school opening – malayalees.ch https://malayalees.ch Malayalam Online News Portal Thu, 01 Jun 2023 05:00:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png school opening – malayalees.ch https://malayalees.ch 32 32 ഇനി പഠനകാലം; മധ്യവേനലവധിക്ക് ശേഷം കുരുന്നുകള്‍ ഇന്ന് സ്‌കൂളുകളിലേക്ക് https://malayalees.ch/school-opening-kerala-today/ Thu, 01 Jun 2023 04:47:32 +0000 https://malayalees.ch/?p=82057 മധ്യവേനലവധിക്ക് ശേഷം കുരുന്നുകള്‍ ഇന്ന് സ്‌കൂളുകളിലേക്ക്. മൂന്നു ലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. വിദ്യാലയങ്ങളില്‍ പ്രവേശനോത്സവത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

രണ്ടു മാസത്തെ അവധിക്കാലത്തിന് ശേഷമാണ് കളിചിരികളുമായി കുരുന്നുകള്‍ സ്‌കൂള്‍മുറ്റത്തേക്ക് എത്തുന്നത്. മലയന്‍കീഴ് സ്‌കൂളില്‍ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങ് കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി എല്ലാ സ്‌കൂളുകളിലും തത്സമയം പ്രദര്‍ശിപ്പിക്കും. ഇതേ സമയം തന്നെ ജില്ലാതലത്തിലും സ്‌കൂള്‍തലത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കുന്നുണ്ട്. ജില്ലാതലങ്ങളില്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ആവും പ്രവേശനോത്സവ പരിപാടികള്‍ നടക്കുക.

വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചു കൊണ്ടാണ് സര്‍ക്കാര്‍ പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. ലഹരി ഉപയോഗവും വില്‍പനയും തടയുന്നതിനുള്ള സഹായം ആഭ്യന്തരവകുപ്പ് നല്‍കും. സ്‌കൂള്‍ബസ്സുകള്‍, സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഗതാഗത വകുപ്പും ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രവേശനോത്സവത്തോട് അനുബന്ധിച്ച് കൂടുതല്‍ ട്രാഫിക് പൊലീസിന്റെ സേവനവും ഉറപ്പാക്കി.

]]>
കുരുന്നുകളെ വരവേറ്റ് വർണാഭമായ പ്രവേശനോത്സവം; സർക്കാർ സ്കൂളുകൾ ലോകോത്തര നിലവാരത്തിലേക്കെന്ന് മുഖ്യമന്ത്രി https://malayalees.ch/school-opening-inaugurated-by-cm-pinarayi-vijayan/ Wed, 01 Jun 2022 08:32:32 +0000 https://malayalees.ch/?p=62728 വിദ്യാർത്ഥികളെ വരവേറ്റ് സംസ്ഥാനത്ത് സ്കൂളുകളിൽ വർണാഭമായ പ്രവേശനോത്സവം. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കഴക്കൂട്ടത്ത് നിർവഹിച്ചു. നാല് ലക്ഷത്തോളം നവാ​ഗതരാണ് ഇത്തവണ സ്കൂൾ പ്രവേശനം നേടിയത്. ആകെ 43 ലക്ഷം വിദ്യാർത്ഥികൾ സ്കൂളുകളിലുണ്ട്.

സർക്കാർ സ്കൂളുകളുടെ നിലവാരം ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ലാസ്മുറികളും പഠനവും ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാ​ഗമാണ്. കൂട്ടം ചേരുന്നതിലൂടെയും കളികളിലൂടെയുമാണ് ജീവിതത്തിന്റെ പഠനം സാധ്യമാവുക.
സ്കൂളുകളിൽ എല്ലാ ജാതിമതസ്ഥരും ഒരുപോലെയാണ്. മതനിരപേരക്ഷത അപകടപ്പെടുത്താനുള്ള ശ്രമം നടക്കുമ്പോൾ ജാ​ഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടികളുടെ ചെറിയ തോൽവികൾ ജീവിതത്തിന്റെ പാഠമാണ്. കേരളത്തിന്റെ സ്കൂളുകളെ ലോകോത്തര നിലവാരത്തിലേക്കെത്തുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

]]>
ഹിജാബ് ധരിച്ചും ഇല്ലാതെയും വിദ്യാർത്ഥികൾ; ഉഡുപ്പിയിൽ വിദ്യാലയങ്ങൾ തുറന്നു https://malayalees.ch/karnataka-schools-colleges-reopen-in-udupi/ Wed, 16 Mar 2022 09:35:12 +0000 https://malayalees.ch/?p=58664 ഉഡുപ്പിയിൽ സ്കൂളുകളും കോളജുകളും വീണ്ടും തുറന്നു. ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതി വിധി പ്രസ്താവിച്ച് ഒരു ദിവസത്തിന് ശേഷമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നത്. അതേസമയം നിയന്ത്രണങ്ങളോടെ പ്രദേശത്ത് നിരോധനാജ്ഞ മാർച്ച് 21 വരെ തുടരും. ഹൈക്കോടതി വിധിക്ക് മുന്നോടിയായി ദക്ഷിണ കന്നഡ ജില്ലയിലെ സ്‌കൂളുകളും കോളജുകളും അടച്ചിടാൻ അധികൃതർ ഉത്തരവിട്ടിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള വിവിധ ഹർജികൾ കർണാടക ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. സ്‌കൂൾ, കോളജ് യൂണിഫോം നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ഹിജാബ് മതപരമായ ആചാരമല്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് 11 ദിവസം വാദം കേട്ട ശേഷമാണ് കേസില്‍ വിധിപറഞ്ഞിരിക്കുന്നത്.

ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്, ജസ്റ്റിസ് ജെ.എം. ഖാസി എന്നിവരാണ് ബെഞ്ചിലെ മറ്റു ജഡ്ജിമാര്‍. ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന്റെ ഏകാംഗബെഞ്ച് രണ്ടുദിവസത്തെ വാദം കേട്ടശേഷം ഹര്‍ജികള്‍ വിശാലബെഞ്ചിനു വിടുകയായിരുന്നു. റംസാന്‍ കാലത്ത് ഹിജാബ് ധരിക്കാന്‍ അനുവദിച്ച് ഇടക്കാല ഉത്തരവിറക്കണമെന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ വിദ്യാര്‍ത്ഥിനികളുടെ അഭിഭാഷകന്‍ വിനോദ് കുല്‍ക്കര്‍ണി ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളിയിരുന്നു. ജനുവരിയിലാണ് സംസ്ഥാനത്ത് ഹിജാബ് വിവാദം രൂക്ഷമായത്. ഉഡുപ്പി ഗവ. വനിതാ പ്രീ-യൂണിവേഴ്സിറ്റി കോളജിലാണ് ഹിജാബ് വിവാദം തുടങ്ങിയത്.

]]>
വീണ്ടും ഉണർന്ന് വിദ്യാലയങ്ങൾ https://malayalees.ch/minister-v-sivankutty-on-school-opening/ Mon, 01 Nov 2021 04:15:25 +0000 https://malayalees.ch/?p=51810 കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിദ്യാർത്ഥികളെ സ്വീകരിക്കാനായി വൻ തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപകർ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ,വിദ്യാഭ്യാസ രംഗത്തെ പ്രവർത്തകർ തുടങ്ങിയവർ പ്രവേശനോത്സവം ഏറ്റെടുത്തിരിക്കുകയാണ്. ഈ ദിവസം കേരളത്തിന്റെ പൊതു വിദ്യാഭ്യാസ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട ദിവസമായി മാറുമെന്നും മന്ത്രി പറഞ്ഞു.

ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കുന്നത്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു ആശങ്കയും വേണ്ടന്ന് പറഞ്ഞ അദ്ദേഹം കേരള ഗവൺമെന്റ് വിദ്യാർത്ഥികൾക്കൊപ്പവും രക്ഷിതാക്കൾക്കൊപ്പമുവുണ്ടെന്നും കൂട്ടിച്ചേർത്തു. കൂടാതെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആവശ്യമുള്ള പരിഷ്‌കാരങ്ങൾ വരുത്തുമെന്നും ഒരാഴ്ചയ്ക്ക് ശേഷം അവലോകനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഇതിനിടെ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ തയ്യാറാക്കിയ മാർഗരേഖ കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സുരക്ഷിതമായ രീതിയിൽ വിദ്യാലയങ്ങളുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോവുക അതീവപ്രധാനമാണ്. അക്കാര്യത്തിൽ അധ്യാപകരുടേയും രക്ഷിതാക്കളുടേയും പിന്തുണ അനിവാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രാവിലെ 8.30നാണ് പ്രവേശനോത്സവം. ഏറെ നിയന്ത്രണങ്ങളോടെയാണ് സ്കൂളുകൾ തുറക്കുന്നത്. പ്രൈമറി, 10, പ്ലസ് ടു ക്ലാസുകളാണ് ആദ്യം തുടങ്ങുക. 8, 9 ക്ലാസുകൾ ഈ മാസം 15ന് ആരംഭിക്കും. 42 ലക്ഷത്തോളം വിദ്യാർത്ഥികൾ ഇന്ന് സ്കൂളിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

]]>
സ്കൂൾ തുറക്കൽ; ആശങ്ക വേണ്ടെന്ന് മന്ത്രി; അക്കാദമിക് മാർഗരേഖ പുറത്തിറക്കി https://malayalees.ch/academic-guidelines-released/ Wed, 27 Oct 2021 08:23:10 +0000 https://malayalees.ch/?p=51637 സ്കൂളുകളിലെ അക്കാദമിക് മാർഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആദ്യഘട്ടത്തിൽ സ്കൂളിൽ എത്താൻ കഴിയാത്തവർക്ക് വിഡിയോ ക്ലാസും ഓൺലൈൻ പഠനവും ഉപയോഗപ്പെടുത്താം. ടൈംടേബിൾ തയ്യാറാക്കുമ്പോൾ ഓരോ സ്കൂളും സാഹചര്യം പരിഗണിക്കണം. സുരക്ഷിതമായി എത്ര കുട്ടികളെ എത്തിക്കാൻ ആകുമെന്ന് കണക്കാക്കണം. നവംബറിലെ പഠനപ്രവർത്തനങ്ങൾ സ്കൂൾ തുറക്കുന്നതിനു മുമ്പ് തയ്യാറാക്കണമെന്നും മാർഗരേഖയിൽ പറയുന്നു.

കുട്ടികളുമായി സ്നേഹോഷ്മള ബന്ധം സ്ഥാപിക്കുക. കുട്ടികൾക്ക് ഇഷ്ടമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരമൊരുക്കുക. അവരുടെ പഠന ഉല്പന്നങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകുക. ലഘുവ്യായാമങ്ങൾക്ക് അവസരം നൽകുക. ഇഷ്ടമുള്ള പുസ്തകങ്ങൾ വായിക്കാൻ അവസരം നൽകുക. ലഘുപരീക്ഷണങ്ങൾ ചെയ്യാൻ അവസരമൊരുക്കുക. അനുഗുണമായ സാമൂഹികശേഷികൾ പ്രോത്സാഹിപ്പിക്കുക. ആവശ്യമെങ്കിൽ സ്കൂൾ കൗൺസിലർമാരുടെ സേവനം ഉപയോഗപ്പെടുത്തുക

2. പുതിയ കാലത്തിനായി അദ്ധ്യാപകർ സജ്ജരാകുക;

നേരനുഭവത്തേയും ഓൺലൈൻ /ഡിജിറ്റൽ പഠനത്തേയും ഫലപ്രദമായി കൂട്ടിയിണക്കുക. വിഡിയോ ക്ലാസ്സിലൂടെ ലഭിച്ച അറിവുകൾ പങ്കുവെക്കാനും പ്രയോഗിച്ചു നോക്കാനും ക്ലാസ്സ് മുറിയെ ഉപയോഗപ്പെടുത്തുക. പ്രായോഗിക പാഠങ്ങളും (Practical Lessons) ലൈബ്രറി പ്രവർത്തനങ്ങളും സംഘപ്രവർത്തനങ്ങളും സ്കൂളിൽ ചെയ്യാം. അസൈൻമെന്റുകളുടെ അവതരണത്തിനും ഫീഡ്ബാക്കിനും ഓൺലൈൻ ക്ലാസ്സുകൾ ഉപയോഗപ്പെടുത്താം. സ്കൂളിലെത്താൻ കഴിയാത്ത കുട്ടികൾക്ക് പഠിക്കാൻ വീഡിയോ ക്ലാസ്സുകളും ഓൺലൈൻ പഠനവും തുടർന്നും ഉപയോഗപ്പെടുത്താം.

3. പാഠാസൂത്രണം സമഗ്രമാക്കുക;

ലഭ്യമാകുന്ന പഠന ദിനങ്ങൾ, ഓൺലൈൻ പ്ലാറ്റ്ഫോം, വീഡിയോ ക്ലാസ്സുകൾ എന്നിവ ഇതിനായി പരിഗണിക്കണം. എസ് സി ഇ ആർ ടി തയ്യാറാക്കുന്ന മാർഗരേഖക്കനുസരിച്ച് ജില്ലാതലത്തിൽ ഡയറ്റുകൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. നവംബറിലെ പഠനപ്രവർത്തനങ്ങൾ സ്കൂൾ തുറക്കുന്നതിനു മുമ്പ് തയ്യാറാക്കുക. ഓൺലൈൻ പരി ശീലനത്തിലൂടെ ഇത് അദ്ധ്യാപകരെ പരിചയപ്പെടുത്തുക. ഇതുകൂടി പരിഗണിച്ച് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് ഇതിനെ സ്കൂൾ പദ്ധതിയായി വികസിപ്പിക്കുക. നവംബറിലെ പ്രവർത്തനങ്ങൾ കൂടി വിലയിരുത്തിവേണം ഡിസംബറിലെ അക്കാദമിക ആസൂത്രണം പൂർത്തിയാക്കാൻ

4. ടൈംടേബിൾ തയ്യാറാക്കുമ്പോൾ;

ഓരോ സ്കൂളും അവരവരുടെ സാഹചര്യം പരിഗണിക്കുക. സുരക്ഷിതമായി എത്രമാത്രം കുട്ടികളെ എത്തിക്കാനാകും എന്ന് വിലയിരുത്തുക. കുട്ടികളുടെ എണ്ണം, ക്ലാസ് മുറികൾ, ഇരിപ്പിടം ഇവയുടെ ലഭ്യത തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കുക.

5. കുട്ടിയെ മനസ്സിലാക്കി പഠനപിന്തുണ ഉറപ്പാക്കുക;

കുട്ടികളുമായി അദ്ധ്യാപകർ നല്ല ബന്ധം സ്ഥാപിക്കുക. അവരുടെ കഴിവുകൾ കണ്ടെത്തി പ്രോൽസാഹിപ്പിക്കുക. ഇതവരുടെ ആത്മവിശ്വാസം വർധിപ്പിക്കും. പഠനപങ്കാളിത്വം വർധിപ്പിക്കും. സഹിതം പോർട്ടൽ ഉപയോഗിച്ച് കുട്ടികളുടെ കഴിവും പഠനപുരോഗതിയും രേഖപ്പെടുത്തുക. അവർക്ക് നന്നായി ഫീഡ് ബാക് നൽകുക. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിലയിരുത്തി പാഠങ്ങൾ (Assessment Text) തിരഞ്ഞെടുക്കാൻ അവസരം നൽകണം.

6. രക്ഷിതാക്കളുടെ പിന്തുണ ഉറപ്പുവരുത്തുക

നമ്മുടെ രക്ഷിതാക്കൾ ഭൂരിപക്ഷവും അടിസ്ഥാന വിദ്യാഭ്യാസം നേടിയവരാണ്. അതുകൊണ്ടുതന്നെ കുട്ടികളുടെ പഠനവിടവ് പരിഹരിക്കാനും, ലഘു പഠനപ്രോജക്റ്റുകൾക്ക് സഹായം നല്കാനും കഴിയുന്ന നിരവധി രക്ഷിതാക്കൾ ഉണ്ട്. ഇവരെ ഫലപ്രദമായി സഹകരിപ്പിക്കണം. കുട്ടികളെ മനസ്സിലാക്കാനും രക്ഷിതാവുമായി നല്ല ബന്ധം സ്ഥാപിക്കാനും കുട്ടികളുടെ ഗൃഹസന്ദർശനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. ദേശീയ ആരോഗ്യ മിഷൻ തയ്യാറാക്കിയിട്ടുള്ള വീഡിയോകൾ അടക്കം ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെ സന്ദേശങ്ങൾ രക്ഷിതാക്കളിൽ എത്തിക്കണം. ഇതിനായി പ്രത്യേകരക്ഷകർതൃവിദ്യാഭ്യാസ പരിപാടി ആസൂത്രണം ചെയ്യണം

7. സ്കൂൾ തുറക്കൽ ദിന പരിപാടികൾ ഭംഗിയായി ആസൂത്രണം ചെയ്യുക;

സ്കൂൾ മനോഹരമായി അലങ്കരിക്കുക. കുട്ടികളുടെ പഠന ഉല്പന്നങ്ങളും ഇതിനുപയോഗപ്പെടുത്തുക. കുട്ടികളെ ആഘോഷപൂർവ്വം പ്രവേശനകവാടത്തിൽ നിന്നു തന്നെ സ്വീകരികുക. കഥകളും കവിതകളും പാട്ടുകളും കേൾക്കാനും പാടാനും അവസരമൊരുക്കുക. കുട്ടികളെ പഠനത്തിൽ സഹായിക്കാൻ നിയോഗിക്കപ്പെട്ട ഏജൻസികൾ അവരവരുടെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിക്കുക.

]]>
സ്‌കൂള്‍ തുറക്കല്‍; ഒരു ബെഞ്ചില്‍ മൂന്നുകുട്ടികള്‍ വേണമെന്ന് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ https://malayalees.ch/school-opening-kerala-privzate-school-management/ Tue, 05 Oct 2021 04:15:59 +0000 https://malayalees.ch/?p=50480 സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചതോടെ ക്രമീകരണങ്ങളില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍. ഒരു ബെഞ്ചില്‍ മൂന്നുകുട്ടികളെയെങ്കിലും ഇരുത്തണമെന്ന നിര്‍ദേശനമാണ് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ മുന്നോട്ടുവയ്ക്കുന്നത്. school opening kerala സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ ശുചീകരണത്തിനുപയോഗിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും ലഭ്യമാക്കണം, ഓണ്‍ലൈന്‍ ക്ലാസിനായി കുറച്ചുനല്‍കിയ ഫീസ് ഘടന പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തന്നെ നിര്‍ദേശം നല്‍കണമെന്നും സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ പറയുന്നു.

സാമൂഹ്യ അകലം പാലിച്ച് ഒരു ബെഞ്ചില്‍ മൂന്നുപേരെ ഇരുത്തണം, ഒന്നിടവിട്ട ദിവസങ്ങളില്‍ കുട്ടികള്‍ സ്‌കൂളിലെത്തുന്ന കാര്യത്തില്‍ സംവിധാനമൊരുക്കണം. സ്‌കൂള്‍ ശുചീകരണ നിര്‍ദേശത്തില്‍ വിവേചനമുണ്ടെന്നും സ്വാകാര്യ സ്‌കൂളുകള്‍ പറയുന്നു. ഈ അധ്യയന വര്‍ഷം യൂണിഫോം നിര്‍ബന്ധമാക്കരുതെന്നും നിര്‍ദേശമുണ്ട്. ഫീസ് വര്‍ധിപ്പിക്കില്ലെന്ന് പറയുന്ന സ്വകാര്യ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസിനായി നല്‍കിയ ഫീസ് ഇളവ് ഇനി നല്‍കാനാകില്ലെന്നും വ്യക്തമാക്കി.

സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് ആരോഗ്യ -വിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗരേഖ ഇന്നലെ തയ്യാറാക്കിയിരുന്നു. ഒന്നു മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിമാത്രം മതി എന്നാണ് നിര്‍ദേശം. എല്‍പി വിഭാഗത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും മാര്‍ഗ രേഖയില്‍ പറയുന്നു. ഹൈ സ്‌കൂള്‍ തലത്തില്‍ ഒരു ക്ലാസില്‍ 20 കുട്ടികള്‍ക്കാണ് അനുമതി. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ ഉച്ചഭക്ഷണം കൊണ്ട് വരാന്‍ തത്ക്കാലം അനുമതിയില്ലെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ക്ലാസുകള്‍ തുടരുന്നതിന് അനുസരിച്ച് പിന്നീട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

]]>
സ്‌കൂളുകൾക്ക് മുന്നിൽ കൂട്ടം കൂടരുത്; രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആശങ്ക അകറ്റും: മുഖ്യമന്ത്രി https://malayalees.ch/cm-pinarayi-vijayan-about-school-opening/ Thu, 23 Sep 2021 04:25:24 +0000 https://malayalees.ch/?p=49973 സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്ന കാര്യത്തിൽ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആശങ്ക അകറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദ്യാലയങ്ങൾക്ക് മുന്നിൽ കൂട്ടം കൂടരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കുന്നതിന് ഗതാഗത സംവിധാനങ്ങൾ ക്രമീകരിക്കുമെന്നും സ്‌കൂൾ ബസ് ഡ്രൈവർമാർക്കും ആയമാർക്കും പ്രത്യേക പരിശീലനം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കുന്നതിന് മാർഗരേഖ തയാറാക്കിയെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. മാര്‍​ഗരേഖയുടെ പകര്‍പ്പ് എല്ലാ സ്കൂളുകള്‍ക്കും നല്‍കും. അടുത്ത മാസം 20 ന് മുമ്പ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂൾ ബസുകൾ പരിശോധിക്കുമെന്നും പരിശോധിച്ച ശേഷം നൽകുന്ന സർട്ടിഫിക്കറ്റ് വാഹനങ്ങളിൽ കരുതണമെന്നും മന്ത്രി നിർദേശിച്ചിരുന്നു.

സ്കൂൾ ബസുകളില്‍ നിന്ന് യാത്ര അനുവദിക്കില്ല. ഒരു സീറ്റിൽ ഒരു കുട്ടി മാത്രമേപാടുള്ളുവെന്നും സ്കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെഎസ്ആര്‍ടിസി ബോണ്ട് സര്‍വീസ് നടത്തുമെന്നും മന്ത്രി അറിയിച്ചിരുന്നു.

]]>
സ്‌കൂളുകൾ തുറക്കാൻ എസ്‌സിഇആർടിയുടെ കരട് മാർഗരേഖ അടിസ്ഥാനമാക്കാൻ വിദ്യാഭ്യാസ വകുപ്പ് https://malayalees.ch/school-opening-scert-guidelines/ Mon, 20 Sep 2021 04:12:20 +0000 https://malayalees.ch/?p=49812 സ്‌കൂളുകൾ തുറക്കാൻ എസ്‌സിഇആർടിയുടെ കരട് മാർഗരേഖ അടിസ്ഥാനമാക്കാൻ വിദ്യാഭ്യാസ വകുപ്പ്. സ്‌കൂൾ തലത്തിൽ ജാഗ്രത സമിതികൾ രൂപീകരിച്ചാകും സ്‌കൂൾ പ്രവർത്തനം തുടങ്ങുക. ഇതിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഡോക്ടറും ഹെൽത്ത് ഇൻസ്‌പെകടറും തദ്ദേശഭരണ പ്രതിനിധികളുമുണ്ടാകും. ഓരോഘട്ടത്തിലും ആരോഗ്യവകുപ്പിന്റെ ഇടപെടൽ നിർബന്ധമാക്കുന്ന തരത്തിലുള്ള നടപടികളാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്.

സ്‌കൂൾ തുറക്കാനുള്ള തീരുമാനം വന്നതിനു പിന്നാലെ തന്നെ ഇതിനുള്ള ഒരുക്കങ്ങളിലേക്ക് വിദ്യാഭ്യാസ വകുപ്പ് കടന്നു. കൊവിഡ് ഒന്നാം തരംഗത്തിനു പിന്നാലെ സ്‌കൂൾ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ എസ്‌സിഇആർടിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ കരട് നിർദ്ദേശങ്ങൾ അടിസ്ഥാനമാക്കി തയാറെടുപ്പുകൾ തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. ഇതിൽ ഏറ്റവും പ്രധാനം സ്‌കൂൾ തല ജാഗ്രതാ സമിതികളാണ്. തദ്ദേശഭരണ പ്രതിനിധി ചെയർമാനായും സ്‌കൂൾ പ്രിൻസിപ്പിൽ അല്ലെങ്കിൽ ഹെഡ്മാസ്റ്റർ കൺവീനറുമായുള്ള സമിതിയായിരിക്കും സ്‌കൂളിന്റെ പ്രവർത്തനം നിരീക്ഷിക്കുക. ഇതിൽ പ്രദേശത്തെ പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടറും ഹെൽത്ത് ഇൻസ്‌പെക്ടറും അംഗങ്ങളാകും. കുട്ടികൾ സ്‌കൂളിലേക്ക് വരുന്നതിനേക്കാൾ ജാഗ്രത വേണ്ടത് തിരികെ പോകുമ്പോഴാണ് എന്നും വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നു.

കുട്ടികൾ ഒരുമിച്ച് സ്‌കൂൾ വിട്ട് പോകുന്നത് ഒഴിവാക്കാൻ ഓരോ ക്ലാസിലേയും കുട്ടികളെ ഒരു നിശ്ചിത സമയത്ത് മാത്രം സ്‌കൂൾ വിട്ട് പോകാൻ അനുവദിക്കുക എന്നതാണ് ആലോചിക്കുന്നത്. ഇതിനൊപ്പം ഒരു ബഞ്ചിൽ രണ്ടു കുട്ടികൾ മാത്രം, വീട്ടിലിരുന്ന് ഓൺലൈൻ പഠനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം, സ്‌കൂളിൽ വരുന്ന കുട്ടികളിൽ നിന്നും മാതാപിതാക്കളുടെ സമ്മതപത്രം എന്നിവയും പരിഗണനയിലുണ്ട്. കുട്ടികൾ ഒരുമിച്ച് ചേരുന്ന അസംബ്‌ളി പോലെ ഒന്നും സ്‌കൂളിലുണ്ടാകില്ല. കണ്ടയ്‌മെന്റ് സോണിൽ നിന്നുള്ള കുട്ടികൾ സ്‌കൂളിൽ വരേണ്ടതില്ലെന്ന നിർദ്ദേശവുമുണ്ടാകും. റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ സ്‌കൂൾ ഹെഡ്മാസ്റ്റർമാരുടേയും പ്രിൻസിപ്പൽമാരുടേയും യോഗം വിളിക്കും. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് വിഭാഗങ്ങളിലായി 15,892 സ്‌കൂളുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 7012 എണ്ണം എൽപി സ്‌കൂളുകളും 3008 യു.പി സ്‌കൂളുകളുമാണ്. സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള പ്രതിരോധ നടപടികൾക്ക് പ്രാധാന്യം നൽകാനാണ് നീക്കം.

]]>
സ്കൂളുകള്‍ ഇപ്പോള്‍ തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി https://malayalees.ch/the-cm-said-that-the-school-could-not-be-reopened-in-september-october/ Tue, 15 Sep 2020 04:20:51 +0000 https://malayalees.ch/?p=31803 സംസ്ഥാനത്ത് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സ്‌കൂള്‍ തുറക്കാനാവില്ലെന്നാണ് കരുതുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെപ്റ്റംബറില്‍ സ്കൂളുകള്‍ തുറക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടില്ല. സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ അതിഥി തൊഴിലാളികള്‍ വലിയ തോതിലാണ് തിരിച്ചെത്തിയിട്ടുള്ളത്. അവരുടെ താമസസ്ഥലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട കോണ്‍ട്രാക്റ്റര്‍മാരാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. അവരില്‍ രോഗബാധിതര്‍ ഉണ്ടോ എന്ന് പരിശോധിച്ച് തീര്‍പ്പാക്കണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും നടപടികള്‍ സ്വീകരിക്കണം.

സംസ്ഥാനത്ത് തിങ്കളാഴ്ച 2540 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2110 പേര്‍ രോഗമുക്തരായി. 15 മരണമാണ് കോവിഡ്മൂലം സ്ഥിരീകരിച്ചത്. 2346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 212 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് തിങ്കളാഴ്ച രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 22,279 സാംപിളുകള്‍ പരിശോധിച്ചു. സംസ്ഥാനത്ത് ആകെ 39,486 കോവിഡ് ആക്റ്റീവ് കേസുകളാണ് ഉള്ളത്.

]]>
സീറോ അക്കാദമിക്​ വർഷം: ​വിശദമായ പരിശോധനക്ക്​ ശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി https://malayalees.ch/zero-academic-year-cm-responds/ Tue, 11 Aug 2020 14:04:14 +0000 https://malayalees.ch/?p=30032 സുരക്ഷക്ക്​ മുൻഗണന നൽകിയുള്ള വിദ്യാഭ്യാസം എന്നതാണ്​ കേരളത്തി​ന്റെ നയം

പരീക്ഷയും അധ്യയനവും ഒഴിവാക്കി ഈ അധ്യയനവർഷം സീറോ അക്കാദമിക്​ ഇയർ ആക്കുന്നത്​ സംബന്ധിച്ച വിഷയത്തിൽ വിശദ പരിശോധനക്ക്​ ശേഷം തീരുമാനമെടുക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ.

സുരക്ഷക്ക്​ മുൻഗണന നൽകിയുള്ള വിദ്യാഭ്യാസം എന്നതാണ്​ കേരളത്തി​ന്റെ നയം. സാമൂഹിക അകലം പാലിച്ച്​ ഷിഫ്​റ്റ്​ അടിസ്​ഥാനത്തിൽ ക്ലാസ്​ ആരംഭിക്കാമെന്ന നിർദേശം വന്നിട്ടുണ്ട്​. കോവിഡ്​ വ്യാപന പശ്ചാത്തലത്തില്‍ സംസ്​ഥാനത്തെ മിക്ക സർവകലാശാലകളിലും കോളജുകളിലും കഴിഞ്ഞ സെമസ്​റ്റർ ഒാൺലൈൻ വഴിയാണ്​ പൂർത്തിയാക്കിയത്​. എല്ലാ വിദ്യാർഥികളിലും ഓൺലൈൻ പഠനം എത്തിക്കും. ഉന്നത വലിദ്യാഭ്യാസ സ്​ഥാനപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ റെഗുലർ ക്ലാസ്​ പോലെ ടൈംടേബ്​ൾ അനുസരിച്ചാണ്​ നടക്കുന്നത്​.

സീറോ അക്കാദമിക്​ ഇയർ സംബന്ധിച്ച്​ പുതിയ കേ​ന്ദ്രതീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ​വിശദമായ പരിശോധന നടത്തി തുടർനടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.ജി.സി ഇതുസംബന്ധിച്ച്​ അന്തിമ തീരുമാനം എടുത്തിട്ടില്ല.

]]>