saudi-arabia – malayalees.ch https://malayalees.ch Malayalam Online News Portal Thu, 09 Jun 2022 04:44:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png saudi-arabia – malayalees.ch https://malayalees.ch 32 32 യെമന്‍-സൗദി വെടിനിര്‍ത്തല്‍ കരാര്‍ ദീര്‍ഘിപ്പിച്ചു; നടപടി സ്വാഗതം ചെയ്‌ത്‌ ജോ ബൈഡന്‍ https://malayalees.ch/%e0%b4%af%e0%b5%86%e0%b4%ae%e0%b4%a8%e0%b5%8d-%e0%b4%b8%e0%b5%97%e0%b4%a6%e0%b4%bf-%e0%b4%b5%e0%b5%86%e0%b4%9f%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4/ Thu, 09 Jun 2022 04:44:51 +0000 https://malayalees.ch/?p=63135 യെമന്‍ സൗദി വെടിനിര്‍ത്തല്‍ കരാര്‍ ദീര്‍ഘിപ്പിച്ച നടപടിയെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ സ്വാഗതം ചെയ്തു. യു.എന്‍ മധ്യസ്ഥതയില്‍ പ്രഖ്യാപിച്ച കരാറിലെ വ്യവസ്ഥകള്‍ അംഗീകരിക്കുന്നതിലും പാലിക്കുന്നതിലും സൗദി അറേബ്യ ധീരമായ നേതൃത്വമാണ് പ്രകടിപ്പിച്ചത്. അതിര്‍ത്തി കടന്നുള്ള ഹൂത്തി ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിന് സൗദി അറേബ്യക്കുള്ള പിന്തുണ തുടരുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി.(us welcomes yemen saudi ceasefire)

അതിര്‍ത്തി കടന്നുള്ള ഹൂത്തി ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കുന്നതിന് സൗദിക്കുള്ള പിന്തുണ തുടരുമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി. യെമന്‍ വെടിനിര്‍ത്തല്‍ കരാര്‍ ദീര്‍ഘിപ്പിക്കുന്നതില്‍ സൗദി ഭരണാധികാരിയുടെയും കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെയും പങ്ക് സുപ്രധാനമാണ്. കഴിഞ്ഞ ഏപ്രിലില്‍ പ്രഖ്യാപിച്ച കരാറാണ് രണ്ട് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചത്. കരാറിന് ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ മേഖലയില്‍ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

]]>
സൗദിയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു https://malayalees.ch/the-number-of-covid-confirmed-people-in-saudi-arabia-has-exceeded-seven-lakh/ Sat, 05 Feb 2022 04:28:44 +0000 https://malayalees.ch/?p=56530 സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴ് ലക്ഷം കവിഞ്ഞു. രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച ശേഷം ഇത് വരെ 7,02,624 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം 6,57,995 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇതുകൂടാതെ 35,679 പേരാണ് ഇപ്പോൾ രാജ്യത്ത് ചികിത്സയിലുള്ളത്.

രാജ്യത്ത് 8,950 പേർ ഇത് വരെ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. സൗദിയിൽ മൂന്ന് തവണയാണ് കോവിഡിന്റെ അതിവ്യാപനം ഉണ്ടായത്. മൂന്നാം വ്യാപനത്തിൽ ഇക്കഴിഞ്ഞ ജനുവരി 18ന് 5928 പേർക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു ഇത് വരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന പ്രതിദിന കേസ്. ഇതിന് തൊട്ട് താഴെയായി ഒന്നാം വ്യാപന ഘട്ടത്തിൽ 2020 ജൂൺ 16ന് 4919 പേർക്കും രോഗം കണ്ടെത്തിയിരുന്നു. 2021 ജൂണിലെ രണ്ടാം വ്യാപനം അത്ര തീവ്രമല്ലാതിരുന്നതിനാൽ ആയിരത്തി അഞ്ഞൂറിന് മുകളിൽ വരെ മാത്രമേ പ്രതിദിന കേസുകൾ ഉയർന്നിരുന്നുള്ളൂ. ഇന്ന് 3555 പുതിയ കേസുകളും, 4023 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. നിലിവിൽ കോവിഡ് വ്യാപനം കുറഞ്ഞുവരുന്നതായി ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

]]>
Saudi Arabia : സൗദിയില്‍ കടകളില്‍ പ്രവേശിക്കാന്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം https://malayalees.ch/booster-dose-compulsory-in-saudi-arabia-for-entering-shop/ Wed, 02 Feb 2022 04:19:14 +0000 https://malayalees.ch/?p=56374 റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) വിവിധ കച്ചവട സ്ഥാപനങ്ങളില്‍ പ്രവേശിക്കാന്‍ കൊവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് (Covid vaccine booster dose) എടുക്കല്‍ നിര്‍ബന്ധമായി. വിവിധ കച്ചവട സ്ഥാപനങ്ങള്‍, ഭക്ഷണശാലകള്‍, കോഫി ഷോപ്പുകള്‍ എന്നിവിടങ്ങിലെ പ്രവേശനത്തിന് ചൊവ്വാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച് എട്ടു മാസവും അതില്‍ കൂടുതലും പിന്നിട്ട, പതിനെട്ട് വയസ്സില്‍ കൂടുതലും പ്രായമുള്ള എല്ലാവരും ബൂസ്റ്റര്‍ ഡോസ് എടുത്തിരിക്കണം. ബൂസ്റ്റര്‍ ഡോസ് എടുത്ത് തവക്കല്‍നാ ആപ്ലിക്കേഷനില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് കാണിച്ചിരിക്കണം. വാക്‌സിനെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കിയ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പുതിയ തീരുമാനം ബാധകല്ലെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3,861 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 5,162 പേര്‍ സുഖം പ്രാപിച്ചു. ചികിത്സയിലുള്ളവരില്‍ ഒരാള്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,91,125 ഉം രോഗമുക്തരുടെ എണ്ണം 6,44,730 ഉം ആയി. ആകെ മരണസംഖ്യ 8,941 ആയി. ആകെ 37,454 കോവിഡ് ബാധിതരാണ് രാജ്യത്താകെ ചികിത്സയിലുള്ളത്. ഇതില്‍ 981 പേരാണ് ഗുരുതരനിലയില്‍. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 93.28 ശതമാനവും മരണനിരക്ക് 1.29 ശതമാനവുമായി. 24 മണിക്കൂറിനിടെ 145,535 ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്തി.

]]>
സൗദിയില്‍ നാളെ മുതല്‍ ബലിപെരുന്നാള്‍ അവധി https://malayalees.ch/saudi-hajj-holiday/ Fri, 24 Jul 2020 04:28:03 +0000 https://malayalees.ch/?p=28993 സൗദിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാളെ മുതല്‍ ബലിപെരുന്നാള്‍ അവധിക്ക് തുടക്കമാകും. പതിനാറ് ദിവസമാണ് ഇത്തവണ സര്‍ക്കാര്‍ മേഖലയില്‍ പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതു അവധി. പാസ്‌പോര്‍ട്ട് വിഭാഗം ഉള്‍പ്പെടെയുളള കേന്ദ്രങ്ങളള്‍ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കും. അടിയന്തിര സ്വഭാവമുള്ള കേസുകള്‍ മാത്രമാണ് ഇവിടങ്ങളില്‍ പരിഗണിക്കുക.

ജൂലൈ ഒന്‍പത് വരെ പതിനാറ് ദിവസമാണ് പൊതു അവധി. ജവാസാത്ത് ഉള്‍പ്പെടയുള്ള അടിയന്തിര സേവനങ്ങള്‍ ആവശ്യമായ ഓഫീസുകള്‍ അവധി ദിനങ്ങളിലും പ്രവര്‍ത്തിക്കും. അടിയന്തിര പ്രാധാന്യമുള്ള കേസുകള്‍ക്ക് മാത്രമായിരിക്കും ഇത്തരം എമര്‍ജന്‍സി ഓഫീസുകള്‍ വഴി സേവനം ലഭിക്കുക.

സ്വകാര്യ മേഖലയില്‍ ഈ മാസം മുപ്പത് മുതല്‍ ആഗസ്ത് രണ്ട് വരെയുള്ള നാല് ദിവസമാണ് പെരുന്നാള്‍ അവധി. അവധി ദിവസങ്ങളിലും ജവാസാത്ത് സേവനങ്ങള്‍ക്ക് ഓഫീസിനെ നേരിട്ട് ബന്ധപ്പെടാതെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് അബ്ശിറില്‍ സൗകര്യമേര്‍പ്പെടുത്തിയതായി കിഴക്കന്‍ പ്രവിശ്യ ജവാസാത്ത് വക്താവ് കേണല്‍ മുഅല്ല അല്‍ ഉതൈബി പറഞ്ഞു.

അബ്ശിറിലെ ഈ സര്‍വീസായ് ഖിദ്മാതി വഴിയാണ് അപേക്ഷ സമര്‍പ്പിക്കുന്നതിന് സാധിക്കുക. ഇത് വഴി ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ഉടന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നല്‍കുമെന്നും കേണല്‍ വ്യകത്മാക്കി.

]]>
സൗദി അറേബ്യ ഹജ്ജിനുള്ള മുന്‍ഗണനാക്രമം പ്രഖ്യാപിച്ചു; ആരോഗ്യ-സുരക്ഷാ ജീവനക്കാര്‍ക്ക് മുന്‍ഗണന https://malayalees.ch/saudi-arabia-hajj-priority/ Thu, 25 Jun 2020 04:10:57 +0000 https://malayalees.ch/?p=27566 കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്കും രോഗം ബാധിച്ച് ഭേദമായവര്‍ക്കുമായിരിക്കും സ്വദേശികളില്‍ നിന്ന് മുന്‍ഗണന ലഭിക്കുക

സൗദി അറേബ്യ ഇത്തവണത്തെ ഹജ്ജ് കര്‍മ്മത്തിന് പരിഗണിക്കുന്നവര്‍ക്കുള്ള മുന്‍ഗണനാ ക്രമം പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്കും രോഗം ബാധിച്ച് ഭേദമായവര്‍ക്കുമായിരിക്കും സ്വദേശികളില്‍ നിന്ന് മുന്‍ഗണന ലഭിക്കുക. വിദേശികളെ അതാത് രാജ്യത്തിന്റെ എംബസികള്‍ വഴി തെരഞ്ഞെടുക്കും.

സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബന്തന്‍ ആണ് ഹജ്ജിനുള്ള മുന്‍ഗണനാക്രമം പ്രഖ്യാപിച്ചത്. സ്വദേശികളില്‍ നിന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നതിനിടെ രോഗം ബാധിച്ച് ഭേദമായ ആരോഗ്യ പ്രവര്‍ത്തകര്‍, സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ക്കായിരിക്കും ആദ്യ പരിഗണന ലഭിക്കുക. കോവിഡ് ബാധിച്ച് ഭേദമായ സ്വദേശികളായ സാധാരണക്കാര്‍ക്കും മുന്‍ഗണനയനുസരിച്ച് ഹജ്ജിന് അവസരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തിനകത്തുള്ള വിദേശികള്‍ക്കും ഇതേ പരിഗണനകള്‍ നല്‍കിയായിരിക്കും മുന്‍ഗണന നിശ്ചയിക്കുക. എന്നാല്‍ വിദേശികളെ തെരഞ്ഞെടുക്കുന്നതിനുള്ള അനുവാദം അതത് രാജ്യങ്ങളുടെ എംബസികള്‍ക്കായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇത്തവണത്തെ ഹജ്ജ് തീര്‍ഥാടനം പതിനായിരം പേരില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. അറുപത്തിയഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്കും ഇത്തവണ അനുവാദം നല്‍കില്ലെന്ന് ഹജ്ജ് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. തീര്‍ത്ഥാടകരുടെ സേവനത്തിനായി പുണ്യ കേന്ദ്രങ്ങളില്‍ പ്രത്യേക ആശുപത്രികളും സജ്ജീകരിക്കും.

]]>
സൌദിയിലെ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെ മുഴുവൻ സേവനങ്ങളും പുതിയ ടെർമിനലിലേക്ക് മാറ്റി https://malayalees.ch/saudi-arabia-new-airport/ Thu, 25 Jun 2020 04:09:31 +0000 https://malayalees.ch/?p=27563 സൌദിയിലെ ജിദ്ദ അന്താരാഷ്ട്ര വിമാനതാവളത്തിലെ മുഴുവൻ സേവനങ്ങളും പുതിയ ടെർമിനലിലേക്ക് മാറ്റി. ഇനി മുതൽ എല്ലാ വിമാനങ്ങളും പുതിയ ടെർമിനലിൽ നിന്നായിരിക്കും സർവ്വീസ് നടത്തുക. കഴിഞ്ഞ വർഷം സെപ്തംബറിലാണ് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ സൌദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ വര്‍ഷം മെയ് മാസം മുതല്‍ തന്നെ വിവിധ ഘട്ടങ്ങളിലായി ആഭ്യന്തര സര്‍വ്വീസുകളും, ചില അന്തർദേശീയ സർവ്വീസുകളും പുതിയ ടെർമിനലിൽ നിന്ന് ആരംഭിച്ചിരുന്നു.

ഇനി മുതൽ എല്ലാ വിമാനങ്ങളും പുതിയ, ഒന്നാം നമ്പർ ടെർമിനലിൽ നിന്നായിരിക്കും സർവ്വീസ് നടത്തുക. ലോകോത്തര നിലവാരത്തിലാണ് വിമാനത്താവളത്തിന്റെ നിര്‍മ്മാണം. മേഖലയിലെ ഏറ്റവും വലിയ വിമാനത്താവളമാണിത്. 8,10,000 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന വിമാനതാവളത്തിന് പ്രതിവര്‍ഷം 30 മില്ല്യണ്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. ആഗോള തലത്തിൽ തന്നെ വളരെ അപൂർവ്വം വിമാനത്താവളങ്ങളിൽ മാത്രം കണ്ട് വരുന്ന ഓട്ടോമാറ്റഡ് ട്രൈൻ സർവ്വീസും പുതിയ ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്. ഇത് വഴി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ യാത്രക്കാരെ അന്തർദേശീയ സർവ്വീസുകൾക്കുള്ള ലോഞ്ചിലേക്കും തിരിച്ചും എളുപ്പത്തിൽ കൊണ്ടുപോകാൻ സാധിക്കും. യാത്രാ നടപടികൾ പൂർത്തീകരിക്കുന്നതിന് വിമാന കമ്പനികൾക്കായി 220 കൌണ്ടറുകളും, 80 സെൽഫ് സർവ്വീസ് ഉപകരണങ്ങളുമാണ് പുതിയ ടെർമിനലിൽ സജ്ജീകരിച്ചത്.

]]>
സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഇന്ന് 22 മരണം; ഏഴു പേര്‍ മലയാളികള്‍ https://malayalees.ch/covid-death-saudi-arabia/ Tue, 02 Jun 2020 05:40:30 +0000 https://malayalees.ch/?p=26397 സൌദിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 525 ആയി ഉയര്‍ന്നു.

സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് ഇന്ന് 22 മരണം.1881 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 87,142 ആയി. രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവ് തുടരുകയാണ്. ആകെ മരിച്ചവരുടെ എണ്ണം 525 ആയി ഉയര്‍ന്നു. ഏഴ് മലയാളികളാണ് ഇന്ന് മാത്രം രാജ്യത്ത് മരിച്ചത്. ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയധികം മലയാളികളുടെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗ മുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 1864 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. ഇതോടെ 64306 പേരാണ് ഇതിനകം രോഗമുകതി നേടിയത്.

ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം ദിനേന ഗണ്യമായി കുറഞ്ഞു വരുന്നുണ്ട്. രോഗ മുക്തി നേടുന്നവരുടെ എണ്ണത്തിലെ വര്‍ധനവും പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്ന കുറവുമാണ് ഇതിന് കാരണം. 1881 പേര്‍ക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 87142 ആയി. നിലവില്‍ 22311 പേര്‍ മാത്രമാണ് ചികില്‍സയില്‍ തുടരുന്നത്.

]]>
സൗദി പൊതുവിപണി സജീവമായി തുടങ്ങി; വ്യാപാരികള്‍ പ്രതീക്ഷയില്‍ https://malayalees.ch/shops-in-saudi-repoened/ Fri, 29 May 2020 04:19:57 +0000 https://malayalees.ch/?p=26216 കോവിഡ് ജാഗ്രതയുടെ ഭാഗമായി മാസങ്ങളായി അടഞ്ഞ് കിടന്നിരുന്ന മിക്ക സ്ഥാപനങ്ങളും പ്രവർത്തനം പുനരാരംഭിച്ചു.

വിപണി തുറന്ന് തുടങ്ങിയതോടെ പ്രതീക്ഷയിലാണ് സൌദിയിലെ വ്യാപാരികൾ. കോവിഡ് ജാഗ്രതയുടെ ഭാഗമായി മാസങ്ങളായി അടഞ്ഞ് കിടന്നിരുന്ന മിക്ക സ്ഥാപനങ്ങളും പ്രവർത്തനം പുനരാരംഭിച്ചു.

വീട്ടിൽ നിന്നുള്ള ജോലി അവസാനിപ്പിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർ ഓഫീസുകളിലെത്തി. ബാർബർ ഷോപ്പുകളുൾപ്പെടെ ഏതാനും മേഖലകൾക്ക് മാത്രമാണ് നിലവിൽ പ്രവർത്തന അനുമതി ഇല്ലാത്തത്.

ഒരിടവേളക്ക് ശേഷം വീണ്ടും പഴയകാല പ്രതാപത്തിലേക്ക് തിരിച്ച് നടക്കുകയാണ് സൗദി. കർഫ്യൂവിൽ കൂടുതൽ മേഖലകളിൽ ഇളവുകൾ അനുവദിച്ചതോടെ, മാസങ്ങളായി ജോലിയില്ലാതെ പ്രതിസന്ധിയിലായിരുന്ന പല പ്രവാസികളും ജോലിക്കെത്തി തുടങ്ങി.

മാസ്‌കുകൾക്കാണ് വിപണിയിൽ ആവശ്യക്കാർ ഏറെയും. വിവിധ വർണ്ണങ്ങളിലും രൂപത്തിലുമുള്ള മാസ്‌കുകളുടെ വിപണി ഫാർമസികളിൽ നിന്നും തെരുവ് കച്ചവടക്കാരിലേക്ക് എത്തിയിരിക്കുന്നു. നഗരങ്ങളിൽ ജനതിരക്ക് വർധിച്ച് തുടങ്ങിയെങ്കിലും വിപണിയിൽ കാര്യമായ ഉണർവ് ഉണ്ടാക്കിയിട്ടില്ലെന്നാണ് പൊതുവെ വ്യാപാരികളുടെ അഭിപ്രായം. നിത്യോപയോഗ സാധനങ്ങൾക്കും ആശുപത്രി സേവനങ്ങൾക്കുമായി പുറത്തിറങ്ങുന്നവരാണ് ഏറെയും.

അന്തർദേശീയ വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നതോടെ ഇതര മേഖലകളിൽ കൂടി ഉണർവ്വ് പ്രകടമായേക്കുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഞായറാഴ്ച മുതൽ പൊതുഗതാഗത സംവിധാനങ്ങളുൾപ്പെടെ കൂടുതൽ മേഖലകളിൽ ഇളവ് ലഭിക്കുന്നതോടെ പൊതുരംഗം കൂടുതൽ സജീവമാകും.

]]>