secreteriate – malayalees.ch https://malayalees.ch Malayalam Online News Portal Wed, 16 Aug 2023 05:20:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png secreteriate – malayalees.ch https://malayalees.ch 32 32 ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹർഷിനയുടെ സമരം സെക്രട്ടറിയേറ്റിലേക്ക് https://malayalees.ch/harshina-scissors-operation-secretariat/ Wed, 16 Aug 2023 05:20:24 +0000 https://malayalees.ch/?p=86244 വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിനയുടെ സമരം സെക്രട്ടറിയേറ്റിലേക്ക്. ഇന്ന് സമര സമിതി പ്രവർത്തകരും ഹർഷിനയും സെക്രട്ടറിയേറ്റിന് മുന്നിൽ ഏക ദിന സത്യാഗ്രഹ സമരം സംഘടിപ്പിക്കും. പൊലീസ് റിപ്പോർട്ട് ജില്ലാ മെഡിക്കൽ ബോർഡ് തള്ളിയ പശ്ചാത്തലത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഹർഷിനയും കുടുംബവും.

ആരോഗ്യവകുപ്പിൻ്റെ പിടിപ്പ്കേട് കൊണ്ട് ഹർഷിന അനുഭവിച്ച വേദന അഞ്ച് വർഷം. ഹർഷിനയുടെ മൂന്ന് പ്രസവം നടന്നത് സർക്കാർ ആശുപത്രികളിൽ നിന്ന് പക്ഷെ കത്രിക എവിടെയുള്ളതാണെന്ന് ആർക്കും അറിയില്ല. പൊലീസ് അന്വേഷണത്തിൽ കത്രിക മെഡിക്കൽ കോളേജിൽ നിന്നാണ് തെളിഞ്ഞു. പക്ഷെ ഇത് സമ്മതിക്കാൻ അരോഗ്യവകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല. അന്വേഷണ റിപ്പോർട്ട് ജില്ലാ തല മെഡിക്കൽ ബോർഡ് തളളി. ഇതോടെയാണ് സമരം സെക്രട്ടറിയേറ്റിലേക്ക് വ്യാപിപ്പിക്കാൻ സമരസമിതി തീരുമാനിച്ചത്.

മെഡിക്കൽ ബോർഡിൽ വിശ്വാസമുണ്ടായിരുന്നു എന്ന് ഹർഷിന 24നോട് പ്രതികരിച്ചു. ആദ്യം മുതൽ തന്നെ ആരോഗ്യമന്ത്രി പറയുന്നത് തൻ്റെ ഭാഗത്ത് ന്യായമുണ്ടെന്നാണ്. പൊലീസ് അന്വേഷിച്ച് തെളിയിച്ച കേസാണ്. അത് നിസാരമാക്കി തള്ളിക്കളയുമെന്ന് പ്രതീക്ഷിച്ചില്ല. ആദ്യം ചേരേണ്ട ബോർഡ് മാറ്റിവച്ച്, ആദ്യം നിശ്ചയിച്ച സീനിയർ റേഡിയോളജിസ്റ്റിനെ മാറ്റി അവർക്ക് അനുകൂലമായി റിപ്പോർട്ട് നൽകുന്ന ഒരു ജൂനിയർ റേഡിയോളജിസ്റ്റിനെ കൊണ്ടുവന്നു. ഇതിൽ അട്ടിമറി നടന്നു എന്നതിൽ സംശയമില്ല എന്നും ഹർഷിന പ്രതികരിച്ചു.

ജില്ലാ മെഡിക്കൽ ബോർഡ് തീരുമാനത്തിനെതിരെ പോലീസ് തിങ്കളാഴ്ച്ച സംസ്ഥാനതല സമിതിക്ക് അപ്പീൽ നൽകി. പൊലീസ് റിപ്പോർട്ടിൻ്റ അടിസ്ഥാനത്തിൽ ഹർഷിന കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഒപ്പം മുഖ്യമന്ത്രിയെ നേരിൽ കണ്ട് വിഷയം ധരിപ്പിക്കാനും ശ്രമിക്കും.

മാത്യു കുഴൽനാടൻ എംഎൽഎ രാവിലെ 10 മണിക്ക് സമരം ഉദ്ഘാടനം ചെയ്യും. കുറ്റക്കാർക്കെതിരെ നടപടിയെടുക്കും വരെ സമരവുമായി മുന്നോട്ടു പോകുമെന്നാണ് ഹർഷിനയുടെ നിലപാട്. മൂന്നുമാസമായി കോഴിക്കോട് മെഡിക്കൽ കോളേജിനു മുന്നിൽ ഹർഷിന സമരം നടത്തി വരികയാണ്. മെഡിക്കൽ ബോർഡ് റിപ്പോർട്ട് തിരുത്തുക, വീഴ്ച വരുത്തിയവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷ ഉറപ്പാക്കുക, അർഹതപ്പെട്ട നഷ്ടപരിഹാരം ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

]]>
സെക്രട്ടേറിയറ്റിലെ പുതിയ ആക്‌സസ് കൺട്രോൾ സംവിധാനത്തിനെതിരെ പ്രതിഷേധം https://malayalees.ch/protest-against-secretariat-access-control-system/ Wed, 27 Apr 2022 08:22:51 +0000 https://malayalees.ch/?p=60800 സെക്രട്ടേറിയറ്റിലെ പുതിയ ആക്‌സസ് കൺട്രോൾ സംവിധാനത്തിനെതിരെ പ്രതിഷേധം ശക്തം. സർക്കാർ നടപടിക്ക് എതിരെ പണിമുടക്കിലേക്കെന്ന് പ്രതിപക്ഷ സംഘടനകൾ. ഡോർ പഞ്ചിംഗ് വ്യക്തി സ്വതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ. ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന നടപടിഎന്ന് ഭരണാനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷനും ട്വന്റിഫോറിനോട് പറഞ്ഞു.

ഫയലുകൾ തീർപ്പാക്കുന്നതിലെ കാലതാമസവും പഞ്ച് ചെയ്ത് മുങ്ങുന്ന ഉദ്യോഗസ്ഥരെ പൂട്ടാനുമാണ് സർക്കാർ പുതിയ ആക്‌സസ് കൺട്രോൾ സംവിധാനം കൊണ്ടുവരുന്നത്. എന്നാൽ ന്ിലവിലെ ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിന് പുറമെ നടപ്പാക്കുന്ന പുതിയ പരിഷ്‌കാരത്തിന് എതിരെയാണ് ഭരണ പ്രതിപക്ഷ സംഘടനകൾ എതിർപ്പുമായി രംഗത്ത് എത്തിയത്. ജീവനക്കാരുടെ വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് കടന്നുകയറിയുള്ള സർക്കാർ തീരുമാനം ഒരു തരത്തിലും അംഗീകരിക്കില്ലെന്നും പണിമുടക്ക് ഉൾപ്പടെയുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നുമാണ് പ്രതിപക്ഷ സംഘടനകളായ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ നിലപാട്.

പുതിയ ഡോർ പഞ്ചിംഗ് സിസ്റ്റത്തിന് എതിരെ കടുത്ത അതൃപ്തിയാണ് ഭരണാനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്‌ളോയിസ് അസോസിയേഷനുമുള്ളത്. ജീവനക്കാരെ ബന്ധിയാക്കിയുള്ള ആക്‌സസ് കൺട്രോൾ സംവിധാനം പ്രായോഗികമല്ലെന്നും സംഘടനാ നേതാക്കൾ പറഞ്ഞു

എന്തായാലും സെക്രട്ടേറിയറ്റിൽ പഞ്ചിംഗ് കർക്കശമാക്കാനുള്ള തീരുമാനമാവുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. ഒരു കോടി 97 ലക്ഷം മുടക്കിയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. മെയ് ആദ്യവാരത്തോടെ ഇത് പ്രവർത്തനക്ഷമമാകുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ.

]]>
സെക്രട്ടേറിയറ്റിൽ പഞ്ച് ചെയ്ത് ‘മുങ്ങുന്ന’ ജീവനക്കാരെ കണ്ടെത്താൻ പുതിയ സംവിധാനം https://malayalees.ch/secretariat-introduces-new-punching-system/ Tue, 19 Apr 2022 07:28:15 +0000 https://malayalees.ch/?p=60345 സെക്രട്ടറിയേറ്റിൽ ജീവനക്കാർക്കായി പുതിയ പഞ്ചിംഗ് സംവിധാനം ഒരുങ്ങുന്നു. പഞ്ച് ചെയ്ത് മുങ്ങുന്ന ജീവനക്കാരെ കണ്ടെത്തുന്നതിനായാണ് ആധുനിക സംവിധാനം. നിശ്ചിത സമയത്തിനപ്പുറം സീറ്റിൽ നിന്ന് മാറിയാൽ അവധിയായി കണക്കാക്കും വിധമാണ് പുതിയ അക്‌സസ് കൺട്രോൾ സിസ്റ്റത്തിന്റെ പ്രവർത്തനം. ( secretariat introduces new punching system )

സെക്രട്ടറിയേറ്റിലെത്തി പഞ്ച് ചെയ്ത ശേഷം സ്ഥലം കാലിയാക്കുന്ന ജീവനക്കാരെ പിടികൂടുന്നതിനായാണ് പുതിയ പഞ്ചിംഗ് സംവിധാനത്തിലേക്ക് സർക്കാർ നീങ്ങുന്നത്. സെൻസർ ഘടിപ്പിച്ച വാതിലിലൂടെയാകും ജീവനക്കാർക്ക് വിവിധ വകുപ്പുകളിലെ ഓഫീസുകളിലേക്ക് പ്രവേശനം. ഇതേ സമയം തന്നെ അറ്റെൻഡെസും രേഖപ്പെടുത്തും. ഓരോ തവണ പുറത്ത് പോകുമ്പോഴും തിരിച്ചു വരാനെടുക്കുന്ന സമയം അടക്കം സിസ്റ്റത്തിൽ കൃത്യമായി രേഖപ്പെടുത്തും. എന്നാൽ നിശ്ചിത സമയത്തിനപ്പുറം ഓഫിസിന് പുറത്ത് കറങ്ങി നടന്നാൽ അവധിയായി കണക്കാക്കും.

ശമ്പള സോഫ്റ്റ് വെയറായ സ്പാർക്കിലൂടെയാണ് അവധി വിവരങ്ങൾ രേഖപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ബാഹ്യ ഇടപെടൽ നടത്താനും സാധിക്കില്ല. രണ്ട് കോടിയോളം ചിലവിലാണ് ഇതിനായുള്ള ഉപകരണങ്ങൾ സർക്കാർ വാങ്ങുന്നത്. സെക്രട്ടറിയേറ്റിൽ ഏർപ്പെടുത്തുന്ന പുതിയ അക്‌സസ് സിസ്റ്റം എല്ലാ സർക്കാർ ഓഫിസുകളിലുമെത്തിക്കാനും സർക്കാർ ലക്ഷ്യം വെയ്ക്കുന്നുണ്ട്. അതേസമയം പുതിയ നിയന്ത്രണങ്ങൾക്കെതിരെ വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

]]>