school bus – malayalees.ch https://malayalees.ch Malayalam Online News Portal Fri, 05 May 2023 08:05:59 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png school bus – malayalees.ch https://malayalees.ch 32 32 സ്കൂൾ ബസ് ഡ്രൈവർ ഭിന്നശേഷി വിദ്യാർഥിനിയെ പീഡിപ്പിച്ചു https://malayalees.ch/school-bus-driver-rape-student/ Fri, 05 May 2023 08:05:45 +0000 https://malayalees.ch/?p=80752 സ്കൂൾ ബസ് ഡ്രൈവർ ഭിന്നശേഷി വിദ്യാർഥിനിയെ പീഡിപ്പിച്ചു. പത്തനംതിട്ട പന്തളത്ത് ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. ഈ മാസം 21 നാണ് സംഭവം. സ്കൂളിൽ ക്ലാസ് ഇല്ല എന്നറിയാതെ റോഡിൽ നിന്ന് കുട്ടിയെ ഡ്രൈവർ ബൈക്കിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചു. കുട്ടിയുടെ സ്വഭാവത്തിൽ വന്ന വ്യത്യാസം ശ്രദ്ധിച്ച അധ്യാപകരാണ് വിവരം ചോദിച്ചറിഞ്ഞത്. അധ്യാപകർ വിവരം പഞ്ചായത്തിൽ അറിയിച്ചിട്ടും ഒരാഴ്ച അധികൃതർ വിവരം മറച്ചുവെച്ചു. കുട്ടിയുടെ മാതാവ് വിവരമറിഞ്ഞതോടെയാണ് സംഭവം പരാതിയായത്.

]]>
സ്‌കൂള്‍ ബസുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ഓട്ടോമേറ്റഡ് സംവിധാനം; പ്രഖ്യാപനവുമായി സൗദി https://malayalees.ch/automated-monitoring-for-educational-transport-buses-in-saudi/ Fri, 23 Dec 2022 09:23:53 +0000 https://malayalees.ch/?p=73312 സ്‌കൂള്‍ ബസുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനായി സൗദി അറേബ്യയില്‍ ഓട്ടോമേറ്റഡ് സംവിധാനം നിലവില്‍ വരുന്നു. സൗദിയിലെ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയുടേതാണ് (ടിജിഎ) തീരുമാനം. ഓട്ടോമേറ്റഡ് നിരീക്ഷണ സംവിധാനം ഫെബ്രുവരി ഒന്ന് മുതല്‍ നടപ്പിലാക്കാനാണ് ആലോചന. ലൈസന്‍സുകളുടെ കാലാവധി, ബസുകളുടെ കാലാവധി മുതലായവ കൃത്യമായി നിരീക്ഷിക്കും. സ്‌കൂള്‍ ബസുകള്‍ക്ക് പുറമേ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി നടത്തുന്ന പ്രത്യേക സര്‍വീസുകളും ഈ സംവിധാനം വഴി നിരീക്ഷിക്കാനാണ് ആലോചന. 

ടിജിഎ നിശ്ചയിച്ച നിയമങ്ങളും ചട്ടങ്ങളും വാഹനങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക, പൊതുഗതാഗത സംവിധാനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ഓട്ടോമേറ്റഡ് സംവിധാനം നടപ്പിലാക്കുക വഴി ലക്ഷ്യം വയ്ക്കുന്നത്. ബസ് ഓപ്പറേഷന്‍ അനുമതി, ബസിന്റെ കാലാവധി, ബസ് ഓപ്പറേഷന്‍ അനുമതിയുടെ കാലാവധി എന്നിവയാണ് പ്രധാനമായും ഓട്ടോമേറ്റഡായി പരിശോധിക്കുക.

അതിനൂതന സാങ്കേതികവിദ്യയാണ് വിദ്യാഭ്യാസ മേഖലയിലെ ഗതാഗത സംവിധാനങ്ങളെ നിരീക്ഷിക്കാന്‍ ഉപയോഗിക്കുകയെന്ന് ടിജിഎ അറിയിച്ചു. പൊതുഗതാഗതസംവിധാനങ്ങളും നഗരപ്രദേശങ്ങളിലെ ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനായുള്ള സൗദി ഭരണകൂടത്തിന്റെ വിഷന്‍ 2030ന്റെ ഭാഗമായി കൂടിയാണ് നടപടി.

]]>