sero survey – malayalees.ch https://malayalees.ch Malayalam Online News Portal Mon, 11 Oct 2021 13:28:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sero survey – malayalees.ch https://malayalees.ch 32 32 സിറോ സർവേ ഫലം പുറത്ത്; 40.2 % കുട്ടികളിൽ ആന്റിബോഡി സാന്നിധ്യം https://malayalees.ch/sero-survey-kerala-report/ Mon, 11 Oct 2021 13:27:57 +0000 https://malayalees.ch/?p=50814 സംസ്ഥാനത്തെ സിറോ സർവേ ഫലം പുറത്തുവിട്ടു സർക്കാർ. ആറ് വിഭാഗങ്ങളിൽ 13,336 സാമ്പിളുകൾ പരിശോധിച്ച് നടത്തിയ പഠന റിപ്പോർട്ടാണ് നിയമസഭയിൽ അവതരിപ്പിച്ചത്. സംസ്ഥാനത്ത് 18 വയസിനു മുകളിലുള്ള 82.6 ശതമാനം പേരിൽ കൊവിഡ് ആന്‍റിബോഡിയുണ്ടെന്നാണ് സിറോ സർവെയിലേ കണ്ടെത്തൽ.

കുട്ടികളിൽ 40.2 ശതമാനം ആന്‍റിബോഡി സാന്നിധ്യമുണ്ട്​. 49 വയസുവരെയുള്ള സ്ത്രീകളിൽ 65.4%, തീരമേഖലയിൽ 87.7%, ചേരിപ്രദേശങ്ങളിൽ 85.3% എന്നിങ്ങനെയാണ് ആന്റിബോഡിയുടെ സാന്നിധ്യം. ആദിവാസി മേഖലയിൽ 18 വയസിന് മുകളിൽ 78.2 പേരിലും ആന്‍റിബോഡിയുണ്ട്.

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായാണ് വിവിധ മേഖലകളിലെ ആളുകൾക്കിടയിൽ പഠനം നടത്തിയത്. സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുട്ടികളില്‍ 40 ശതമാനത്തിലേറെ പ്രതിരോധ ശേഷി കൈവരിച്ചത് നല്ല സൂചനയെന്നാണ്​ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

]]>