second show in theatre – malayalees.ch https://malayalees.ch Malayalam Online News Portal Tue, 09 Mar 2021 04:24:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png second show in theatre – malayalees.ch https://malayalees.ch 32 32 സിനിമാപ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത; സെക്കന്‍ഡ് ഷോ തിരിച്ചുവരുന്നൂ…. https://malayalees.ch/govt-allows-second-show-in-theaters/ Tue, 09 Mar 2021 04:24:41 +0000 https://malayalees.ch/?p=41256 സംസ്ഥാനത്തെ തിയറ്ററുകളിൽ സെക്കന്‍ഡ്‌ ഷോക്ക് സർക്കാർ അനുമതി നൽകി. ഫിലിം ചേംബര്‍, തിയറ്ററുടമകളുടെ സംഘടന ഫിയോക് തുടങ്ങിയവരുടെ ഇടപെടലിന്മേലാണ് സര്‍ക്കാര്‍ തീരുമാനം. ഉച്ചക്ക് 12 മണി മുതൽ രാത്രി 12 വരെയാണ് തിയറ്ററുകള്‍ക്ക് പ്രവർത്തനാനുമതി അനുവദിച്ചിരിക്കുന്നത്. നേരത്തെ ഇ​ത് രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ രാ​ത്രി ഒ​ന്‍​പ​ത് വ​രെ​യാ​യി​രു​ന്നു. സെക്കന്‍ഡ് ഷോ അനുവദിക്കുന്ന കാര്യത്തില്‍ കോവിഡ് കോര്‍ കമ്മിറ്റി ചര്‍ച്ച നടത്തിയിരുന്നു. ഇത് പ്രകാരമാണ് തിയറ്ററുകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയതിലക് ഉത്തരവിലൂടെ വ്യക്തമാക്കി.

തി​യ​റ്റ​ര്‍ വ​രു​മാ​ന​ത്തി​ന്‍റെ പ​കു​തി​യി​ലേ​റെ​യും സെ​ക്ക​ന്‍​ഡ് ഷോ​ക​ളി​ല്‍ നി​ന്നാ​ണെ​ന്നും ആ ​ഷോ​യ്ക്കു മാ​ത്രം അ​നു​മ​തി നി​ഷേ​ധി​ക്കു​ന്ന​തു ശാ​സ്ത്രീ​യ​മ​ല്ലെ​ന്നും ഫി​ലിം ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്സ് ഉ​ള്‍​പ്പെ​ടെ സി​നി​മാ സം​ഘ​ട​ന​ക​ളുടെ കൂട്ടായ്മയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചി​രു​ന്നു.

സെക്കന്‍ഡ് ഷോ നടത്താന്‍ അനുവദിച്ചില്ലെങ്കില്‍ മാര്‍ച്ചില്‍ വരാനിരിക്കുന്ന റിലീസുകള്‍ കൂട്ടത്തോടെ മാറ്റിവെക്കേണ്ടിവരുമെന്നും, തിയറ്ററുകള്‍ അടച്ചിടേണ്ട സാഹചര്യമാണ് വരുന്നതെന്നും ചലച്ചിത്ര നിര്‍മ്മാതാക്കളും വിതരണക്കാരും ആശങ്ക അറിയിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനം സിനിമാ പ്രേമികള്‍ക്കും പിന്നണി പ്രവര്‍ത്തകര്‍ക്കും ഒരുപോലെ ആശ്വാസമേകുന്നതാണ്.

സെക്കൻഡ് ഷോ നടത്താൻ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ മമ്മൂട്ടി ചിത്രം പ്രീസ്റ്റ് മാര്‍ച്ച് പതിനൊന്നിന് റിലീസ് ചെയ്യും. നേരത്തെ മാര്‍ച്ച് നാലിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രമായിരുന്നു പ്രീസ്റ്റ്. ഇതു കൂടാതെ പാര്‍വതി തിരുവോത്ത് നായികയായ വര്‍ത്തമാനം മാര്‍ച്ച് 12ന് തിയറ്ററുകളിലെത്തും. ടൊവിനോ തോമസ് ചിത്രം കള, മമ്മൂട്ടിയുടെ വണ്‍, എന്നിവയും മാര്‍ച്ച് റിലീസായി പരിഗണിക്കുന്നുണ്ട്.

]]>