serial kisser – malayalees.ch https://malayalees.ch Malayalam Online News Portal Wed, 15 Mar 2023 08:19:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png serial kisser – malayalees.ch https://malayalees.ch 32 32 ഭീഷണിയായി ‘സീരിയൽ കിസ്സർ’; ബിഹാറിൽ പരിഭ്രാന്തി https://malayalees.ch/bihar-serial-kisser/ Wed, 15 Mar 2023 08:19:45 +0000 https://malayalees.ch/?p=78030 ബിഹാറിൽ പരഭ്രാന്തി പരത്തി സീരിയൽ കിസ്സർ. ബിഹാറിലെ ജമുവി ജില്ലയിലാണ് സംഭവം. ഒറ്റയ്ക്ക് നിൽക്കുന്ന സ്ത്രീകളെ ഓടിപ്പോയി ചുംബിച്ച് കടന്നുകളയുന്നതാണ് അക്രമിയുടെ രീതി. 

കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ജമുവി ജില്ലയിലെ ആരോഗ്യ പ്രവർത്തകയെ ബലമായി ചുംബിച്ച് കടന്ന് കളയുന്ന അക്രമിയുടെ വിഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. യുവതി ആ സമയം ഫോണിൽ സംസാരിച്ച് നിൽക്കുകയായിരുന്നു. അക്രമിയെ തള്ളി മാറ്റാൻ യുവതി ശ്രമിക്കുന്നത് വിഡിയോയിൽ വ്യക്തമാണ്.

അക്രമത്തിന് പിന്നാലെ യുവതി പൊലീസിൽ പരാതി നൽകി. പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

]]>