School – malayalees.ch https://malayalees.ch Malayalam Online News Portal Wed, 05 Jul 2023 05:19:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png School – malayalees.ch https://malayalees.ch 32 32 ഇന്ന് ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി https://malayalees.ch/6-districts-holiday-schools-today/ Wed, 05 Jul 2023 04:12:06 +0000 https://malayalees.ch/?p=83805 സംസ്ഥാനത്ത് ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവധി. കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, തൃശൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ, ഇടുക്കി ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. കാസർഗോഡ് പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾ അവധിയായിരിക്കും.

സംസ്ഥാനത്ത് ഇന്ന് പരക്കെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകി. കൊല്ലത്ത് യല്ലോ അലേർട്ടും 12 ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനക്കും.

നാളെ 11 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ജാഗ്രത തുടരും. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുന്നു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. 

കനത്ത മഴയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗവിയിലേക്ക് സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇനി ഒരു അറിയിപ്പുണ്ടാകുന്ന വരെ ഗവിയിലേക്ക് സഞ്ചാരികളെ കടത്തിവിടില്ല. സംസ്ഥാനത്ത് 9 ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിനിടെ മലപ്പുറം അമരമ്പലം പുഴയിൽ 12കാരിയെയും മുത്തശ്ശിയെയും കാണാതായി. പുലർച്ചെ രണ്ടരയ്ക്കാണ് ഒരു കുടുംബത്തിലെ 5 പേർ അമരമ്പലം സൗത്ത് കടവിൽ ഇറങ്ങിയത്. അമ്മയും 3 മക്കളും മുത്തശ്ശിയുമാണ് പുഴയിൽ ഒഴുക്കിൽപ്പെട്ടത്. 3 പേർ രക്ഷപ്പെട്ടു. സൗത്ത്‌ അമരമ്പലം കുന്നുംപുറത്ത് സുശീലയ്ക്കും പന്ത്രണ്ടുകാരിയായ പേരക്കുട്ടിക്കും വേണ്ടി തെരച്ചിൽ തുടരുകയാണ്.

]]>
ഉച്ചഭക്ഷണം വിളമ്പുന്നതിലെ അശ്രദ്ധ, തിളച്ച പരിപ്പ് പാത്രത്തിൽ വീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് പൊള്ളലേറ്റു https://malayalees.ch/girl-falls-in-hot-daal-during-meal-at-madhya-pradesh/ Tue, 11 Apr 2023 11:58:35 +0000 https://malayalees.ch/?p=79467 സ്‌കൂളിലെ ഉച്ചഭക്ഷണം അശ്രദ്ധമായി വിളമ്പിയതിനെ തുടർന്ന് ഒന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് പൊള്ളലേറ്റു. മധ്യപ്രദേശ് ബാൻസ്‌ലയിലെ ഒരു പ്രൈമറി സ്കൂൾ തിങ്കളാഴ്ചയാണ് സംഭവം. തുറന്നിരുന്ന ചൂടുള്ള പരിപ്പുകറി പാത്രത്തിലേക്ക് വിദ്യാർത്ഥിനി വീഴുകയായിരുന്നു. 30 ശതമാനം പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ തേജേശ്വരിക്കാണ് പൊള്ളലേറ്റത്. ബോസ്‌ലയിലെ പ്രൈമറി സ്‌കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുകയായിരുന്നു. ഭക്ഷണം എടുക്കാൻ കുട്ടികൾ ഒരുമിച്ചെത്തിയപ്പോൾ തിക്കിലും തിരക്കിലും തേജേശ്വരി പെട്ടെന്ന് ചൂടുള്ള പരിപ്പ് പാത്രത്തിൽ വീഴുകയായിരുന്നു. ഇതോടെ ഗുരുതരമായി പൊള്ളലേറ്റ വിദ്യാർത്ഥിയെ ഭാനുപ്രതാപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കാങ്കർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

അപകടത്തിൽ വിദ്യാർത്ഥിക്ക് 30 ശതമാനം പൊള്ളലേറ്റതായി വിദ്യാർത്ഥിയെ ചികിത്സിച്ച ഡോ.ജിതേന്ദ്ര ഉപാധ്യായ പറഞ്ഞു. വിവരമറിഞ്ഞ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ എന്നിവർ വിദ്യാർത്ഥിനിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി സന്ദർശിച്ചു. കുറ്റക്കാർ ആരായാലും നടപടിയെടുക്കുമെന്നും അധികൃതർ പറഞ്ഞു.

]]>
”കേരള ബ്ലോക്ക് ആഫ്രിക്കയിൽ” മഴയും വെയിലുമേറ്റ് പഠിച്ച കുട്ടികൾക്ക് സ്കൂൾ നിർമിച്ച് നൽകി മലയാളി ദമ്പതികൾ https://malayalees.ch/a-malayali-couple-built-a-school-for-children-in-africa/ Thu, 02 Mar 2023 08:37:13 +0000 https://malayalees.ch/?p=77199 ആഫ്രിക്കയിൽ കുട്ടികൾക്ക് സ്കൂൾ നിർമിച്ച് നൽകി മലയാളി ദമ്പതികൾ. ആഫ്രിക്കയിലെ മലാവിയിൽ മഴയും വെയിലുമേറ്റ് മരച്ചുവട്ടിൽ ഇരുന്ന് പഠിച്ച കുട്ടികൾക്കാണ് മലയാളി ദമ്പതികൾ സ്കൂൾ നിർമിച്ച് നൽകിയത്.(A Malayali couple built a school for children in Africa)

മലപ്പുറം ജില്ലയിലെ പോത്തുകല്ല് സ്വദേശികളായ അരുണും ഭാര്യ സുമിയുമാണ് വലിയ സഹായങ്ങൾക്ക് പിന്നിൽ. സ്കൂളിന്റെ പേര് ‘കേരള ബ്ലോക്ക്’ എന്നാണ്. ഡാം നിർമാണവുമായി ബന്ധപ്പെട്ടാണ് അരുൺ മലാവിയിലെ ചിസുസില ഗ്രാമത്തിലെത്തിയത്. ഗ്രാമത്തിലൂടെ സഞ്ചരിക്കുന്ന സമയത്ത് കുട്ടികൾ മഴ നനഞ്ഞ് ഓടുന്നത് ശ്രദ്ധയിൽപ്പെട്ടു.

പുല്ലുമേഞ്ഞ ക്ലാസ് മുറിയിൽ കുട്ടികൾ മൊത്തം മഴ നനഞ്ഞ് നിക്കുന്നൊരു കാഴ്ച്ച കണ്ടു. അത് മനസിനെ ഭയങ്കരമായി വേദനിപ്പിച്ച കാഴ്ച്ചയായിരുന്നു. ആ കാഴ്ചയിലൂടെയാണ് എനിക്ക് ഈ സ്കൂൾ നിർമ്മിച്ചുനൽകാനുള്ള പ്രചോദനമുണ്ടായതെന്ന് അരുൺ പറഞ്ഞു.

കുട്ടികളും ഗ്രാമവാസികളും ചേർന്നാണ് സ്കൂൾ പണി പൂർത്തിയാക്കിയത്. പോത്തുകല്ലിൽ നിന്നുള്ള ആസിഫ് അലിയും പുനലൂർ സ്വദേശി കെന്നറ്റ് ഫ്രാൻസിസുമാണ് അരുണിനൊപ്പം കൈകോർത്ത്. സ്കൂൾ നിർമ്മിക്കാൻ മൂന്ന് പേരുടെ ശമ്പളത്തിൽ നിന്നും ഒരു ഭാഗവും യൂട്യൂബിലെ വരുമാനവുമാണ് ഉണ്ടായതെന്നും അരുൺ പറഞ്ഞു.

]]>
വൈകി വന്ന ഇരുപതോളം കുട്ടികളെ പുറത്താക്കി ഗേറ്റ് അടച്ചു; സംഭവം എടത്വാ സെന്റ് അലോഷ്യസ് സ്‌കൂളില്‍ https://malayalees.ch/children-who-came-late-were-kicked-out-and-the-gate-was-closed-in-alappuzha-school/ Wed, 18 Jan 2023 06:11:38 +0000 https://malayalees.ch/?p=74598 ആലപ്പുഴ എടത്വാ സെന്റ് അലോഷ്യസ് സ്‌കൂളില്‍ വൈകി വന്ന കുട്ടികളെ പുറത്താക്കി സ്‌കൂള്‍ ഗേറ്റ് അടച്ചെന്ന് പരാതി. ഇരുപതോളം കുട്ടികളെയാണ് പുറത്തുനിര്‍ത്തിയത്. വൈകി വന്നതിനാലാണ് കുട്ടികളെ പുറത്തുനിര്‍ത്തിയതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. 

ഒന്‍പതി മണി മുതലാണ് സ്‌കൂളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. 9 മണിക്ക് ശേഷം തന്നെ ഗേറ്റ് അടയ്ക്കുകയായിരുന്നു. 9.30ന് തൊട്ടുമുന്‍പായാണ് കുട്ടികളെത്തിയത്. സ്ഥിരമായി കുട്ടികള്‍ വൈകി വരുന്നത് കൊണ്ടാണ് കുട്ടികളെ പുറത്താക്കി ഗേറ്റ് അടച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നു.

സ്‌കൂളിന് തൊട്ടടുത്തായി ഒരു ട്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ട്യൂഷന്‍ സെന്ററില്‍ 9.10ഓടെയാണ് ക്ലാസുകള്‍ അവസാനിക്കുന്നത്. ട്യൂഷന്‍ സെന്ററില്‍ പോകുന്ന കുട്ടികള്‍ സ്ഥിരമായി വൈകി വരാറുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കുട്ടികളുടെ മാതാപിതാക്കള്‍ എത്തിയ ശേഷം വേണ്ട നടപടികള്‍ തീരുമാനിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

]]>
കണ്ണൂരിൽ സ്കൂളിനകത്ത് ജീപ്പിൽ വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം; കേസെടുത്ത് പൊലീസ് https://malayalees.ch/students-dangerous-jeep-riding-in-school-kannur/ Fri, 23 Dec 2022 04:22:17 +0000 https://malayalees.ch/?p=73281 കണ്ണൂർ മമ്പറത്ത് ജീപ്പിൽ വിദ്യാർത്ഥികളുടെ അഭ്യാസ പ്രകടനം. മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടകരമായ രീതിയിൽ വാഹനമോടിച്ചത്. സ്കൂളിലെ ക്രിസ്തുമസ് ആഘോഷങ്ങൾക്കിടയിലാണ് പ്രകടനം. സംഭവത്തിൽ പിണറായി പൊലീസ് കേസെടുത്തു. ലൈസൻസ് ഇല്ലാത്ത വിദ്യാർത്ഥിയാണ് വാഹനം ഓടിച്ചത്.

ജീപ്പിലെ അഭ്യാസപ്രകടനത്തിനിടയിൽ പല കുട്ടികളും തെറിച്ച് വീണു. എന്നാൽ കുട്ടികൾ തെറിച്ചുവീണിട്ടും സാഹസിക പ്രകടനം തുടരുകയായിരുന്നു.

]]>
വടിവാളുമായി സ്കൂളിലെത്തി പ്രധാനാധ്യാപകൻ; നടപടിയുമായി അധികൃതർ https://malayalees.ch/teacher-machete-school/ Mon, 07 Nov 2022 10:37:42 +0000 https://malayalees.ch/?p=70862 വടിവാളുമായി സ്കൂളിലെത്തിയ പ്രധാനാധ്യാപകനെതിരെ നടപടിയുമായി അധികൃതർ. അസമിലെ കച്ചാർ ജില്ലയിലെ ഒരു എൽപി സ്കൂളിലെ പ്രധാനാധ്യാപകനാണ് വടിവാൾ വീശി സ്കൂളിലെത്തിയത്. സ്കൂളിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. 38കാരനായ ധൃതിമേധ ദാസിനെ വിദ്യാഭ്യാസ വകുപ്പ് സസ്പൻഡ് ചെയ്തു.

11 വർഷമായി രാധാമാധവ് ബുനിയാടി സ്കൂളിലെ അധ്യാപകനാണ് ധൃതിമേധ ദാസ്. ചില അധ്യാപകരുടെ ഉത്തരവാദിത്തമില്ലായ്‌മയിൽ താൻ അസ്വസ്ഥനായിരുന്നു എന്നും അവർക്ക് മുന്നറിയിപ്പ് നൽകാനാണ് വടിവാൾ കൊണ്ടുവന്നതെന്നും ഇയാൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. സ്കൂളിൽ നിന്ന് പിരിച്ചുവിട്ടെങ്കിലും ഇയാൾക്കെതിരെ അധികൃതർ പരാതി നൽകുകയോ പൊലീസ് കേസെടുക്കുകയോ ചെയ്തിട്ടില്ല.

]]>
കാസർഗോഡ് ബേക്കൂർ സ്കൂളിൽ പന്തൽ തകർന്ന സംഭവം; മൂന്ന് പേർ കൂടി അറസ്റ്റിൽ https://malayalees.ch/3-arrest-in-pandal-collapses-kasaragod-school/ Sat, 22 Oct 2022 07:19:24 +0000 https://malayalees.ch/?p=70040 കാസർഗോഡ് ബേക്കൂർ സ്കൂളിൽ പന്തൽ തകർന്ന സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. കരാറുകാരായ അഹമ്മദ് അലി, അബ്ദുൾ ബഷീർ, ഒരു തൊഴിലാളിയുമാണ് അറസ്റ്റിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

മഞ്ചേശ്വരം ഉപജില്ല മത്സരത്തിനിടെയാണ് പന്തല്‍ തകര്‍ന്നു വീണത്. 30 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റിരുന്നു. പന്തലിന്റെ മുകള്‍ ഭാഗം ഇരുമ്പ് ഷീറ്റുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരുന്നത്. കുട്ടികള്‍ക്ക് തലയ്ക്കും മുഖത്തും മുറിവ് പറ്റിയിട്ടുണ്ട്. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം. ചില കുട്ടികളെ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോയിരുന്നു.

നിർമാണത്തിലെ അപാകതയാണ് അപകട കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ചെറിയ കുട്ടികളുൾപ്പെടെയുള്ളവർ പരിപാടി സ്ഥലത്തുണ്ടായിരുന്നു. അതിന്റെ ഗൗരവം കണക്കിലെടുക്കാതെ പന്തൽ അശ്രദ്ധമായി നിർമ്മിച്ചുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സംഭവ സ്ഥലം കാസർഗോഡ് ജില്ലാ മെഡിക്കൽ ഓഫീസർ അടങ്ങുന്ന ഉന്നത സംഘം സന്ദർശിച്ചിരുന്നു. ചികിത്സ തേടുന്ന കുട്ടികളെ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള സംഘവും സന്ദർശിച്ചെന്നാണ് വിവരം. സംഭവത്തിൽ വിശദീകരണം നൽകാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

]]>
കാസര്‍ഗോഡ് ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നു; 30 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക് https://malayalees.ch/marquee-collapsed-kasargod-school/ Fri, 21 Oct 2022 13:17:20 +0000 https://malayalees.ch/?p=69991 കാസര്‍ഗോഡ് സ്കൂള്‍ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകർന്ന് വീണ് അപകടം. മഞ്ചേശ്വരം ബേക്കൂര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ മുപ്പത് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ രണ്ട് വിദ്യാർത്ഥികളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി .

മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെയാണ് തകര ഷീറ്റുകൊണ്ട് നിര്‍മ്മിച്ച പന്തല്‍ തകര്‍ന്നത്. ഇന്നലെയാണ് ബേക്കൂര്‍ സ്കൂളില്‍ ശാസ്ത്രമേള തുടങ്ങിയത്.

]]>
സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇന്ന് പ്രവൃത്തി ദിനം https://malayalees.ch/working-day-for-schools-in-kerala-today/ Sat, 24 Sep 2022 04:13:55 +0000 https://malayalees.ch/?p=68495 സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഇന്ന് പ്രവൃത്തി ദിവസമായിരിക്കും. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് ശനിയാഴ്ച സ്കൂൾ തുറന്നു പ്രവർത്തിക്കുന്നത്. 2022-23 അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രകാരം സെപ്റ്റംബർ 24ന് പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് പ്രവർത്തി ദിവസം ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ഇന്നു കൂടാതെ ഒക്ടോബര്‍ 29, ഡിസംബര്‍ 3 എന്നീ രണ്ട് ശനിയാഴ്ചകള്‍ കൂടി ഈ വര്‍ഷം പ്രവൃത്തിദിനമായിരിക്കും. സെപ്റ്റംബർ, ഒക്ടോബർ, ഡിസംബർ ഒഴികെയുള്ള മാസങ്ങളിൽ ഈ വർഷം ഇനി ശനിയാഴ്ചയിൽ സ്കൂളുകൾക്ക് പ്രവൃത്തി ദിനങ്ങൾ ഇല്ല. എന്നാൽ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകൾക്ക് ഇത് ബാധകമല്ല.

]]>
വയനാട്ടിൽ ഇന്ന് പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി https://malayalees.ch/wayanad-school-colleges-holiday/ Mon, 08 Aug 2022 04:21:48 +0000 https://malayalees.ch/?p=66060 മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. മറ്റ് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമേ അവധിയുള്ളൂ. ഇടുക്കിയിൽ ദേവികുളം, പീരുമേട് താലൂക്കുകളിലെയും ഉടുമ്പൻചോല താലൂക്കിലെ ബൈസൺ വാലി, ചിന്നക്കനാൽ പഞ്ചായത്തുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഇവിടെയും പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമായിരിക്കും.

കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തിപ്രാപിക്കുമെന്നതും നേരിയ ആശങ്കയുയർത്തുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായി വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 138.40 അടിയായി ഉയർന്നിരിക്കുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്കും വർധിച്ചിട്ടുണ്ട്. ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടുന്നുണ്ട്. ജലനിരപ്പ് ഉയർന്നതിനെത്തുടർന്നാണ് വെള്ളത്തിന്റെ അളവ് കൂട്ടിയത്. സെക്കന്റിൽ 3119 ഘനയടി ആയാണ് കൂട്ടിയത്. ആറു ഷട്ടറുകൾ 50 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്.

അതേസമയം, ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ കക്കി- ആനത്തോട് റിസർവോയർ ഷട്ടർ ഇന്ന് തുറക്കും. രാവിലെ 11 മണിക്കാണ് ഷട്ടർ തുറക്കുക. 35 മുതൽ 50 ക്യുമെക്സ് ജലം പുറത്തേക്ക് വിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതോടെ പമ്പയിൽ ജലനിരപ്പ് 10 മുതൽ 15 സെന്റിമീറ്റർ വരെ ഉയരും. പമ്പാതീരത്തുള്ളവർ ആവശ്യമെങ്കിൽ മാറിത്താമസിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

]]>