Scam – malayalees.ch https://malayalees.ch Malayalam Online News Portal Thu, 03 Aug 2023 07:24:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Scam – malayalees.ch https://malayalees.ch 32 32 ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ്: പ്രധാന ബിനാമി പിടിയില്‍ https://malayalees.ch/bsnl-engineers-co-op-scam-main-benami-arrested/ Thu, 03 Aug 2023 07:23:59 +0000 https://malayalees.ch/?p=85544 ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പ് കേസില്‍ പ്രധാന ബിനാമി അറസ്റ്റില്‍. മുഖ്യപ്രതി ഗോപിനാഥിന്റെ ബിനാമിയായ ഷീജാ കുമാരിയാണ് പിടിയിലായത്. ക്രൈംബ്രാഞ്ച് സംഘമാണ് ഷീജയെ അറസ്റ്റ് ചെയ്തത്. ഷീജയുടെ വീട്ടില്‍ നിന്നും നിരവധി രേഖകള്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.

തട്ടിപ്പ് നടത്തിയ പണം ഗോപിനാഥിന്റെ നേതൃത്വത്തില്‍ പലയിടത്തായി നിക്ഷേപിച്ചതായി ക്രൈംബ്രാഞ്ചിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഗോപിനാഥിന്റെ പ്രധാന ബിനാമിയെ ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. കൊട്ടാരക്കര സ്വദേശിയാണ് ഷീജാ കുമാരി. കൊട്ടാരക്കരയിലും മാമ്പുഴയിലും ഫിനാന്‍സ് കമ്പനിയും നിരവധി സൂപ്പര്‍ മാര്‍ക്കറ്റുകളും ഇവര്‍ നടത്തുന്നുണ്ട്. ഈ സ്ഥാപനങ്ങളില്‍ സഹകരണ സംഘ തട്ടിപ്പില്‍ നിന്ന് നേടിയ പണം ഉപയോഗിച്ചിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ക്രൈം ബ്രാഞ്ച് അന്വേഷിച്ചുവരികയാണ്.

സഹകരണ വകുപ്പ് നടത്തിയ കണക്കെടുപ്പ് പൂര്‍ത്തിയായപ്പോഴാണ് ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായിരുന്നത്. 245 കോടിയുടെ നിക്ഷേപം സംഘത്തിലുണ്ടെന്ന് കണക്കെടുപ്പില്‍ വ്യക്തമായിരുന്നു. ഇതില്‍ 200 കോടിക്ക് മുകളില്‍ ക്രമക്കേടിലൂടെ തട്ടിയെടുക്കപ്പെട്ടുവെന്നാണ് വിലയിരുത്തല്‍. ഇങ്ങനെ തട്ടിയെടുത്ത തുക ഉപയോഗിച്ച് പ്രതികള്‍ വന്‍തോതില്‍ ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ ഉള്‍പ്പെടെയുള്ള വാങ്ങിക്കൂട്ടിയെന്നും വിവരമുണ്ടായിരുന്നു.

]]>
വിലപിടിപ്പുള്ള കാറും ബംഗ്ലാവും കാണിച്ച് യുവതികളുടെ വിശ്വാസം നേടിയെടുക്കും; പിന്നാലെ തട്ടിപ്പ്; മാട്രിമോണിയൽ ‘കള്ളൻ’ പിടിയിൽ https://malayalees.ch/rich-bachelor-cheated-women-on-matrimonial-site-html/ Mon, 17 Apr 2023 05:08:50 +0000 https://malayalees.ch/?p=79671 മാട്രിമോണിയൽ വെബ്‌സൈറ്റ് വഴി യുവതികളെ പരിചയപ്പെട്ട ശേഷം തട്ടിപ്പ് നടത്തുന്ന 26 കാരൻ അറസ്റ്റിൽ. ഉത്തർ പ്രദേശിലെ മുസാഫർവഗർ നിവാസിയായ വിശാലിനേയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു മൾട്ടിനാഷ്ണൽ കമ്പനിയിലെ ജീവനക്കാരനായിരുന്ന വിശാൽ സ്വന്തമായി ബിസിനസ് തുടങ്ങി പരാജയപ്പെട്ട വ്യക്തിയാണ്. തുടർന്നാണ് എളുപ്പത്തിൽ പണം സമ്പാദിക്കാൻ മാട്രിമോണി വഴി തട്ടിപ്പ് ആരംഭിച്ചത്. പ്രതിവർഷം 50-70 ലക്ഷം രൂപ വരെ സമ്പാദിക്കുന്ന എച്ച് ആർ ജീവനക്കാരനായാണ് വിശാൽ മാട്രിമോണി വെബ്‌സൈറ്റിൽ പ്രൊഫൈൽ ഉണ്ടാക്കിയിരിക്കുന്നത്. ഇത് കണ്ട് റിക്വസ്റ്റ് അയക്കുന്ന പെൺകുട്ടികളുമായി വിശാൽ സൗഹൃദം സ്ഥാപിക്കുകയും മൊബൈൽ നമ്പർ നേടിയെടുക്കുകയും ചെയ്യും. പിന്നാലെ ചാറ്റിംഗ് ആരംഭിക്കും.

ചാറ്റിംഗിനിടെ വിലപിടിപ്പുള്ള കാറുകളുടേയും ഫാം ഹൗസുകളുടേയും ചിത്രങ്ങൾ പങ്കുവച്ച് ഇതെല്ലാം തന്റേതാണെന്ന് പറഞ്ഞ് യുവതികളെ കബിളിപ്പിക്കും. ഇതിന് പിന്നാലെ കുറഞ്ഞ വിലയിൽ ഐഫോൺ 14 പ്രോ മാക്‌സ് സ്വന്തമാക്കാമെന്ന് പറഞ്ഞ് യുവതിയിൽ നിന്ന് പണം തട്ടും. ഒപ്പം ബന്ധുക്കൾക്കും ഫോൺ സമ്മാനിക്കാൻ പ്രേരിപ്പിക്കും. ഈ പേരിലും പണം തട്ടിയെടുക്കും. പണം ലഭിച്ച് കഴിഞ്ഞാൽ പിന്നീട് തട്ടിപ്പിന് ഇരയായവരെ ബ്ലോക്ക് ചെയ്ത് കടന്നുകളയുന്നതാണ് വിശാലിന്റെ രീതി.

ഡൽഹി ഗുരുഗ്രാം സ്വദേശിയുടെ പരാതിയിലാണ് വിശാൽ പിടിയിലാകുന്നത്. യുവതിയുമായി ബന്ധം സ്ഥാപിച്ച വിശാൽ ഐഫോൺ 14പ്രോ മാക്‌സ് വാങ്ങി നൽകാമെന്ന് പറഞ്ഞ് 3.05 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പണം ലഭിച്ചയുടൻ യുവതിയെ ബ്ലോക്ക് ചെയ്യുകയായിരുന്നു. പിന്നീട് വിശാലിനെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ഇതോടെയാണ് യുവതി തട്ടിപ്പ് മനസിലാക്കുന്നത്. തുടർന്ന് യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

വിവാഹം ആലോചിക്കുന്ന യുവതിയെന്ന പേരിൽ പൊലീസ് മാട്രിമോണി വെബ്‌സൈറ്റിൽ പ്രൊഫൈൽ ആരംഭിച്ച് വിശാലുമായി ബന്ധം സ്ഥാപിച്ചാണ് യുവാവിനെ പിടികൂടുന്നത്.

]]>
തട്ടിപ്പ് നടത്തിയത് വീട് പണി പൂർത്തിയാക്കാൻ; പഞ്ചാബ് നാഷണൽ ബാങ്ക് മുൻ സീനിയർ മാനേജർ https://malayalees.ch/punjab-national-bank-manager-m-p-rijil-statement/ Thu, 15 Dec 2022 08:02:25 +0000 https://malayalees.ch/?p=72882 തട്ടിപ്പ് നടത്തിയത് വീട് പണി പൂർത്തിയാക്കാനെന്ന് അറസ്റ്റിൽ ആയ പഞ്ചാബ് നാഷണൽ ബാങ്ക് മുൻ സീനിയർ മാനേജർ എംപി റിജിൽ. 50 ലക്ഷം രൂപ ഭവന വായ്പ എടുത്തു. ഇത് ഓഹരി വിപണിയിൽ നഷ്ടമായി. കോർപ്പറേഷൻ അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്താണ് വീടുപണി നടത്തിയത്. റിജിലിന്റെ അക്കൗണ്ടിൽ ഉള്ളത് 7 ലക്ഷം രൂപ മാത്രമാണ്. 90 ശതമാനം പണവും നഷ്ടമായത് ഓഹരി വിപണിയിലൂടെയെന്നും മൊഴി.

അതേസമയം കോഴിക്കോട്ടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ മുൻ മാനേജർ എം.പി.റിജിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പിഎൻബി ലിങ്ക് റോഡ് ശാഖയിൽ നിന്ന് കോടികളുടെ തിരിമറി നടത്തിയ ശേഷം രണ്ടാഴ്ച ഒളിവിൽ കഴിഞ്ഞ റിജിലിനെ ഇന്നലെ വൈകിട്ടോടെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് ജില്ലാ ക്രൈം ബ്രാഞ്ച് പിടികൂടിയത്.

ബാങ്കിലെ ഉന്നതരും കോർപ്പറേഷൻ അധികൃതരും ചേർന്ന് നടത്തിയ ഗൂഡാലോചനയെന്ന് പ്രതിയായ എം പി റിജിൽ ജാമ്യപേക്ഷയിൽ പറഞ്ഞിരുന്നു. ഇക്കാര്യം അന്വേഷണസംഘം ചോദിച്ചറിയും. ഇന്നലെ രാത്രി വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പ്രതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആയിരുന്നു.

ഇന്നലെ രാത്രിയിലും ഇയാളിൽ നിന്ന് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. 21.29 കോടി രൂപയുടെ തീരുമറിയാണ് റിജിൽ നടതിയത്. 12 കോടി 68 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് കോർപ്പറേഷന്റെ പരാതി.

]]>
സ്‌പേസ് സ്റ്റേഷനിലാണ് താമസം, ഭൂമിയില്‍ വരാന്‍ പണമില്ലെന്ന് പറഞ്ഞ് തട്ടിപ്പ്; 65 വയസുകാരിക്ക് നഷ്ടമായത് 22 ലക്ഷം https://malayalees.ch/japanese-woman-pays-rs-22-lakh-to-help-astronaut-return-to-earth-scam/ Wed, 12 Oct 2022 04:28:04 +0000 https://malayalees.ch/?p=69456 ബഹിരാകാശ യാത്രികനാണെന്ന് വിശ്വസിപ്പിച്ച് യുവാവ് 65 വയസുകാരിയില്‍ നിന്ന് കവര്‍ന്നത് 22 ലക്ഷം രൂപ. ജപ്പാനില്‍ താമസിക്കുന്ന സ്ത്രീയെയാണ് യുവാവ് താനൊരു റഷ്യന്‍ ബഹിരാകാശ യാത്രികനാണെന്ന് വിശ്വസിപ്പിച്ച് കബളിപ്പിച്ചത്. താന്‍ സ്‌പേസ് സ്റ്റേഷനിലാണ് താമസിക്കുന്നതെന്നും ഭൂമിയിലേക്ക് വരാന്‍ കൊതിയാകുകയാണെന്നും യുവാവ് സ്ത്രീയോട് പറഞ്ഞു. ഭൂമിയിലേക്ക് തിരികെയെത്താന്‍ 22 ലക്ഷം വേണമെന്ന് പറഞ്ഞാണ് ഇയാള്‍ പണം വാങ്ങിയത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ സ്ത്രീ യുവാവിനെ പരിചയപ്പെടുന്നത്. താനിപ്പോള്‍ ഭൂമിയിലല്ല താമസമെന്നും ബഹിരാകാശ യാത്രികനാണെന്നുമാണ് യുവാവ് സ്വയം പരിചയപ്പെടുത്തിയത്. ബഹിരാകാശത്തെ നിരവധി ഫോട്ടോകള്‍ യുവാവിന്റെ ഇന്‍സ്റ്റഗ്രാമില്‍ കണ്ടതോടെയാണ് സ്ത്രീ ഇയാളുടെ കഥ വിശ്വസിച്ചത്.

നാല് മാസത്തോളം പരസ്പരം ചാറ്റുചെയ്തതോടെ സ്ത്രീ യുവാവുമായി പ്രണയത്തിലായി. താനും പ്രണയത്തിലാണെന്ന് സ്ത്രീയെ പറഞ്ഞ് വിശ്വസിപ്പിച്ച യുവാവ് തനിക്ക് ഭൂമിയിലേക്ക് മടങ്ങിവരണമെന്നും സ്ത്രീയെ എത്രയും പെട്ടെന്ന് വിവാഹം കഴിക്കണമെന്നും പറഞ്ഞു. ആഗസ്റ്റ് 19 നും സെപ്റ്റംബര്‍ 5 നും ഇടയില്‍ ലാന്‍ഡിംഗ് പ്ലാന്‍ ചെയ്യാമെന്ന് പറഞ്ഞാണ് യുവാവ് പണം ആവശ്യപ്പെട്ടത്. സ്ത്രീയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം നടന്നുവരികയാണ്.

]]>
‘സിബിഐ ഉദ്യോഗസ്ഥന്മാരായി’ റെയിഡും കൈക്കൂലി വാങ്ങലും; തട്ടിപ്പുകാര്‍ പിടിയില്‍ https://malayalees.ch/two-fake-cbi-officers-arrested-in-assam/ Sat, 20 Aug 2022 05:03:04 +0000 https://malayalees.ch/?p=66739 സിബിഐ ഉദ്യോഗസ്ഥരെന്ന് കള്ളം പറഞ്ഞ് വ്യവസായികളില്‍ നിന്നും പണം തട്ടുന്ന സംഘം പിടിയില്‍. അസമിലെ കരിംഗഞ്ചിലാണ് തട്ടിപ്പുകള്‍ നടന്നത്. ദില്‍വാര്‍ ഹുസൈന്‍, റാഷിദ് അഹമ്മദ് എന്നീ രണ്ടുപേരാണ് പിടിയിലായത്. 

അസമിലെ ഒരു വ്യവസായിയോട് സിബിഐ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കരിംഗഞ്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ദില്‍വാറും റാഷിദും പിടിയിലായത്. ബിസിനസുകാരനെ ഫോണില്‍ വിളിച്ചശേഷം ക്രമക്കേടുകള്‍ കണ്ടെത്തിയത് മറയ്ക്കാന്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

സംശയം തോന്നിയ ബിസിനസുകാരന്‍ വിളിച്ച നമ്പര്‍ പൊലീസിന് കൈമാറുകയും ഇവരെ ട്രാക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികള്‍ ഒരു ആഡംബര ഹോട്ടലിലുണ്ടെന്ന് മനസിലാക്കി ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ മുന്‍പും ബിസിനസുകാരില്‍ നിന്ന് ഇത്തരത്തില്‍ പണം തട്ടിയതായി കണ്ടെത്തിയത്. ജോലി നല്‍കാമെന്നും വിദേശത്ത് കൊണ്ടുപോകാമെന്നും പറഞ്ഞും ഇവര്‍ നിരവധി യുവാക്കളെ വഞ്ചിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

]]>
രോഗികള്‍ക്ക് സഹായമെത്തിക്കാനുള്ള വാന്‍ കാണാനില്ല; കോണ്‍ഗ്രസില്‍ വിവാദം തുടരുന്നു https://malayalees.ch/conflict-in-payyannur-congress-in-the-name-of-kpsta-van/ Tue, 05 Jul 2022 04:34:26 +0000 https://malayalees.ch/?p=64322 കണ്ണൂര്‍ പയ്യന്നൂര്‍ കോണ്‍ഗ്രസിലെ സാമ്പത്തിക തിരിമറി വിവാദത്തില്‍ ഫലം കാണാനുള്ള പ്രശ്‌നപരിഹാരനീക്കം പാളി. രോഗികള്‍ക്ക് സഹായമെത്തിക്കാന്‍ കോണ്‍ഗ്രസ് അധ്യാപക സംഘടനയായ കെപിഎസ്ടിഎ നല്‍കിയ വാഹനം കാണാനില്ലെന്ന ആരോപണത്തിലാണ് പ്രതിസന്ധി തുടരുന്നത്. പകരം വാഹനം നല്‍കാനുള്ള നീക്കം കെപിഎസ്ടിഎ തള്ളി.

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സന്നദ്ധ കൂട്ടായ്മയായ ജയ്ഹിന്ദ് പയ്യന്നൂരിനും ഐഎന്‍സി കെയര്‍ യൂണിറ്റിനുമായി കെപിഎസ്ടിഎ സംഭാവന സമാഹരിച്ച് നല്‍കിയ വാഹനം സംബന്ധിച്ചാണ് വിവാദം. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് വാന്‍ സംഭാവന ചെയ്തത്. ആദ്യം വാങ്ങിയ വാഹനം കാണാനില്ലെന്നായിരുന്നു ആക്ഷേപം. പിന്നീട് ഒരു സെക്കന്‍ഡ് ഹാന്‍ഡ് വാഹനം സ്റ്റിക്കര്‍ ഒട്ടിച്ച് പുറത്തിറക്കി. വാഹനം വാങ്ങുമ്പോള്‍ അവശേഷിച്ച ബാധ്യത വാഹനം നഷ്ടമാകാന്‍ ഇടയാക്കിയെന്നാണ് സന്നദ്ധ കൂട്ടായ്മ നിയന്ത്രിക്കുന്നവരുടെ വിശദീകരണം.

എന്നാല്‍ പിന്നീട് പണപ്പിരിവ് നടത്തിയെന്നും ഈ തുക സംബന്ധിച്ച് വ്യക്തതയില്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. വിവാദം മറികടക്കാന്‍ രണ്ടാമത് വാങ്ങിയ വാഹനം അധ്യാപക സംഘടനയ്ക്ക് നല്‍കാനുള്ള നീക്കം സംഘടന തള്ളി. ഈ വാഹനത്തിന്റെ ഫിറ്റ്‌നസ് കാലാവധി അവശേഷിക്കാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കി. അതിനിടെ രജിസ്‌ട്രേഷന്‍ മാറ്റാതെ വഞ്ചിച്ചെന്ന് കാട്ടി ഇരിട്ടി സ്വദേശി ടിബിന്‍ പോള്‍ പൊലീസില്‍ പരാതി നല്‍കിയതും തലവേദന സൃഷ്ടിച്ചു. അന്വേഷണത്തിന് നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചശേഷം തീരുമാനമെടുക്കുമെന്നാണ് അധ്യാപക സംഘടനയുടെ നിലപാട്.

]]>
റിക്രൂട്ട്‌മെന്റ് അഴിമതിക്കേസില്‍ ബംഗാള്‍ മന്ത്രിയുടെ മകളെ പിരിച്ചു വിടാന്‍ ഉത്തരവ്; ശമ്പളം മുഴുവന്‍ തിരികെ അടയ്ക്കണം https://malayalees.ch/%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4/ Sat, 21 May 2022 06:50:04 +0000 https://malayalees.ch/?p=62154 റിക്രൂട്ട്‌മെന്റ് അഴിമതിക്കേസില്‍ ബംഗാള്‍ മന്ത്രി പരേഷ് ചന്ദ്ര അധികാരിയുടെ അങ്കിതയെ സര്‍വീസില്‍ നിന്നും പിരിച്ചു വിടാന്‍ ഉത്തരവ്. കൊല്‍ക്കത്ത ഹൈക്കോടതിയുടേതാണ് നിര്‍ണ്ണായക വിധി. അങ്കിത അധികാരി 2018 മുതല്‍ ഇതുവരെ കൈപ്പറ്റിയ ശമ്പളം മുഴുവന്‍ തിരിച്ചടക്കണമെന്നും കോടതി ഉത്തരവിട്ടു.

ജോലിയില്‍ നിന്ന് ലഭിച്ച ശമ്പളം മുഴുവനും രണ്ട് ഗഡുക്കളായി തിരിച്ചടക്കാനാണ് കോടതി ഉത്തരവ്. ആദ്യ ഗഡു ജൂണ്‍ 7 ന് മുന്‍പ് അടയ്ക്കണം. ചട്ടവിരുദ്ധമായാണ് അങ്കിത അധികാരിയുടെ നിയമനം നടന്നതെന്ന് കോടതി കണ്ടെത്തിയിരുന്നു.

അതേ സമയം മന്ത്രി പരേഷ് ചന്ദ്ര അധികാരിയെ സിബിഐ ചോദ്യം ചെയ്യുകയാണ്. ഇത് തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ചോദ്യം ചെയ്യല്‍. 2018ല്‍ മകള്‍ അങ്കിതയ്ക്ക് സ്‌കൂള്‍ ടീച്ചറായി നിയമനം നല്‍കിയ കേസിലാണ് ചോദ്യം ചെയ്യല്‍. കേസില്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെയും സിബിഐ ചോദ്യം ചെയ്തിരുന്നു. കേസില്‍ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് മുന്‍പ് ഹാജരാകാനുള്ള കോല്‍ക്കാത്ത ഹൈക്കോടതിയുടെ ഉത്തരവ് അധികാരി പാലിച്ചിരുന്നില്ല.

]]>
റഫാൽ ഇടപാട്; ഇടനിലക്കാരന് ദസോ ഏവിയേഷൻ കൈക്കൂലി നൽകിയെന്ന് വെളിപ്പെടുത്തൽ https://malayalees.ch/french-journal-mediapart-claims-new-evidence-of-kickbacks-in-rafale-deal/ Mon, 08 Nov 2021 12:26:51 +0000 https://malayalees.ch/?p=52176 റഫാൽ യുദ്ധവിമാന കരാറിൽ ഇടനിലക്കാരന് ദസോ ഏവിയേഷൻ കൈക്കൂലി നൽകിയെന്ന് വെളിപ്പെടുത്തൽ. ഫ്രഞ്ച് ഓൺലൈൻ ജേണലായ മീഡിയപാർട്ടിന്റേതാണ് പുതിയ വെളിപ്പെടുത്തൽ. 7.5 മില്യൺ യൂറോ ഇടനിലക്കാരന് കൈക്കൂലി നൽകിയെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

വ്യാജ ഇന്‍വോയിസ് ആണ് പണം കൈമാറാനായി ദസോ ഏവിയേഷന്‍ ഉപയോഗിച്ചത്. 2018ല്‍ തന്നെ കൈക്കൂലി കൈമാറിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടും അന്വേഷിക്കുന്നതില്‍ ഏജന്‍സികള്‍ക്ക് വീഴ്ച സംഭവിച്ചതായും മീഡിയപാര്‍ട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

7.5 ബില്ല്യണ്‍ യൂറോയ്ക്കാണ് ഇന്ത്യ ദസോ ഏവിയേഷനില്‍ നിന്ന് 36 പോര്‍വിമാനങ്ങള്‍ വാങ്ങിയത്. മൗറീഷ്യസ്‌ ആസ്ഥാനമായ ഇന്റര്‍സ്‌റ്റെല്ലാര്‍ ടെക്‌നോളജീസ് എന്ന കമ്പനി മുഖേനെയാണ് കോഴപ്പണം കൈമാറിയിരിക്കുന്നത്. ഐടി കരാറുകളുടേയും മറ്റ് ബില്ലുകളുടേയും മറവിലാണ് സുഷിന്‍ ഗുപ്ത എന്ന ഇടനിലക്കാരന് പണം കൈമാറിയത്.

കോഴ കൈമാറിയതിന്റെ വിവരങ്ങള്‍ ലഭിച്ച് 13 ദിവസം കഴിഞ്ഞ ദിവസം സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. വിവരങ്ങള്‍ ലഭിച്ചിട്ടും അന്വേഷിക്കാന്‍ സിബിഐയോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റോ തയ്യാറായില്ലെന്ന് മീഡിയപാര്‍ട്ട് ആരോപിക്കുന്നു.

]]>
കോഴയാരോപണം; ഐഎന്‍എല്‍ നേതാക്കളെ വിളിപ്പിച്ച് മുഖ്യമന്ത്രി; ബുധനാഴ്ച തിരുവനന്തപുരത്ത് എത്താൻ നിർദ്ദേശം https://malayalees.ch/cm-calls-inl-leaders-for-a-meeting/ Mon, 05 Jul 2021 07:42:32 +0000 https://malayalees.ch/?p=46365 ഐഎൻഎൽ നേതാക്കളെ വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴയാരോപണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി നേതാക്കളെ വിളിപ്പിച്ചത്. ബുധനാഴ്ച തിരുവനന്തപുരത്ത് എത്തി കാണാനാണ് ഐഎൻഎൽ പ്രസിഡന്‍റിനോടും ജനറൽ സെക്രട്ടറിയോടും നിർദ്ദേശം നൽകിയിരിക്കുന്നത്.

പിഎസ്‍സി അംഗ പദവി ഐഎന്‍എല്‍ നേതൃത്വം 40 ലക്ഷം രൂപയ്ക്ക് വിറ്റെതായി ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇസി മുഹമ്മദ് ഇന്നലെ ആരോപിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ച പ്രകാരം കോഴ നേതാക്കൾ കൈപ്പറ്റിയെന്നായിരുന്നു ആരോപണം. ഐഎന്‍എല്‍ മന്ത്രിക്കെതിരെയുള്ള പരാതികൾ, പാർട്ടിയിൽ ഉയർന്ന സാമ്പത്തിക ആരോപണങ്ങൾ എന്നിവ ചർച്ച ചെയ്യും.

നേതൃതവുമായി ഇടഞ്ഞ് പാർട്ടി വിടാനിരിക്കുയാണ് ഐഎൻഎല്ലിലെ പിടിഎ റഹിം വിഭാഗം. അതിന്റെ നേതാവാണ് ആരോപണമുന്നയിച്ച ഇസി മുഹമ്മദ്. അടുത്തയാഴ്ച കൊടുവള്ളിയിൽ ആ വിഭാഗം യോഗം വിളിച്ചിട്ടുണ്ട്.

]]>