന്റെ ആരോപണം സത്യമാണെന്ന് വ്യക്തമാക്കി അവരുടെ ഒരു സുഹൃത്ത് ഒപ്പിട്ട സത്യപ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. ഈ സത്യപ്രസ്താവനയെ അടിസ്ഥാനമാക്കിയാണ് വാർത്ത റിപ്പോർട്ട് ചെയ്തതെന്നും ഇമെയിൽ ഇടപാടുകളും തെളിവായി കൈയിലുണ്ടെന്നും ബിസിനസ് ഇൻസൈഡർ റിപ്പോർട്ടിൽ പറയുന്നു.

]]>