seized – malayalees.ch https://malayalees.ch Malayalam Online News Portal Wed, 14 Dec 2022 10:18:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png seized – malayalees.ch https://malayalees.ch 32 32 തൃശൂരില്‍ 116 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍ https://malayalees.ch/mdma-seized-thrissur/ Wed, 14 Dec 2022 10:17:49 +0000 https://malayalees.ch/?p=72835 തൃശൂരില്‍ 116 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍. നെല്ലിക്കുന്ന് സ്വദേശി അനീഷ്, കാളത്തോട് സ്വദേശി ബെനഡിക്റ്റ് എന്നിവരാണ് പിടിയിലായത്. പൂത്തോള്‍ എക്സെെസ് ആണ് പ്രതികളെ പിടികൂടിയത്.

കൂട്ടുപ്രതികളായ 2 പേര്‍ക്കായി അന്വേഷണം ആരംഭിച്ചു. നെല്ലിക്കുന്നിലെ വീട്ടില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. വേൾഡ് കപ്പ് ലക്ഷ്യമിട്ടാണ് സംഘം ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്നത്.

]]>
കാസർഗോഡ് ചരക്ക് വണ്ടിയിൽ കടത്തിയ പാൻ മസാല ശേഖരം പിടികൂടി https://malayalees.ch/pan-masala-seized-kasaragod/ Sat, 15 Oct 2022 04:35:13 +0000 https://malayalees.ch/?p=69649 കാസർഗോഡ് ചരക്ക് വണ്ടിയിൽ കടത്തുകയായിയിരുന്ന പാൻ മസാല ശേഖരം പിടികൂടി. മലപ്പുറം സ്വദേശികളായ രണ്ടു പേരെ കാസർഗോഡ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ ഉദയചന്ദ്രൻ, അബ്ദുൾ ലത്തീഫ് എന്നിവരാണ് പിടിയിലായത്.

അറുപതിനായിരം പാൻമസാല പാക്കയ്റ്റുകളാണ് പിടികൂടിയത്. മംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് ഉള്ളി കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാനിൽ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്.

]]>
കേരള-തമിഴ്നാട് അതിർത്തിയിൽ യൂറിയ കലർത്തിയ പാൽ പിടികൂടി https://malayalees.ch/adulterated-milk-seized-in-kerala-tamil-nadu-border/ Thu, 18 Aug 2022 12:41:23 +0000 https://malayalees.ch/?p=66616 കേരള- തമിഴ്നാട് അതിർത്തിയിൽ മായം കലർന്ന പാൽ പിടികൂടി.
മീനാക്ഷിപുരം ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പാൽ പിടിച്ചെടുത്തത്.
12750 ലിറ്റർ പാലാണ് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നാണ് പാൽ കൊണ്ടു വന്നത്.

പ്രാഥമിക പരിശോധനയിൽ പാലിൽ യൂറിയ കലർത്തിയതായി കണ്ടെത്തുകയായിരുന്നു. കൊഴുപ്പിതര പദാർത്ഥങ്ങളുടെ അളവ് വർധിപ്പിക്കനാണ് പാലിൽ മായം ചേർത്തത്. ക്ഷീര വികസന വകുപ്പാണ് പരിശോധന നടത്തിയത്. തുടർ നടപടിക്കായി പാൽ ടാങ്കർ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറി.

]]>