| seized – malayalees.ch https://malayalees.ch Malayalam Online News Portal Wed, 19 Oct 2022 04:43:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png | seized – malayalees.ch https://malayalees.ch 32 32 കെഎസ്ആർടിസി യാത്രക്കാരനിൽ നിന്ന് 27.5 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി https://malayalees.ch/black-money-seized-native-of-maharashtra/ Wed, 19 Oct 2022 04:43:15 +0000 https://malayalees.ch/?p=69856 കെഎസ്ആർടിസി യാത്രക്കാരനിൽ നിന്നും എക്സൈസ് സംഘം 27.5 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സ്വദേശിയായ ശിവാജി ചോപ്പാടെയെ ( 24 ) എക്സൈസ് അറസ്റ്റ് ചെയ്തു.

കാസർ​ഗോഡ് – പയ്യന്നൂർ ബസിൽ നിന്നാണ് പണവുമായി മഹാരാഷ്ട്ര സ്വദേശിയെ പിടികൂടിയത്. ബാഗിലും വസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു കുഴൽപ്പണം. ഇയാളെ ചോദ്യം ചെയ്ത ശേഷമേ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാകൂവെന്ന് എക്സൈസ് സംഘം അറിയിച്ചു.

]]>