scientists – malayalees.ch https://malayalees.ch Malayalam Online News Portal Fri, 05 May 2023 08:08:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png scientists – malayalees.ch https://malayalees.ch 32 32 പാകിസ്താന്‌ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍ https://malayalees.ch/drdo-scientist-arrested-pune/ Fri, 05 May 2023 08:07:54 +0000 https://malayalees.ch/?p=80756 ചാരവൃത്തിയില്‍ ഏര്‍പ്പെട്ടെന്നാരോപിച്ച് ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍. പൂനെയിലെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റേതാണ് നടപടി. നിര്‍ണായക വിവരങ്ങള്‍ പാകിസ്താന്‌ ചോര്‍ത്തി നല്‍കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അറസ്റ്റ്. ഡിആര്‍ഡിഒ ശാസ്ത്രജ്ഞനായ പ്രദീപ് കുരുല്‍ക്കറെയാണ് അറസ്റ്റിലായത്.

പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് പ്രദീപ് ചില നിര്‍ണായക വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് എടിഎസ് നല്‍കുന്ന സൂചന. ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരം മുംബൈ എടിഎസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പദവി ദുരുപയോഗം ചെയ്ത് പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരങ്ങള്‍ കൈമാറി എന്ന് എടിഎസ് പ്രസ്താവനയില്‍ പറയുന്നു. വാട്‌സ്ആപ്പ് കോള്‍, വിഡിയോ കോള്‍ വഴി രാജ്യസുരക്ഷയെ ബാധിക്കുന്ന നിര്‍ണായ വിവരങ്ങള്‍ കൈമാറി എന്നാണ് കണ്ടെത്തല്‍.

]]>
മാർച്ച് 28ന് ആകാശത്ത് അത്ഭുതക്കാഴ്ച; അഞ്ച് ഗ്രഹങ്ങളെ ഒന്നിച്ച് കാണാം https://malayalees.ch/5-planets-will-be-visible-in-the-night-sky-on-march-28/ Mon, 20 Mar 2023 09:15:00 +0000 https://malayalees.ch/?p=78277 മാർച്ച് അവസാനം ആകാശത്ത് നിങ്ങളെ കാത്തിരിക്കുന്നത് അത്ഭുതക്കാഴ്ച. മാർച്ച് 28ന് മാനത്ത് അഞ്ച് ഗ്രഹങ്ങളെ ഒന്നിച്ച് കാണാം. ചൊവ്വ, ശുക്രൻ, ബുധൻ, വ്യാഴം, യുറാനസ് എന്നീ ഗ്രഹങ്ങളാണ് കാണാൻ സാധിക്കും.

മെർക്കുറിയെക്കാൾ പ്രകാശിച്ച് ജുപീറ്റർ കാണപ്പെടുമെന്നാണ് റിപ്പോർട്ട്. അഞ്ച് ഗ്രഹങ്ങളിലും ഏറ്റവും പ്രകാശം വീനസിനായിരിക്കും. വീനസിനെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കും. മറ്റ് ഗ്രഹങ്ങളും കാണാൻ സാധിക്കുമെങ്കിലും വീനസിന്റെയത്ര തെളിച്ചം ഉണ്ടാകില്ല. യുറാനസിനെ കാണുക പ്രയാസമാകും.

നേരത്തെ, മാർച്ച് 1ന് വീനസും ജുപീറ്ററും നേർ രേഖയിൽ എത്തിയിരുന്നു. ഒപ്പം ഫെബ്രുവരിയിൽ മൊത്തം ചന്ദ്രന്റെ നേർരേഖയിൽ ജുപീറ്ററും വീനസും എത്തിയിരുന്നു.

]]>
ഇന്ത്യയില്‍ കോവിഡ് സമൂഹ വ്യാപനം നടന്നുകഴിഞ്ഞെന്ന് ആരോഗ്യ വിദഗ്ധര്‍ https://malayalees.ch/community-transmission-of-covid-19-certainly-on-say-experts/ Mon, 01 Jun 2020 06:46:23 +0000 https://malayalees.ch/?p=26354 മുന്നൊരുക്കങ്ങൾ ഇല്ലാതെ രാജ്യം സമ്പൂർണ അടച്ചുപൂട്ടലിലേക്ക് പോയത് തിരിച്ചടിയായെന്നും വിമര്‍ശനം

ഇന്ത്യയിലെ പല സ്ഥലങ്ങളിലും കോവിഡ് സമൂഹ വ്യാപനം നടന്ന് കഴിഞ്ഞിട്ടുണ്ടെന്ന് ആരോഗ്യ രംഗത്തെ വിദഗ്‌ധരുടെ സംഘടന. ആരോഗ്യ രംഗത്ത് ദീർഘകാല അനുഭവമുള്ളവരുടെ അഭിപ്രായം തേടാതെയെടുത്ത പല തീരുമാനങ്ങളും തിരിച്ചടിയായി. പകർച്ചവ്യാധികളെ നേരിട്ട് കൈകാര്യം ചെയ്യാത്ത ആരോഗ്യ രംഗത്തുള്ളവരും ഉദ്യോഗസ്ഥരുമാണ് സർക്കാരിന് ഉപദേശം നൽകിയത്. മുന്നൊരുക്കങ്ങൾ ഇല്ലാതെ രാജ്യം സമ്പൂർണ അടച്ചുപൂട്ടലിലേക്ക് പോയത് തിരിച്ചടിയായെന്നും വിമര്‍ശനം.

ഇന്ത്യൻ പബ്ലിക് ഹെൽത്ത്‌ അസോസിയേഷൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് എപ്പിഡമോളജിസ്റ് എന്നീ സംഘടനകൾ സംയുക്തമായി ഇറക്കിയ പ്രസ്‌താവനയിൽ ആണ് ഇക്കാര്യം പറഞ്ഞത്.

ലോക്ഡൗണിന് മുൻപ് അതിഥി തൊഴിലാളികൾ അടക്കമുള്ളവരെ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ അനുവദിക്കണമായിരുന്നു. ഇത് രണ്ട് പ്രശ്ങ്ങൾ ഉണ്ടാക്കി. ആളുകൾ കുടുങ്ങി കിടക്കുകയും കാൽനടയായും മറ്റും പോയവർ അപകടത്തിൽ പെട്ട് കൊല്ലപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാക്കി. രോഗം വ്യാപിച്ച സ്ഥലങ്ങളിൽ നിന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങിയവർ രോഗവാഹകരായി.

ഇന്ത്യയിൽ സമൂഹ വ്യാപനം ഇല്ലെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാല്‍ കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് പ്രതിദിനം വര്‍ധിക്കുകയാണ്. രോഗബാധിതരുടെ എണ്ണത്തില്‍ ഫ്രാന്‍സിനെ മറികടന്ന് ഇന്ത്യ ഏഴാം സ്ഥാനത്തെത്തി. 24 മണിക്കൂറിനിടെ 230 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 5394 ആയി. 8392 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

ഡല്‍ഹിയിലെ ഐസിഎംആർ ആസ്ഥാനം അടക്കേണ്ട സാഹചര്യമുണ്ടായി. ഐസിഎംആറിലെ ശാസ്ത്രജ്ഞന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സ്ഥാപനം അടച്ചത്. അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയുമാണ് ഐസിഎംആർ അടച്ചിടുക. മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ ശാസ്ത്രജ്ഞനാണ് കോവിഡ് കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച ഐസിഎംആർ ഡയറക്ടർ ഉൾപ്പടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിൽ ഇദ്ദേഹമുണ്ടായിരുന്നു.

]]>