Section 144 – malayalees.ch https://malayalees.ch Malayalam Online News Portal Sat, 31 Oct 2020 04:39:42 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Section 144 – malayalees.ch https://malayalees.ch 32 32 നാല് ജില്ലകളില്‍ നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി https://malayalees.ch/trissur-144/ Sat, 31 Oct 2020 04:39:28 +0000 https://malayalees.ch/?p=34224 കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ ഇന്ന് അവസാനിക്കും. രോഗവ്യാപനത്തില്‍ കാര്യമായ കുറവില്ലാത്ത പശ്ചാത്തലത്തില്‍ നിരോധനാജ്ഞ നീട്ടുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇന്ന് ഇത് സംബന്ധിച്ച തീരുമാനമുണ്ടായേക്കും. ആള്‍ക്കൂട്ടം കുറച്ച് നാള്‍ കൂടി ഒഴിവാക്കിയാല്‍ മാത്രമേ രോഗവ്യാപനം തടയാന്‍ കഴിയു എന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്. നിലവില്‍ തൃശൂർ , ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകള്‍ നിരോധനാജ്ഞ 15 ദിവസത്തേക്ക് നീട്ടിയിട്ടുണ്ട്.

തൃശൂർ ജില്ലയിൽ കോവിഡ് വ്യാപനം സൂപ്പർ സ്‌പ്രെഡിന്‍റെ വക്കിലെത്തിയ സാഹചര്യത്തിൽ സി.ആർ.പി.സി 144 പ്രകാരം ഒക്‌ടോബർ 3 മുതൽ 31 വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി ജില്ലാ കളക്ടർ എസ്.ഷാനവാസ് ഉത്തരവിട്ടു. പൊതുസ്ഥലത്ത് അഞ്ച് പേരിൽ കൂടുതൽ സ്വമേധയാ കൂടിച്ചേരുന്നത് നിരോധിച്ചു. മറ്റ് വ്യക്തികളുമായി ഇടപഴകുമ്പോൾ സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസേഷൻ എന്നീ കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. ഈ നിന്ത്രണങ്ങൾ നവംബർ ഒന്ന് മുതൽ 15 വരെ ബാധകമായിരിക്കും.

വിവാഹ ചടങ്ങുകളിൽ പരമാവധി 50 പേരും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും മാത്രമേ കൂടിച്ചേരാവൂ. സർക്കാർ പരിപാടികൾ, മതചടങ്ങുകൾ, പ്രാർഥനകൾ, രാഷ്ട്രീയ – സാമൂഹിക – സാംസ്‌കാരിക പരിപാടികൾ എന്നിവയിൽ പരമാവധി 20 പേർ മാത്രമേ കൂടിച്ചേരാവൂ. ചന്തകൾ, പൊതുഗതാഗതം, ഓഫീസ്, കടകൾ, തൊഴിലിടങ്ങൾ, ആശുപത്രികൾ, പരീക്ഷകൾ, റിക്രൂട്ട്‌മെൻറുകൾ, വ്യവസായങ്ങൾ എന്നിവ സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

ഈ ഉത്തരവ് ജില്ലാ പോലീസ് മേധാവികൾ നടപ്പിലാക്കേണ്ടതാണെന്നും സെക്ടറൽ മജിസ്‌ട്രേറ്റുമാർ അവരുടെ അധികാര പരിധികളിൽ ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കി. പൊതുചന്തകൾ അണുവിമുക്തമാക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണം. ഈ ഉത്തരവ് നിയമം നടപ്പിലാക്കാൻ ബാധ്യതപ്പെട്ടവർക്കും മറ്റ് അവശ്യ സർവീസുകളിൽപ്പെട്ടവർക്കും ബാധകമായിരിക്കില്ല.

സംസ്ഥാനത്ത് 6638 പേര്‍ക്കുകൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. 6553 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7828 പേര്‍ രോഗമുക്തി നേടി. 28 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 53,981 സാമ്പിളുകളാണ് പരിശോധിച്ചത്..

]]>
ആലപ്പുഴയിലെ തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളിൽ നിരോധനാജ്ഞ https://malayalees.ch/prohibition-notice-in-thrikkunnappuzha-and-purakkad-panchayats-in-alappuzha/ Sat, 27 Jun 2020 04:49:34 +0000 https://malayalees.ch/?p=27683 തോട്ടപ്പള്ളിയിലെ കരിമണൽ നീക്കത്തിനെതിരായ സമരം അക്രമാസക്തമായേക്കുമെന്ന റിപ്പോർട്ടിന്‍റെ അടിസ്‌ഥാനത്തിലാണ് നടപടി

ആലപ്പുഴയിലെ തൃക്കുന്നപ്പുഴ, പുറക്കാട് പഞ്ചായത്തുകളിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തോട്ടപ്പള്ളിയിലെ കരിമണൽ നീക്കത്തിനെതിരായ സമരം അക്രമാസക്തമായേക്കുമെന്ന റിപ്പോർട്ടിന്‍റെ അടിസ്‌ഥാനത്തിലാണ് നടപടി.

വിലക്ക് ലംഘിച്ച് സമരം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്‍റ് എം.ലിജു അറിയിച്ചു. പുറക്കാട് പഞ്ചായത്തിലാണ് തോട്ടപ്പള്ളി ഉൾപ്പെടുന്നത്. ഇവിടെ നടന്നുവരുന്ന കരിമണൽ നീക്കത്തിനെതിരായ സമരം അക്രമാസക്തമാകാൻ ഇടയുണ്ടെന്ന് കാട്ടി ജില്ലാ പോലീസ് മേധാവി കലക്ടർക്ക് കത്ത് നൽകി. ആളുകൾ കൂടുന്നത് കോവിഡ് രോഗവ്യാപനത്തിന് കാരണമായേക്കുമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പുറക്കാട് പഞ്ചായത്തിലും സമീപത്തെ തൃക്കുന്നപ്പുഴ പഞ്ചായത്തിലും ഇന്നലെ അർധരാത്രി മുതൽ ജൂലൈ മൂന്നുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

കെ.പി.സി.സി മുൻ പ്രസിഡന്‍റ് വി.എം സുധീരൻ സത്യാഗ്രഹസമരം നടത്താനിരിക്കെ പ്രഖ്യാപിച്ച നിരോധനാജ്ഞ രാഷ്ട്രീയപ്രേരിതമാണെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. വിലക്ക് ലംഘിച്ച് സത്യാഗ്രഹസമരം നടത്തനാണ് തീരുമാനം. കുട്ടനാട്ടിലെ വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനാണ് തോട്ടപ്പള്ളിയിൽ പൊഴി മുറിക്കുന്നതും ലീഡിംഗ് ചാനലിന്‍റെ ആഴം കൂട്ടുന്നതും. എന്നാൽ ഇതിന്‍റെ മറവിൽ കെഎംഎംഎൽ കരിമണൽ ഖനനം ചെയ്ത് കടത്തുകയാണെന്നാണ് സമരക്കാരുടെ ആരോപണം.

]]>