sea attack – malayalees.ch https://malayalees.ch Malayalam Online News Portal Mon, 26 Dec 2022 05:55:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sea attack – malayalees.ch https://malayalees.ch 32 32 ക്രിസ്മസ് ആഘോഷത്തിനിടെ മൂന്നിടങ്ങളിലായി കടലിൽ അപകടം; ഒരാൾ മരിച്ചു https://malayalees.ch/one-death-three-people-missing-in-the-sea/ Mon, 26 Dec 2022 05:54:56 +0000 https://malayalees.ch/?p=73409 തിരുവനന്തപുരത്ത് മൂന്നിടങ്ങളിലായി കടലിൽ അപകടം. ഒരാൾ മരിച്ചു. തുമ്പയിലെ കടലിൽ വീണ് മരിച്ചത് ആറാട്ട് വഴി സ്വദേശി ഫ്രാങ്കോ(38)യാണ്. ഫ്രാങ്കോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായി. പുത്തൻതോപ്പിൽ രണ്ടുപേരെയും അഞ്ച്‌തെങ്ങ് മാമ്പള്ളിയിൽ ഒരാളെയുമാണ് കാണാതായത്. വൈകുന്നേരം അഞ്ചരയ്ക്കായിരുന്നു അപകടം.

പുത്തൻ തോപ്പ് സ്വദേശി ശ്രേയസ് (16) കണിയാപുരം സ്വദേശി സാജിദ് (19) സാജൻ ആന്റണി (34) എന്നിവരെയാണ് കാണാതായത്. ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു മൂന്നുപേരും.

]]>
ശക്തമായ കടല്‍ ക്ഷോഭം: വിവിധയിടങ്ങളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു, കൊല്ലത്ത് 6 കപ്പലുകള്‍ നങ്കൂരമിട്ടു https://malayalees.ch/heavy-rain-in-several-parts-of-kerala/ Fri, 14 May 2021 09:05:20 +0000 https://malayalees.ch/?p=44136 അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം തീവ്രന്യൂനമർദമായി. നാളെ ഉച്ചയോടെ ചുഴലിക്കാറ്റായി മാറും. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. ആലപ്പുഴ മുതൽ വയനാട് വരെ 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ചെല്ലാനത്ത് ഇന്നലെ മുതൽ തുടങ്ങിയ കടലാക്രമണം രൂക്ഷമായി തുടരുന്നു. നിരവധി വീടുകളിൽ വെള്ളം കയറി. ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 56 ശതമാനം ആണെന്നതും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാണ്.

ശക്തമായ കടൽ ക്ഷോഭത്തിൽ പൊന്നാനിയിൽ പരക്കെ നാശനഷ്ടമുണ്ടായി. നിരവധി വീടുകളിൽ വെള്ളം കയറി. വെളിയങ്കോട് ഫിഷറീസ് സ്കൂളിൽ താൽക്കാലിക ക്യാംപ് സജ്ജീകരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും മാറ്റിപാർപ്പിച്ചിട്ടില്ല. കൊല്ലത്ത് രാവിലെ മുതൽ ശക്തമായ മഴ പെയ്യുകയാണ്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ 6 കപ്പലുകൾ കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടു. ജില്ലയിൽ കടലാക്രമണ ഭീഷണിയും നേരിടുന്നുണ്ട്. കനത്ത മഴയിൽ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു. കാവാലം മാണിക്യ മംഗലം പാടശേഖരത്തിൽ മട വീണു. മഴ കനത്തതോടെ നെല്ല് സംഭരണം അവതാളത്തിൽ ആകുമോ എന്ന ആശങ്ക കർഷകർക്കുണ്ട്. അധികജലം ഒഴുക്കി വിടാൻ തണ്ണീർമുക്കം ബണ്ടിന്റെ 30 ഷട്ടറുകൾ തുറന്നു. തോട്ടപ്പള്ളി സ്പിൽവെ പൊഴി മുറിക്കുന്നതിന്റെ ജോലികൾ പുരോഗമിക്കുകയാണ്. അതേസമയം ജില്ലയുടെ തീരമേഖലയിൽ കടലേറ്റം രൂക്ഷമാണ്. ആറാട്ടുപുഴ, വലിയ അഴീക്കൽ, ഒറ്റമശേരി മേഖലകളിലാണ് കടലേറ്റം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ക്യാമ്പുകൾ അടക്കം സജ്ജമാക്കിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

]]>
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കടല്‍ക്ഷോഭം; വീടുകളില്‍ വെള്ളം കയറി https://malayalees.ch/seaattack-in-kerala/ Thu, 13 May 2021 13:37:55 +0000 https://malayalees.ch/?p=44128 സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കടല്‍ക്ഷോഭം. മലപ്പുറം വെളിയങ്കോടും ആലപ്പുഴയിലും കോഴിക്കോട് തോപ്പയിലുമാണ് ശക്തമായ കടലാക്രമണമുണ്ടായത്. തൃശൂർ കൊടുങ്ങല്ലൂരിൽ വെള്ളം കയറിയതിനെ തുടർന്ന് 30 വീടുകൾ അപകട ഭീഷണിയിലായി. ആലപ്പുഴയിൽ ആറാട്ടുപുഴ, വലിയഴീക്കൽ മേഖലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. തീരത്തുള്ള പല വീടുകളും അപകടാവസ്ഥയിലായി.തീരദേശ റോഡ് തകര്‍ന്നു. കടല് ക്ഷോഭം തുടരുകയാണെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ റവന്യൂ അധികൃതര്‍ക്ക് ആലപ്പുഴ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. മലപ്പുറം വെളിയങ്കോട് കടൽഭിത്തി തകർന്ന് നിരവധി വീടുകളിൽ വെള്ളം കയറി. മഴ തുടര്‍ന്നാല്‍ കൂടുതല്‍ വീടുകളിലേക്ക് വെള്ളം കയറാന്‍ സാധ്യതയുണ്ട്. കോഴിക്കോട് തോപ്പയില്‌‍ മേഖലയില്‍ ഉച്ചയോടെ വീടുകളില്‍ വെള്ളം കയറി. വൈകിട്ടോടെയാണ് വെള്ളമിറങ്ങിയത്.

]]>
സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ; കടലാക്രമണവും വെള്ളക്കെട്ടും https://malayalees.ch/heavy-rain-kerala-today/ Wed, 09 Sep 2020 14:54:44 +0000 https://malayalees.ch/?p=31586 ഈ മാസം 17 വരെ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ. എല്ലാ ജില്ലകളിലും ഇന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കനത്ത മഴയില്‍ പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്.

സംസ്ഥാനത്ത് വീണ്ടും കാലവര്‍ഷം ശക്തിപ്പെട്ടു. ഈ മാസം 17 വരെ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണുള്ളത്. മഴക്കൊപ്പം 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. തിരുവനന്തപുരത്ത് ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മണക്കാട്, അമ്പലത്തറ തുടങ്ങിയ ഇടങ്ങളില്‍ റോഡില്‍ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്. വീടുകളിലേക്കും വെള്ളം കയറി.

റോഡുകള്‍ വെള്ളക്കെട്ടായതോടെ വാഹനങ്ങള്‍ വഴിതിരിച്ചേിടേണ്ടി വന്നു. കനത്ത മഴക്കൊപ്പം കടലാക്രമണവും രൂക്ഷമാണ്. കേരള തീരത്ത് 3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയുണ്ടാകും. അതുകൊണ്ട് തന്നെ തീരപ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

]]>
കൊവിഡിനും കടലിനുമിടയില്‍ ചെല്ലാനത്തുകാര്‍ https://malayalees.ch/1038-covid-19-update/ Wed, 22 Jul 2020 12:52:52 +0000 https://malayalees.ch/?p=28929 കൊവിഡിനും കടലിനുമിടയില്‍ ജീവിതം ഒരു ചോദ്യചിഹ്നമായി മാറിയ ചെല്ലാനത്തെ മനുഷ്യരാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച വിഷയം. കൊവിഡ് വ്യാപനത്തിനൊപ്പം കടലാക്രമണം രൂക്ഷമായപ്പോള്‍ അഭയമില്ലാതായ ഈ മത്സ്യത്തൊഴിലാളികളായിരുന്നു പ്രളയകാലത്തെ നമ്മുടെ സൂപ്പര്‍ ഹീറോസ്. അന്ന് അവരെ ആരും വിളിച്ചതല്ല. തലയ്ക്കുമിതെ വെള്ളം എത്തിയപ്പോള്‍ വള്ളങ്ങളില്‍ പാഞ്ഞെത്തിയതാണ്.

കരതേടി കടലെത്തുമ്പോള്‍ സാധാരണ ബന്ധുവീടുകളില്‍ അഭയം പ്രാപിക്കുകയായിരുന്നു ചെല്ലാനത്തുകാരുടെ പതിവ്. കൊവിഡ് ഭീതി കാരണം അതിനും പറ്റിയില്ല. ഇത്തവണ കൊവിഡിനും കടലിനുമിടയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണിലായി ഈ തീരപ്രദേശം. 16 കിലോ മീറ്ററോളം വ്യാപിച്ചു കിടക്കുന്ന തീരമേഖലയില്‍ കടലാക്രമണം ഇത് ആദ്യമല്ല. കടലിരമ്പുന്ന എല്ലാ രാത്രികളിലും ചെല്ലാനത്ത്കാര്‍ക്ക് ഉറക്കം ഉറയ്ക്കാറില്ല.
ഉപ്പുവെള്ളം എതു നിമിഷവും ആര്‍ത്തിരമ്പിയെത്താം. ഒരായുസിന്റെ സമ്പാദ്യം ഇല്ലാതാവും, എല്ലാ വര്‍ഷം മുറതെറ്റാതെ കടലിരച്ചെത്തുബോള്‍ വീടുകളില്‍ ചിലത് നിലം പൊത്തും, കേടുപാടുകള്‍ സംഭവിക്കും, വീട്ടുപകരണങ്ങള്‍ തുടങ്ങി സര്‍വതും കടലെടുക്കും. നിനച്ചിരിക്കാതെ കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ഓടിയെത്താന്‍ ചെല്ലാനത്തെയും മത്സ്യത്തൊഴിലാളികള്‍ക്ക് രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ലായിരുന്നു. കാരണം, ഒരായുസിന്റെ സമ്പാദ്യങ്ങളില്‍ വെള്ളം ഇരച്ച് കയറുന്ന സങ്കടം ചെല്ലാനത്തുകാരുടെ കുടെപ്പിറപ്പാണ്.

കൊച്ചി ഹാര്‍ബറിന്റെ നിര്‍മാണ ഘട്ടത്തില്‍തന്നെ ചെല്ലാനം ഉള്‍പ്പെടുന്ന പശ്ചിമ കൊച്ചി തീരമേഖലയില്‍ കടലാക്രമണ സാധ്യത പ്രവചിക്കപ്പെട്ടിരുന്നു. കൊച്ചി തുറമുഖത്തിന്റെ സ്ഥാപകന്‍ റോബേര്‍ട്ട് ബ്രിസ്‌റ്റോ ഭാവിയില്‍ തെക്കന്‍ തീരങ്ങളില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള കടലാക്രമണങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. നാളിതുവരെയായി കടലാക്രമണം ചെറുക്കനാവശ്യമായ സ്ഥിരം പ്രതിരോധ സംവിധാനങ്ങള്‍ക്കായി ചെല്ലാനംകാര്‍ മുട്ടാത്ത വതിലുകള്‍ ഇല്ല. കടല്‍ഭിത്തി നിര്‍മാണം പലതവണ കരാറുവരെ എത്തിയെങ്കിലും പലകാരണങ്ങള്‍ കൊണ്ടു മുടങ്ങി. 16 കിലോ മീറ്ററോളം നീണ്ടു കിടക്കുന്ന തീരമേഖലയില്‍ ആവശ്യമായ ഇടങ്ങളില്‍ പുലിമുട്ടുകളും കടല്‍ഭിത്തിയും നിര്‍മിക്കുക എന്നത് മാത്രമാണ് പ്രശ്‌നത്തിന്റെ ശാശ്വത പരിഹാരം.

ആപത്ത് കാലത്ത് ഓടിയെത്തിവരാണ് ഇന്ന് കൊവിഡിനും വെള്ളത്തിനുമിടയില്‍ ഒറ്റപ്പെട്ട് പോയിരിക്കുന്നത്. പുനരധിവാസം അപ്രായോഗികമാണെന്നിരിക്കെ തീരങ്ങളുടെ സംരക്ഷണത്തിന് കൂടുതല്‍ കരുതലുകള്‍ ആവശ്യമാണ്. പത്തുലക്ഷം രൂപ നല്‍കികൊണ്ടുള്ള പുനരധിവസ പദ്ധതികള്‍ക്ക് മത്സ്യത്തൊഴിലാളികള്‍ക്ക് ജീവിതമാര്‍ഗം കൂടി കണ്ടെത്താന്‍ സാധിക്കില്ലെന്നാണ് ഇവിടെത്തുകാരുടെ പരാതി. തീരത്ത് 50 മീറ്റര്‍ പരിധിയിലുള്ളവര്‍ മാറി താമസിക്കണമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ആവര്‍ത്തിക്കുമ്പോളും ആളുകള്‍ മാറിയാലും തീരം കടലെടുക്കാത്ത സംരക്ഷിക്കേണ്ടെ എന്നാണ് പ്രദേശവാസികളുടെ ചോദ്യം. മാറിമറിയുന്ന കാലാവസ്ഥ കാരണം കടലാക്രമണങ്ങള്‍ ഇനിയുമുണ്ടാവാം പ്രശ്‌ന പരിഹാരത്തിന് സന്ധിയില്ലാത്ത രാഷ്ട്രീയ ഭരണ സിരാ കേന്ദ്രങ്ങളുടെ ഇടപെടലുകള്‍ ആവശ്യമാണ്. തീരം കാക്കാന്‍ വലിയ പദ്ധതികള്‍ ഉണ്ടാവണം.

]]>