SCHEDULED TRIBES – malayalees.ch https://malayalees.ch Malayalam Online News Portal Thu, 30 Jun 2022 08:24:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png SCHEDULED TRIBES – malayalees.ch https://malayalees.ch 32 32 പട്ടികജാതി – വർഗ വിഭാ​ഗങ്ങൾക്ക് വീട് നിർമ്മിക്കാൻ 440 കോടി രൂപ https://malayalees.ch/440-crores-to-build-houses-for-scheduled-castes-and-scheduled-tribes-life-mission/ Thu, 30 Jun 2022 08:24:07 +0000 https://malayalees.ch/?p=64110 പട്ടിക വിഭാഗം ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സാമൂഹ്യ വികസന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. മൂന്നു വർഷത്തിനകം ലൈഫ് പദ്ധതിയിലൂടെ പട്ടിക വിഭാഗക്കാരുടെ ഭവന നിർമാണം ഈ സർക്കാർ പൂർത്തിയാക്കും. 2021-22 സാമ്പത്തിക വർഷം 418 കോടി രൂപ ലൈഫ് മിഷനിലേക്ക് പട്ടികജാതി – വർഗ വകുപ്പുകൾ കൈമാറിയിട്ടുണ്ട്. ഈ വർഷം 440 കോടി രൂപ ലൈഫ് പദ്ധതിക്കായി വകയിരുത്തിയിട്ടുണ്ട്. കേരളത്തിലെ ഓരോ പട്ടിക വിഭാഗം കുടുംബങ്ങളുടെയും വിഷയങ്ങൾ സമഗ്രമായി പരിശോധിച്ച് പരിഹരിക്കാൻ കഴിയുന്ന വിധത്തിലുള്ള പദ്ധതികളാകും ഇനി നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

പി പി സുമോദ് എം എൽ എയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് പട്ടിക വിഭാഗം ജനങ്ങളുടെ സമഗ്ര വികസനം സാധ്യമാക്കുന്ന പദ്ധതിയെപ്പറ്റി മന്ത്രി നിയമസഭയിൽ വിശദമാക്കിയത്. വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതികളിലെ ഇരട്ടിപ്പ് ഒഴിവാക്കും. വിദ്യാഭ്യാസം , ആരോഗ്യം, അടിസ്ഥാന സൗകര്യം, ഭൂമി തുടങ്ങി ഓരോ പട്ടിക വിഭാഗം കുടുംബത്തിലും പ്രശ്നങ്ങൾ സൂക്ഷ്മ തലത്തിൽ പരിശോധിച്ച് കണ്ടെത്തും. തുടർന്ന് ഇവ പരിഹരിക്കാൻ കഴിയുന്ന പദ്ധതികളാകും ആവിഷ്ക്കരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

വകുപ്പിന്റെ പദ്ധതികൾ നടപ്പാക്കാൻ കൂടുതൽ സാങ്കേതിക സൗകര്യങ്ങളുള്ള ഏജൻസികളെ പരിഗണിക്കും. അംബേദ്കർ കോളനിയടക്കമുള്ള നിർമാണ പ്രവർത്തനങ്ങളിൽ നിലവിൽ വലിയ പുരോഗതിയുണ്ട്. പദ്ധതികളുടെ വിശദമായ മേൽനോട്ടത്തിനായി ഈ സർക്കാർ എം എൽ എ മാർ അധ്യക്ഷന്മാരായി മോണിട്ടറിങ്ങ് സമിതികൾ രൂപീകരിച്ചു. പദ്ധതികൾ സമയബന്ധിതമായും ഫലപ്രദമായും നടപ്പാക്കുന്നതിന് ഈ സമിതികളുടെ ഇടപെടൽ സഹായിക്കുമെന്നും കെ രാധാകൃഷ്ണൻ സഭയിൽ വ്യക്തമാക്കി.

]]>
ആദിവാസി മേഖലകളില്‍ പകുതിയും ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തതെന്ന് വകുപ്പുതല റിപ്പോര്‍ട്ട് https://malayalees.ch/half-of-tribal-areas-do-not-have-internet-access-departmental-report/ Fri, 16 Jul 2021 04:33:18 +0000 https://malayalees.ch/?p=46869 സംസ്ഥാനത്ത് ആദിവാസി മേഖലകളില്‍ പകുതിയും ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തതെന്ന് പട്ടികവര്‍ഗ ക്ഷേമ വകുപ്പിന്റെ പഠന റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 1035 പട്ടിക വര്‍ഗ മേഖലകളില്‍ മികച്ച സൗകര്യം 598 ഇടങ്ങളില്‍ മാത്രമെന്നാണ് കണ്ടെത്തല്‍. അതേസമയം പ്രശ്‌നപരിഹാരത്തിന് പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തി.

144 ഇടങ്ങള്‍ കണക്ടിവിറ്റി പൂര്‍ണമായും ഇല്ലാത്തവയും 217 മേഖലകളില്‍ സൗകര്യങ്ങള്‍ കുറവാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്രോണിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റുമായി ചേര്‍ന്നാണ് പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് പഠനം നടത്തിയത്.

ആദിവാസി മേഖലകളില്‍ ടവര്‍ നിര്‍മാണത്തിന് ഭൂമിയും വസ്തുവും കുറഞ്ഞ നിരക്കില്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ടെലികോം കമ്പനികളുമായി ഒന്നാം ഘട്ട ചര്‍ച്ച നടത്തി. ഇവിടങ്ങളില്‍ ടവര്‍ സ്ഥാപിക്കാന്‍ സിംഗിള്‍ വിന്‍ഡോ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് ഇന്ററാക്ടീവ് ക്ലാസുകളിലേക്ക് കടക്കവേയാണ് ദ്രുതഗതിയിലുള്ള തീരുമാനം.

]]>