Saudi – malayalees.ch https://malayalees.ch Malayalam Online News Portal Mon, 09 Oct 2023 08:57:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Saudi – malayalees.ch https://malayalees.ch 32 32 വൈദ്യുതി, ഹരിത ഹൈഡ്രജൻ ഉൽപാദനത്തിൽ ഇന്ത്യയും സൗദിയും തമ്മിൽ ധാരണയായി https://malayalees.ch/india-saudi-sign-mou-for-electrical-interconnection/ Mon, 09 Oct 2023 08:57:36 +0000 https://malayalees.ch/?p=89122 വൈദ്യുതി, ഹരിത ഹൈഡ്രജൻ ഉൽപാദനത്തിലും വിതരണ ശൃംഖല സ്ഥാപിക്കലിലും പരസ്പര പങ്കാളിത്തത്തിന് ഇന്ത്യയും സസൗദി അറേബ്യയും തമ്മിൽ ധാരണയായി .യു.എൻ കാലാവസ്ഥ സെക്രട്ടേറിയറ്റിെൻറ സഹകരണത്തോടെ റിയാദിൽ നടക്കുന്ന പശ്ചിമേഷ്യ-ഉത്തരാഫ്രിക്ക കാലാവസ്ഥ വാരം പരിപാടിയിലാണ് സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും ഇന്ത്യൻ ഊർജമന്ത്രി രാജ്കുമാർ സിങ്ങും ധാരണപത്രത്തിൽ ഒപ്പുവെച്ചത്.(India saudi sign mou for electrical interconnection)

Read Also: സംസ്ഥാനത്ത് കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്; കഴിഞ്ഞ വര്‍ഷമെടുത്തത് 5315 കേസുകള്‍

ഇരു രാജ്യങ്ങളിലും നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് പരസ്പരം വൈദ്യുതി കൈമാറുന്നതിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണം, തിരക്കേറിയ സമയങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും വൈദ്യുതി കൈമാറ്റം, ഇരുരാജ്യങ്ങളിലെയും ശുദ്ധമായ ഹരിത ഹൈഡ്രജെൻറയും പുനരുപയോഗ ഊർജ പദ്ധതികളുടെയും വികസനവും സംയുക്ത ഉൽപ്പാദനവും, ശുദ്ധമായ ഹരിത ഹൈഡ്രജനിൽ ഉപയോഗിക്കുന്ന വസ്തുക്കൾക്കായി സുരക്ഷിതവും വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ വിതരണ ശൃംഖല സൃഷ്ടിക്കൽ, പുനരുപയോഗ ഊർജ മേഖല എന്നിവ സ്ഥാപിക്കുകയാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്.

]]>
നെയ്‌മറും സൗദിയിലേക്ക്; അൽ ഹിലാൽ ക്ലബുമായി കരാറിലെത്തി https://malayalees.ch/neymar-to-saudi-agreement-with-al-hilal/ Mon, 14 Aug 2023 04:59:36 +0000 https://malayalees.ch/?p=86107
പിഎസ്‌ജി വിടുമെന്നുറപ്പിച്ച സൂപ്പർതാരം നെയ്‌മർ സൗദി ​പ്രോ ലീഗിലേക്ക്. അൽ ഹിലാൽ ക്ലബുമായി താരം കരാറിലെത്തി. താരത്തിന്റെ വൈദ്യ പരിശോധന ഉടൻ. രണ്ട് വർഷത്തേക്കാണ് കരാർ. അൽ ഹിലാൽ ക്ലബുമായി താരം കരാറിലെത്തിയതായി ഫ്രഞ്ച് മാധ്യമം ‘ലെ ക്വിപ്’ റിപ്പോർട്ട് ചെയ്തു.

‘അൽ ഹിലാലുമായി രണ്ട് വർഷത്തെ കരാറിലാണ് നെയ്മർ ധാരണയിലെത്തിയത്. ബ്രസീലിയൻ സ്‌ട്രൈക്കറുടെ കൈമാറ്റം സംബന്ധിച്ച നിബന്ധനകൾ പി.എസ്.ജിയും സൗദി ക്ലബും ചർച്ച ചെയ്യുന്നു’, റിപ്പോർട്ടിൽ പറയുന്നു.

2017ൽ ലോക റെക്കോഡ് തുകയായ 222 ദശലക്ഷം യൂറോക്കാണ് നെയ്മർ പി.എസ്.ജിയിൽ എത്തിയത്. 112 മത്സരങ്ങളിൽ ക്ലബിനായി 82 ഗോളുകൾ നേടിയിട്ടുണ്ട്. പി.എസ്.ജിയിൽനിന്ന് സീസണിന്റെ തുടക്കത്തിൽ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കയിലെ ഇന്റർ മയാമിയിലേക്ക് ചേക്കേറിയിരുന്നു. മറ്റൊരു സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസേമ, സാദിയോ മാനെ, എൻഗോളോ കാന്റെ, റിയാദ് മെഹ്‌റസ് തുടങ്ങിയ പ്രമുഖ താരങ്ങൾ സൗദിയിലേക്ക് ചേക്കേറിയതിന് പിന്നാലെ നെയ്മറും സൗദിയിലെത്തുമെന്ന വാർത്ത ഗൾഫിലെ ആരാധകർ ആകാംക്ഷയോടെയാണ് കാണുന്നത്.

അൽ ഹിലാലും അമേരിക്കൻ മേജർ സോക്കർ ലീഗ്‌ ക്ലബുകളും മുൻ ക്ലബ് ബാഴ്‌സലോണയുമാണ് താരത്തിനായി രംഗത്തെത്തിയത്. 2017ൽ ലോക ഫുട്‌ബോളിലെ സർവകാല റെക്കോഡ്‌ തുകയ്‌ക്കാണ്‌ ബ്രസീലുകാരൻ ബാഴ്‌‌സയിൽനിന്ന്‌ പിഎസ്‌ജിയിലേക്ക്‌ എത്തിയത്‌. 2021 കോടി രൂപയായിരുന്നു പ്രതിഫലം. ഫ്രഞ്ച്‌ ക്ലബ്ബിനായി 173 മത്സരത്തിൽനിന്ന്‌ 118 ഗോളും 77 അവസരങ്ങളും ഒരുക്കി.

]]>
സൗദിയിലെ ഫാർമസികളിൽ പരിശോധന: 34 സ്ഥാപനങ്ങൾക്ക് 14.33 ലക്ഷം റിയാൽ പിഴ https://malayalees.ch/inspection-pharmacies-saudi-arabia-14-33-lakh-riyals-fined/ Thu, 17 Nov 2022 04:21:14 +0000 https://malayalees.ch/?p=71413 സൗദിയിലെ ഫാർമസികളിൽ നടത്തിയ പരിശോധനളിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. 34 സ്ഥാപനങ്ങൾക്ക് 14.33 ലക്ഷം റിയാലാണ് പിഴ ചുമത്തിയത്. 

മരുന്ന് വിതരണം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും ലഭ്യത ഉറപ്പുവരുത്തുന്നതിനും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ഇലക്‌ട്രോണിക് ട്രാകിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ചതിന് 24 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ആറ് സ്ഥാപനങ്ങൾ രജിസ്‌ട്രേഷൻ നടപടികളിൽ വീഴ്ച വരുത്തി. ഇതിനാണ് 14.33 ലക്ഷം റിയാൽ പിഴ ചുമത്തിയതെന്ന് ഫുഡ് ആന്റ് ഡ്രഗ് അതോറി അറിയിച്ചു.

പ്രാദേശിക വിപണിയിൽ ചില ഫാർമസ്യൂട്ടിക്കൽ കമ്പനികൾ മരുന്ന് നൽകുന്നതിൽ വീഴ്ച വരുത്തിയതായും കണ്ടെത്തി. പ്രാദേശിക വിപണിയിൽ മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്തും. ഇതിനായി ഏർപ്പെടുത്തിയ ഇലക്‌ട്രോണിക് ട്രാകിംഗ് സംവിധാനമാണ് ‘റാസ്ഡ്’. ഇതുവഴി രാജ്യത്തെ ഉത്പ്പാദകരുടെയും വിതരണക്കാരുടെയും വിപണന വിവരങ്ങൾ, ഉത്പ്പാദ ശേഷി, സംഭരണം എന്നിവ നിരീക്ഷിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

]]>
സൗദി അറേബ്യയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദം എക്‌സ് ബി ബി കണ്ടെത്തി https://malayalees.ch/saudi-arabia-reports-new-omicron-xbb-sub-variant-first-in-country/ Tue, 25 Oct 2022 04:29:28 +0000 https://malayalees.ch/?p=70160 സൗദി അറേബ്യയില്‍ ഒമിക്രോണിന്റെ പുതിയ വകഭേദം എക്‌സ് ബി ബി കണ്ടെത്തിയതായി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി. തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെയാണ് കൊവിഡിന് കാരണമാകുന്ന വൈറസിന്റെ വകഭേദം കണ്ടെത്തിയതെന്നും അതോറിറ്റി വ്യക്തമാക്കി

ഒമിക്രോണ്‍ എക്‌സ്ബിബി വകഭേദം ഏതാനും പോസ്റ്റീവ് കേസുകള്‍ മാത്രമാണ് കണ്ടെത്തിയത്. കൊവിഡ് സ്ഥിരീകരിക്കുന്ന 75 ശതമാനവും ഒമിക്രോണ്‍ ബിഎ5, ബിഎ2 തുടങ്ങിയ വകഭേദങ്ങളാണ് കണ്ടുവരുന്നത്.

ശ്വാസകോശ അസുഖമുളളവര്‍ ജാഗ്രത പാലിക്കണം. രാജ്യത്ത് പലയിടങ്ങളിലും ജലദോഷം, പകര്‍ച്ചപ്പനി എന്നിവ കൂടുതലായി കണ്ടുവരുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും ശൈത്യകാലം തുടങ്ങുന്നതുമാണ് ഇതിന് കാരണം. രോഗലക്ഷണങ്ങളുടെ തീവ്രതയും പ്രതിരോധശേഷിയും അടിസ്ഥാനമാക്കി പകര്‍ച്ചപ്പനി മറ്റൊരാളിലേക്ക് പടരുന്നതിന്റെ തോത് വ്യത്യസ്ഥമാണെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കി.

രാജ്യത്തെ അത്യാഹിത വിഭാഗങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പകര്‍ച്ചപ്പനി ചികിത്സതേടുന്നവരുടെ എണ്ണം വര്‍ധിച്ചു വരുകയാണ്. കൊവിഡ് വാക്‌സിന്‍, സീസണല്‍ ഇന്‍ഫ്ലൂവൻസ വാക്‌സിന്‍ എന്നിവ സ്വീകരിക്കാത്തവര്‍ക്ക് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. പ്രായമുളളവരും വിട്ടുമാറാത്ത അസുഖമുളളവരും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അതോറിറ്റി അറിയിച്ചു.

]]>
സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു https://malayalees.ch/car-accident-saudi/ Sat, 08 Oct 2022 04:00:21 +0000 https://malayalees.ch/?p=69221 സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന്‍ (23) എന്നവരാണ് അപകടത്തില്‍ മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിക്കാണ് അപകടമുണ്ടായത്.

കുടുംബ സമേതം മദീനയിലേക്ക് പുറപ്പെട്ട ഇവരുടെ വാഹനം അപകടത്തില്‍പെടുകയായിരുന്നു. അപകടത്തില്‍പെട്ട മറ്റുള്ളവരെ പ്രാഥമിക ചികിത്സക്കുശേഷം ഡിസ്ചാര്‍ജ് ചെയ്തു.

]]>
സൗദിയില്‍ ​ഗെയിംസുകള്‍ക്കും ഇ-സ്പോര്‍ട്സിനുമായി പുതിയ പദ്ധതി https://malayalees.ch/saudi-arabia-set-to-be-a-global-hub-for-gaming-and-esports/ Fri, 16 Sep 2022 04:23:58 +0000 https://malayalees.ch/?p=68136 സൗദിയില്‍ ഗെയിംസുകള്‍ക്കും ഇ-സ്പോര്‍ട്സിനുമായി പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. ഈ രംഗത്തെ ദേശീയ നാഷണല്‍ സ്ട്രാറ്റജിക്കു സൗദി കിരീടാവകാശി തുടക്കം കുറിച്ചു. 2030 ആകുമ്പോഴേക്കും 39,000 പേര്‍ക്ക് പുതിയ പദ്ധതി വഴി ജോലി ലഭിക്കും.

ഗെയിംസുകള്‍ക്കും ഇ-സ്പോര്‍ട്ട്സിനുമുള്ള നാഷണല്‍ സ്ട്രാറ്റജിക്കു സൗദി കിരീടാവകാശിയും കൗണ്‍സില്‍ ഓഫ് ഇക്കണോമിക് ആന്റ് ഡവലപ്പ്മെന്‍റ് അഫയേഴ്സ് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തുടക്കം കുറിച്ചു. 2030-ഓടെ സൗദിയെ ഗെയിംമിംഗ് ഇ-സ്പോര്‍ട്ട്സ് മേഖലയുടെ ആഗോള കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വിഷന്‍ 2030ന്റെ ഭാഗമായി നടപ്പിലാക്കുന്ന കായിക-വിനോദ സംരംഭങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി വരുന്നത്. നേരിട്ടും അല്ലാതെയും 50 ബില്യണ്‍ റിയാല്‍ ജിഡിപിയിലേക്ക് സംഭാവന ചെയ്യാന്‍ പദ്ധതിക്കു സാധിക്കുമെന്നാണ് പ്രതീക്ഷ. 39,000-ത്തിലധികം പേര്‍ക്ക് ജോലി ലഭിക്കുകയും ചെയ്യും. ഗെയിമുകള്‍ക്കും ഇ-സ്പോര്‍ട്ടുകള്‍ക്കുമായി ഈവന്റുകള്‍ സംഘടിപ്പിക്കുക, പഠന സ്ഥാപനങ്ങള്‍ നിര്‍മിക്കുക തുടങ്ങിയവ പദ്ധതി ലക്ഷ്യമിടുന്നു. സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ഗെയിം മേഖലയിലെ ഗവേഷണങ്ങള്‍ക്കും പ്രോത്സാഹനം നൽകും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിന്റെ കൂടി ഭാഗമാണ് ഈ പദ്ധതി. ഇലക്ട്രോണിക് ഗെയിമുകളില്‍ താല്പര്യമുള്ള 21 ദശലക്ഷം യുവാക്കള്‍ ലോകത്ത് ഉണ്ടെന്നാണ് കണക്ക്.

]]>
റമദാൻ; ട്രക്കുകൾക്ക് പൂർണ നിയന്ത്രണമേർപ്പടുത്തി സൗദി https://malayalees.ch/ramadan-control-truck-service-saudi/ Thu, 07 Apr 2022 04:30:09 +0000 https://malayalees.ch/?p=59684 പ്രധാന നഗരങ്ങളില്‍ ട്രക്കുകള്‍ക്ക് പൂർണ നിയന്ത്രണമേർപ്പടുത്തി സൗദി. റിയാദ്, ജിദ്ദ, കിഴക്കന്‍ പ്രവിശ്യയിലെ ദമാം, ദഹ്റാന്‍, അല്‍-ഖോബാര്‍ നഗരങ്ങളിലാണ് ട്രക്കുകള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. സൗദി ജനറല്‍ ട്രാഫിക് വിഭാഗമാണ് നിയന്ത്രണ നിരോധന സമയം പ്രഖ്യാപിച്ചത്. റമദാൻ മാസമായതിനാലാണ് ട്രക്കുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയത്.

രാവിലെ 8 മുതല്‍ രാത്രി 12 വരെ ട്രക്കുകള്‍ റിയാദ് നഗരത്തില്‍ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. അതേസമയം പൊതു സേവന ട്രക്കുകള്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെ പ്രവേശിക്കുന്നതിന് അനുമതിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. രാത്രി 12 മുതല്‍ രാവിലെ 8 വരെ എല്ലാ ട്രക്കുകളെയും പ്രവേശിപ്പിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ നിരോധനം വൈകുന്നേരം 7 മുതല്‍ രാത്രി 12 വരെ ആയിരിക്കും.

ജിദ്ദയില്‍ ഞായര്‍ മുതല്‍ വ്യാഴം വരെ വെള്ളം ശുചീകരണത്തിനുള്‍പ്പടെ ഉപയോഗിക്കുന്ന ട്രക്കുകള്‍ക്ക് മുഴുസമയ സഞ്ചാര അനുമതിയുണ്ട്. മറ്റു ട്രക്കുകള്‍ക്ക് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഏഴു വരെയും നഗരങ്ങളില്‍ പ്രവേശന അനുമതിയുണ്ടാകില്ല. വെള്ളി ശനി ദിവസങ്ങളില്‍ വൈകിട്ട് നാല് മുതല്‍ ഏഴ് വരെയും രാത്രി ഒന്‍പത് മുതല്‍ രാവിലെ മൂന്ന് വരെയും നിയന്ത്രണമുണ്ട്. ദമ്മാമിൽ ദഹ്‌റാന്‍ അല്‍ഖോബാര്‍ റോഡുകളില്‍ രാവിലെ ഒന്‍പത് മുതല്‍ പതിനൊന്ന് വരെയും വൈകുന്നേരം നാല് മുതല്‍ ആറു വരെയും സഞ്ചാര നിയന്ത്രണമുണ്ടാകുമെന്നും സൗദി അധികൃതർ അറിയിച്ചു.

]]>
സൗദിയില്‍ പ്രിവിലേജ് ഇഖാമ കരസ്ഥമാക്കുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കുന്നു https://malayalees.ch/saudi-privilege-iqama-details/ Mon, 24 Jan 2022 08:15:46 +0000 https://malayalees.ch/?p=55930 സൗദിയില്‍ പ്രിവിലേജ് ഇഖാമ കരസ്ഥമാക്കുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നീക്കം. സൗദി പൗരന്‍മാര്‍ക്ക് ലഭിക്കുന്നതിന് സമാനമായ ആനുകൂല്യങ്ങള്‍ വിദേശികള്‍ക്കും ലഭിക്കുന്നതാണ് പദ്ധതി. സ്വന്തം പേരില്‍ വസ്തുക്കള്‍ വാങ്ങാനും ബിസിനസ് ആരംഭിക്കാനും വിദേശികള്‍ക്ക് ഇതുവഴി അവസരം ലഭിക്കും. ( Saudi privilege iqama details )

സൗദിയില്‍ ദീര്‍ഘകാല താമസത്തിനും സ്വതന്ത്രമായി ബിസിനസ് നടത്താനു മറ്റും വിദേശികള്‍ക്ക് അവസരം നല്‍കുന്നതാണ് പ്രീമിയം റെസിഡന്‍സി പദ്ധതി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ ഇതിനകം പ്രിവിലേജ് ഇഖാമ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ വിദേശികളെ സൗദിയിലേക്ക് ആകര്‍ഷിക്കുന്നതിനായി പദ്ധതി പരിഷ്കരിക്കാനൊരുങ്ങുകയാണ് അധികൃതര്‍.

ഇതുപ്രകാരം പ്രിവിലേജ് ഇഖാമ കരസ്ഥമാക്കുന്ന വിദേശികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒരു സൗദി പൗരന് ലഭിക്കുന്ന അതേ പരിഗണന ആരോഗ്യ-വിദ്യാഭ്യാസ മേഖല ഉള്‍പ്പെടെ പല രംഗത്തും ലഭിക്കും. മറ്റ് വിദേശികളില്‍ നിന്നു ഈടാക്കുന്ന ലെവി ഇവര്‍ക്ക് ബാധകമായിരിക്കില്ല. സ്വന്തം പേരില്‍ ബിസിനസ് നടത്താനും സ്വത്തുക്കള്‍ വാങ്ങാനും സാധിക്കും.

മക്ക, മദീന, ചില അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവ ഒഴികെയുള്ള ഭാഗങ്ങളിലാണ് സ്വത്തുക്കള്‍ വാങ്ങാന്‍ അനുമതി നൽകുക. സ്വകാര്യ മേഖലയില്‍ സ്വദേശീവല്‍ക്കരിക്കാത്ത ഏത് തസ്തികയിലും ജോലി ചെയ്യുകയും ജോലി മാറുകയും ചെയ്യാം. കാലാവധിയുള്ള പാസ്പോര്‍ട്ടുള്ളവര്‍ക്ക് സാമ്പത്തിക ശേഷി തെളിയിക്കുന്ന രേഖകളും, ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റും നൽകി അപേക്ഷ സമര്‍പ്പിക്കാം. ദീര്‍ഘകാല താമസത്തിന് എട്ടു ലക്ഷം സൗദി റിയാലും താല്‍ക്കാലിക താമസത്തിന് ഓരോ വര്‍ഷവും ഒരു ലക്ഷം റിയാലും ആണ് ഫീസ്‌.

കുറ്റകൃത്യങ്ങള്‍ക്ക് 60 ദിവസത്തില്‍ കൂടുതല്‍ തടവ് ശിക്ഷയ്ക്ക് വിധേയനാകുക, ഒരു ലക്ഷം റിയാലില്‍ കൂടുതല്‍ പിഴ ചുമത്തപ്പെടുക, നാടുകടത്താന്‍ കോടതി വിധിക്കുക, സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് തെളിയുക, മരിക്കുക തുടങ്ങിയ കാരണങ്ങളാല്‍ പ്രീമിയം റസിഡന്‍സി റദ്ദാകും. കൂട്ടത്തില്‍ കുടുംബത്തിന്‍റെ പ്രിവിലേജ് ആനുകൂല്യങ്ങളും റദ്ദാക്കപ്പെടും.

]]>
സൗദിയില്‍ ഇനി മാസ്‌ക് നിര്‍ബന്ധമല്ല; സാമൂഹിക അകലവും പാലിക്കേണ്ടതില്ല https://malayalees.ch/saudi-covid-relaxation/ Sat, 16 Oct 2021 04:25:06 +0000 https://malayalees.ch/?p=51082 സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം കുറഞ്ഞതോടെ പൊതുഇടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് പൊതുഇടങ്ങളില്‍ ഇളവുകള്‍ ബാധകമായിട്ടുള്ളത്. ഈ മാസം 17 മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും. saudi covid relaxation

ഇളവുകളുടെ ഭാഗമായി പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കേണ്ട. സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ബന്ധമില്ല. ഹറം പള്ളിയില്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നതിലും നിയന്ത്രണമില്ല. ഇന്ന് 48 കേസുകള്‍ മാത്രമാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. മരണനിരക്കും പ്രതിദിന കേസുകളും കാര്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ഇളവുകള്‍. അടച്ചിട്ട സ്ഥലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതി. ടാക്‌സികള്‍, ട്രെയിനുകള്‍, ബസുകള്‍ ഉള്‍പ്പെടെ പൊതുഗതാഗത സര്‍വ്വീസുകളിലും പ്രവേശിക്കാന്‍ മാസ്‌ക് ധരിക്കേണ്ടതില്ല. സൗദിയിലെ വിവാഹ മണ്ഡപങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണവും ഒഴിവാക്കി. അതേസമയം ആകെ ജനസംഖ്യയുടെ 60 ശതമാനം പേര്‍ക്കാണ് സൗദിയില്‍ വെച്ച് കൊവിഡ് വാക്‌സിന്‍ നല്‍കിയത്. ഇന്ത്യയുള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ സൗദിയിലെത്തുന്നവരുടെ കണക്ക് ഇതിലുള്‍പ്പെടില്ല.

]]>
കോവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകി സൗദി അറേബ്യ https://malayalees.ch/saudi-arabia-approves-covishield-wax/ Mon, 07 Jun 2021 05:05:53 +0000 https://malayalees.ch/?p=45173 കോവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകി സൗദി അറേബ്യ. ഇന്ത്യയിൽ വിതരണം ചെയ്ത് വരുന്ന കോവിഷീൽഡും സൗദിയിൽ അംഗീകരിച്ച ഓക്‌സ്‌ഫോർഡ് ആസ്ട്രസെനക്ക വാക്‌സിനും ഒന്നാണെന്ന് സൗദി അംഗീകരിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യയിൽ നിന്ന് വാക്‌സിനെടുത്ത് സൗദിയിലേക്ക് വരുന്നവർ മുഖീം പോർട്ടലിലാണ് വാക്‌സിൻ സംബന്ധിച്ച വിവരങ്ങൾ നൽകേണ്ടത്. ഇനിമുതൽ ഇന്ത്യയിൽ നിന്ന് വാക്‌സിനെടുത്ത് വരുന്നവരുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ കോവിഷീൽഡ് എന്ന് മാത്രമാണെങ്കിലും, സൗദിയിൽ അംഗീകരിക്കപ്പെടും. ഇന്ത്യൻ എംബസിയുടെ ഇടപെടലിലൂടെയാണ് ഇത് സാധ്യമായത്. അതേസമയം ഇന്ത്യയിൽ നിന്ന് കോവാക്‌സിൻ സ്വീകരിച്ചവരുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഇക്കാര്യത്തിൽ ചർച്ചകൾ നടന്ന് വരികയാണ്.

നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്ക് മാത്രമേ സൗദിയിലെത്തിയാൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ ഇളവ് ലഭിക്കൂ. ഇവർ യാത്ര ആരംഭിക്കുന്നതിന് മുമ്പ്, നാട്ടിൽ വെച്ച് സ്വീകരിച്ച വാക്‌സിൻ സംബന്ധിച്ച പൂർണ്ണമായ വിവരങ്ങൾ മുഖീം പോർട്ടലിൽ അപ്ഡേറ്റ് ചെയ്യണം. കൂടാതെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് യാത്രക്കാർ കൈവശം കരുതുകയും വേണം. അതേസമയം സൗദിക്ക് പുറത്ത് വെച്ച് വാക്‌സിൻ സ്വീകരിക്കുന്നവരുടെ വാക്‌സിനേഷൻ വിവരങ്ങൾ തവക്കൽനാ ആപ്പിൽ എങ്ങിനെയാണ് അപ്‌ഡേറ്റ് ചെയ്യുക എന്നത് സംബന്ധിച്ച് ഇത് വരെ സൗദി അധികൃതരിൽ നിന്ന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.

]]>