SBI – malayalees.ch https://malayalees.ch Malayalam Online News Portal Tue, 16 Aug 2022 12:31:58 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png SBI – malayalees.ch https://malayalees.ch 32 32 എസ്ബിഐ സേവനങ്ങൾ ഇനി വീട്ടുപടിക്കൽ എത്തും സൗജന്യമായി ! അപേക്ഷിക്കേണ്ടത് എങ്ങനെ ? https://malayalees.ch/sbi-door-step-service/ Tue, 16 Aug 2022 12:31:52 +0000 https://malayalees.ch/?p=66505 എസ്ബിഐ ഡോർസ്റ്റെപ് ബാങ്കിം​ഗ് സർവീസുകൾ ആരംഭിച്ചിട്ട് വർഷങ്ങളേറെയായി. ഈ സേവനം ഏറ്റവും കൂടുതൽ ഉപകാരപ്പെട്ടത് കൊറോണ കാലത്താണ്. എന്നാൽ ഇതാ ഇപ്പോൾ സൗജന്യമായി എസ്ബിഐ ഡോർസ്റ്റേപ് ബാങ്കിം​ഗ് സർവീസ് അവതരിപ്പിച്ചിരിക്കുകയാണ് എസ്ബിഐ.

ഭിന്നശേഷിക്കാരായ ഉപഭോക്താക്കൾക്കാണ് സൗജന്യമായി ഈ സേവനം അവതരിപ്പിച്ചിരിക്കുന്നതെന്ന് എസ്ബിഐ ഇന്നലെ ട്വീറ്റ് ചെയ്തു. കാഷ് പിക്ക് അപ്, കാഷ് ഡെലിവറി, ചെക്ക് പികപ്, ഫോം 15എച്ച് പിക്ക് അപ്, കെവൈസ് രേഖകളുടെ പിക് അപ് എന്നിങ്ങനെയുള്ള സേവനങ്ങൾ എസ്ബിഐ ഉറപ്പ് നൽകുന്നു. മാസത്തിൽ മൂന്ന് തവണ ഇത്തരം സേവനങ്ങൾ സൗജന്യമായി നേടാം.

ഹോം ബ്രാഞ്ചിൽ നിന്ന് 5 കിമി പരിധിയിൽ താമസിക്കുന്ന ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ, രോ​ഗബാധിതർ, കാഴ്ച ശക്തിയില്ലാത്തവർ എന്നിവർക്കും സേവനം ലഭ്യമാണ്.

എങ്ങനെ അപേക്ഷിക്കണം ?

1800 1037 188 or 1800 1213 721 എന്നീ ടോൾ ഫ്രീ നമ്പറുകളിലൂടെ രജിസ്റ്റർ ചെയ്യാം

യോനോ ആപ്പ് വഴിയും രജിസ്ട്രേഷൻ നടത്താം. ഇതിനായി യോനോയിലെ സർവീസ് റിക്വസ്റ്റ് ടാബിൽ ഡോർസ്റ്റെപ് സർവീസ് എന്നത് തെരഞ്ഞെടുക്കണം. ശേഷം അക്കൗണ്ട് നമ്പർ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം.

]]>
Money Saving : എല്ലാ മാസവും നിക്ഷേപിക്കേണ്ട; ഒറ്റത്തവണ നിക്ഷേപിച്ചാൽ എസ്ബിഐ തരും മാസ വരുമാനം https://malayalees.ch/sbi-anuity-deposit-scheme/ Wed, 22 Jun 2022 08:22:37 +0000 https://malayalees.ch/?p=63722 ഒറ്റത്തവണ നിക്ഷേപിച്ച് മാസംതോറും വരുമാനം ലഭിക്കുന്ന നിരവധി നിക്ഷേപ പദ്ധതികളുണ്ട് രാജ്യത്ത്. ബോണ്ടുകൾ അതിനുദാഹരണമാണ്. എന്നാൽ ഇത്തരം മേഖലകൾ ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. അതുകൊണ്ട് തന്നെ റിസ്‌ക് ഫആക്ടറുകളില്ലാതെ നിക്ഷേപം നടത്തി മാസം വരുമാനം നേടാനുള്ള ഏറ്റവും നല്ല വഴി ഉപഭോക്താക്കൾക്ക് നൽകുകയാണ് എസ്ബിഐ. എസ്ബിഐ ആന്വിറ്റി ഡെപ്പോസിറ്റ് സ്‌കീം എന്നതാം പദ്ധതിയുടെ പേര്.

രാജ്യത്ത് താമസിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനും നിക്ഷേപം ആരംഭിക്കാൻ സാധിക്കും. പദ്ധതിയിൽ ചേരാൻ താത്പര്യമുള്ളവർക്ക് എസ്ബിഐ അക്കൗണ്ട് ആവശ്യമാണ്. എസ്ബിഐയുടെ ഏത് ബ്രാഞ്ചിലും നിക്ഷേപം നടത്താം. രാജ്യത്തെ ഏത് ബ്രാഞ്ചിലേക്കും ആന്വിറ്റി ഡെപ്പോസിറ്റ് മാറ്റാനും സാധിക്കും.

നാല് തരം കാലാവധിയാണ് പദ്ധതിക്കുള്ളത്. 36 മാസത്തെ കാലാവധിയാണ് ഏറ്റവും കുറഞ്ഞത്. 60, 84, 120 മാസങ്ങളുടെ കാലാവധിയിലും ചേരാം. മൂന്ന് വർഷ പദ്ധതിയിൽ ചേരുന്ന നിക്ഷേപകൻ ചുരുങ്ങിയ തുകയായി 36,000 രൂപ ആന്വിറ്റി ഡെപ്പോസിറ്റ് പദ്ധതിയിലേക്ക് നിക്ഷേപിക്കണം. നിക്ഷേപിക്കുന്ന തുകയും പലിശയും ചേർന്നുള്ള തുകയാണ് മാസത്തിൽ ലഭിക്കുന്നത്. ചുരുങ്ങിയത് 1000 രൂപ നിക്ഷേപകന് ലഭിക്കും. നിക്ഷേപത്തിന് ഉയർന്ന പരിധിയില്ല. എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം.

ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് തന്നെയാണ് എസ്ബിഐ ആന്വിറ്റി നിക്ഷേപങ്ങൾക്കും നൽകുന്നത്. 5.45 ശതമാനമാണ് നിലവിലെ പലിശ. 60 വയസ് കഴിഞ്ഞ നിക്ഷേപകർക്ക് 5.95 ശതമാനം പലിശ ലഭിക്കും. അഞ്ച് വർഷത്തിനും പത്ത് വർഷത്തിനും ഇടയിലുള്ള നിക്ഷേപത്തിന് 5.50 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 6.30 ശതമാനം പലിശയും ലഭിക്കും.

ആന്വിറ്റി ഡെപ്പോസിറ്റ് പ്രകാരം 15 ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് കാലവധിക്ക് മുൻപുള്ള പിൻവലിക്കൽ അനുവദിക്കും. ഇത്തരത്തിൽ പിൻവലിക്കൽ നടത്തുമ്പോൾ ടേം ഡെപ്പോസിറ്റിന് ബാധകമായ പിഴ ഈടാക്കും. എന്നാൽ ആന്വിറ്റി ഡെപ്പോസിറ്റ് ഉടമ മരണപ്പെട്ടാൽ നിബന്ധനകളില്ലാതെ പണം പിൻവലിക്കാൻ അനുവദിക്കും.

പലിശയോടൊപ്പം നിക്ഷേപത്തിന്റെ ഒരു ഭാഗവും മാസത്തിൽ തിരികെ നിക്ഷേപകന് ലഭിക്കുന്നതിനാൽ കാലാവധി കഴിഞ്ഞ ശേഷം തിരികെ പണം ലഭിക്കില്ല.

]]>
വായ്പാ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിച്ച് എസ്ബിഐ https://malayalees.ch/sbi-loan-rate-increases/ Mon, 16 May 2022 07:39:59 +0000 https://malayalees.ch/?p=61873 വായ്പാ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിച്ച് എസ്ബിഐ. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എംസിഎല്‍ആര്‍) 10 പോയിന്റാണ് ഇത്തവണ എസ്ബിഐ വര്‍ധിപ്പിച്ചത്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് എസ്ബിഐ വായ്പാ നിരക്കുകളില്‍ വര്‍ധനവ് വരുത്തുന്നത്. മെയ് 15 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും എന്ന് എസ്ബിഐ അറിയിച്ചു.

ഒരു വര്‍ഷത്തേക്കുള്ള എംസിഎല്‍ആര്‍ 7.10 ശതമാനത്തില്‍ നിന്ന് 7.20 ശതമാനവും രണ്ട് വര്‍ഷത്തേക്കുള്ള വായ്പാനിരക്ക് 7.30ല്‍ നിന്നും 7.40 ശതമാനമാക്കിയും ഉയര്‍ത്തി. മൂന്ന് വര്‍ഷത്തേക്കുള്ള വായ്പാ നിരക്ക് 7.40ല്‍ നിന്ന് 7.50ഉം ആറ് മാസത്തേത് 7.05 ശതമാനത്തില്‍ നിന്ന് 7.15 ശതമാനവുമായും വര്‍ധിപ്പിച്ചിട്ടുണ്ട്.

എംസിഎല്‍ആറിന്റെ വര്‍ധനവ് ഉപഭോക്താക്കള്‍ എടുക്കുന്ന ലോണിന്റെ പ്രതിമാസ ഇഎംഐയില്‍ വര്‍ധനവുണ്ടാക്കും. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെയാണ് ബാങ്കിന്റെ ഈ തീരുമാനം.

]]>
ഗര്‍ഭിണികള്‍ക്ക് ജോലിയില്‍ പ്രവേശിക്കുന്നതിന് വിലക്ക്; വിവാദ ഉത്തരവിനെതിരെ എസ്ബിഐക്ക് നോട്ടിസ് അയച്ച് വനിതാ കമ്മിഷന്‍ https://malayalees.ch/sbi-notice-delhi-women-commission/ Sat, 29 Jan 2022 09:11:30 +0000 https://malayalees.ch/?p=56217 ഗര്‍ഭിണികളെ സര്‍വീസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ ഡല്‍ഹി വനിതാ കമ്മിഷന്‍ നോട്ടിസ് അയച്ചു. മൂന്ന് മാസത്തിന് മുകളില്‍ ഗര്‍ഭിണികളാണെങ്കില്‍ താത്ക്കാലിക അയോഗ്യതയെന്നാണ് എസ്ബിഐയുടെ നിലപാട്. വരുന്ന ചൊവ്വാഴ്ചയോടെ വിഷയത്തില്‍ എസ്ബിഐ വിശദീകരണം നല്‍കണമെന്നാണ് വനിതാ കമ്മിഷന്റെ നിര്‍ദേശം. ബാങ്കിന്റെ വിവാദ നടപടി മാധ്യമങ്ങളില്‍ വന്നതോടെയാണ് വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തത്.

മൂന്നുമാസത്തില്‍ കൂടുതല്‍ ഗര്‍ഭിണിയായവര്‍ക്ക് ജോലിയും സ്ഥാനക്കയറ്റവും നിഷേധിക്കുന്നതാണ് എസ്ബിഐയുടെ വിവാദ ഉത്തരവ്. ഇത്തരക്കാര്‍ നിയമന, സ്ഥാനക്കയറ്റിന്റെ ലിസ്റ്റില്‍ ഉള്‍പ്പെട്ടാല്‍ പ്രസവശേഷം നാലുമാസം കഴിഞ്ഞ് നിയമിച്ചാല്‍ മതിയെന്നും ഗര്‍ഭിണിയല്ലെന്ന് ഉറപ്പാക്കാന്‍ വൈദ്യപരിശോധന നടത്തണമെന്നും ഉത്തരവില്‍ പറയുന്നു.

അതേസമയം 2009ല്‍ ഗര്‍ഭധാരണം ജോലിക്ക് നിയമിക്കുന്നതിന് അയോഗ്യതയല്ലെന്ന് എസ്ബിഐ തന്നെ ലോക്കല്‍ ഓഫിസുകള്‍ക്ക് നിര്‍ദേശം സര്‍ക്കുലര്‍ അയച്ചിരുന്നു. ആറുമാസം ഗര്‍ഭിണിയായാലും ജോലിയില്‍ പ്രവേശിക്കാമെന്നായിരുന്നു സര്‍ക്കുലര്‍. ഇതിന് വിരുദ്ധമായാണ് പുതിയ ഉത്തരവ്.

]]>
എസ്ബിഐ ഉപഭോക്താക്കൾ സൂക്ഷിക്കുക; ഈ നാല് ആപ്ലിക്കേഷനുകൾ ഉപയോഗിക്കരുത് https://malayalees.ch/cyber-frauds-sbi-asks-its-account-holders-to-stay-away-from-these-apps/ Wed, 08 Sep 2021 04:18:12 +0000 https://malayalees.ch/?p=49259 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കൾക്കായി ഒരു അലർട്ട്. നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ നിന്നും എനിഡെസ്ക് ,ക്വിക്ക് സപ്പോർട്ട് ,ടീംവ്യൂവർ ,മിംഗിൾവ്യൂ എന്നീ നാല് ആപ്ലിക്കേഷനുകൾ ഉടനെ തന്നെ അൺ ഇൻസ്റ്റാൾ ചെയ്യുക .

ഈ നാല് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്ക് എസ് ബി ഐ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പോയിരിക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നിത് പിന്നാലെയാണ് അലർട്ട് വന്നിരിക്കുന്നത് . ഓൺലൈൻ വഴി പണമിടപാടുകൾ മൊബൈൽ ഫോണുകൾ വഴി നടത്തുന്നവർക്കാണ് ഇത്തരത്തിൽ സംഭവിച്ചിരിക്കുന്നത്.

അതുകൊണ്ടു തന്നെ എസ് ബി ഐ അക്കൗണ്ട് ഉപയോഗിക്കുന്നവർ ഓൺലൈൻ ട്രാൻസാക്ഷനുകൾ നടത്തുന്നവർ കരുതിയിരിക്കുക എന്നാണ് ഇപ്പോൾ ബാങ്കിന്റെ ഭാഗത്തുനിന്നും ലഭിക്കുന്ന വിവരങ്ങൾ. കൂടാതെ നാം പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ സുരക്ഷ നോക്കി മാത്രം ഡൗൺലോഡ് ചെയ്യുകയെന്നും ബാങ്ക് മുന്നറിയിപ്പ് നൽകുന്നു.

]]>
എടിഎം തട്ടിപ്പ് തടയാൻ പുതിയ മാർഗവുമായി എസ്ബിഐ https://malayalees.ch/sbi-has-new-prevent-atm-fraud/ Wed, 02 Sep 2020 12:17:46 +0000 https://malayalees.ch/?p=31216 രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ എടിഎമ്മുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ ദിനം പ്രതി വർധിച്ചു വരികയാണ്, എന്നാൽ, ഇത്തരം തട്ടിപ്പ് തടയാൻ ബദൽ സംവിധാനവുമായി രംഗത്ത് വന്നിരിക്കുകയാണ് എസ്ബിഐ. എടിഎമ്മിലെത്തി ബാലൻസ് പരിശോധിക്കാനോ, മിനി സ്റ്റേറ്റ്മെന്റ് എടുക്കുന്നതിനോ ശ്രമിച്ചാൽ എസ്എംഎസ് വഴി ബാങ്ക് നിങ്ങളെ വിവരമറിയിക്കും. ഉപഭോക്താക്കൾ ഇതു സംബന്ധിച്ച് വരുന്ന എസ്എംഎസുകൾ അവഗണിക്കരുതെന്ന നിർദേശം എസ്ബിഐ ഇതിനോടകം നൽകി കഴിഞ്ഞു.

ഉപഭോക്താക്കൾ ബാലൻസ് പരിശോധിക്കാൻ എടിഎമ്മിൽ പോയിട്ടില്ലെങ്കിൽ എസ്എംഎസ് ലഭിക്കുന്ന പക്ഷം എടിഎം കാർഡ് ബ്ലോക്ക് ചെയ്യണമെന്നാണ് ബാങ്ക് നിർദേശിക്കുന്നത്. മുൻപും ഉപഭോക്താക്കളുടെ അക്കൗണ്ട് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒറ്റത്തവണ പാസ് വേഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്ന രീതി എസ്ബിഐ നടപ്പാക്കിയിരുന്നു.

]]>