seethathodu – malayalees.ch https://malayalees.ch Malayalam Online News Portal Wed, 22 Sep 2021 04:15:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png seethathodu – malayalees.ch https://malayalees.ch 32 32 സീതത്തോട് ബാങ്കിലെ ക്രമക്കേട്; പുറത്താക്കപ്പെട്ട സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി ഭരണ സമിതി https://malayalees.ch/irregularities-in-seethathodu-bank-inconsistency-in-the-explanation/ Wed, 22 Sep 2021 04:15:06 +0000 https://malayalees.ch/?p=49916 പത്തനംതിട്ട സീതത്തോട് സഹകരണ ബാങ്കിൽ പുറത്താക്കപ്പെട്ട സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി ഭരണ സമിതി. തട്ടിപ്പ് നടത്തിയ തുക തിരിച്ചടിച്ചതായി കെ.യു ജോസ് വ്യാജരേഖ ഉണ്ടാക്കിയെന്ന ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ട് പുറത്തുവിട്ടു. എന്നാൽ തട്ടിപ്പിൽ ഒപ്പമുണ്ടായിരുന്ന വിരമിച്ച സെക്രട്ടറി എൻ.സുഭാഷ് പണം തിരിച്ചടച്ചതിനാൽ സംഘടന നടപടി ഒഴിവാക്കിയെന്നാണ് സിപിഐഎം വിശദീകരണം.

സീതത്തോട് സഹകരണ ബാങ്കിൽ 1.62 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിലാണ് സെക്രട്ടറി കെ.യു. ജോസിനെ സസ്പെൻഡ് ചെയ്തത്. കോന്നി എംഎൽഎയും സിപിഐഎം നേതൃത്വവും തന്നെ ബലിയാടാക്കുന്നുവെന്ന് ജോസ് ആരോപിച്ചു.

കെ.യു. ജോസും വിരമിച്ച മുൻ സെക്രട്ടറി എൻ സുഭാഷുമാണ് പണം അപഹരിച്ചതെന്നാണ് ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തൽ. കെ.യു ജോസ് ഒരു കോടി 56 ലക്ഷം രൂപ തിരിച്ചടച്ചതായി വ്യാജ രേഖ ഉണ്ടാക്കിയെന്നും ബാങ്ക് ഭരണ സമിതി പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്.

ബന്ധുക്കളുടെ പേരിൽ ബാങ്കിൽ നിന്നുതന്നെ വായ്പ എടുത്താണ് എൻ സുഭാഷ് പണം തിരിച്ചടച്ചതെന്ന് ഭരണ സമിതി വ്യക്തമാക്കി. സുഭാഷ് സെക്രട്ടറിയായിരുന്ന കാലത്തെ തട്ടിപ്പ് പിടിക്കപ്പെട്ടിട്ടും ഇയാൾക്കെതിരെ സംഘടന നടപടി ഉണ്ടായില്ല.

കെ.യു. ജോസിനെ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കിയ നടപടിക്ക് ബാങ്കുമായി ബന്ധമില്ലെന്നാണ് സിപിഐഎം പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിലെ ചില പേജുകൾ ഒഴിവാക്കിയാണ് ബാങ്ക് ഭരണ സമിതി വാർത്താ സമ്മേളനത്തിൽ വിതരണം ചെയ്തത്.

നിലവിലെ ഭരണ സമിതി അംഗങ്ങൾക്കെതിരായ പരാമർശമുള്ള ഭാഗങ്ങളാണ് ഒഴിവാക്കിയതെന്നാണ് സൂചന. കെ.യു ജോസിന്റെ ആരോപണങ്ങൾക്ക് പിന്നാലെ കെ.യു ജനീഷ് കുമാർ എംഎൽഎ യുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് സമരം ശക്തമാക്കിയിട്ടുണ്ട്.

]]>
സീതത്തോട് സഹകരണ ബാങ്കിലെ ക്രമക്കേട്; ബാങ്ക് സെക്രട്ടറിക്ക് സസ്പെൻഷൻ https://malayalees.ch/seethathodu-co-operative-bank-irregularities-cpm-fires-bank-secretary-ku-jose/ Tue, 21 Sep 2021 04:10:24 +0000 https://malayalees.ch/?p=49858 പത്തനംതിട്ട സീതത്തോട് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടിൽ ബാങ്ക് സെക്രട്ടറി കെ.യു ജോസിനെ സസ്‌പെൻഡ് ചെയ്‌തു. രേഖകളിൽ തിരിമറി നടത്തി 1.65 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തൽ.

സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ബാങ്ക് സെക്രട്ടറിയും സിപിഐഎം ലോക്കൽ കമ്മറ്റിയംഗവുമായ കെ.യു ജോസിനെ പാർട്ടിയിൽ നിന്ന് നേരത്തെ തന്നെ പുറത്താക്കിയിരുന്നു . ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളിൽ ജോസിൻറെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് സിപിഐഎം വിലയിരുത്തൽ.

ആങ്ങമുഴി ലോക്കൽ കമ്മറ്റിയംഗവും സീതത്തോട് മുൻ ലോക്കൽ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമാണ് ജോസ്. 2018 മുതൽ സീതത്തോട് സഹകരണ ബാങ്കിൻറെ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു.

2013 മുതൽ 2018 വരെയുള്ള കാലയളവിലായി സസ്പെൻസ് അക്കൗണ്ടുകൾ മുഖേനയും അല്ലാതെയുമുള്ള ക്രമക്കേടുകൾ ബാങ്കിൽ നടന്നതായും ഏഴരക്കോടി രൂപയുടെ ക്രമക്കേടുണ്ടായെന്നുമാണ് സീതത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആരോപണം. ഇതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വിജിലൻസിന് പരാതി നൽകിയിരുന്നു.

]]>