security forces – malayalees.ch https://malayalees.ch Malayalam Online News Portal Tue, 08 Aug 2023 06:41:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png security forces – malayalees.ch https://malayalees.ch 32 32 സംഘർഷമൊഴിയാതെ മണിപ്പൂർ; ഇന്നലെ വെടിവെപ്പ് നടന്നത് അഞ്ചിടങ്ങളിൽ, തിരിച്ചടിച്ച് സുരക്ഷാ സേന https://malayalees.ch/manipur-conflict-the-firing-took-place-at-five-places-yesterday-and-the-security-forces-retaliated-fvv-rz1ubz/ Tue, 08 Aug 2023 06:41:41 +0000 https://malayalees.ch/?p=85812 ദില്ലി: കലാപം അടിച്ചമർത്താനുള്ള ശ്രമങ്ങൾക്കിടയിലും മണിപ്പൂരിൽ ഇന്നലെ വെടിവെപ്പ് നടന്നത് അഞ്ചിടങ്ങളിൽ. എന്നാൽ സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിവിധയിടങ്ങളിൽ നടന്ന പരിശോധനയിൽ ഒമ്പത് ആയുധങ്ങൾ പിടികൂടി. അതിനിടെ, അസമിലും വൻതോതിൽ സ്‌ഫോടക വസ്തുക്കൾ പിടികൂടിയതായാണ് റിപ്പോർട്ട്. മണിപ്പൂരിലേക്ക് കൊണ്ടുപോകാൻ എത്തിച്ച സ്ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറ‍ഞ്ഞു. 
 
അതേസമയം, പ്രധാനമന്ത്രിക്ക് നിവേദനം അയച്ച് മെയ് തെ സംഘടന രം​ഗത്തെത്തി. മണിപ്പൂരിനെ വിഭജിക്കരുത്, പ്രത്യേക ഭരണകൂടമെന്ന ആവശ്യം അംഗീകരിക്കരുത്, മണിപ്പൂരിൽ എൻ ആർ സി നടപ്പാക്കണം തുടങ്ങിയവയാണ് നിവേദനത്തിലെ ആവശ്യങ്ങൾ. കൂടാതെ എത്രയും വേഗം സംസ്ഥാന നിയമസഭ സമ്മേളനം വിളിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെടുന്നുണ്ട്. 

അതിനിടെ, അസം റൈഫിൾസിനെതിരെ ബിജെപി മണിപ്പൂർ ഉപാധ്യക്ഷൻ ചിദാനന്ദ സിംഗ് രം​ഗത്തെത്തി. ‘ഒരു പ്രത്യേക സമുദായത്തെ അസം റൈഫിൾസ് പിന്തുണക്കുകയാണ്. മെയ് തെകൾക്ക് നേരെ അതിക്രമം നടത്തുകയാണ്. ഏകപക്ഷീയമായ ഇടപെടൽ നടത്തുന്നുവെന്നും ചിദാനന്ദ സിംഗ് പറഞ്ഞു. 
 

]]>
ജമ്മു കശ്മീരിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാസേന; നാല് പേർ അറസ്റ്റിൽ https://malayalees.ch/security-forces-bust-terrorist-hideout-in-jammu-and-kashmir/ Mon, 30 Jan 2023 12:07:41 +0000 https://malayalees.ch/?p=75320 ജമ്മു കാശ്മീരിൽ അവന്തിപ്പോരയിൽ ഭീകരവാദികളുടെ ഒളിത്താവളം സുരക്ഷാ സേന തകർത്തു. അവന്തിപ്പോരയിലെ ഹഫൂ നഗീൻപോറ വനമേഖലയിലെ താവളമാണ് തകർത്തത്. നാല് ലഷ്കർ-ഇ-ത്വയ്യിബ ഭീകരരെ അറസ്റ്റ് ചെയ്തു. Security forces bust terrorist hideout in Jammu and Kashmir

കഴിഞ്ഞ കുറച്ച നാളുകളായി അതിർത്തിയിൽ സൈന്യം തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. മഞ്ഞുകാലത്തിന്റ മറവിൽ ഭീകരർ അതിർത്തിക്കപ്പുറത്ത് നിന്ന് നുഴഞ്ഞുകയറുന്ന സാഹചര്യമുണ്ട്. കനത്ത മഞ്ഞിനിടയിൽ കാഴ്ചകൾക്ക് വ്യക്തത കുറവായിരിക്കും എന്ന വസ്തുത മുൻനിർത്തി കഴിഞ്ഞ കുറച്ചു വർഷങ്ങളായി നുഴഞ്ഞു കയറ്റത്തിന് ഭീകരവാദികൾ മഞ്ഞുകാലം തിരഞ്ഞെടുക്കാറുണ്ടായിരുന്നു. ഭീകര വാദികളുടെ അത്തരത്തിലുള്ള നീക്കത്തിന് ഇത്തവണ താരതമ്യേന കുറവ് വന്നു. എങ്കിലും നുഴഞ്ഞു കയറ്റത്തിന്റെ ഒട്ടനവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അത്തരത്തിൽ ഒരു സംഘം ഭീകരവാദികൾ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഒളിത്താവളം കണ്ടെത്തിയത്. അവന്തിപ്പോരയിലെ ഹഫൂ നഗീൻപോറ വനമേഖലക്ക് ഇടയിലായിരുന്നു ഈ താവളം കണ്ടെത്തിയത്. അതിർത്തി കടന്നെത്തുന്ന ഭീകരവാദികൾക്ക് ഒളിച്ചിരിക്കുന്നതിനും പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും ഉപയോഗിക്കുന്ന താവളമായിരുന്നു കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. താവളം ലക്ഷ്യമാക്കി എത്തിയ സുരക്ഷാ സേനക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായി. തുടർന്നാണ് നടത്തിയ നീക്കത്തിലാണ് നാല് ലഷ്കർ-ഇ-ത്വയ്യിബ ഭീകരരെ അറസ്റ്റ് ചെയ്തത്. സൈന്യവും പൊലീസും ഒരുമിച്ചായിരുന്നു സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്.

ഒളിത്താവളത്തിൽ നിന്ന് ആയുധങ്ങൾ അടക്കമുള്ള സാമഗ്രികൾ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും പിടിയിലായവരെ ചോദ്യം ചെയ്യുന്നുമുണ്ട്. ഇവരുടെ കൂട്ടാളികൾ, ഇവരുമായി സഹകരിച്ചിരുന്നവർ, ആസൂത്രണം ചെയ്ത പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇവരിൽ നിന്ന് ലഭിക്കുമെന്നാണ് വിശ്വാസം. ജമ്മു കാശ്മീരിൽ അടുത്തിടെ വർദ്ധിച്ച ആക്രമണങ്ങളിൽ ഇവർക്ക് പങ്ക് ഉണ്ടോ എന്നും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

]]>
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; നാലു ലഷ്കര്‍ ഭീകരരെ സുരക്ഷ സേന വധിച്ചു https://malayalees.ch/terrorists-killed-in-encounter-at-shopian/ Mon, 22 Mar 2021 09:13:47 +0000 https://malayalees.ch/?p=41868 ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാലു ലഷ്കര്‍ ഇ തൊയ്ബ ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികന് ഏറ്റുമുട്ടലില്‍ പരിക്കേറ്റു. ഷോപ്പിയാനിലെ മുനിഹാള്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സുരക്ഷാസേന തിരച്ചില്‍ നടത്തിയത്. എന്നാല്‍, തീവ്രവാദികള്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ത്തു. പിന്നാലെ സേന തിരിച്ചടിക്കുകയായിരുന്നു.

മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ സൈന്യം കീഴ്പ്പെടുത്തിയത്. തീവ്രവാദികളുടെ പക്കല്‍നിന്ന് ആയുധങ്ങളും സേന പിടിച്ചെടുത്തിട്ടുണ്ട്. മേഖലയില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് കശ്മീര്‍ ഐജിപി വിജയകുമാര്‍ പറഞ്ഞു.

]]>