scania-bus – malayalees.ch https://malayalees.ch Malayalam Online News Portal Thu, 25 Nov 2021 08:40:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png scania-bus – malayalees.ch https://malayalees.ch 32 32 കെഎസ്ആർടിസി സ്‌കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരുക്ക് https://malayalees.ch/ksrtc-scania-bus-collide-with-lorry/ Thu, 25 Nov 2021 08:40:02 +0000 https://malayalees.ch/?p=53044 തമിഴ്‌നാട് കൃഷ്ണഗിരിയിൽ കെഎസ്ആർടിസി സ്‌കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരുക്ക്. ഇന്ന് പുലർച്ചെ ആറരയോടെ സംഭവം. ലോറിയ്ക്ക് പിറകിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

തിരുവനന്തപുരം-ബംഗളൂരു ബസിലെ ഡ്രൈവർ ഹരീഷ് കുമാറിനാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ കൃഷ്ണഗിരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാർ സുരക്ഷിതരാണ്. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറുടെ കാബിൻ പൂർണമായും തകർന്നു.

]]>