Scrutiny – malayalees.ch https://malayalees.ch Malayalam Online News Portal Sat, 21 Nov 2020 04:44:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Scrutiny – malayalees.ch https://malayalees.ch 32 32 നാമനിർദേശ പത്രിക: തള്ളിയത് മൂവായിരത്തി ഒരുനൂറിലേറെ https://malayalees.ch/scruitiny-of-nominations-completed/ Sat, 21 Nov 2020 04:44:08 +0000 https://malayalees.ch/?p=35484 തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായതോടെ മുന്നണികളുടെ പ്രചരണം അടുത്ത ഘട്ടത്തിലേക്ക് കടന്നു. ഇന്നലെ രാത്രി വരെ 3100 ഓളം നാമനിർദ്ദേശ പത്രികകളാണ് കമ്മീഷന്‍ തള്ളിയത്. 23 നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ രാത്രി ഒന്‍പതു വരെ ലഭ്യമായ കണക്കുകള്‍ അനുസരിച്ച് 3130 നാമനിര്‍ദ്ദേശ പത്രികകളാണ് നിരസിച്ചത്. ഗ്രാമപഞ്ചായത്തുകളിലേക്ക് ലഭിച്ച പത്രികകളില്‍ 2,215 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളില്‍ 305 എണ്ണവും ജില്ലാ പഞ്ചായത്തുകളില്‍ 133 എണ്ണവുമാണ് നിരസിച്ചത്. മുനിസിപ്പാലിറ്റികളില്‍ 477 പത്രികകളും ആറ് കോര്‍പ്പറേഷനുകളിലായി 121 പത്രികകളും നിരസിച്ചു. സൂക്ഷ്മ പരിശോധന കൂടി കഴിഞ്ഞതോടെ മുന്നണികളുടെ പ്രചരണം മുറുകി.പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാനരാഷ്ട്രീയത്തിലെ വിവാദവിഷയങ്ങളും പ്രചരണരംഗത്ത് സജീവമാണ്.

സര്‍ക്കാരിന്‍റെ വികസനകാര്യങ്ങള്‍ ഇടത് മുന്നണി ചർച്ചയാക്കുമ്പോള്‍ സ്വർണ്ണക്കടത്ത് അടക്കമുള്ള വിവാദവിഷയങ്ങളിലാണ് യുഡിഎഫ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ശബരിമല അടക്കമുള്ള വിശ്വാസകാര്യങ്ങള്‍ ചർച്ചയാക്കാന്‍ ബി.ജെ.പിയും ശ്രമിക്കുന്നുണ്ട്.സംസ്ഥാനമൊട്ടാകെ മുന്ന് മുന്നണികള്‍ക്കും വിമതശല്യം രൂക്ഷമാണ്. മൂന്ന് മുന്നണികളും വിമതരെ ഒഴിവാക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ്. 23നാണ് സ്ഥാനാർത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയതി. ഡിസംബർ എട്ട് .പത്ത് ,14 തിയതികളിലായി മൂന്ന് ഘട്ടമായിട്ടാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്.

]]>
തദ്ദേശ തെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും https://malayalees.ch/scrutiny-of-nominations-today/ Fri, 20 Nov 2020 04:57:38 +0000 https://malayalees.ch/?p=35429 തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. ഒരു ലക്ഷത്തി അറുപത്തിയെണ്ണായിരത്തിലധികം പത്രികകളാണ് ലഭിച്ചത്. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 23 ആണ്.

ഇന്നലെ രാത്രി ഒമ്പത് മണി വരെയുള്ള കണക്ക് പ്രകാരം നാമനിര്‍ദ്ദേശ പത്രികകളുടെഎണ്ണം 1.68 ലക്ഷം കടന്നു.ഗ്രാമപഞ്ചായത്തുകളിലേക്ക് 1,23,858 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 14,195 എണ്ണവും ജില്ലാ പഞ്ചായത്തുകളിലേക്ക് 2,830 പത്രികകളുമാണ് ലഭിച്ചത്. 22,798 നാമനിര്‍ദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോര്‍പ്പറേഷനുകളിലേക്ക് 4,347 നാമനിര്‍ദ്ദേശ പത്രികകളും ലഭിച്ചു.കണക്ക് പൂര്‍ണ്ണമാകാത്തത് കൊണ്ട് പത്രികകളുടെ എണ്ണം വര്‍ധിക്കും.

ഇന്നാണ് നാമനിര്‍ദ്ദേശ പത്രികകളുടെ സൂഷ്മ പരിശോധന നടക്കുന്നത്.സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 23നാണ്.ഡിസംബര്‍ എട്ട് ,10,14 തിയതികളിലായി മൂന്ന് ഘട്ടമായിട്ടാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത്.16 നാണ് വോട്ടെണ്ണല്‍ നടക്കുന്നത്.തെരഞ്ഞെടുപ്പിന്‍റെ തലേദിവസം മൂന്ന് വരെ കോവിഡ് ബാധിക്കുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ വേണ്ടി പോസ്റ്റല്‍ വോട്ട് സൌകര്യം കമ്മീഷന്‍ ഏര്‍പ്പെടുത്തുന്നുണ്ട്.ഇതിന് ശേഷം കോവിഡ് ബാധിക്കുന്നവര്‍ പിപിഇ കിറ്റ് ധരിച്ച് വേണം വോട്ട് ചെയ്യാന്‍ എത്താന്‍.

]]>