scotland – malayalees.ch https://malayalees.ch Malayalam Online News Portal Tue, 28 Mar 2023 12:22:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png scotland – malayalees.ch https://malayalees.ch 32 32 സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ ആദ്യ മുസ്ലീം തലവനായി ഹംസ യൂസഫ് https://malayalees.ch/pakistan-origin-hamza-yusuf-becomes-scotlands-1st-muslim-leader/ Tue, 28 Mar 2023 12:22:17 +0000 https://malayalees.ch/?p=78757 സ്കോട്ട്ലൻഡിലെ ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ നേതൃ തെരഞ്ഞെടുപ്പിൽ ഹംസ യൂസഫിന് ജയം. ഇതോടെ 37 കാരനായ ഹംസ യുകെയിലെ ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയുടെ ആദ്യത്തെ മുസ്ലീം നേതാവായി മാറി. ജയത്തിന് പിന്നാലെ സ്കോട്ട്ലൻഡിന് സ്വാതന്ത്ര്യം നൽകുമെന്ന് വിജയ പ്രസംഗത്തിൽ ഹംസ യൂസഫ് പറഞ്ഞു.

എട്ട് വർഷത്തോളം പാർട്ടിയെ നയിച്ച നിക്കോള സ്റ്റർജൻ്റെ രാജിയെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. രണ്ട് സ്‌കോട്ടിഷ് എംപിമാരെ പരാജയപ്പെടുത്തി, 52 ശതമാനം വോട്ട് നേടിയാണ് യൂസഫിന്റെ ജയം. ഹംസ ആദ്യത്തെ ദക്ഷിണേഷ്യൻ കുടിയേറ്റ (പാകിസ്താൻ വംശജർ) കുടുംബത്തിൽ പെട്ടയാളാണ്. നിലവിൽ സ്‌കോട്ട്‌ലൻഡിന്റെ ആരോഗ്യമന്ത്രിയാണ് അദ്ദേഹം.

“സ്‌കോട്ട്‌ലൻഡിലെ ജനങ്ങൾക്ക് മുമ്പെന്നത്തേക്കാളും ഇപ്പോൾ സ്വാതന്ത്ര്യം ആവശ്യമാണ്, ഞങ്ങൾ സ്വാതന്ത്ര്യം നൽകുന്ന തലമുറയായിരിക്കും” അദ്ദേഹം തന്റെ വിജയ പ്രസംഗത്തിൽ പറഞ്ഞു. ഒരാളുടെ ചർമ്മത്തിന്റെ നിറമോ, വിശ്വാസമോ രാജ്യത്തെ നയിക്കുന്നതിന് തടസ്സമല്ല എന്ന വ്യക്തമായ സന്ദേശമാണ് നമ്മൾ ഇന്ന് പങ്കുവച്ചിട്ടുള്ളത്. ഇത് അഭിമാനകരമാണെന്നും യൂസഫ് പറഞ്ഞു. 1960 കളിൽ പാകിസ്താനിൽ നിന്ന് സ്കോട്ട്ലൻഡിൽ എത്തിയ തന്റെ മുത്തശ്ശിമാരെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

]]>
ടി-20 ലോകകപ്പ്; ഇന്ത്യയ്ക്ക് രണ്ടാം ജയം, സ്കോട്ട്ലന്‍ഡിനെ 8 വിക്കറ്റിന് തോൽപ്പിച്ചു https://malayalees.ch/t20-india-beat-scotland/ Sat, 06 Nov 2021 04:11:32 +0000 https://malayalees.ch/?p=52093 ടി-20 ലോകകപ്പിൽ സ്‌കോട്ട്‌ലഡിനെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ. സ്കോട്ട്ലന്‍ഡ് ഉയർത്തിയ 86 റൺസ് എട്ട് വിക്കറ്റും 13.3 ഓവറും ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. കെ എൽ രാഹുലിന്റെയും രോഹിത്തിന്റെയും ബാറ്റിങ് മികവാണ് ഇന്ത്യയെ വേഗം ലക്ഷ്യത്തിലെത്തിച്ചത് . 19 പന്തിൽ ആറ് ഫോറും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 50 റൺസാണ് രാഹുൽ അടിച്ചു കൂട്ടിയത്.16 പന്തിൽ അഞ്ച് ഫോറും ഒരപ സിക്‌സിന്റെയും അകമ്പടിയോടെ 30 റൺസാണ് രോഹിത് നേടിയത്. വിരാട് കോലിയും(2 പന്തില്‍ 2), സൂര്യകുമാര്‍ യാദവും(2 പന്തില്‍ 6) ചേര്‍ന്ന് അനായാസ ജയം ടീമിന് സമ്മാനിച്ചു.

ടോസ് നഷ്ടമായി അദ്യം ബാറ്റ് ചെയ്ത സ്കോട്‌ലന്‍ഡ് 17.4 ഓവറില്‍ 85 റണ്‍സിന് പുറത്തായി. ബാറ്റിങ്ങില്‍ ആര്‍ക്കും തിളങ്ങാനായില്ല. ജോര്‍ജ്ജ് മ്യൂന്‍സിയും (24) മിച്ചല്‍ ലീസ്ക്ക്(21) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മക്‌ലോയ്ഡിനെ(16) റൺസും മാര്‍ക്ക് വാട്ട് (14) റൺസ് വീതമെടുത്തു.

ജഡേജയും ഷമിയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയതോടെയാണ് സ്കോട്ടിഷ് പട തകര്‍ന്നടിഞ്ഞത്. അശ്വിന്‍ ഒന്നും ബുംറ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

]]>
ടി-20 ലോകകപ്പ്: ഇന്ത്യ ഇന്ന് സ്കോട്ട്‌ലൻഡിനെതിരെ https://malayalees.ch/india-scotland-t20-world-cup/ Fri, 05 Nov 2021 07:12:40 +0000 https://malayalees.ch/?p=52059 ടി-20 ലോകകപ്പിൽ ഇന്ത്യ ഇന്ന് സ്കോട്ട്‌ലൻഡിനെ നേരിടും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. സെമിഫൈനൽ സാധ്യത നിലനിർത്തണമെങ്കിൽ ഇന്ത്യക്ക് ഇന്ന് ജയിച്ചേ മതിയാവൂ. അതേസമയം, സ്കോട്ട്‌ലൻഡ് ലോകകപ്പിൽ നിന്ന് പുറത്തായിക്കഴിഞ്ഞു. (india scotland world cup)

ടോസ് നിർണായകമാവുന്ന ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ കോലിയുടെ ടോസ് പ്രകടനം പരിഗണിച്ചാൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യേണ്ടിവന്നേക്കാം. കഴിഞ്ഞ കളിയിൽ അഫ്ഗാനിസ്ഥാനെതിരെ നടത്തിയ പോസിറ്റീവ് സമീപനം തന്നെ ഈ കളിയിലും പുറത്തെടുക്കേണ്ടതുണ്ട്. അബുദാബിയിലേതുപോലെ ബാറ്റിംഗ് ആയാസരഹിതമായ പിച്ച് അല്ലെങ്കിലും ഇന്ത്യക്ക് മുന്നിൽ അത് മാത്രമേ വഴിയുള്ളൂ. ടീമിൽ മാറ്റങ്ങളുണ്ടാവാനിടയില്ല.

രാഹുലും രോഹിതും ഫോമിലെത്തിയത് ആശ്വാസമാണ്. അതിനെക്കാളുപരി ഇരുവരും ആക്രമണോത്സുക സമീപനം കാഴ്ചവച്ചതും ഇന്ത്യക്ക് ഗുണമാണ്. ഹർദ്ദിക് ഫോമിലെത്തിയത് ഇന്ത്യക്ക് ഏറെ ആശ്വാസം പകരും. കഴിഞ്ഞ കുറേ മത്സരങ്ങളായി മോശം ഫോമിലായിരുന്ന ഹർദ്ദിക് ഫോമിലേക്ക് തിരികെ എത്തേണ്ടത് ഇന്ത്യക്ക് അത്യാവശ്യമായിരുന്നു. സഫ്യാൻ ഷരീഫ്, കെയിൽ കോട്സർ, റിച്ചി ബെരിങ്ടൺ, ജോർജ് മുൺസി, ക്രിസ് ഗ്രീവ്സ് തുടങ്ങി മികച്ച താരങ്ങൾ സ്കോട്ട്‌ലൻഡിനുണ്ട്. ഒരു അട്ടിമറി പ്രതീക്ഷിക്കുന്നില്ലെങ്കിൽ പോലും സ്കോട്ട്‌ലൻഡിനെ വിലകുറച്ച് കാണാനാവില്ല.

ഈ മത്സരത്തിലും അടുത്ത മത്സരത്തിലും ഉയർന്ന മാർജിനിൽ ജയിച്ചാലേ ഇന്ത്യക്ക് സെമിഫൈനൽ സാധ്യതയുള്ളൂ. ന്യൂസീലൻഡിനെ അഫ്ഗാനിസ്ഥാനോ നമീബിയയോ തോല്പിക്കുകയും വേണം.

ഇന്ന് ആദ്യം നടക്കുന്ന മത്സരത്തിലാണ് നമീബിയ ന്യൂസീലൻഡിനെ നേരിടുക. അട്ടിമറികളുണ്ടാവാനിടയില്ല. ന്യൂസീലൻഡ് അനായാസം വിജയിക്കാനാണ് സാധ്യത.

]]>
ടി-20 ലോകകപ്പ്: പൊരുതിക്കീഴടങ്ങി സ്കോട്ട്‌ലൻഡ്; നമീബിയക്ക് ആവേശ ജയം https://malayalees.ch/namibia-won-scotland-t20-world-cup/ Thu, 28 Oct 2021 04:11:27 +0000 https://malayalees.ch/?p=51666 ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ സ്കോട്ട്‌ലൻഡിനെതിരെ നമീബിയക്ക് ജയം. 4 വിക്കറ്റിനാണ് നമീബിയ സ്കോട്ട്‌ലൻഡിനെ കീഴടക്കിയത്. സ്കോട്ട്‌ലൻഡ് മുന്നോട്ടുവച്ച 110 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ 4 വിക്കറ്റ് ശേഷിക്കെ നമീബിയ മറികടക്കുകയായിരുന്നു. ഇതോടെ സൂപ്പർ 12ൽ കളിച്ച രണ്ട് മത്സരങ്ങളിലും സ്കോട്ട്‌ലൻഡ് പരാജയപ്പെട്ടു. നമീബിയയുടെ ആദ്യ സൂപ്പർ 12 മത്സരമായിരുന്നു ഇത്. (namibia won scotland t20)

കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ നമീബിയ ധൃതിയേതുമില്ലാതെയാണ് ബാറ്റ് ചെയ്തത്. ഇറ്റക്കിടെ വിക്കറ്റുകൾ നഷ്ടമായെങ്കിലും ഒരു കളക്ടീവ് എഫർട്ടിലൂടെ അവർ കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് എത്തുകയായിരുന്നു. പവർപ്ലേയിൽ അവർ ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 29 റൺസ്. മൈക്കൽ വാ ലിൻഗെനെ (18) റിച്ചി ബെരിങ്ടണിൻ്റെ കൈകളിലെത്തിച്ച സഫ്യാൻ ഷരീഫാണ് സ്കോട്ട്‌ലൻഡിന് ആദ്യ ബ്രേക്ക്ത്രൂ നൽകിയത്. 10ആം ഓവറിൽ സെയിൻ ഗ്രീൻ (9) മടങ്ങി. ഗ്രീനെ ക്രിസ് ഗ്രീവ്സിൻ്റെ പന്തിൽ ജോർജ് മുൺസി പിടികൂടി. ഗെർഹാഡ് എറാസ്മസിനെ (4) മൈക്കൽ ലീസ്ക് ക്ലീൻ ബൗൾഡാക്കി. ക്രെയ്ഗ് വില്ല്യംസിനെ (23) മാർക്ക് വാറ്റിൻ്റെ പന്തിൽ മാത്യു ക്രോസ് സ്റ്റമ്പ് ചെയ്ത് പുറത്താക്കി.

അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ഡേവിഡ് വീസിൻ്റെയും ജെജെ സ്മിറ്റിൻ്റെയും മികവിൽ നമീബിയ അനായാസം വിജയത്തിലേക്ക് കുതിക്കവെ വീസ് (16) വീണു. നമീബിയൻ ടീമിലെ ഏറ്റവും മികച്ച താരത്തെ മൈക്കൽ ലീസ്കിൻ്റെ പന്തിൽ മാർക്ക് വാറ്റ് പിടികൂടുകയായിരുന്നു. സ്മിറ്റുമായി 35 റൺസിൻ്റെ കൂട്ടുകെട്ടിൽ പങ്കാളിയായ ശേഷമാണ് വീസ് മടങ്ങിയത്. വിജയിക്കാൻ ഒരു റൺസ് മാത്രം വേണ്ടപ്പോൾ. 19ആം ഓവറിൽ ജാൻ ഫ്രൈലിങ്ക് (1) ബ്രാഡ് വീലിൻ്റെ പന്തിൽ കല്ലം മക്ലിയോഡിനു ക്യാച്ച് സമ്മാനിച്ച് മടങ്ങി. പങ്കാളികളെ നഷ്ടമായെങ്കിലും സമചിത്തതയോടെ ബാറ്റ് വീശിയ സ്മിറ്റ് നമീബിയക്ക് ടി-20 ലോകകപ്പ് സൂപ്പർ 12 വിജയം സമ്മാനിക്കുകയായിരുന്നു. സ്മിറ്റ് (32) പുറത്താവാതെ നിന്നു.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ സ്കോട്ട്‌ലൻഡിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുക്കാനേ സാധിച്ചുള്ളൂ. 44 റൺസെടുത്ത മൈക്കൽ ലീസ്ക് സ്കോട്ട്ലൻഡിൻ്റെ ടോപ്പ് സ്കോററായി. നമീബിയക്കായി റൂബൻ ട്രംപെൽമാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.

]]>