Serum Institute – malayalees.ch https://malayalees.ch Malayalam Online News Portal Tue, 24 Nov 2020 10:07:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Serum Institute – malayalees.ch https://malayalees.ch 32 32 കോവിഡ് വാക്സിന്‍ ജനുവരിയോടെ വിതരണം ചെയ്യും: സിറം ഇൻസ്റ്റിറ്റ്യൂട്ട് https://malayalees.ch/covishield-vaccine-to-be-available-by-january-says-serum-institute/ Tue, 24 Nov 2020 10:07:37 +0000 https://malayalees.ch/?p=35658 ഇന്ത്യയില്‍ ജനുവരിയോടെ കോവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. കോവിഷീൽഡ് വാക്സിനാണ് ലഭ്യമാക്കുക. സർക്കാർ അനുമതി ലഭിച്ചാൽ 10 കോടി ഡോസ് വാക്സിൻ വിതരണം ചെയ്യും. ഡോസിന് 250 രൂപ നിരക്കിലാണ് വിതരണം നടത്തുകയെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

അസ്ട്ര സെനക മരുന്ന് കമ്പനിയുമായാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കരാറിലെത്തിയത്. 4 കോടി ഡോസ് ഇതിനകം തയ്യാറാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല പറഞ്ഞു. ലൈസന്‍സ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമേ വിതരണം ചെയ്യാനാവൂ.

കോവിഡ് രൂക്ഷമായ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ചർച്ച പുരോഗമിക്കുകയാണ്. വാക്സിൻ വിതരണമാണ് ചർച്ചയിലെ പ്രധാന അജണ്ട. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആരോഗ്യമന്ത്രി ഹർഷ് വർധനും നീതി ആയോഗ് പ്രതിനിധികളും യോഗത്തിലുണ്ട്. രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ചത്തീസ്ഗഢ്, കേരളം, ഡൽഹി, മഹാരാഷ്ട്ര, ഹരിയാന മുഖ്യമന്ത്രിമാരും ചർച്ചയിലുണ്ട്. ഡൽഹിയിൽ കോവിഡ് മൂന്നാം തവണയും രൂക്ഷമാകാൻ കാരണം വായു മലിനീകരണമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ യോഗത്തിൽ വ്യക്തമാക്കി.

രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 92 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37975 പുതിയ കോവിഡ് കേസുകളും 480 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.

]]>
സെറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഡ് വാക്സിന്‍ പരീക്ഷണം നിർത്തിവെച്ചു https://malayalees.ch/serum-institute-pulled-up-vaccine-trial/ Thu, 10 Sep 2020 12:41:12 +0000 https://malayalees.ch/?p=31636 കോവിഡിനെതിരായ മരുന്ന് പരീക്ഷണത്തിന് താത്ക്കാലിക വിലക്ക് ഏർപ്പെടുത്തി പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ട്. യു.കെയിൽ അസ്ട്ര സെനിക്കയുടെ കോവിഡ് ഇൻജക്ഷൻ സ്വീകരിച്ച വളണ്ടിയർക്ക് മരുന്ന് പ്രതികൂലമായി ബാധിച്ച റിപ്പോർട്ടിന് പിന്നാലെയാണ് നടപടി.

അസ്ട്ര സെനിക്ക പരീക്ഷണം പുനരാരംഭിക്കുന്നത് വരെ പരീക്ഷണം നിർത്തിവയ്ക്കുകയാണെന്നും സാഹചര്യം അവലോകനം ചെയ്തു വരികയാണ് എന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ആഗോള തലത്തില്‍ അസ്ട്ര സെനിക്ക പരീക്ഷണം നിർത്തിവെച്ച സാഹചര്യത്തിൽ എന്തുകൊണ്ടാണ് ഇന്ത്യയിൽ പരീക്ഷണവുമായി മുന്നോട്ട് പോകുന്നുതെന്ന് ഡ്രഗ് കണ്ട്രോളർ ജനറൽ വിശദീകരണം തേടിയതിന് പിന്നാലെയാണ് നീക്കം. മരുന്നിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് നിർത്തിവെച്ചത്.

റാപ്പിഡ് ആൻറിജൻ ടെസ്റ്റ് നടത്തി നെഗറ്റീവായ വർക്ക് ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. കോവിഡ് രോഗികളെ കണ്ടെത്താനുള്ള എല്ലാ സാധ്യതകളും പരിഗണിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1172 കോവിഡ് മരണമാണ് സ്ഥിരീകരിച്ചത്. ആകെ മരണം 75062 ആയി. 24 മണിക്കൂറിനിടെ പുതിയ 95735 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 1.69 ശതമാനമാണ് രാജ്യത്തെ നിലവിലെ മരണ നിരക്ക്.

]]>