sat hospital – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Aug 2023 04:50:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sat hospital – malayalees.ch https://malayalees.ch 32 32 തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് കുടുംബം, കേസ് https://malayalees.ch/woman-died-after-giving-birth-at-thiruvananthapuram-sat-hospital-case-against-hospital-fvv-rz7doq/ Fri, 11 Aug 2023 04:50:31 +0000 https://malayalees.ch/?p=85975 കൊല്ലം: തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പ്രസവത്തെതുടർന്ന് യുവതി മരിച്ചത് ചികിൽസാ പിഴവുകൊണ്ടെന്ന് പരാതി. കൊല്ലം ചടയമംഗലം സ്വദേശി 32 വയസുള്ള അശ്വതിയുടെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മെഡിക്കൽ ബോർഡ് യോഗം ചേർന്ന് പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. 

തിങ്കളാഴ്ചയാണ് ചടയമംഗലം പോരേടം സ്വദേശി അശ്വതി മരിച്ചത്. ഗർഭിണിയായ അശ്വതി ആദ്യം ചികിത്സതേടിയത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലായിരുന്നു. കുഞ്ഞിന് വളർച്ചക്കുറവുള്ളതിനാൽ ഡോക്ടർമാരുടെ നിർദേശപ്രകാരം തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റിയത് ഒരാഴ്ച മുൻപാണ്. വെള്ളിയാഴ്ച ശാസ്ത്രക്രിയയിലൂടെ ആൺകുഞ്ഞിന് ജന്മം നൽകി. കുട്ടിയേയും അമ്മയേയും വാർഡിലേക്ക് മാറ്റി. രാത്രിയോടെ വയറു വേദനയുണ്ടായി. സിസേറിയന്റെ തൊട്ടടുത്ത ദിവസം ശനിയാഴ്ച വീണ്ടും അടിയന്തര ശസ്ത്രക്രിയ ചെയ്തിരുന്നു. പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു. 

അശ്വതിയുടെ മരണത്തിൽ പൊലീസിൽ പരാതി നൽകിയത് അശ്വതിയുടെ സഹോദരനാണ്. പോസ്റ്റുമോർട്ടത്തിൽ മരണ കാരണം വ്യക്തമല്ലെന്നാണ് ഡോക്ടർമാരിൽ നിന്ന് പൊലീസിന് കിട്ടിയ വിവരം. അന്വേഷണത്തിന്റെ ഭാ​ഗമായി ആന്തരികാവയവങ്ങളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം, കുട്ടി എസ് എ ടി ആശുപത്രിയുടെ പരിചരണത്തിൽ തുടരുകയാണ്. അശ്വതിക്കും വിബിനും മറ്റ് രണ്ട് മക്കൾ കൂടിയുണ്ട്. 

]]>
എസ്.എ.ടി ആശുപത്രിയിൽ 32 ഐ.സി.യു കിടക്കകൾ; ഉദ്ഘാടനം ഇന്ന് https://malayalees.ch/sat-hospital-has-32-icu-beds-inauguration/ Thu, 25 Aug 2022 04:19:47 +0000 https://malayalees.ch/?p=67032 തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ കുട്ടികൾക്കായി ആധുനിക സംവിധാനങ്ങളോടെയുള്ള തീവ്രപരിചരണ വിഭാഗം സജ്ജമായി. ഇന്ന് രാവിലെ 10ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും. 8 ഹൈഡെപ്പന്റൻസി യൂണിറ്റ് കിടക്കകളും 24 ഐ.സി.യു കിടക്കകളും ഉൾപ്പെടെ ആകെ 32 കിടക്കകളാണ് പീഡിയാട്രിക് വിഭാഗത്തിൽ സജ്ജമാക്കിയത്.

12 മൾട്ടി പാര മോണിറ്ററുകൾ, 10 വെന്റിലേറ്ററുകൾ, 6 നോൺ ഇൻവേസീവ് ബൈപ്പാസ് വെന്റിലേറ്ററുകൾ, 2 പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ, 3 ഡിഫിബ്രിലേറ്ററുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 98 ലക്ഷം രൂപയാണ് ഇതിനായി ചെലവിട്ടത്. നിലവിൽ 18 കിടക്കകളുള്ള അത്യാധുനിക ഉപകരണങ്ങളോടുകൂടിയ പീഡിയാട്രിക് ഐ.സി.യുവാണുള്ളത്. നവജാതശിശു വിഭാഗത്തിൽ 54 ഐ.സി.യു കിടക്കകളുമുണ്ട്. നെഗറ്റീവ് പ്രഷർ സംവിധാനവും പുതിയ ഐ.സി.യുവിലുണ്ട്.

കൊവിഡ് പോലെ വായുവിൽ കൂടി പകരുന്ന പകർച്ചവ്യാധികൾ വെല്ലുവിളിയാകുന്നതിനാൽ നെഗറ്റീവ് പ്രഷർ സംവിധാനമുള്ള തീവ്രപരിചരണ വിഭാഗം രോഗീപരിചരണത്തിൽ ഏറെ സഹായിക്കും. ഈ ഐ.സി.യുവിൽ ഇന്റെൻസീവ് റെസ്‌പിറേറ്ററി കെയറിനായിരിക്കും മുൻഗണനയെന്ന് മന്ത്രി വ്യക്തമാക്കി.

]]>