selfie – malayalees.ch https://malayalees.ch Malayalam Online News Portal Fri, 14 Apr 2023 08:45:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png selfie – malayalees.ch https://malayalees.ch 32 32 സെൽഫി വിവാദം; പൃഥ്വി ഷായ്ക്ക് നോട്ടീസ് അയച്ച് ബോംബെ ഹൈക്കോടതി https://malayalees.ch/prithvi-shaw-bombay-high-court-selfie-html/ Fri, 14 Apr 2023 08:45:19 +0000 https://malayalees.ch/?p=79636 സെൽഫി വിവാദത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്ക്ക് നോട്ടീസ് അയച്ച് ബോംബെ ഹൈക്കോടതി. ഷായെ ആക്രമിച്ചതിന് അറസ്റ്റിലായ ഭോജ്പുരി നടി സപ്ന ഗിൽ നൽകിയ പരാതിയിലാണ് നോട്ടീസ്. ഈ വർഷം ഫെബ്രുവരിയിൽ മുംബൈയിലെ ഒരു നൈറ്റ് ക്ലബിനു മുന്നിൽ വച്ച് തന്നെ സപ്ന ഗിലും സംഘവും ചേർന്ന് മർദിച്ചു എന്നാണ് പൃഥ്വി ഷാ പരാതിനൽകിയിരുന്നത്. തുടർന്ന് സപ്നയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു.

തനിക്ക് നേരെ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആർ നീക്കണമെന്ന ആവശ്യവുമായാണ് സപ്ന ഗിൽ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് പൃഥ്വി ഷാ അടക്കം 11 പേർക്കെതിരെ കോടതി നോട്ടീസ് അയക്കുകയായിരുന്നു. ഷായും സുഹൃത്തുക്കളും തന്നെ പൊതുവിടത്തി വച്ച് ഉപദ്രവിച്ചു എന്ന് സപ്ന ഗിൽ പരാതിയിൽ പറയുന്നു. തൻ്റെ സ്ത്രീത്വത്തെ അപമാനിക്കുകയും ആയുധങ്ങൾ കൊണ്ട് കായികമായി കയ്യേറ്റം ചെയ്യുകയും ചെയ്തു. തൻ്റെ ദേഹത്ത് പൃഥ്വി ഷാ മോശമായ രീതിയിൽ സ്പർശിച്ചു എന്നും തള്ളിമാറ്റിയെന്നും പരാതിയിൽ പറയുന്നു.

ഫെബ്രുവരി 16നാണ് സംഭവം നടന്നത്. സാന്താക്രൂസിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ അത്താഴം കഴിക്കാൻ പോയ പൃഥ്വി ഷായെ അജ്ഞാതർ സമീപിച്ച് സെൽഫി ആവശ്യപ്പെടുകയായിരുന്നു. ഷാ രണ്ട് പേർക്കൊപ്പം സെൽഫിയെടുത്തു. എന്നാൽ സംഘത്തിലെ മറ്റുള്ളവർക്കൊപ്പവും സെൽഫിയെടുക്കാൻ ഇവർ ആവശ്യപ്പെട്ടു. സുഹൃത്തിനോടൊപ്പം ഭക്ഷണം കഴിക്കാൻ വന്നതാണെന്നും ശല്യപ്പെടുത്തരുതെന്നും പറഞ്ഞ് ഷാ ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

കൂടുതൽ നിർബന്ധിച്ചപ്പോൾ പൃഥ്വിയുടെ സുഹൃത്ത് ഹോട്ടൽ മാനേജരെ വിളിച്ച് പരാതി അറയിച്ചു. പിന്നാലെ സംഘത്തോട് ഹോട്ടൽ വിടാൻ മാനേജർ ആവശ്യപ്പെട്ടു. അത്താഴം കഴിച്ച് ഷായും സുഹൃത്തും ഹോട്ടലിന് പുറത്ത് വരുമ്പോൾ ചിലർ ബേസ്ബോൾ ബാറ്റുകളുമായി ആക്രമണം നടത്തുകയായിരുന്നുവെന്ന് സുഹൃത്ത് ആശിഷ് സുരേന്ദ്ര യാദവ് നൽകിയ പരാതിയിൽ പറയുന്നു.

പൃഥ്വി കാറിലുണ്ടായിരുന്ന സമയത്ത് ഇവർ കാറിന്റെ ചില്ല് തകർത്തു. ഇവർ കാറിനെ പിന്തുടരുകയും, ജോഗേശ്വരിയിലെ ലോട്ടസ് പെട്രോൾ പമ്പിന് സമീപം കാർ തടയുകയും ചെയ്തു. പ്രശ്നം പരിഹരിക്കണമെങ്കിൽ 50,000 രൂപ നൽകണമെന്നും അല്ലാത്തപക്ഷം താൻ കള്ളക്കേസ് കൊടുക്കുമെന്ന് ഒരു യുവതി ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ ഉന്നയിക്കുന്നു.

]]>
സെൽഫിയെടുക്കാനെത്തിയ ഗ്രൗണ്ട്സ്മാനെ അപമാനിച്ചു; ഋതുരാജിനെതിരെ വിമർശനം ശക്തം: വിഡിയോ https://malayalees.ch/ruturaj-gaikwad-selfie-groundsman/ Mon, 20 Jun 2022 12:44:46 +0000 https://malayalees.ch/?p=63627 സെൽഫിയെടുക്കാനെത്തിയ ഗ്രൗണ്ട്സ്മാനെ അപമാനിച്ചു എന്ന ആരോപണമുയർത്തി ഇന്ത്യൻ യുവ ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദിനെതിരെ വിമർശനം ശക്തം. ഇത്തരത്തിൽ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സെൽഫിയെടുക്കാനെത്തിയ ഗ്രൗണ്ട്സ്മാനെ മാറ്റിയിരുത്തുന്നതും ഫോണിലേക്ക് നോക്കാതെ തിരികെയിരിക്കുന്നതും വിഡിയോയിൽ കാണാം.

ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ അവസാന ടി-20യിലാണ് ആരോപണ വിധേയമായ സംഭവമുണ്ടായത്. മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. മഴയത്ത് ഡഗൗട്ടിലിരിക്കുകയായിരുന്ന ഋതുരാജിൻ്റെ അടുത്തേക്ക് ഒരു ഗ്രൗണ്ട്സ്മാൻ എത്തുകയും അടുത്തുള്ള കസേരയിൽ ഇരിക്കുകയും ചെയ്തു. എന്നാൽ, ഇയാളെ ഋതുരാജ് തള്ളി നീങ്ങിയിരിക്കാൻ ആവശ്യപ്പെടുകയാണ്. തുടർന്ന് ഗ്രൗണ്ട്സ്മാൻ സെൽഫിക്കായി ഫോൺ ഉയർത്തിയെങ്കിലും ഫോണിലേക്ക് നോക്കാൻ ഋതുരാജ് തയ്യാറായില്ല. രണ്ട് മൂന്ന് തവണ ഗ്രൗണ്ട്സ്മാൻ സെൽഫി ആവശ്യം ഉന്നയിച്ചെങ്കിലും ഋതുരാജ് ഫോണിലേക്ക് നോക്കാൻ തയ്യാറായില്ല. അല്പസമയത്തിനു ശേഷം ഇയാളോട് എഴുന്നേറ്റ് പോകാൻ ഋതുരാജും സമീപത്തിരിക്കുന്ന മറ്റൊരു താരവും ആവശ്യപ്പെടുന്നതും വിഡിയോയിൽ കാണാം.

അവസാന മത്സരം മഴ മൂലം ഉപേക്ഷിച്ചതിനെ തുടർന്ന് പരമ്പര 2-2 എന്ന നിലയിൽ സമനില ആയിരുന്നു. അവസാന മത്സരത്തിൽ ഇന്ത്യൻ ഇന്നിംഗ്സ് 3.3 ഓവർ പിന്നിട്ടപ്പോൾ മഴ പെയ്തതിനെ തുടർന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു. കളി തടസപ്പെടുമ്പോൾ ഇന്ത്യക്ക് 28 റൺസിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഓപ്പണർമാരായ ഇഷാൻ കിഷൻ (15), ഋതുരാജ് ഗെയ്ക്‌വാദ് (10) എന്നിവരാണ് പുറത്തായത്. ലുങ്കി എങ്കിഡി രണ്ട് വിക്കറ്റും വീഴ്ത്തി.

കേശവ് മഹാരാജ് എറിഞ്ഞ ആദ്യ ഓവറിൽ തന്നെ തുടരെ രണ്ട് സിക്സറുകൾ നേടി ആരംഭിച്ച കിഷന് ഏറെ ആയുസുണ്ടായില്ല. രണ്ടാം ഓവറിലെ അവസാന പന്തിൽ എങ്കിഡിയുടെ സ്ലോ ബോൾ യുവതാരത്തിൻ്റെ കുറ്റി പിഴുതു. ടൈമിങ് കണ്ടെത്താൻ വിഷമിച്ച ഋതുരാജ് നാലാം ഓവറിലെ രണ്ടാം പന്തിൽ പ്രിട്ടോറിയസിൻ്റെ കൈകളിൽ അവസാനിച്ചു. ഋതുരാജും സ്ലോ ബോളിനു മുന്നിലാണ് വീണത്.

ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ കേശവ് മഹാരാജ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.

]]>