Secretariat – malayalees.ch https://malayalees.ch Malayalam Online News Portal Wed, 28 Jun 2023 04:56:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Secretariat – malayalees.ch https://malayalees.ch 32 32 ‘അരിക്കൊമ്പനെ ചിന്നക്കനാലിൽ തിരിച്ചെത്തിക്കണം’; മഞ്ചേശ്വരം മുതൽ സെക്രട്ടറിയേറ്റ് വരെ കാൽനട യാത്രയുമായി യുവാവ് https://malayalees.ch/man-walks-from-manjeswaram-to-secretariat-for-arikomban/ Wed, 28 Jun 2023 04:56:18 +0000 https://malayalees.ch/?p=83415 അരിക്കൊമ്പനെ ചിന്നക്കനാലിൽ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം മുതൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് വരെ കാൽനട യാത്രയുമായി യുവാവ്. തൃശൂർ വരന്തരപ്പള്ളി സ്വദേശി രേവദ് ബാബുവാണ് ഒറ്റയാൾ സമരവുമായി രംഗത്തെത്തിയത്. അരിക്കൊമ്പന് വേണ്ടിയാണ് ഓട്ടോ ഡ്രൈവറായ രേവദ് ബാബുവിന്റെ ഈ യാത്ര. 

ചിന്നക്കനാലിലേക്ക് അവനെ തിരികെ എത്തിക്കണമെന്നാണ് ഒറ്റയാൾ സമരത്തിലൂടെ രേവദ് ബാബു ആവശ്യപ്പെടുന്നത്. അരിക്കൊമ്പനോട്‌ മനുഷ്യൻ കാണിച്ചത് കൊടും ക്രൂരതയാണെന്നാണ് ഈ യുവാവിന്റെ പക്ഷം. ആനയുടെ നിരപരാധിത്വം മലയാളികൾ തിരിച്ചറിയണം. ചിന്നക്കനാലിലോ ഇടുക്കിയിലോ ഒരാളെ പോലെ അരിക്കൊമ്പനെ കൊന്നിട്ടില്ല. ആനയുടെ ആവാസ്ഥവ്യവസ്ഥ മനുഷ്യർ കയ്യടക്കിയതുകൊണ്ടാണ് ആനകൾ ജനവാസമേഖലയിൽ ഇറങ്ങുന്നതെന്ന് രേവദ് പറഞ്ഞു.

രേവദിന്റെ യാത്ര കാസർഗോട്ട് നിന്ന് ആരംഭിച്ചു. ഓരോ ദിവസവും 100 കിലോ മീറ്റർ സഞ്ചരിക്കും. നാട്ടുകാരുമായി വിഷയം സംവദിക്കും. സെക്രട്ടറിയേറ്റിലെത്തി വനംമന്ത്രി എ.കെ ശശീന്ദ്രനെ നേരിൽ കാണുക കൂടിയാണ് രേവദിന്റെ ലക്ഷ്യം.

]]>
സെക്രട്ടറിയേറ്റിലെ അനാവശ്യ തസ്തികകൾ ഒഴിവാക്കാനും ജീവനക്കാരെ പുനർവിന്യസിക്കാനുമുള്ള നീക്കം സജീവമാക്കി സർക്കാർ https://malayalees.ch/govt-to-get-rid-of-unnecessary-posts-in-secretariat/ Tue, 04 Oct 2022 04:18:37 +0000 https://malayalees.ch/?p=68968 സെക്രട്ടറിയേറ്റിലെ അനാവശ്യ തസ്തികകൾ ഒഴിവാക്കാനും ജീവനക്കാരെ പുനർവിന്യസിക്കാനുമുള്ള നീക്കം സജീവമാക്കി സർക്കാർ. ഇതിന്റെ തുടർച്ചയാണ് വി.എസ്.ശെന്തിൽ ചെയർമാനായ പുതിയ കമ്മിറ്റിയുടെ നിയമനം. എന്നാൽ മുൻ റിപ്പോർട്ടുകൾക്കെതിരെ രംഗത്തെത്തിയ ഉദ്യോഗസ്ഥ സംഘടനകളുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും.

സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാരം നടപ്പാക്കാനാണ് ഭരണ പരിഷ്കാര കമ്മീഷൻ, ഉദ്യോഗസ്ഥ പരിഷ്കരണ റിപ്പോർട്ട്, ശമ്പള പരിഷ്ക്കാര കമ്മീഷൻ എന്നിവക്ക് പിന്നാലെ ഒരു സമിതിയെക്കൂടി സർക്കാർ നിയോഗിച്ചത്.

ഇലക്ട്രോണിക് ഫയൽ സംവിധാനങ്ങൾ നിലവിൽവന്നശേഷം ഓഫിസ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്തിരുന്നവർക്ക് കാര്യമായ ജോലിയില്ലെന്നായിരുന്നു ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നടത്തിയ പഠനത്തിലെ കണ്ടെത്തൽ. ഇതുൾപ്പടെ ഏതൊക്കെ പുതിയ തസ്തികകൾവേണമെന്നും, ആവശ്യമില്ലാത്ത തസ്തിക ഒഴിവാക്കി പുതിയവ സൃഷ്ടിക്കാനുള്ള ശാസ്ത്രീയ നിർദേശങ്ങളും സമിതി നൽകും.

മുൻ റിപ്പോർട്ടുകളിൽ ഉടൻ നടപ്പാക്കേണ്ടതും സമയമെടുത്ത് നടപ്പാക്കേണ്ടതുമായ ശുപാർശകളുടെ വിവരവും സർക്കാരിന് കൈമാറും. ഇതിനകം നടപ്പിലാക്കിയതും പുതുതായി നടപ്പിലാക്കുന്നതുമായ പരിഷ്കാരങ്ങൾക്ക് അനുസരിച്ചു നിലവിലെ സർവീസ് ചട്ടങ്ങളിലും നിയമങ്ങളിലും വരുത്തേണ്ട മാറ്റങ്ങളും സമിതി നിർദേശിക്കണം. സമിതിക്ക് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിന് മാനേജ്മെന്റ് കൺസൾട്ടൻസിക്കായി കോഴിക്കോട് ഐഎംഎമ്മിന്റെ സേവനം ഉപയോഗിക്കാം.

റിട്ട. പ്രിൻസിപ്പൽ സെക്രട്ടറി സെന്തിൽ ചെയർമാനായ പുതിയ സമിതിയോട് മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാനാണ് ചീഫ് സെക്രട്ടറിയുടെ നിർദേശം. എന്നാൽ മുൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നതിനെതിരെ രംഗത്ത് വന്ന ഉദ്യോഗസ്ഥ സംഘടനകൾ പുതിയ സമിതിയുടെ കാര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതും ശ്രദ്ധേയമാണ്.

]]>
സെക്രട്ടേറിയറ്റ്‌ ജീവക്കാർക്ക് കൂട്ടത്തോടെ കൊവിഡ്; മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയന്ത്രണം https://malayalees.ch/covid-spread-kerala-secretariat/ Tue, 18 Jan 2022 07:17:19 +0000 https://malayalees.ch/?p=55662 തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ്. സെക്രട്ടേറിയറ്റ്‌ പ്രവർത്തനം സ്‌തംഭനാവസ്ഥയിൽ. കൊവിഡ് വ്യാപനത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ഓഫിസിലും വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫിസിലും രോഗം പടർന്നു. ഇതോടെ ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തി. സെക്രട്ടറിയേറ്റ് ലൈബ്രറി അടച്ചു. സെക്രട്ടേറിയറ്റിലെ ഹാജര്‍ 50 ശതമാനമാക്കണമെന്ന നിവേദനവുമായി സംഘടനകള്‍ രംഗത്തെതി. സാമ്പത്തികവർഷം അവസാനിക്കുന്നതില്‍ പദ്ധതിനടത്തിപ്പ് താളം തെറ്റുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറഞ്ഞു. 2,38,018 ആയാണ് പ്രതിദിന കേസുകൾ കുറഞ്ഞത്. മരണസംഖ്യ 310 ആയും കുറഞ്ഞു. പല പ്രധാന നഗരങ്ങളിലും കൊവിഡ് വ്യാപനം കുത്തനെ കുറഞ്ഞിട്ടുണ്ട്.

ഡൽഹിയിൽ പ്രതിദിന കൊവിഡ് കേസുകൾ മുപ്പത് ശതമാനം കുറഞ്ഞു. 12528 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. വാരാന്ത്യ ലോക്ഡൗണ്‍ ഫലം ചെയ്യുന്നു എന്ന് തെളിയിക്കുന്നതാണ് ഡൽഹിയിലെ കണക്കുകൾ എന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു. മുംബൈയിൽ കേസുകൾ പതിനായിരത്തിന് താഴെയെത്തി. 5956 പേർക്കാണ് പുതിയതായി കൊവിഡ് ബാധിച്ചത്.

]]>
സെക്രട്ടറിയേറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് പ്രതിഷേധം; ഉദ്യോഗാർഥികളിൽ പലരും പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണു https://malayalees.ch/psc-rank-holders-strike-live-updates/ Mon, 15 Feb 2021 08:15:55 +0000 https://malayalees.ch/?p=40197 പിൻവാതിൽ നിയമനങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്നും യുവജന സംഘടനകളുടെ പ്രതിഷേധം. സെക്രട്ടറിയേറ്റിന് മുന്നിൽ സമരത്തിലുള്ള ഉദ്യോഗാർഥികൾക്ക് പിന്തുണയുമായി യൂത്ത് കോൺഗ്രസ് നടത്തുന്ന നിരാഹാര സമരം ഇന്നും തുടരുകയാണ്.

റാങ്ക് ലിസ്റ്റ് നീട്ടില്ലെന്ന മന്ത്രിസഭാ തീരുമാനം വന്നതോടെ ശക്തമായ പ്രതിഷേധമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന ഉദ്യോഗാർഥികളുടെ ഭാഗത്ത് നിന്നുണ്ടായത്. മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ച ഉദ്യോഗാർഥികളിൽ പലരും പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണു. സർക്കാർ അനുകൂലമായ തീരുമാനം സ്വീകരിക്കുന്നതു വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.

സർക്കാരിന്‍റെ ബന്ധുനിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. കോഴിക്കോട് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കാലടി സര്‍വ്വകലാശാലയിൽ അനധികൃത നിനിത കണിച്ചേരിയുടെ അസി. പ്രൊഫസര്‍ നിയമനത്തിൽ പ്രതിഷേധിച്ച് സർവ്വകലാശാലയ്ക്ക് മുൻപിൽ കെ.എസ്‍.യു.വിന്‍റെ ഉപവാസ സമരം തുടങ്ങി. പാലക്കാട് കലക്ട്രേറ്റിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

]]>
സമരമുഖമായി സെക്രട്ടറിയേറ്റ്; ഉദ്യോഗാർഥികളുടെ സമരം ഇന്നും തുടരും https://malayalees.ch/the-strike-of-job-seekers-will-continue-today/ Wed, 10 Feb 2021 04:34:00 +0000 https://malayalees.ch/?p=39971 സർക്കാർ നിയമനം ആവശ്യപ്പെട്ട് ഉദ്യോഗാർഥികളുടെ സമരം സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്നും തുടരും. എൽ.ജി.എസ്, സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് ഇന്നും സമരം നടത്തുക. ഉദ്യോഗാർഥികൾ ആത്മഹത്യാ ഭീഷണി ഉൾപ്പടെ ഉയർത്തിയ സാഹചര്യത്തിൽ സെക്രട്ടറിയേറ്റ് പരിസരത്ത് പൊലീസ് വിന്യാസവും കൂട്ടിയിട്ടുണ്ട്. സർക്കാരിൽ നിന്ന് നീതി ലഭിച്ച ശേഷമെ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന നിലപാടിലാണ് ഉദ്യോഗാർഥികൾ.

ഈ സർക്കാരിന്റെ അവസാന കാലത്ത് തങ്ങൾക്ക് അനുകൂല തീരുമാനവും റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ പ്രതീക്ഷിക്കുന്നുണ്ട്. പല റാങ്ക് ലിസ്റ്റുകളുടെയും കാലാവധി സർക്കാർ നീട്ടിയെങ്കിലും തസ്തിക സൃഷ്ടിക്കാതെ ഇതുകൊണ്ട് കാര്യമില്ലെന്നാണ് റാങ്ക് ജേതാക്കൾ പറയുന്നത്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഈ സമരങ്ങൾ രാഷ്ട്രിയ വിഷയമായും പ്രതിപക്ഷം ഉയർത്തി കാട്ടാൻ സാധ്യതയുണ്ട്. ഇന്നലെ സിപിഒ സമരത്തിന് പിന്തുണയുമായി കോൺഗ്രസും ബി.ജെ.പിയും സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ റാങ്ക് ലിസ്റ്റ് സംബന്ധിച്ച സമരങ്ങൾ ചർച്ചയായേക്കും.

]]>
ബിഹാര്‍ സെക്രട്ടേറിയറ്റിലെ തീപിടുത്തം; പിന്നില്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷം https://malayalees.ch/bihar-secretariat-fire-opposition-says-there-is-conspiracy-behind-it/ Wed, 21 Oct 2020 04:29:06 +0000 https://malayalees.ch/?p=33615 ബിഹാറിലെ സെക്രട്ടേറിയറ്റില്‍ വന്‍ തീപിടുത്തം. ഗ്രാമീണ വികസന വകുപ്പ് ഓഫീസിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഒന്നാം നിലയിലേക്കും പടര്‍ന്ന തീ 15 മണിക്കൂറിന് ശേഷമാണ് അണയ്ക്കാനായത്.

തീപിടുത്തത്തില്‍ ആളപായമില്ല. എന്നാലും പ്രധാന ഫയലുകളും രേഖകളും കത്തി നശിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം രേഖകള്‍ നശിപ്പിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.

സംസ്ഥാനത്തെ എന്‍ഡിഎ സര്‍ക്കാരിന്റെ അഴിമതികളുടെ തെളിവ് നശിപ്പിക്കാനായിരുന്നു തീപിടുത്തമെന്നും പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും ആര്‍ജെഡി വാക്താവ് ചിത്രഞ്ജന്‍ ഗഗന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഭരണപക്ഷം തോറ്റാല്‍ തെളിവുകള്‍ പുറത്ത് വരാതരിക്കാനാണ് ഈ നീക്കമെന്നും ആരോപണം. അറുപതിലേറെ ആരോപണങ്ങള്‍ സര്‍ക്കാരിന് എതിരെയുണ്ടെന്നും തങ്ങള്‍ അടുത്ത തവണ അധികാരത്തില്‍ എത്തില്ലെന്ന് ജനതാദള്‍ യുണെറ്റഡും ബിജെപിയും തിരിച്ചറിഞ്ഞുവെന്നും ചിത്രരഞ്ജന്‍ ഗഗന്‍.

]]>
സെക്രട്ടേറിയറ്റ് ജീവനക്കാർ വരുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തരുത് : ചീഫ് സെക്രട്ടറി https://malayalees.ch/no-action-against-secretariat-employee-vehicle-says-chief-secy/ Fri, 16 Oct 2020 09:06:20 +0000 https://malayalees.ch/?p=33406 മോട്ടോർ വാഹന വകുപ്പിനെ തിരുത്തി സർക്കാർ. സെക്രട്ടേറിയറ്റ് ജീവനക്കാർ വരുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തരുതെന്ന് നിർദേശം. ജീവനക്കാർ വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങൾക്കും നിർദേശം ബാധകമാണ്. കഴിഞ്ഞ ദിവസം ജീവനക്കാർ വന്ന വാഹനങ്ങൾക്ക് പിഴ ചുമത്തിയെന്ന പരാതിയെ തുടർന്നാണ് നടപടി.

സമാന്തര സർവീസുകൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ നേരത്തെ ഗതാഗത വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമാന്തര സർവീസ് നടത്തുന്ന വാഹനങ്ങൾ പരിശോധിച്ചത്. ഇതിനിടെയാണ് ഒരു വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് അതിലുണ്ടായിരുന്ന ജീവനക്കാരും മോട്ടോർ വാഹന വകുപ്പിലെ ജീവനക്കാരും തർക്കമായി. ഇതിന് പിന്നാലെ കണ്ടാൽ അറിയാവുന്ന രണ്ട് ജീവനക്കാർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു.

ഈ ജിവനക്കാർ ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയെ തുടർന്നാണ് ചീഫ് സെക്രട്ടറി ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചത്. സെക്രട്ടേറിയറ്റ് ജീവനക്കാരുമായി വരുന്ന സമാന്തര വാഹനം ഒരുകാരണവശാലും തടയാനോ, കേസെടുക്കാനോ പാടില്ല. പിഴ ഈടാക്കാനും പാടില്ലെന്നും ഉത്തരവിൽ പറയുന്നു.

]]>
സെക്രട്ടേറിയറ്റ് തീപിടിത്തം: സംസ്ഥാന വ്യാപക പ്രതിഷേധം; തലസ്ഥാനത്ത് സംഘർഷം https://malayalees.ch/violence-in-different-places-over-secretariat-fire/ Wed, 26 Aug 2020 10:00:10 +0000 https://malayalees.ch/?p=30854 സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം. തിരുവനന്തപുരം, എറണാകുളം, കൊല്ലം, കണ്ണൂർ ഉൾപ്പെടെ വിവിധയിടങ്ങളിൽ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറി. തലസ്ഥാനത്ത് യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.

സെക്രട്ടേറിയറ്റ് തീപിടിത്തത്തിന് പുറമേ സ്വർണക്കടത്തും ചൂണ്ടിക്കാട്ടിയാണ് യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത്. ബാരിക്കേഡ് തകർത്ത് അകത്തു കയറാൻ ശ്രമിച്ച പ്രവർത്തകരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. പിരിഞ്ഞു പോകണമെന്ന് കാണിച്ച് പൊലീസ് ബാനർ ഉയർത്തി. എന്നാൽ പ്രവർത്തകർ പ്രതിഷേധം തുടർന്നു. ഇതേ തുടർന്ന് പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ഇതിന് പിന്നാലെ സെക്രട്ടേറിയറ്റിലേക്ക് ബിജെപി പ്രവർത്തകരും മാർച്ച് നടത്തി. ഇതേ സമയം തന്നെ എസ്ഡിപിഐ പ്രവർത്തകരും സർക്കാരിനെതിരെ പ്രതിഷേധിച്ചു. വൻ പൊലീസ് സന്നാഹമെത്തിയാണ് പ്രതിഷേധക്കാരെ നീക്കിയത്.

എറണാകുളം, കൊല്ലം, കണ്ണൂർ ജില്ലകളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്, യുവമോർച്ച സംഘടനകൾ ഉൾപ്പെടെയാണ് പ്രതിഷേധിച്ചത്.

]]>
സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം അട്ടിമറിയെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും https://malayalees.ch/secretariat-fire-congress-bjp-response/ Tue, 25 Aug 2020 14:14:12 +0000 https://malayalees.ch/?p=30816 ഇത് പ്രതികളെ രക്ഷിക്കാനുള്ള ബോധപൂർവമായ നീക്കമാണ്. തെളിവുകൾ നശിപ്പിക്കാനുള്ള നീക്കതിനെതിരെ പ്രതിപക്ഷം പോരാടും ചെന്നിത്തല പറഞ്ഞു

സെക്രട്ടേറിയറ്റില്‍ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തം. സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഭാഗമാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസ്. എന്നാല്‍ സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം അട്ടിമറിയെന്ന് കോണ്‍ഗ്രസും ബി.ജെ.പിയും അരോപിച്ചു.

അതേസമയം സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം തെളിവ് നശിപ്പിക്കാനുള്ള ഗൂഢലോചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തെളിവുകൾ നശിപ്പിച്ച് കള്ളക്കടത്ത് പ്രതികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

“എല്ലാ വിവരങ്ങളും പൊതുഭരണ വകുപ്പിലാണ്. വിദേശയാത്രയുമായി ബന്ധപ്പെട്ട ഫയലുകൾ, പൊളിറ്റിക്കൽ ക്ലിയറൻസുകൾ ഉൾപ്പെടെയുള്ള രേഖകൾ ഇവിടെയാണ്. അവിടെയാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. ഇത് പ്രതികളെ രക്ഷിക്കാനുള്ള ബോധപൂർവമായ നീക്കമാണ്. തെളിവുകൾ നശിപ്പിക്കാനുള്ള നീക്കതിനെതിരെ പ്രതിപക്ഷം പോരാടും” ചെന്നിത്തല പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കാനുള്ള നീക്കമാണിതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തുമെന്ന ഭയമാണിതിന് കാരണം. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രി ജലിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് തീപിടുത്തതിന് പിന്നിലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

”സെക്രട്ടേറിയറ്റിനകത്ത് തീപിടിച്ചതല്ല, കത്തിച്ചതാണ് എന്നുള്ള ആക്ഷേപം വളരെ ശക്തമാണ്. ഗൗരവമായിട്ടുള്ള അന്വേഷണം വേണം. ഇടിമിന്നൽ ഇല്ലാതെ ഇടിമിന്നലുണ്ടായെന്ന് പറഞ്ഞ് സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ ശ്രമം നടന്നു. കേസന്വേഷണം പ്രോട്ടോകോൾ വിഭാഗത്തിലേക്ക് എത്തുമ്പോളാണ് ഇങ്ങനെ ഒരു തീപിടുത്തം സുരേന്ദ്രൻ” പറഞ്ഞു.

ഇന്ന് അഞ്ചു മണിയോടെയായാണ് സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായത്. കംപ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

]]>
സെക്രട്ടറിയേറ്റിൽ ഫയലുകൾ കെട്ടിക്കിടക്കുന്നു; മുഖ്യമന്ത്രി വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു https://malayalees.ch/the-files-are-stored-in-the-secretariat/ Fri, 31 Jul 2020 13:40:24 +0000 https://malayalees.ch/?p=29408 ചൊവ്വാഴ്ച രാവിലെ 10.30നാണ് യോഗം . വീഡിയോ കോൺഫറന്‍സ് വഴിയാകും യോഗം ചേരുക


സെക്രട്ടറിയേറ്റിൽ ഫയലുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ മുഖ്യമന്ത്രി വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു. ചൊവ്വാഴ്ച രാവിലെ 10.30നാണ് യോഗം . വീഡിയോ കോൺഫറന്‍സ് വഴിയാകും യോഗം ചേരുക.

കോവിഡിന് പിന്നാലെ സെക്രട്ടറിയേറ്റിന്‍റെ പ്രവർത്തനം ഭാഗികമായി നിശ്ചലമായതോടെയാണ് ഫയൽ നീക്കങ്ങൾ തടസപ്പെട്ടത്.വിവിധ വകുപ്പുകളിലായി ഒന്നര ലക്ഷത്തോളം ഫയലുകൾ കെട്ടിക്കിടക്കുന്നുവെന്നാണ് വിലയിരുത്തൽ. മാത്രമല്ല കഴിഞ്ഞ കുറെ കാലത്തിനിടയിൽ ഫയൽ നീക്കത്തിനിടയിൽ കാര്യമായ പുരോഗതിയുമില്ല. ഓരോ ഫയലും ഓരോ ജീവിതമാണെന്ന ഓർമപ്പെടുത്തി അധികാരമേറ്റിട്ടും ഉദ്യോഗസ്ഥർ അത്തരത്തിൽ ഇടപെട്ടില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഇതേ തുടർന്നാണ് ചൊവ്വാഴ്ച വകുപ്പ് സെക്രട്ടറിമാരുടെ യോഗം മുഖ്യമന്ത്രിവിളിച്ചത്. വ്യാഴാഴ്ച വരെ തീരുമാനമെടുത്ത ഫയലുകളുടെ എണ്ണം , തീർപ്പാക്കേണ്ടവയുടെ പുരോഗതി എന്നിവ അറിയിക്കാനും നിർദേശിച്ചിട്ടുണ്ട്. റവന്യൂ ആഭ്യന്തരം ,പൊതു വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളിലാണ് ഫയലുകളേറെയും കെട്ടിക്കിടക്കുന്നത്.

]]>