school re open – malayalees.ch https://malayalees.ch Malayalam Online News Portal Tue, 06 Oct 2020 05:50:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png school re open – malayalees.ch https://malayalees.ch 32 32 സ്കൂ​ൾ, കോ​ള​ജ് തു​റ​ക്ക​ലി​ന് പു​തി​യ മാ​ർ​ഗ​രേ​ഖയുമായി കേന്ദ്രം https://malayalees.ch/guidelines-for-reopening-schools-colleges-issued-by-education-ministry/ Tue, 06 Oct 2020 05:49:52 +0000 https://malayalees.ch/?p=32843 രാ​ജ്യ​ത്തെ സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ എ​ന്നി​വ തു​റ​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​ഞ്ചാം​ഘ​ട്ട ലോ​ക്ക്ഡൗ​ണിന്റെ മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി. സ്കൂ​ളു​ക​ൾ തു​റ​ന്നാ​ലും ഉ​ട​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​തൊ​രു ത​ര​ത്തി​ലു​ള്ള മൂ​ല്യ​നി​ർ​ണ​യ​വും ന​ട​ത്ത​രു​തെ​ന്നാ​ണു മാ​ർ​ഗ​രേ​ഖ​യി​ൽ പ​റ​യു​ന്ന​ത്.

സ്കൂ​ളു​ക​ൾ ഒ​ക്ടോ​ബ​ർ 15-ന് ​ശേ​ഷം തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് തീ​രു​മാ​നം എ​ടു​ക്കാ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

ഡോക്ടറുടെയും നഴ്‌സിന്റെയും സേവനം ലഭ്യമാകുമെന്ന് ഉറപ്പാക്കണം. ഹാജർ കര്‍ശനമാക്കരുത്. വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അസുഖ അവധി ആവശ്യമെങ്കില്‍ അനുവദിക്കണം. രക്ഷിതാക്കളുടെ അനുമതി പത്രവുമായി മാത്രമെ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്താവൂ. സ്‌കൂളില്‍ വരണമോ ഓണ്‍ലൈന്‍ ക്ലാസ് തുടരണോ എന്നകാര്യം തീരുമാനിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. സ്കൂ​ൾ കാ​മ്പ​സ് മു​ഴു​വ​ൻ ശു​ചീ​ക​രി​ക്കു​ക​യും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ക​യും വേ​ണം. ക്ലാ​സ് മു​റി​ക​ളി​ൽ വാ​യു സ​ഞ്ചാ​രം ഉ​റ​പ്പാ​ക്ക​ണം. വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ലേ​ക്ക് വ​രു​മ്പോ​ഴും തി​രി​ച്ചു പോ​കു​ന്പോ​ഴും ക്ലാ​സി​ൽ ഇ​രി​ക്കു​മ്പോ​ഴും സാ​മൂ​ഹ്യ അ​ക​ലം ഉ​റ​പ്പാ​ക്ക​ണം.

]]>
രാജ്യത്തെ സ്കൂളുകളും കോളേജുകളും ഇന്ന് മുതല്‍ ഭാഗികമായി തുറക്കും https://malayalees.ch/schools-reopen-today/ Mon, 21 Sep 2020 05:14:29 +0000 https://malayalees.ch/?p=32090 ഒമ്പത് മുതൽ 12വരെയുള്ള ക്ലാസുകൾക്കും കോളേജുകള്‍ക്കുമാണ് പ്രവര്‍ത്തനാനുമതി. ജമ്മുകശ്മീരും പഞ്ചാബ്, ഹരിയാന, അസം, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുമാണ് പ്രവര്‍ത്തനാനുമതി നൽകിയിട്ടുള്ളത്.

സ്കൂളുകൾക്ക് പ്രവര്‍ത്തിച്ചുതുടങ്ങാൻ അനുമതി നൽകിയിട്ടുള്ളത്.

ലോക്ഡൗണിനെത്തുടര്‍ന്ന് അടച്ചിട്ട സ്കൂളുകൾ അഞ്ച് മാസത്തിന് ശേഷമാണ് ഇന്ന് മുതൽ ഭാഗികമായി പ്രവര്‍ത്തനമാരംഭിക്കുന്നത്. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പ്രവര്‍ത്തനങ്ങൾക്കാണ് അനുമതി. രക്ഷിതാക്കളുടെ അനുമതിയോടെ വിദ്യാര്‍ഥികൾക്ക് സ്കൂളുകളിലേക്ക് വരാം. അധ്യാപക അനധ്യാപക ജീവനക്കാര്‍ക്കും സ്കൂളുകളിൽ വരാം. ഓൺലൈൻ അധ്യാപനത്തിന് അധ്യാപകര്‍ക്ക് സ്കൂളുകൾ ഉപയോഗിക്കാൻ ഇതുവഴി അവസരമുണ്ടാകും. അധ്യാപകരിൽ നിന്ന് മാര്‍ഗനിര്‍ദേശങ്ങൾ ചോദിച്ചറിയാൻ വിദ്യാര്‍ഥികൾക്കും സാധിക്കും. പക്ഷേ അമ്പത് ശതമാനം പേര്‍ക്ക് മാത്രമേ ഒരു ദിവസം സ്കൂളിൽ വരാൻ അനുമതിയുണ്ടാകൂ.

ഗവേഷക വിദ്യാര്‍ഥികൾ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികൾ, ലബോറട്ടറി സംവിധാനം ആവശ്യമുള്ള പ്രൊഫഷണൽ വിദ്യാര്‍ഥികൾ, ഐടിഐ, മറ്റ് സ്കിൽ വികസന കോഴ്സുകൾ പഠിക്കുന്ന വിദ്യാര്‍ഥികൾ എന്നിവര്‍ക്കായി കോളജുകൾ തുറക്കാനുള്ള അനുമതിയും ഇന്ന് മുതൽ പ്രാബല്യത്തിലാകും.

അതേസമയം, ഇക്കാര്യങ്ങളിൽ സംസ്ഥാനങ്ങളാണ് അന്തിമ തീരുമാനം എടുക്കുക. ഇവിടങ്ങളിൽ പാലിക്കേണ്ടുന്ന ആരോഗ്യ പ്രോട്ടോക്കോളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ കലാലയങ്ങൾ തുറക്കാനാകില്ല. നിലവിൽ കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരും പഞ്ചാബ്, ഹരിയാന, അസം, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും മാത്രമാണ് പ്രവര്‍ത്തനാനുമതി നൽകിയിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ സ്കൂളുകളിൽ വരണമെന്ന് നിര്‍ബന്ധമില്ല.

]]>
സ്കൂൾ തുറക്കുന്നത് വൈകിയേക്കും: മൂന്നാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് അധ്യയനം വേണ്ടതില്ലെന്നും നിര്‍ദേശം https://malayalees.ch/schools-will-not-reopen-soon/ Tue, 11 Aug 2020 10:31:48 +0000 https://malayalees.ch/?p=30009 കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ 2020 സീറോ അധ്യയന വർഷം ആയി പരിഗണിക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നത്.

കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ സ്കൂൾ തുറക്കുന്നത് വൈകിയേക്കും. സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ പാർലമെൻററി കാര്യസമിതിയില്‍ അവ്യക്തത തുടരുന്നു. സ്കൂൾ തുറക്കുന്ന കാര്യത്തിൽ ഇതുവരെ ധാരണയിലെത്താനായില്ലെന്ന് എംഎച്ച്ആർഡി ഉദ്യോഗസ്ഥർ സമിതിയെ അറിയിച്ചു. എട്ടാം ക്ലാസിന് മുകളിലുള്ളവർക്ക് ഓൺലൈൻ ക്ലാസുകൾ നൽകിയാൽ മതിയെന്ന് നിർദേശം. മൂന്ന് മുതൽ ഏഴ് വരെ ഭാഗികമായി ഓൺലൈൻ ക്ലാസുകൾ നൽകാനും നിർദേശം. മൂന്നാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് അധ്യയനം വേണ്ടതില്ലെന്നും കമ്മിറ്റി നിർദേശം നല്‍കി.

കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ 2020 സീറോ അധ്യയന വർഷം ആയി പരിഗണിക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നത്. നിലവിലെ സാഹചര്യം അനുകൂലമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണിത്. എന്നാൽ കോളേജുകളിലെയും സ്‌കൂളുകളിലെയും വാര്‍ഷിക പരീക്ഷ നടത്താന്‍ കഴിയും എന്നാണ് പ്രതീക്ഷയെന്നും കേന്ദ്ര മാനവവിഭശേഷി സെക്രട്ടറി അമിത് ഖരെ മാനവ വിഭശേഷി വകുപ്പിന്‍റെ പാര്‍ലമെന്‍ററി സ്റ്റാന്റിംഗ് കമ്മിറ്റി യോഗത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

അധ്യായന വർഷം ഉപേക്ഷിക്കാതെ പരീക്ഷ അടക്കം പൂർത്തിയാക്കാനാണ് നിലവിലെ തീരുമാനം. ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ അറുപത് ശതമാനം പേർക്കും ഓണ്‍ലൈന്‍ ക്ളാസ്സുകളിലൂടെ പഠിക്കാന്‍ കഴിയുന്നുണ്ട്. മുപ്പത് ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ളാസ്സുകളില്‍ പങ്കെടുക്കാന്‍ റേഡിയോ, ടി വി തുടങ്ങിയ പരിമിതമായ സൗകര്യങ്ങളെ ഉള്ളു. പത്ത് ശതമാനം കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ല എന്നാണ് സർവേ റിപ്പോർട്ട്.

ഇന്ത്യയിൽ ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ ഘട്ടംഘട്ടമായി തുറക്കാനായിരുന്നു നേരത്തേ ആലോചിച്ചിരുന്നത്. 10,11,12 ക്ലാസുകൾ ആദ്യം ആരംഭിച്ച്, തുടർന്ന് 6 മുതൽ 9 വരെയുളള ക്ലാസുകൾ പ്രവർത്തിക്കാൻ അനുവദിക്കാനായിരുന്നു തീരുമാനം. വിദ്യാർഥികളുടെയും അധ്യാപകരുടെയും 33 ശതമാനം മാത്രം ഒരു സമയം സ്‌കൂളിലെത്തുന്ന രീതിയിലായിരുന്നു ക്രമീകരണം. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുയോജ്യമായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സ്‌കൂളുകൾ അടുത്ത മാസം ആരംഭിക്കാമെന്ന തീരുമാനം ഉപേക്ഷിച്ചു.

]]>