semifinal – malayalees.ch https://malayalees.ch Malayalam Online News Portal Tue, 26 Apr 2022 05:35:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png semifinal – malayalees.ch https://malayalees.ch 32 32 സന്തോഷ് ട്രോഫി; ആദ്യ സെമിയിൽ കേരളം കർണാടകയെ നേരിടും https://malayalees.ch/santhosh-trophy-semi-line-up/ Tue, 26 Apr 2022 05:35:03 +0000 https://malayalees.ch/?p=60707 സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ സെമി ലൈനപ്പായി. ആദ്യ സെമിയിൽ ഗ്രൂപ്പ് എ ചാമ്പ്യന്മാരായ കേരളം രണ്ടാം സ്ഥാനക്കാരായ കർണാടകയെ നേരിടും. ഗുജറാത്തിനെതിരായ നിർണായക മത്സരത്തിൽ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് ജയിച്ചാണ് കർണാടക സെമിയിലെത്തിയത്. 28ന് രാത്രി 8 മണിക്കാണ് കേരളം കർണാടക പോരാട്ടം.

ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെയാണ് കേരളം സെമിക്ക് യോഗ്യത നേടിയത്. മൂന്ന് ജയവും ഒരു സമനിലയുമാണ് ടീമിന്‍റെ സമ്പാദ്യം. രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയുമായി ഏഴ് പോയിന്‍റ് സ്വന്തമാക്കിയ കര്‍ണാടക ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിലാണ് സെമിക്ക് യോഗ്യത നേടിയത്.

ഏപ്രില്‍ 29 ന് രാത്രി 8.00 മണിക്ക് പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായ മണിപ്പൂരും ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായ വെസ്റ്റ് ബംഗാളും തമ്മില്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് ജയവും ഒരു തോല്‍വിയുമായി ഒമ്പത് പോയിന്റ് നേടിയാണ് വെസ്റ്റ് ബംഗാള്‍, മണിപ്പൂര്‍ ടീമുകൾ സെമിക്ക് യോഗ്യത നേടിയത്.

]]>
ആരാവും ന്യൂസീലൻഡിന്റെ എതിരാളികൾ?; ഓസ്ട്രേലിയ-പാകിസ്താൻ രണ്ടാം സെമി ഇന്ന് https://malayalees.ch/pakistan-australia-t20-world-cup-semifinal/ Thu, 11 Nov 2021 09:20:14 +0000 https://malayalees.ch/?p=52340 ടി-20 ലോകകപ്പിലെ രണ്ടാം സെമിഫൈനൽ ഇന്ന്. ഇന്ന് രാത്രി ഇന്ത്യൻ സമയം 7.30ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിൽ വിജയിക്കുന്ന ടീം കലാശപ്പോരിൽ ന്യൂസീലൻഡിനെ നേരിടും. ആദ്യ സെമിയിൽ ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ന്യൂസീലൻഡ് ഫൈനൽ പ്രവേശനം നേടിയത്. (pakistan australia world cup)

തകർപ്പൻ ഫോമിലാണ് പാകിസ്താൻ. ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ കളിയും ജയിച്ചെന്ന് മാത്രമല്ല, ഓരോ മത്സരത്തിലും ഓരോരുത്തരാണ് കളിയിലെ താരങ്ങളായത്. ടീമിലെ എല്ലാവരും പലതരത്തിൽ നിർണായക സംഭാവനകൾ നൽകുന്നു. മുഹമ്മദ് റിസ്‌വാനും ബാബർ അസമും പരാജയപ്പെട്ടപ്പോൾ പിന്നാലെ വരുന്ന ഹഫീസ്, ഷൊഐബ് എന്നിവരും അവസാനത്തിൽ ആസിഫ് അലിയും ടീമിനെ പലതവണ രക്ഷപ്പെടുത്തി. ആസിഫിൻ്റെ ഫിനിഷിംഗ് സ്കിൽ വളരെ ഗംഭീരമാണ്. ബൗളിംഗിൽ ഷഹീൻ ഷായും ഹാരിസ് റൗഫും ഹസൻ അലിയും നിർണായക പ്രകടനങ്ങൾ നടത്തുന്നു. ഇമാദ് വാസിം 4 വിക്കറ്റ് മാത്രമേ വീഴ്ത്തിയിട്ടുള്ളൂ എങ്കിലും 5.24 ആണ് താരത്തിൻ്റെ എക്കോണമി. പവർപ്ലേയിലാണ് താരം പന്തെറിയാറുള്ളത്. അതുകൊണ്ട് തന്നെ എതിരാളികളെ പവർപ്ലേ ഓവറുകളിൽ വരിഞ്ഞുമുറുക്കാൻ പാകിസ്താനു സാധിക്കുന്നു.

ഓസ്ട്രേലിയ ആവട്ടെ, അത്ര ആധികാരികമായല്ല അവസാന നാലിൽ എത്തിയത്. ദക്ഷിണാഫ്രിക്കക്കെതിരെ അവസാന ഓവറിൽ രക്ഷപ്പെട്ട അവരുടെ ദൗർബല്യങ്ങളെല്ലാം ഇംഗ്ലണ്ടിനെതിരെ വെളിപ്പെട്ടു. തുടർച്ചയായ മികച്ച പ്രകടനങ്ങളുമായി ഫോമിലേക്ക് തിരികെയെത്തിയ ഡേവിഡ് വാർണർ തന്നെയാണ് ഓസീസ് ബാറ്റിംഗിലെ സുപ്രധാന കണ്ണി. ഫിഞ്ചും ഭേദപ്പെട്ട ഫോമിലാണ്. ആദ്യ ചില മത്സരങ്ങളിൽ നിരാശപ്പെടുത്തിയെങ്കിലും വിൻഡീസിനെതിരെ ഫിഫ്റ്റിയോടെ ഫോമിലേക്ക് തിരികെയെത്തിയ മിച്ചൽ മാർഷ്, ഭേദപ്പെട്ട പ്രകടനം നടത്തുന്ന സ്റ്റീവ് സ്മിത്ത് എന്നിവരും ഓസ്ട്രേലിയക്ക് ആത്മവിശ്വാസം പകരും. സ്റ്റോയിനിസും ഫോമിലാണ്. മാക്സ്‌വലിൻ്റെ ഫോം ഓസ്ട്രേലിയയെ അലട്ടുന്നുണ്ടെങ്കിലും കാര്യമായ അവസരങ്ങൾ താരത്തിനു ലഭിച്ചിട്ടില്ല. ബൗളിംഗിൽ സ്റ്റാർക്കും സാമ്പയും തകർപ്പൻ ഫോമിൽ നിൽക്കുമ്പോൾ കമ്മിൻസും ഹേസൽവുഡും മോശമല്ലാത്ത പ്രകടനങ്ങൾ നടത്തുന്നു.

ഇരുവരും പരസ്പരം ഏറ്റുമുട്ടിയ ഐസിസി ഇവൻ്റുകളുടെ നോക്കൗട്ട് ഘട്ടം പരിഗണിക്കുമ്പോൾ മുൻതൂക്കം ഓസ്ട്രേലിയക്കാണ്. ഒരൊറ്റ തവണ പോലും പാകിസ്താന് വിജയിക്കാനായിട്ടില്ല. അതേസമയം, ടി-20 ലോകകപ്പിൽ ഇരു ടീമും മൂന്ന് തവണ വീതം വിജയിച്ചു. ആകെ കണക്കിൽ പാകിസ്താൻ 13 തവണയും ഓസ്ട്രേലിയ 9 തവണയുമാണ് വിജയിച്ചിട്ടുള്ളത്.

]]>
ടോക്യോ ഒളിമ്പിക്സ്: ബാഡ്മിന്റൺ സെമിയിൽ സിന്ധുവിന്റെ എതിരാളി ലോക ഒന്നാം നമ്പർ താരം https://malayalees.ch/olympics-pv-sindhu-tai-tzu-ying-semifinal/ Fri, 30 Jul 2021 12:53:40 +0000 https://malayalees.ch/?p=47498 ടോക്യോ ഒളിമ്പിക്സ് വനിതകളുടെ വ്യക്തിഗത ബാഡ്മിൻ്റൺ സെമിഫൈനലിൽ സിന്ധുവിൻ്റെ എതിരാളി ലോക ഒന്നാം നമ്പർ താരമായ തായ് സു-യിങ്. ചൈനീസ് തായ്പേയിയുടെ താരമായ സു-യിങ് തായ്ലൻഡിൻ്റെ ഇൻ്റനോൺ രത്ചനോകിനെയാണ് ക്വാർട്ടർ ഫൈനലിൽ കീഴടക്കിയത്. സ്കോർ 14-21, 21-18, 21-18. (olympics sindhu tai ying)

67 മിനിട്ട് നീണ്ടുനിന്ന പോരാട്ടത്തിൽ ലോക ആറാം നമ്പർ താരത്തിൻ്റെ കനത്ത വെല്ലുവിളി അതിജീവിച്ചായിരുന്നു സു-യിങ്ങിൻ്റെ വിജയം. ആദ്യ സെറ്റ് നഷ്ടമായെങ്കിലും അടുത്ത രണ്ട് സെറ്റുകളിൽ തിരിച്ചടിച്ച താരം സെമി പ്രവേശനം നേടുകയായിരുന്നു. 2012, 2016 ഒളിമ്പിക്സുകളിൽ പങ്കെടുത്തിട്ടുള്ള താരം ഇതുവരെ അവസാന നാലിൽ എത്തിയിട്ടില്ല. 2016ൽ നടന്ന റിയോ ഒളിമ്പിക്സിൻ്റെ പ്രീ ക്വാർട്ടറിൽ പിവി സിന്ധുവിനോടാണ് പരാജയപ്പെട്ടാണ് താരം പുറത്തായത്. നാളെ ഉച്ചകഴിഞ്ഞ് ഇന്ത്യൻ സമയം 2.30നാണ് സെമിഫൈനൽ പോരാട്ടം.

ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ യമാഗുച്ചിയെ 21-13, 22, 20 എന്ന സ്‌കോറില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സെമിയിലെത്തിയത്. റിയോ ഒളിംപിക്‌സില്‍ വെള്ളി മെഡൽ ജേതാവാണ് പിവി സിന്ധു. തുടർച്ചയായി രണ്ട് ഒളിമ്പിക്‌സുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടമാണ് ഇന്നത്തെ ക്വാർട്ടർ പോരാട്ടത്തിനപ്പുറം സിന്ധുവിനെ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രീക്വാർട്ടർ മത്സരത്തിൽ ഡെൻമാർക്ക് താരം മിയ ബ്ലിച്‌ഫെൽറ്റിനെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ചാണ് സിന്ധു ക്വാർട്ടറിലെത്തിയത്. ലോക അഞ്ചാം നമ്പർ താരമായ യമാഗുച്ചിയും ഏഴാം നമ്പർ താരമായ പി.വി.സിന്ധുവും തമ്മിലുള്ള പത്തൊൻപതാം മത്സരമാണ് ഇന്ന് അരങ്ങേറിയത്.

അതേസമയം, ടോക്യോ ഒളിംപിക്‌സില്‍ ഇന്ത്യ രണ്ടാം മെഡലുറപ്പിച്ചു. വനിതകളുടെ 69 കിലോ വിഭാഗം ബോക്‌സിംഗില്‍ ചൈനീസ് തായ്‌പേയ് താരത്തെ തോല്‍പിച്ച് ലവ്‌ലിന ബോര്‍ഗോഹെയ്‌ന്‍ സെമിയില്‍ പ്രവേശിച്ചു. 23കാരിയായ ലവ്‌ലിന അസം സ്വദേശിയാണ്. ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 2018ലും 2019ലും വെങ്കലം നേടിയിരുന്നു.

]]>
യൂറോ കപ്പ്; ഇന്ന് ആദ്യ സെമി; ഇറ്റലിയും സ്പെയിനും മുഖാമുഖം https://malayalees.ch/euro-cup-semifinal-italy-vs-spain/ Tue, 06 Jul 2021 08:00:06 +0000 https://malayalees.ch/?p=46429 യൂറോ കപ്പ് സെമിഫൈനൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ഇറ്റലി സ്പെയിനെ നേരിടും. വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം അർദ്ധരാത്രി 12.30നാണ് മത്സരം. 32 മത്സരങ്ങളായി തോൽവി അറിയാതെ കുതിയ്ക്കുന്ന ഇറ്റലി തന്നെയാണ് കരുത്തരെങ്കിലും ലൂയിസ് എൻറിക്കെ എന്ന മികച്ച ടാക്ടീഷ്യൻ പരിശീലിപ്പിക്കുന്ന സ്പെയിനെ തള്ളിക്കളയാനാവില്ല.

ലോക ഒന്നാം നമ്പർ താരം ബെൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കെട്ടുകെട്ടിച്ചാണ് റോബർട്ടോ മാൻസീനിയുടെ സ്വപ്ന സംഘം സെമി ഉറപ്പിച്ചത്. 2018 ലോകകപ്പ് യോഗ്യത നേടാനാവാതെ നിന്ന ഇറ്റലി ഇന്ന് ലോക ഫുട്ബോളിലെ തന്നെ ഏറ്റവും അപകടകാരികളായ സംഘമാണ്. ഗ്രൂപ്പ് പോരാട്ടങ്ങളെല്ലാം വിജയിച്ച ഇറ്റലി പ്രീക്വാർട്ടറിൽ ഓസ്ട്രിയയെയും പരാജയപ്പെടുത്തി. പ്രതിരോധത്തിനും ആക്രമണത്തിനുമിടയിലെ കണ്ണിയായി നിൽക്കുകയും കളി നിയന്ത്രിക്കുകയും ചെയ്യുന്ന ജോർജീഞ്ഞോ മുതൽ സിറോ ഇമ്മോബ്‌ലെ, മാർക്കോ വെറാറ്റി, ജോർജിയോ ചിയെല്ലിനി, ഫെഡെറിക്കോ ചിയേസ എന്നിങ്ങനെ ഏത് പൊസിഷനെടുത്താലും വളരെ കൃത്യമായ താരങ്ങൾ ഇറ്റലിക്കുണ്ട്. അതുകൊണ്ട് തന്നെ ഇറ്റലിക്ക് ഈ കളി കൃത്യമായ മുൻതൂക്കവുമുണ്ട്.

അതേസമയം, ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങൾക്കു ശേഷം തകർപ്പൻ ഫോമിലെത്തിയ സ്പെയിൻ സ്വിറ്റ്സർലൻഡിനെതിരെ നടന്ന ക്വാർട്ടർ ഫൈനൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിജയിച്ചത്. സ്വിസ് ഗോളി യാൻ സോമ്മറുടെ അവിശ്വസനീയ സേവുകളാണ് കളി ഷൂട്ടൗട്ടിലേക്ക് നീട്ടിയതെന്ന യാഥാർത്ഥ്യം സത്യത്തിൽ സ്പെയിന് ആശ്വാസമാണ്. 18 വയസ്സുകാരൻ പെഡ്രിയാണ് സ്പാനിഷ് ആക്രമണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. അസാമാന്യ പന്തടക്കവും ഡിസ്ട്രിബ്യൂഷനും വിഷനുമൊക്കെ പ്രകടമാക്കുന്ന കൗമാര താരം അടുത്ത സൂപ്പർ സ്റ്റാർ എന്ന വിശേഷണങ്ങൾക്കും അർഹനാണ്. പെഡ്രിക്കൊപ്പം സെർജിയോ ബുസ്കറ്റ്സും സ്പാനിഷ് ടീമിലെ സുപ്രധാന താരമാണ്. 18കാരനും 32കാരനും ചേർന്ന് നിയന്ത്രിക്കുന്ന സ്പെയിനിൽ ഫെറാൻ ടോറസ്, ജോർഡി ആൽബ, കോക്കെ തുടങ്ങിയ മികച്ച താരങ്ങളും അണിനിരക്കും.

ടീമുകൾക്കപ്പുറം, മികച്ച രണ്ട് പരിശീലകർ തമ്മിലുള്ള ഏറ്റുമുട്ടൽ കൂടിയാവും മത്സരം.

]]>