SDPI – malayalees.ch https://malayalees.ch Malayalam Online News Portal Fri, 07 Oct 2022 11:59:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png SDPI – malayalees.ch https://malayalees.ch 32 32 രോഗിയുമായി പോയിരുന്ന ആംബുലന്‍സിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍ https://malayalees.ch/threw-stones-ambulance-man-was-arrested/ Fri, 07 Oct 2022 11:59:00 +0000 https://malayalees.ch/?p=69208 തൃശൂര്‍ ചാവക്കാട് രോഗിയുമായി പോയിരുന്ന ആംബുലന്‍സിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍. ചാവക്കാട് പുന്ന സ്വദേശി ഫിറോസിനേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഹര്‍ത്താല്‍ ദിനത്തിലായിരുന്നു ആക്രമണം. ഇയാള്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുന്നയൂര്‍കുളം ക്രിയേറ്റീവ് ആംബുലന്‍സിന് നേരെയായിരുന്നു കല്ലേറ്.

]]>
എന്‍ഐഎ റെയ്ഡ്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീര്‍ അറസ്റ്റില്‍ https://malayalees.ch/nia-raid-popular-front-leader-c-p-muhammed-basheer-arrested/ Thu, 22 Sep 2022 05:45:45 +0000 https://malayalees.ch/?p=68453 പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ ഓഫിസുകളിലേക്ക് എന്‍ഐഎ നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് അറസ്റ്റ്. തിരുനാവായ എടക്കുളത്തെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ്. വന്‍ പൊലീസ് സന്നാഹത്തോടെയാണ് സംഘം മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ എത്തിയത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഇഡിയും എന്‍ഐഎയും എത്തിയത്.

വീട് മുഴുവന്‍ പരിശോധന നടത്തിയ ശേഷം ഏഴ് മണിയോടെയാണ് സി പി മുഹമ്മദ് ബഷീറിനെ അറസ്റ്റ് ചെയ്തത്. വിവരമറിഞ്ഞ് സ്ഥലത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. പുത്തനത്താണിയില്‍ റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്തു.

കേരളത്തില്‍ 39 കേന്ദ്രങ്ങളിലാണ് ഒരേസമയം എന്‍ഐഎ റെയ്ഡ് നടക്കുന്നത്. 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടന്നു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫിസ് ഉള്‍പ്പെടെ 14 ഓഫിസുകളിലാണ് എന്‍ഐഎ പരിശോധന നടത്തിയത്. റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നാണ് എന്‍ഐഎ പറയുന്നത്. എന്‍ഐഎ ഡയറക്ടര്‍ ദിന്‍കര്‍ ഗുപ്ത നേരിട്ടാണ് റെയ്ഡ് ഏകോപിപ്പിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഇ അബൂബക്കര്‍, നസറുദീന്‍ എളമരം എന്നിവര്‍ എന്‍ഐഎ കസ്റ്റഡിയിലായിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇവരെ എന്‍ഐഎ സ്‌പെഷ്യല്‍ കോടതികളില്‍ ഹാജരാക്കും.

]]>
25 വീടുകളിലും 14 ഓഫിസുകളിലും ഒരേ സമയം എന്‍ഐഎ റെയ്ഡ്; നിരവധി നേതാക്കള്‍ കസ്റ്റഡിയില്‍ https://malayalees.ch/nia-raid-popular-front-sdpi-office/ Thu, 22 Sep 2022 04:43:47 +0000 https://malayalees.ch/?p=68443 കേരളത്തില്‍ 39 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടന്നു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫിസ് ഉള്‍പ്പെടെ 14 ഓഫിസുകളിലാണ് എന്‍ഐഎ പരിശോധന നടത്തിയത്. റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നാണ് എന്‍ഐഎ പറയുന്നത്. എന്‍ഐഎ ഡയറക്ടര്‍ ദിന്‍കര്‍ ഗുപ്ത നേരിട്ടാണ് റെയ്ഡ് ഏകോപിപ്പിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഇ അബൂബക്കര്‍, നസറുദീന്‍ എളമരം എന്നിവര്‍ എന്‍ഐഎ കസ്റ്റഡിയിലായിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. ഇവരെ എന്‍ഐഎ സ്‌പെഷ്യല്‍ കോടതികളില്‍ ഹാജരാക്കും.

പിഎഫ്‌ഐ ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുറഹ്മാന്റെ കളമശേരിയിലെ വീട്ടില്‍ ഉള്‍പ്പെടെയാണ് റെയ്ഡ് നടക്കുന്നത്. എസ്ഡിപിഐ ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്റെ വീട്ടിലും എന്‍ഐഎ പരിശോധന നടത്തുന്നുണ്ട്. പത്തനംതിട്ടയില്‍ പിഎഫ്‌ഐ ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. അടൂരിലും പെരുമ്പിലാവിലും എസ്ഡിപിഐ ഓഫിസുകളില്‍ റെയ്ഡ് നടക്കുന്നുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ തങ്ങള്‍ നിലവില്‍ എന്‍ഐഎ കസ്റ്റഡിയിലാണ്. തൃശൂര്‍ ജില്ലയിലെ തെക്കഞ്ചേരിയിലെ യൂണിറ്റി ഹൗസിലും എന്‍ഐഎ റെയ്ഡ് നടത്തുന്നുണ്ട്. പാലക്കാട് പട്ടാമ്പിയില്‍ സംസ്ഥാന സമിതി അംഗം റൗഫിന്റെ വീട്ടിലും പരിശോധന നടന്നുവരികയാണ്. കോഴിക്കോട് കരുവംപൊയിലില്‍ പിഎഫ്‌ഐ സ്ഥാപകനേതാവ് ഇ അബൂബക്കറിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. ദേശീയ സമിതി അംഗം കോഴിക്കോട് കാരന്തൂര്‍ സ്വദേശി പി കോയ കസ്റ്റഡിയിലായി.

]]>
രാജ്യവ്യാപക എന്‍ഐഎ റെയ്ഡില്‍ നൂറോളം പ്രവര്‍ത്തകര്‍ അറസ്റ്റില്‍; പ്രതിഷേധവുമായി എസ്ഡിപിഐയും പിഎഫ്‌ഐയും https://malayalees.ch/more-than-100-arrested-in-nia-raid/ Thu, 22 Sep 2022 04:38:14 +0000 https://malayalees.ch/?p=68432 സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍ഐഎ റെയ്ഡ് പുരോഗമിക്കുന്നു. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, വയനാട് തുടങ്ങിയ ഇടങ്ങളിലും കേന്ദ്ര ഏജന്‍സികള്‍ പരിശോധന നടത്തുകയാണ്. തിരുവനന്തപുരത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസിലാണ് റെയ്ഡ്. രാവിലെ 3. 30ഓടെയാണ് റെയ്ഡ് ആരംഭിച്ചത്.

റെയ്ഡില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ വാര്‍ത്താകുറിപ്പ് ഇറക്കിയതിന് പിന്നാലെ വ്യാപക പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ആര്‍എസ്എസ് ഗോ ബാക്ക് മുദ്രാവാക്യം വിളികളുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. റെയ്ഡ് നടക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

എന്‍ഐഎ റെയ്ഡ് ഭരണകൂട ഭീകരതയെന്ന് പോപുലര്‍ ഫ്രണ്ട് പ്രതികരിച്ചു. തൃശൂരില്‍ പിഎഫ്‌ഐ ജില്ലാ ഓഫീസിലാണ് പരിശോധന. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് പ്രാഥമിക വിവരം.

എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സംയുക്തമായാണ് റെയ്ഡ് നടത്തുന്നത്. തിരുവനന്തപുരം മണക്കാട് പിഎഫ്‌ഐ ഓഫീസില്‍ നിന്ന് മൂന്നുമൊബൈലുകളും ആറ് ലഘുലേഖകളും രണ്ട് പുസ്തകങ്ങളും പിടിച്ചെടുത്തു. കോട്ടയം മുണ്ടക്കയത്ത് എന്‍ഐഎ റെയ്ഡില്‍ എസ്ഡിപിഐ ജില്ലാ നേതാക്കളടക്കം മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

എസ്ഡിപിഐ നേതാക്കളുടെ വീടുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളും ലാപ്‌ടോപും പിടിച്ചെടുത്തു. വയനാട് മാനന്തവാടിയിലെ പിഎഫ്‌ഐ കേന്ദ്രത്തിലും പരിശോധന നടക്കുന്നുണ്ട്. കൊല്ലം അഞ്ചലില്‍ നിരവധി ഡോക്യുമെന്റുകള്‍ പിടിച്ചെടുത്തു.

പോപുലര്‍ ഫ്രണ്ടിനെതിരായ രാജ്യവ്യാപക എന്‍ഐഎ റെയ്ഡില്‍ നൂറോളം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കേരളം , യുപി ഉള്‍പ്പെടെയുള്ള 10 സംസ്ഥാനങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. ഭീകരവാദ ഫണ്ടിംഗ്, ആയുധ പരിശീലന ക്യാമ്പ് എന്നിവ നടത്തിയവര്‍ക്കെതിരെയാണ് റെയ്ഡ്. നിരോധിത സംഘടനകളിലേക്ക് ആളെ ചേര്‍ത്തവര്‍ക്ക് എതിരെയും റെയ്‌ഡെന്ന് എന്‍ഐഎ അറിയിച്ചു,.

]]>
ശ്രീനിവാസന്‍ വധക്കേസ് പ്രതിക്ക് പണം നല്‍കി; എസ്‍ഡിപിഐ കേന്ദ്രകമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു https://malayalees.ch/sdpi-central-committee-account-frozen/ Sat, 16 Jul 2022 12:42:58 +0000 https://malayalees.ch/?p=64950 എസ്‍ഡിപിഐ കേന്ദ്രകമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ചു. ഡൽഹിയിലെ കാനറ ബാങ്ക് അക്കൗണ്ടാണ് മരവിപ്പിച്ചത്. ശ്രീനിവാസന്‍ വധക്കേസിലെ 13 ആം പ്രതിക്ക് അക്കൗണ്ടില്‍ നിന്ന് പണം നല്‍കിയിരുന്നു. മൂന്നാം പ്രതി അബ്ദുള്‍ റഷീദിനാണ് പണം നല്‍കിയിരുന്നത്. അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

മേലാമുറിയിലെ കടയിൽ കയറിയാണ് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയത്. എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് ഉന്നത നേതൃത്വങ്ങളുടെ അറിവോടെയാണ് ശ്രീനിവാസന്റെ കൊലപാതകം നടന്നതെന്ന ആരോപണം തെളിയിക്കുന്നതാണ് ഈ ഇടപാട്. ശ്രീനിവാസൻ കൊലക്കേസ് പ്രതികൾക്കെതിരെ കഴിഞ്ഞ ദിവസമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.

]]>
‘ആവിക്കല്‍ത്തോട് സമരത്തിന് പിന്നില്‍ തീവ്രവാദം’; ഗുരുതര ആരോപണവുമായി മന്ത്രി എം വി ഗോവിന്ദന്‍ https://malayalees.ch/terrorism-behind-aavikkalthodu-protest-says-minister-m-v-govindan/ Tue, 05 Jul 2022 08:30:49 +0000 https://malayalees.ch/?p=64339 കോഴിക്കോട് ആവിക്കല്‍ത്തോട് മാലിന്യസംസ്‌കരണപ്ലാന്റ് നിര്‍മാണത്തെ സംബന്ധിച്ച ജനങ്ങളുടെ ആശങ്ക സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ്. എം കെ മുനീറാണ് നോട്ടീസ് നല്‍കിയത്. ഹര്‍ത്താല്‍ ആചരിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത ജനങ്ങളെ പൊലീസ് തല്ലിച്ചതയ്ക്കുകയായിരുന്നെന്ന് നിയമസഭയില്‍ എം കെ മുനീര്‍ പറഞ്ഞു. എന്നാല്‍ ആവിക്കല്‍തോട് വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കപ്പെടുകയായിരുന്നു.

ജനങ്ങളുടെ ജീവനോ ജീവിതത്തിനോ പരിസ്ഥിതിക്കോ മാലിന്യസംസ്‌കരണ പ്ലാന്റ് യാതൊരുവിധ ദോഷവും ചെയ്യില്ലെന്ന് തദ്ദേശഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. മാലിന്യ സംസ്‌കരണത്തിന് കേന്ദ്രീകൃത പ്ലാന്റുകള്‍ ആവശ്യമാണെന്ന് എം വി ഗോവിന്ദന്‍ മറുപടി പറഞ്ഞു. മാര്‍ച്ചിന് മുന്‍പ് പദ്ധതി നടപ്പിലാക്കിയില്ലെങ്കില്‍ തുക നഷ്ടമാകും. ജനങ്ങളുടെ ആശങ്ക പരിഗണിക്കുമെന്നും മന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞു.

ആവിക്കല്‍ത്തോട്ടിലെ പ്രതിഷേധത്തിന് പിന്നില്‍ തീവ്രവാദമാണെന്ന ഗുരുതരമായ ആരോപണവും മന്ത്രി ഉയര്‍ത്തി. പ്രതിഷേധത്തിന് പിന്നില്‍ എസ്ഡിപിഐയും ജമാഅത്ത് ഇസ്ലാമിയുമാണെന്നും മന്ത്രി ആരോപിച്ചു. ഇന്ന് ലഭ്യമായ ഏറ്റവും മികച്ച സാങ്കേതിക വിദ്യയുപയോഗിച്ചാണ് മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മിക്കുന്നത്. പ്ലാന്റ് നിര്‍മാണം സര്‍വകക്ഷി യോഗം അംഗീകരിച്ചതാണ്. എന്നിട്ടും കുഴപ്പമുണ്ടാക്കുന്നത് എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമാണെന്നും എം വി ഗോവിന്ദന്‍ സഭയില്‍ പറഞ്ഞു.

]]>
ജിഷ്ണു രാജിന് ക്രൂര മർദനമേറ്റ സംഭവത്തിൽ ഡിവൈഎഫ്‌ഐയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ https://malayalees.ch/dyfi-activist-beaten-up-rahul-mamkootathil-mocks-dyfi/ Fri, 24 Jun 2022 04:27:20 +0000 https://malayalees.ch/?p=63810 കോഴിക്കോട് എസ്ഡിപിഐയുടെ ഫ്‌ളക്‌സ് കീറിയെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ ഡിവൈഎഫ്‌ഐയെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. കോഴിക്കോട് ബാലുശേരി കോട്ടൂര്‍ സ്വദേശിയായ ജിഷ്ണു രാജിനെയാണ് ഒരു സംഘം എസ്ഡിപിഐ പ്രവര്‍ത്തകര്‍ അതിക്രൂരമായി മര്‍ദിച്ചത്. തുടര്‍ന്ന് പരസ്യമായി കുറ്റസമ്മതം നടത്തിച്ച് വിഡിയോയും ചിത്രീകരിച്ചു. സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡിവൈഎഫ്‌ഐയെ പരിഹസിച്ച് രാഹുൽ ഫെയ്സ് ബുക്ക് പോസ്റ്റിട്ടത്.

” ഡിവൈഎഫ്‌ഐ പ്രവർത്തകനെ അക്രമിച്ച എസ്ഡിപിഐക്കെതിരെ ശക്തമായി പ്രതികരിച്ച് ഡിവൈഎഫ്‌ഐ …”
ഡിവൈഎഫ്‌ഐ എങ്ങനെ പ്രതികരിച്ചു?, ബ്രഷ് മതിലിൽ അമർത്തി വെച്ച് എഴുതി. “വർഗ്ഗീയത തുലയട്ടെ” – ഇത്തരത്തിലുള്ള പരിഹാസ വാക്കുകളാണ് രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചത്.

30 പേര്‍ വരുന്ന സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് ബാലുശേരിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ജിഷ്ണു വെളിപ്പെടുത്തിയിരുന്നു. പോസ്റ്റര്‍ കീറുന്ന ആളാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനമുണ്ടായതെന്നും സംഘത്തിലെ പലരും പ്രദേശവാസികളാണെന്നും ജിഷ്ണു പറഞ്ഞു. ലീഗ് – എസ്ഡിപിഐ സംഘമാണ് ആക്രമിച്ചത്. എസ്ഡിപിഐയുടെ ഫ്‌ളക്സ് ബോര്‍ഡ് കീറിയെന്നാരോപിച്ചായിരുന്നു ആക്രമണമെന്നും ജിഷ്ണു ട്വന്റിഫോറിനോട് പറഞ്ഞു.

തന്നെ കുറെ കാലമായി എസ്ഡിപിഐ മുസ്‌ലിം ലീഗ് സംഘം തെരഞ്ഞ് വച്ചതായിരുന്നു. ഇന്നലെ 30 പേര് അടങ്ങുന്ന സംഘം തന്നെ ഒറ്റക്ക് കിട്ടിയപ്പോള്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വെള്ളത്തില്‍ പിടിച്ച് മുക്കി. തൊട്ടടുത്ത് ഒരു തോടുണ്ടായിരുന്നു അതിലാണ് മുക്കിയത്. ഒടുവില്‍ കഴുത്തില്‍ വടിവാള് വച്ച് ഭീഷണപ്പെടുത്തി എടുത്ത വിഡിയോ ആണ് ഇപ്പോള്‍ അവര്‍ പ്രചരിപ്പിക്കുന്നതെന്നും ജിഷ്ണു പറഞ്ഞു.

]]>
പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; എസ്ഡിപിഐ നേതാവ് കസ്റ്റഡിയില്‍ https://malayalees.ch/sdpi-leader-arrested-for-hate-slogan-in-popular-front-rally/ Sat, 04 Jun 2022 12:28:21 +0000 https://malayalees.ch/?p=62914 ആലപ്പുഴ പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യ കേസില്‍ എസ്ഡിപിഐ നേതാവിനെ കസ്റ്റഡിയിലെടുത്തു. കാഞ്ഞിരമറ്റം സ്വദേശി കെ എച്ച് നാസറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊണ്ട് ആലപ്പുഴയില്‍ റാലിക്കിടെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ചിരുന്നു. മുദ്രാവാക്യം വിളിച്ച പത്ത് വയസുകാരനെ കൗണ്‍സിലിങ്ങിനും വിധേയനാക്കിയിരുന്നു. ചൈല്‍ഡ് ലൈനാണ് കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൗണ്‍സിലിങ്ങിന് വിധേയനാക്കിയത്. മുദ്രാവാക്യം ആരും പഠിപ്പിച്ചിതല്ലെന്നും പരിപാടികളില്‍ നിന്ന് കേട്ട് പഠിച്ചതാണെന്നുമാണ് കുട്ടി പറഞ്ഞത്.

വിദ്വേഷ മുദ്രാവാക്യം കേസില്‍ കുട്ടിയുടെ പിതാവുള്‍പ്പെടെ നാല് പേരെക്കൂടി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ പിതാവ് അഷ്‌കര്‍, പോപ്പുലര്‍ ഫ്രണ്ട് പള്ളുരുത്തി ഡിവിഷന്‍ ഭാരവാഹികളായ ഷമീര്‍, സുധീര്‍, മരട് ഡിവിഷന്‍ സെക്രട്ടറി നിയാസ് എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ സൗത്ത് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മതവിദ്വേഷം പ്രചരിപ്പിക്കാന്‍ അവസരം ഒരുക്കി നല്‍കിയെന്ന് ചൂണ്ടിക്കാട്ടി 153എ പ്രകാരമാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.

]]>
ശ്രീനിവാസന്‍ വധക്കേസ്; നാല് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് https://malayalees.ch/police-identified-four-accused-in-sreenivasan-murder/ Wed, 20 Apr 2022 04:59:05 +0000 https://malayalees.ch/?p=60392 ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എസ് കെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. അബ്ദുള്‍ റഹ്മാന്‍, ഫിറോസ്, ഉമ്മര്‍, അബ്ദുള്‍ ഖാദര്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവരെത്തിയ വാഹനങ്ങളും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ കൃത്യത്തിനെത്തുമ്പോള്‍ ഉപയോഗിച്ച ബൈക്കുകളിലൊന്ന് തമിഴ്‌നാട് രജിസ്‌ട്രേഷനാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

പാലക്കാട്ടെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ട് 24 മണിക്കൂര്‍ തികയും മുമ്പായിരുന്നു ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകം. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ കൊലയാളി സംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണം നടക്കുന്നത്. എഡിജിപി വിജയ് സാഖറെയുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം.

അതേസമയം എലപുള്ളിയില്‍ കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തില്‍ പിടിയിലായ മൂന്ന് പ്രതികള്‍ക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് വൈകിട്ട് അവസാനിക്കും. കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിതിന്റെ കൊലപാതകത്തിന്റെ പ്രതികാരമായാണ് സുബൈറിനെ ഇല്ലാതാക്കിയതെന്നാണ് പ്രതികളുടെ മൊഴി.

]]>
സുബൈര്‍ വധക്കേസില്‍ 5 പ്രതികളെ തിരിച്ചറിഞ്ഞു; അറസ്റ്റ് ഉടനെന്ന് എഡിജിപി https://malayalees.ch/subair-murder-case-accused-identified/ Mon, 18 Apr 2022 07:59:27 +0000 https://malayalees.ch/?p=60265 പാലക്കാട് കൊലപാതക കേസില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് എഡിജിപി വിജയ് സാഖറെ. സുബൈര്‍ വധത്തില്‍ 3 പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും. ശ്രീനിവാസനെ കൊലപ്പെടുത്തിയ 6 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികള്‍ ആര്‍എസ്എസ്-ബിജെപി, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ബന്ധമുള്ളവരാണെന്നും പൊലീസ് വ്യക്തമാക്കി.

പോപ്പുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ 5 പ്രതികളെയും തിരിച്ചറിഞ്ഞതായി വിജയ് സാഖറെ പറഞ്ഞു. ഇവര്‍ക്ക് ആര്‍എസ്എസ്-ബിജെപി ബന്ധമുണ്ട്. ഇതില്‍ 3 പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. ശ്രീനിവാസന്‍ കൊലക്കേസില്‍ 6 പ്രതികളെയും തിരിച്ചറിഞ്ഞു. ഇവര്‍ ഒളിവിലാണ്. പോപ്പുലര്‍ ഫ്രണ്ട് , എസ്ഡിപിഐ ബന്ധമുള്ള പ്രതികളെ കണ്ടെത്താന്‍ 5 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഗൂഢാലോചനയും പൊലീസ് അന്വേഷിക്കും.

കൊലയ്ക്ക് ഉപയോഗിച്ച ബൈക്കിന്റെ ഉടമയായ സ്ത്രീക്ക് കേസുമായി ബന്ധമില്ലെന്നും എഡിജിപി പറഞ്ഞു.അതേസമയം പൊലീസിലെ ഇന്റലിജന്‍സ് സംവിധാനം പരാജയമാണെന്ന് വി കെ ശ്രീകണ്ഠന്‍ എംപി ആരോപിച്ചു. പൊലീസിലെ വിവരങ്ങള്‍ തീവ്രവാദ സംഘടനകള്‍ക്ക് ചോരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

]]>