Sesquipedalian – malayalees.ch https://malayalees.ch Malayalam Online News Portal Mon, 14 Sep 2020 07:23:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Sesquipedalian – malayalees.ch https://malayalees.ch 32 32 ‘കുഴപ്പം പിടിച്ച’ ഇം​ഗ്ലീഷുമായി വീണ്ടും തരൂർ https://malayalees.ch/tharoor-responds-to-chetan-bhagat-big-words/ Mon, 14 Sep 2020 07:22:36 +0000 https://malayalees.ch/?p=31760 അടുത്ത തവണ തന്നെ കുറിച്ച് വല്ലതും പുകഴ്ത്തി പറയുമെങ്കില്‍ അത് വലിയ വാക്കുകള്‍ ഉപയോഗിച്ച് പറയാമോ എന്നായിരുന്നു ചേതന്‍ ഭഗത്തിന്റെ അപേക്ഷ

വീണ്ടും ‘കുഴപ്പം പിടിച്ച’ ഇംഗ്ലീഷുമായി ശശി തരൂര്‍ എം.പി. ഇത്തവണ ഇതിന് കാരണക്കാരനായത് എഴത്തുകാരന്‍ ചേതന്‍ ഭഗത് ആണെന്ന് മാത്രം.

ടൈംസ് ഓഫ് ഇന്ത്യയില്‍ ചേതന്‍ ഭഗത് എഴുതിയ കോളത്തെ അഭിനന്ദിച്ച് ശശി തരൂര്‍ ട്വിറ്ററില്‍ പോസ്റ്റ് ഇട്ടിരുന്നു. രാജ്യത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളെ പറ്റിയും അതിന്റെ പരിഹാരങ്ങളെ കുറിച്ചും ചേതന്‍ ഭഗത് വ്യക്തമായി തന്നെ പറഞ്ഞു. സര്‍ക്കാറിലെ അദ്ദേഹത്തിന്റെ ആരാധകര്‍ ഇത് മനസ്സിലാക്കുമെന്നാണ് കരുതുന്നതെന്നും തരൂര്‍ കുറിച്ചു.

തരൂരിന്റെ പ്രശംസാ വാക്കുകള്‍ക്ക് നന്ദി അറിയിച്ച ചേതന്‍ ഭഗത് ഒരു കാര്യം കൂടി അഭ്യര്‍ഥിച്ചു. അടുത്ത തവണ തന്നെ കുറിച്ച് വല്ലതും പുകഴ്ത്തി പറയുമെങ്കില്‍ അത് വലിയ വാക്കുകള്‍ ഉപയോഗിച്ച് പറയാമോ എന്നായിരുന്നു ഭഗത്തിന്റെ അപേക്ഷ.

ട്വീറ്റിന് ഉടനെ തന്നെ എം.പിയുടെ മറുപടിയും എത്തി. ചേതന്‍ ഭഗത് ഉദ്ദേശിച്ച പ്രകാരമുള്ള കടുത്ത വാക്കുകളിലായിരുന്നു എന്നാല്‍ ഇത്തവണ തരൂരിന്റെ മറുപടിയെന്ന് മാത്രം..!

]]>