secretariat fire – malayalees.ch https://malayalees.ch Malayalam Online News Portal Tue, 24 Aug 2021 12:46:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png secretariat fire – malayalees.ch https://malayalees.ch 32 32 സെക്രട്ടേറിയറ്റ് തീപ്പിടിത്തം: ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് പൊലീസ് റിപ്പോർട്ട് https://malayalees.ch/police-report-on-secretariat-fire-2/ Tue, 24 Aug 2021 12:46:30 +0000 https://malayalees.ch/?p=48536 കഴിഞ്ഞ വർഷം സെക്രട്ടറിയേറ്റിലുണ്ടായ തീപിപിടുത്തത്തിൽ പൊലീസ് അന്വേഷണം പൂർത്തിയായി. സെക്രട്ടറിയേറ്റിലെ തീപിടുത്തത്തിൽ ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് റിപ്പോർട്ട്. സംഭവത്തിൽ അട്ടിമറിയില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. കത്തിപ്പോയത് അപ്രധാന കടലാസുകളാണെന്നും പൊലീസ് സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അന്തിമ അന്വേഷണ റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചു.

ഫാൻ മോട്ടോർ ചൂടായി പ്ലാസ്റ്റിക് ഉരുകി വീണാണ് തീപ്പിടുത്തം ഉണ്ടായതെന്ന് റിപ്പോർട്ട്. ശുചീകരണ തൊഴിലാളികളുടെ അശ്രദ്ധയും തീപിടുത്തത്തിന് കാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഫാനിന്റെ മോട്ടോർ ചൂടായി കവർ പ്ലാസ്റ്റിക് ഉരുകി കടലാസിൽ വീണാണ് തീപ്പിടിത്തമുണ്ടായത്. രാവിലെ 9.30നാണ് ഫാൻ ഓൺ ചെയ്തത്. അന്ന് ഓഫീസിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന് കൊവിഡ് ബാധിച്ചിരുന്നു. ഓഫീസ് അവധിയായിരുന്നു. അന്ന് ശുചീകരണ തൊഴിലാളികളെത്തി ഓഫീസ് സാനിറ്റൈസ് ചെയ്തിരുന്നു. എന്നാൽ ഇവർ തിരിച്ചു പോകുമ്പോൾ ഫാൻ ഓഫ് ചെയ്തിരുന്നില്ലെന്നും ഇതാവാം തീപ്പിടിത്തത്തിന് കാരണമെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് കേസ് വലിയ വിവാദമായിരിക്കുന്ന സമയത്താണ് സെക്രട്ടേറിയറ്റിൽ തീപ്പിടിത്തം ഉണ്ടാകുന്നത്. ഇതിന് പിന്നാലെ പ്രതിപക്ഷം പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച് സർക്കാർ രണ്ട് തലങ്ങളിലായി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. വിദഗ്ദ സമിതിയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു അന്വേഷണ സംഘവും പൊലീസിന്റെ പ്രത്യേക സംഘവുമാണ് അന്വേഷിച്ചത്.

വിദഗ്ദ സമിതി റിപ്പോർട്ട് നേരത്തെ തന്നെ സമർപ്പിച്ചതാണ്. തീപ്പിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് ആണെന്നാണ് അന്ന് വിദഗ്ദ സമിതി റിപ്പോർട്ട് നൽകിയത്. തീപ്പിടിത്തത്തിന് പിന്നിൽ ഒരു അട്ടിമറിയും ഇല്ല എന്നാണ് പൊലീസ് റിപ്പോർട്ടിലും വ്യക്തമാക്കുന്നത്. തീപ്പിടിത്തത്തിന് പിന്നിൽ ഒരു തരത്തിലുള്ള ആസൂത്രണവും ഉണ്ടായിട്ടില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

]]>
ബിഹാര്‍ സെക്രട്ടേറിയറ്റിലെ തീപിടുത്തം; പിന്നില്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷം https://malayalees.ch/bihar-secretariat-fire-opposition-says-there-is-conspiracy-behind-it/ Wed, 21 Oct 2020 04:29:06 +0000 https://malayalees.ch/?p=33615 ബിഹാറിലെ സെക്രട്ടേറിയറ്റില്‍ വന്‍ തീപിടുത്തം. ഗ്രാമീണ വികസന വകുപ്പ് ഓഫീസിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഒന്നാം നിലയിലേക്കും പടര്‍ന്ന തീ 15 മണിക്കൂറിന് ശേഷമാണ് അണയ്ക്കാനായത്.

തീപിടുത്തത്തില്‍ ആളപായമില്ല. എന്നാലും പ്രധാന ഫയലുകളും രേഖകളും കത്തി നശിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം രേഖകള്‍ നശിപ്പിക്കുന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.

സംസ്ഥാനത്തെ എന്‍ഡിഎ സര്‍ക്കാരിന്റെ അഴിമതികളുടെ തെളിവ് നശിപ്പിക്കാനായിരുന്നു തീപിടുത്തമെന്നും പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും ആര്‍ജെഡി വാക്താവ് ചിത്രഞ്ജന്‍ ഗഗന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഭരണപക്ഷം തോറ്റാല്‍ തെളിവുകള്‍ പുറത്ത് വരാതരിക്കാനാണ് ഈ നീക്കമെന്നും ആരോപണം. അറുപതിലേറെ ആരോപണങ്ങള്‍ സര്‍ക്കാരിന് എതിരെയുണ്ടെന്നും തങ്ങള്‍ അടുത്ത തവണ അധികാരത്തില്‍ എത്തില്ലെന്ന് ജനതാദള്‍ യുണെറ്റഡും ബിജെപിയും തിരിച്ചറിഞ്ഞുവെന്നും ചിത്രരഞ്ജന്‍ ഗഗന്‍.

]]>
സെക്രട്ടേറിയേറ്റിലെ തീപിടിത്തം അന്വേഷണം അട്ടിമറിച്ചു https://malayalees.ch/chennithala-allegation-against-ig-in-secretariat-fire-case/ Fri, 16 Oct 2020 12:42:20 +0000 https://malayalees.ch/?p=33418 സെക്രട്ടേറിയേറ്റിലെ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്തെ ഐജി ശകാരിച്ചെന്ന് രമേശ് ചെന്നിത്തല. സർക്കാരിനെ ഭയന്ന് ഫോറൻസിക് ഡയറക്ടർ സ്വയം വിരമിക്കൽ അപേക്ഷ കൊടുത്തുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.എന്നാൽ ഈ ആരോപണത്തിന് വിശദീകരണവുമായി പൊലീസും രംഗത്തെത്തി.

സെക്രട്ടറിയേറ്റിൽ നടന്നത് സെലക്ടഡ് തീപിടിത്തമാണെന്ന് ആരോപിച്ച രമേശ് ചെന്നിത്തല, തീപിടിത്തവുമായി ബന്ധപ്പെട്ട ഫോറൻസിക് റിപ്പോർട്ട് കോടതിയിൽ എത്തിയ പിറ്റേന്ന് പൊലീസ് ഹെഡ്ക്വാട്ടേഴ്‌സിലെ ഒരു ഐജി ഫോറൻസിക് ഉദ്യോഗസ്ഥരെ വിളിപ്പിച്ച് ശകാരിച്ചതായി പറഞ്ഞു. ഇനിയുള്ള ഫോറൻസിക് കെമിക്കൽ റിപ്പോർട്ട് കോടതിയിൽ നൽകരുതെന്ന് ഐ ജി ഉദ്യോഗസ്ഥരോട് പറഞ്ഞതായി രമേശ് ചെന്നിത്തല ആരോപിച്ചു. 2022 വരെ സർവീസുള്ള ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ വോളന്‍ററി റിട്ടയർമെൻറിന് അപേക്ഷ കൊടുത്തത് എന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

എന്നാൽ ഫോറൻസിക് സയൻസ് ലബോറട്ടറി ഡയറക്ടർ സർവീസിൽ നിന്ന് സ്വയം വിരമിക്കാൻ അനുമതി തേടിയത് തീപിടിത്തം ഉണ്ടാകുന്നതിന് രണ്ട് മാസം മുൻപായ 2020 ജൂൺ 23നാണെന്ന് പൊലീസ് വ്യക്തമാക്കി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ. പിന്നീട് സർവീസിൽ തുടരുവാൻ അനുമതി നൽകണമെന്ന് അപേക്ഷിച്ചുവെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിനുള്ള പൊലീസ് വിശദീകരണം.

]]>
സെക്രട്ടേറിയേറ്റിലെ തീപിടിത്തം: പകുതി കത്തിയ ഫയലുകൾ സ്ട്രോങ് റൂമിലേക്ക് മാറ്റി https://malayalees.ch/secretariat-fire-files-moved-to-strong-room/ Sat, 29 Aug 2020 05:56:20 +0000 https://malayalees.ch/?p=31022 സ്കാൻ ചെയ്ത ഫയലുകൾ വിദഗ്ധ സമിതിയുടെ അന്വേഷണം പൂർത്തിയായ ശേഷമേ ഇനി പുറത്തെടുക്കൂ. പോലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.

സെക്രട്ടേറിയേറ്റിലെ പ്രൊട്ടോകോൾ ഓഫീസിലുണ്ടായ തീപിടിത്തതിൽ പകുതി കത്തിയ ഫയലുകൾ സ്ട്രോങ് റൂമിലേക്ക് മാറ്റി. സ്കാൻ ചെയ്ത ഫയലുകൾ വിദഗ്ധ സമിതിയുടെ അന്വേഷണം പൂർത്തിയായ ശേഷമേ ഇനി പുറത്തെടുക്കൂ. പോലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.

ഗസറ്റഡ് വിജ്ഞാപനങ്ങളും ഗസ്റ്റ് ഹൗസിലെ റൂം ബുക്കിങ് രേഖകളുമാണ് കത്തിയത്. സുപ്രധാന ഫയലുകൾ സുരക്ഷിതമാണെന്നും പൊതുഭരണ വകുപ്പ് അറിയിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് വിദഗ്ധ സമിതി ഫയലുകൾ ട്രഷറി സ്ട്രോങ് റൂമിലേക്ക് മാറ്റിയത്. ഓരോ ഫയലുകളും കൃത്യമായി നമ്പരിട്ടാണ് വിദഗ്ധ സമിതി തലവൻ എ കൗശികൻ പരിശോധിക്കുന്നത്. അന്വേഷണം പൂർത്തിയാകുന്നത് വരെ പ്രോട്ടോകോൾ ഓഫീസും പൊളിറ്റിക്കൽ ഡിപ്പാർട്ട്മെൻറും ഇതിനപ്പുറത്തുള്ള മുറിയിലാണ് പ്രവർക്കുന്നത്. ഓണം അവധി അന്വേഷണത്തെ ബാധിക്കില്ല. പൊലീസിന്റെ പരിശോധനയും നടക്കുകയാണ്. ഫോറൻസിക് റിപ്പോർട്ട് പുറത്തു വരാനുണ്ട്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതിയായെങ്കിലും പൊലീസ് ഇത് ശേഖരിച്ചിട്ടില്ല. സെക്രട്ടേറിയേറ്റിന്‍റെ സുരക്ഷ വർധിപ്പിക്കാനുള്ള ശിപാർശകളുടെ റിപ്പോർട്ട് അടുത്ത മാസം 15ന് ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കൈമാറും.

]]>
ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുമ്പ് അവധിയിലുള്ള ഓഫീസര്‍ സ്ഥലത്തെത്തി; അസ്വാഭാവികതയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് https://malayalees.ch/special-branch-report-on-kerala-secretariat-fire-news/ Fri, 28 Aug 2020 14:21:24 +0000 https://malayalees.ch/?p=31002 സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായതിന് ശേഷം അഡീഷണൽ ചീഫ് പ്രോട്ടോക്കോൾ ഓഫീസര്‍ സ്ഥലത്തെത്തിയതില്‍ അസ്വാഭാവികതയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.

സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായതിന് ശേഷം അഡീഷണൽ ചീഫ് പ്രോട്ടോകോള്‍ ഓഫീസര്‍ സ്ഥലത്തെത്തിയതില്‍ അസ്വാഭാവികതയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഫയർഫോഴ്സ് എത്തുന്നതിന് മുമ്പ് അവധിയിലുള്ള ഓഫീസർ സ്ഥലത്തെത്തി. അഡീഷണൽ ചീഫ് പ്രോട്ടോകോള്‍ ഓഫീസർ എ.പി രാജീവന്റെ ടവർ ലൊക്കേഷൻ പരിശോധിക്കണമെന്നും സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാൽ തീപിടിത്തം ഉണ്ടായെന്ന് ജീവനക്കാർ അറിയിച്ച പ്രകാരമാണ് എത്തിയതെന്നാണ് രാജീവൻ പൊലീസിന് മൊഴി നൽകിയത്. രാജീവനെ അന്വേഷണ സമിതിയെ സഹായിക്കാനുള്ള ഉദ്യോഗസ്ഥ സമിതിയിൽ ഉൾപ്പെടുത്തിയതും വിവാദമായിരുന്നു. അതിനിടെ സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ ഒരു ഫയലും നശിച്ചിട്ടില്ലെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

തീപിടിത്തമുണ്ടായത് ഫാനിൽ നിന്നാണെന്നായിരുന്നു പിഡബ്യൂഡിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഫാൻ ഉരുകി ഫയലിലേക്കും കർട്ടനിലേക്കും വീണാണ് തീ പടർന്നത്, ഇതു സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതായി മന്ത്രി ജി.സുധാകരൻ വ്യക്തമാക്കിയിരുന്നു. അതേസമയം സെക്രട്ടേറിയറ്റ് തീപിടിത്തത്തില്‍ ഫയലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. കത്തിയതില്‍ സുപ്രധാന ഫയലുകളില്ല, രണ്ട് സംഘങ്ങള്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുന്നുണ്ടെന്നും ഒരാഴ്ചക്കകം റിപ്പോര്‍ട്ട് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

]]>
സെക്രട്ടറിയേറ്റിലെ തീപിടുത്തം: പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു https://malayalees.ch/secretariat-fire-special-team-begins-investigation/ Wed, 26 Aug 2020 06:28:21 +0000 https://malayalees.ch/?p=30829 സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചു. പൊലീസ് എഡിജിപി മനോജ് എബ്രഹാമിന്‍റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. സംഭവത്തില്‍ ദുരന്തനിവാരണവിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. ഹൌസ് കീപ്പിംഗ് വിഭാഗം സംഭവത്തെ കുറിച്ച് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

സെക്രട്ടറിയേറ്റിലെ തീപിടുത്തം രാഷ്ട്രീയ വിവാദമായ പശ്ചാത്തലത്തിലാണ് വിശദമായ അന്വേഷണത്തിലേക്ക് സര്‍ക്കാര്‍ കടന്നത്. ഇന്നലെ വൈകീട്ട് തന്നെ അന്വേഷണ സംഘത്തെയും പ്രഖ്യാപിച്ചിരുന്നു. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണത്തിന്‍റെ മേല്‍നോട്ടം. സ്പെഷ്യൽ സെൽ എസ്‍പി അജിത്തിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. തീപിടിത്തത്തിന്‍റെ കാരണവും അട്ടിമറി ശ്രമമുണ്ടായോയെന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കും. ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. ദുരന്തനിവാരണവിഭാഗം കമ്മീഷണര്‍ ഡോ. എ കൌശിഗന്‍റെ നേത്വത്തിലും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

നാശനഷ്ടങ്ങളെ കുറിച്ചും ഏതൊക്കെ ഫയലുകള്‍ നഷ്ടപ്പെട്ടുവെന്നതുമുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഈ സംഘം അന്വേഷിക്കുക. സംഭവത്തില്‍ ഹൌസ് കീപ്പിംഗ് വിഭാഗം പൊതു ഭരണവകുപ്പ് സെക്രട്ടറിക്കും ചീഫ് സെക്രട്ടറിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ കവാടത്തിലും സ്ട്രൈക്കര്‍ ഫോഴ്‍സിനെ വിന്യസിച്ചു.

]]>